Browsing Category : Views

‘എല്‍ ക്ലാസിക്കോ യുദ്ധം’


എല്‍ ക്ലാസിക്കോ എന്ന സ്പാനിഷ് വാക്കിന് ഒരൊറ്റ അര്‍ഥമേയുള്ളൂ. അതു റയല്‍ മാഡ്രിഡും എഫ്.സി ബാഴ്‌സലോണയും തമ്മിലുള്ള ഫുട്‌ബോള്‍ പോരാട്ടമാണ്. സ്പാനിഷ് ലീഗിലും യൂറോപ്യന്‍ ചാംപ്യന്‍സ് ലീഗിലും ഇരുരാജ്യങ്ങളും ഏറ്റുമുട്ടുമ്പോള്‍ എല്‍ ക്ലാസ്സിക്കോ എന്ന വെണ്ടയ്ക്ക നിരത്തി പത്രങ്ങള്‍ ആഘോഷത്തിനിറങ്ങും. കായിക ലോകത്തെ ഏറ്റവും പഴക്കവും ആഴവുമേറിയ ശത്രുതയാണിത്.  ലോകത്ത് ഏറ്റവുമധികം ആളുകള്‍ കാണുന്ന കായികയുദ്ധങ്ങളിലൊന്നാണിത്. കഴിഞ്ഞ 16 ദിവസത്തെ കണക്കുപരിശോധിക്കുകയാണെങ്കില്‍ ഇരു ടീമുകളും മൂന്നു തവണ മുഖാമുഖമെത്തി…ലോകമെമ്പാടുമുള്ള ഫുട്‌ബോള്‍ പ്രേമികളെ ആവേശത്തിന്റെ കുന്തമുനയില്‍ നിര്‍ത്തിയ മണിക്കൂറുകള്‍,,,കോടിക്കണക്കിന് ജനങ്ങളാണ് മല്‍സരം കാണാനായി സ്റ്റേഡിയത്തിലേക്കും ടെലിവിഷനുകള്‍ക്കുമുന്നിലും…

Read More »

അടവുനയമല്ല,,,തറ രാഷ്ട്രീയം


‘ദൈവീക രാജ്യമുണ്ടാക്കാന്‍ ശ്രമിക്കുന്ന, ജനാധിപത്യവിശ്വാസമില്ലാത്ത’ ജമാഅത്തെ ഇസ്‌ലാമിയെ പിണങ്ങാറായ ചേട്ടന്‍ വിളിയ്ക്കാത്ത തെറികളൊന്നുമില്ലായിരുന്നു. രാജ്യത്തിന്റെ എല്ലാ ‘മാങ്ങാത്തൊലിക്കും’ അവര്‍ ഭീഷണിയാണെന്നു പറഞ്ഞു കൈയടി വാങ്ങിയ സഖാവിന് അന്നും അടവുനയമായിരുന്നു. മാസങ്ങള്‍ക്കുശേഷം അതേ സംഘടനയുടെ നേതാക്കളുമായി രഹസ്യചര്‍ച്ച(അമീറിന്റെ വാക്കുകള്‍ മുഖവിലയ്‌ക്കെടുക്കുമ്പോള്‍) നടത്തുന്നത് തോന്ന്യാസമാണ്. ഇടത്തോട്ട് ചായാനുള്ള സംഘടനയുടെ നീക്കത്തില്‍ പ്രതിഷേധിച്ച് ഹമീദ് വാണിമേല്‍ രാജിവച്ചതോ..അതോ വലതുവേണ്ടായെന്ന ജമാഅത്തെ ഇസ്‌ലാമിയുടെ പ്രഖ്യാപിക്കാത്ത നിലപാടും ഇവിടെ വിഷയമാവുന്നില്ല. അതിനേക്കാള്‍ എത്രയോ നിന്ദ്യമാണ് വോട്ടുകാണുമ്പോള്‍ പറഞ്ഞതെല്ലാം കുത്തനെ വിഴുങ്ങുന്ന ഈ അഴകൊഴമ്പന്‍ അടവു നയം. മോന്‍ ചത്താലും വേണ്ടില്ല മരുമോളുടെ…

Read More »

The following domains for sale


ചില ഡൊമെയ്‌നുകള്‍ ഇവിടെ വില്‍പ്പനയ്ക്കു വയ്ക്കുന്നു. താല്‍പ്പര്യമുള്ളവര്‍ താഴെയുള്ള വിലാസത്തില്‍ മെയില്‍ ചെയ്യുക. calicutvartha.com webmasika.com webhostranking.in financejournal.in cinemaonlive.com filmonlive.com legalhouse.in futureoption.in upcomingkerala.com keralaonlinenews.com janahitham.com sportsmasika.com Please give bid to mail@shinod.in

Read More »

ഒരിയ്ക്കല്‍ കൂടി ഇന്ത്യയെ തളര്‍ത്തിയ ദിവസം


ക്രിക്കറ്റ് എന്ന കളി ഒരിയ്ക്കല്‍ കൂടി ഇന്ത്യയെ തളര്‍ത്തിയ  ദിവസം…കളി എന്നത് വിനോദമാണ് മനസ്സിനും ശരീരത്തിനും ഉന്മേഷം തരേണ്ട ഒന്ന്. അതു പരമാവധി മൂന്നു മണിക്കൂര്‍ വരെ മാത്രമേ നീണ്ടു നില്‍ക്കാവുവെന്നാണ് ശാസ്ത്രീയ വിശകലനം. സ്വാഭാവികമായും ക്രിക്കറ്റ് ഒരു പണിയാണ്. കളിയ്ക്കുന്നവര്‍ക്കും കളി കാണുന്നവര്‍ക്കും. കളിയ്ക്കുന്ന ഓരോ താരത്തിനും കോടികള്‍ പ്രതിഫലമായി ലഭിക്കുന്നുണ്ട്. കാണുന്നവനോ? അവന്‍ ജോലിയും കൂലിയും കളഞ്ഞ് ടി.വിയ്ക്കു മുന്നില്‍ തപസ്സിരിക്കുന്നു. ഒന്നും രണ്ടും മണിക്കൂറുകളല്ല..ഒരു ദിവസം മുഴുവന്‍…അവന്‍ നഷ്ടപ്പെടുത്തുന്നത് എന്തൊക്കെയാണ്? ഇവര്‍ ഉണ്ടാക്കുന്ന ദേശീയ നഷ്ടം എത്രയാണ്? തീര്‍ച്ചയായും ഏകദിനവും…

Read More »

വി.എസ് മല്‍സരിക്കുന്നതും മല്‍സരിക്കാതിരിക്കുന്നതും


വി.എസ് എന്നത് ആദര്‍ശപുരുഷനാണെന്ന അഭിപ്രായം ആര്‍ക്കുമില്ല. പക്ഷേ, ഇടതുപക്ഷവും വലതുപക്ഷവും തമ്മിലുള്ള വേര്‍തിരിവ് നിലനിര്‍ത്തുന്നതിനും വികസനവും ജനപക്ഷ വികസനവും തമ്മിലുള്ള വ്യത്യാസം പുറത്തുകൊണ്ടു വരുന്നതിനും അദ്ദേഹത്തിനു സാധിച്ചു. കരുണാകരനുശേഷം നെഞ്ചുറപ്പോടെ നാലാള്‍ തനിക്കൊപ്പമുണ്ടെന്നു പറയാന്‍ കഴിയുന്ന ഒരു നേതാവാണ് വി.എസ്. അദ്ദേഹം തിരഞ്ഞെടുപ്പില്‍ മല്‍സരിക്കുന്നതും മല്‍സരിക്കാതിരിക്കുന്നതും പാര്‍ട്ടി തീരുമാനമാണെങ്കിലും ഇന്നത്തെ സാഹചര്യത്തില്‍ അദ്ദേഹത്തിനു സീറ്റു കൊടുക്കാതിരിക്കുന്നത് പകല്‍ പോലെ വ്യക്തമാക്കുന്ന ഒരു സത്യമുണ്ട്. അഴിമതിയും സ്വജനപക്ഷപാതവും ഗുണ്ടായിസവും മാത്രം കൈമുതലാക്കിയ ഒരു സംഘം പാര്‍ട്ടിപിടിച്ചെടുത്തിരിക്കുന്നു. ഇനി കമ്യൂണിസ്റ്റ് പാര്‍ട്ടിയില്‍ നിന്ന് സാമാന്യജനത്തിനു നീതി പ്രതീക്ഷിക്കേണ്ട…

Read More »

കുഞ്ഞാലിക്കുട്ടി എന്തിനാണ് വെടിക്കെട്ടിനു തിരികൊളുത്തിയത്


അയ്യോ…അറിയാന്‍ മേലാഞ്ഞിട്ടു ചോദിയ്ക്കാണ്… ഇന്നു രാവിലെ അത്തരമൊരു പ്രസ്താവന ഇറക്കാന്‍ കുഞ്ഞാലിക്കുട്ടിയെ പ്രേരിപ്പിച്ചതെന്താ? 1 തിരഞ്ഞെടുപ്പ് വരികയാണ്. ഞാനെന്തെങ്കിലും ചൊറിഞ്ഞാല്‍ റൗഫ് അതിലും വലുതുമായെത്തുമെന്ന സാമാന്യബോധം കുഞ്ഞാപ്പയ്ക്കില്ലേ? 2 അയ്യേ…ഇവന്‍ കണ്ണരുട്ടുന്നു..എന്നു കരയേണ്ട ഒരാളാണോ…കുഞ്ഞാലിക്കുട്ടി… 3 ഇനി പാലക്കാട്ടെ സംഭവത്തില്‍ നിന്നു ശ്രദ്ധതിരിക്കാനാണെങ്കില്‍…ആ വിഷയം അത്രമാത്രം കുഞ്ഞാലിക്കുട്ടിയിലേക്കെത്തിയിരുന്നില്ല. ചാക്കുവരെയെത്തി നില്‍ക്കുകയല്ലേ.. നിഷേധിക്കാനും അപലപിക്കാനും കുറേ സമയമുണ്ടായിരുന്നു.. പിന്നെ എന്തിനാണ് കുഞ്ഞാലിക്കുട്ടി ഈ വെടിക്ക് തിരികൊളുത്തിയത്.

Read More »

ക്രെഡിറ്റ്/ഡെബിറ്റ് കാര്‍ഡില്‍ വിപ്ലവവുമായി സിറ്റി ബാങ്ക്


അടുത്ത മാസം മുതല്‍ സിറ്റി ബാങ്ക് പുതിയ ക്രെഡിറ്റ്/ഡെബിറ്റ് കാര്‍ഡുകള്‍ വിപണിയിലിറക്കുന്നു. വിവിധ എക്കൗണ്ടുകളെ തീര്‍ത്തും സുരക്ഷിതമായി ഒരു കാര്‍ഡില്‍ ഉള്‍കൊള്ളിക്കാന്‍ കഴിയുമെന്നതാണ് ഈ ഡൈനാമിക് ക്രെഡിറ്റ് കാര്‍ഡുകളുടെ ഏറ്റവും വലിയ പ്രത്യേകത. എംബഡഡ് ബട്ടണും ഗ്രാഫിക് ഡിസ്‌പ്ലേയും ഉണ്ടെങ്കിലും ഇത് ഇപ്പോള്‍ പ്രചാരത്തിലുള്ള ഒരു സാധാരണകാര്‍ഡ് പോലെ തന്നെയാണ്. കാര്‍ഡില്‍ രണ്ട് ബട്ടണുകളുണ്ട്. റിവാര്‍ഡ് പോയിന്റ്, ക്രെഡിറ്റ് എന്നിവ ഉപഭോക്താവിനു തന്നെ തീരുമാനിക്കാനാണിത്. ഈ കാര്‍ഡുകളെ രണ്ടാം തലമുറയില്‍ പെട്ട കാര്‍ഡുകളെന്ന് നമുക്ക് വിളിക്കാം. ഒരു ചിപ്പും നാലുവര്‍ഷം വരെ ചാര്‍ജ് നില്‍ക്കുന്ന…

Read More »