Category Archives: Views

‘എല്‍ ക്ലാസിക്കോ യുദ്ധം’


എല്‍ ക്ലാസിക്കോ എന്ന സ്പാനിഷ് വാക്കിന് ഒരൊറ്റ അര്‍ഥമേയുള്ളൂ. അതു റയല്‍ മാഡ്രിഡും എഫ്.സി ബാഴ്‌സലോണയും തമ്മിലുള്ള ഫുട്‌ബോള്‍ പോരാട്ടമാണ്. സ്പാനിഷ് ലീഗിലും യൂറോപ്യന്‍ ചാംപ്യന്‍സ് ലീഗിലും ഇരുരാജ്യങ്ങളും ഏറ്റുമുട്ടുമ്പോള്‍ എല്‍ ക്ലാസ്സിക്കോ എന്ന വെണ്ടയ്ക്ക നിരത്തി പത്രങ്ങള്‍ ആഘോഷത്തിനിറങ്ങും. കായിക ലോകത്തെ ഏറ്റവും പഴക്കവും ആഴവുമേറിയ ശത്രുതയാണിത്.  ലോകത്ത് ഏറ്റവുമധികം ആളുകള്‍ കാണുന്ന കായികയുദ്ധങ്ങളിലൊന്നാണിത്. കഴിഞ്ഞ 16 ദിവസത്തെ കണക്കുപരിശോധിക്കുകയാണെങ്കില്‍ ഇരു ടീമുകളും മൂന്നു തവണ മുഖാമുഖമെത്തി…ലോകമെമ്പാടുമുള്ള ഫുട്‌ബോള്‍ പ്രേമികളെ ആവേശത്തിന്റെ കുന്തമുനയില്‍ നിര്‍ത്തിയ മണിക്കൂറുകള്‍,,,കോടിക്കണക്കിന് ജനങ്ങളാണ് മല്‍സരം കാണാനായി സ്റ്റേഡിയത്തിലേക്കും ടെലിവിഷനുകള്‍ക്കുമുന്നിലും ഒഴുകിയെത്തിയത്.
സ്‌പെയിനിലെ രണ്ടു പ്രമുഖ നഗരങ്ങളാണ് മാഡ്രിഡും ബാഴ്‌സലോണയും. ഏറെ സമ്പത്തുള്ള ഈ രണ്ടു ക്ലബ്ബുകളുടെ വീറും വാശിയും വര്‍ധിപ്പിക്കുന്നതിന് ചില രാഷ്ട്രീയഘടകങ്ങളുമുണ്ട്. റയല്‍ മാഡ്രിഡ് പലപ്പോഴും സ്പാനിഷ് ദേശീയതയെ പ്രതിനിധീകരിക്കുമ്പോള്‍ ബാഴ്‌സലോണ കാറ്റലന്‍ ദേശീയതയുടെ പ്രതീകമാണ്. കാറ്റലന്‍ മേഖലയ്ക്ക് കൂടുതല്‍ സ്വയംഭരണം അനുവദിയ്ക്കുകയെന്നത് ഇന്ത്യയില്‍ കശ്മീര്‍ പോലെ സ്‌പെയിനില്‍ എന്നും സജീവമായ വിഷയമാണ്. ചുരുക്കത്തില്‍ കായിക വൈര്യത്തിന് ആക്കം കൂട്ടുന്ന, അത്രയോ അതിലേറെയോ പ്രാധാന്യമുള്ള സാമ്പത്തിക, രാഷ്ട്രീയഘടകങ്ങള്‍ എന്നും സജീവമാണ്. അതുകൊണ്ടു തന്നെ ഇരു ടീമുകളും തമ്മിലുള്ള മല്‍സരം പലപ്പോഴും ഒരു കളിയെന്ന തലത്തില്‍ നിന്നു മാറുന്നു. ക്രിക്കറ്റില്‍ ഇന്ത്യയും പാകിസ്താനും ഏറ്റുമുട്ടുമ്പോള്‍ രാഷ്ട്രീയവും അതില്‍ കൂടികലരുന്നത് നമ്മള്‍ പലപ്പോഴും തിരിച്ചറിയാറുണ്ട്. ക്രിക്കറ്റിനെക്കാളും സിരകളെ ചൂടുപിടിപ്പുന്ന വികാരമാണ് ഫുട്‌ബോള്‍. തീര്‍ച്ചയായും കളിയ്‌ക്കൊപ്പം മറ്റു വൈകാരികതലങ്ങള്‍ കൂടി ചേരുമ്പോള്‍ അത് ജീവനും മരണത്തിനുമിടയിലുള്ള പോരാട്ടമായി പലപ്പോഴും മാറുന്നു.
1950ലാണ് ഇരു ടീമുകളും തമ്മില്‍ ഏറ്റവും രൂക്ഷമായ ഏറ്റുമുട്ടലുകള്‍ തുടങ്ങുന്നത്. ആല്‍ഫ്രെഡോ ഡി സ്‌റ്റെഫാനോ എന്ന അര്‍ജന്റീനിയന്‍ താരത്തിന്റെ ട്രാന്‍സ്ഫറുമായി ബന്ധപ്പെട്ടായിരുന്നു ഇത്. താരം ഞങ്ങളുടെ ക്ലബ്ബിലാണെന്നു ഇരു ടീമുകളും ഒരു പോലെ അവകാശവാദമുന്നയിച്ചു. ഒടുവില്‍ ഫുട്‌ബോളിന്റെ അന്താരാഷ്ട്രസംഘടനയായ ഫിഫ ഇടപ്പെട്ടു. ഓരോ സീസണില്‍ ഓരോ ടീമിനായി താരത്തെ കളിപ്പിക്കണമെന്ന് നിര്‍ദ്ദേശിച്ചു. മാഡ്രിഡിനുവേണ്ടി കളിയ്ക്കാനിറങ്ങിയ ഡി സ്റ്റെഫാനോ ബാഴ്‌സലോണയ്‌ക്കെതിരേയുള്ള മല്‍സരത്തില്‍ രണ്ടു തവണ നിറയൊഴിച്ചു. 1960ല്‍ യൂറോപ്യന്‍ കപ്പില്‍ ഇരുടീമുകളും മുഖാമുഖമെത്തിയപ്പോള്‍ വിജയം മാഡ്രിഡിനായിരുന്നു. എന്നാല്‍ 1961ല്‍ വിജയിച്ചുകൊണ്ട് ബാഴ്‌സലോണ ഇതിനു പകരം വീട്ടി.
2002ലെ ചാംപ്യന്‍സ് ലീഗ് സെമിഫൈനലിനെ നൂറ്റാണ്ടിന്റെ മല്‍സരമെന്നാണ് സ്പാനിഷ് മാധ്യമങ്ങള്‍ വിശേഷിപ്പിച്ചിരുന്നത്. ഏകദേശം 500 മില്യന്‍ ആളുകളാണ് മല്‍സരം വീക്ഷിച്ചത്.  ബാഴ്‌സലോണയില്‍ നടന്ന മല്‍സരത്തില്‍ മാഡ്രിഡ് 2-1നു വിജയിച്ചപ്പോള്‍ മാഡ്രിഡില്‍ ഇരുടീമുകളും 1-1നു സമനിലയില്‍ പിരിഞ്ഞു. നവംബര്‍ 2005ല്‍ നടന്ന ക്ലാസിക്കോ പോരാട്ടത്തില്‍ ബാഴ്‌സലോണ 3-0ന്റെ തകര്‍പ്പന്‍ വിജയം സ്വന്തമാക്കി. ഈ മല്‍സരത്തിലെ സൂപ്പര്‍ താരം റൊണാള്‍ഡീഞ്ഞോയായിരുന്നു.
താരങ്ങളുടെ ക്ലബ്ബ് ട്രാന്‍സ്ഫര്‍ സമയത്തുപോലും ഇരുടീമുകളുടെയും വീറും വാശിയും പ്രകടമായിരിക്കും. ഇരുടീമുകളില്‍ നിന്നും താരങ്ങളെ അടത്തിയെടുക്കാന്‍ വേണ്ടി കോടികളാണ് വാരിയെറിയാറുള്ളത്.
1929 മുതലുള്ള സ്പാനിഷ് ലീഗ് മല്‍സരങ്ങളുടെ കണക്കുപരിശോധിക്കുകയാണെങ്കില്‍ ഇരുടീമുകളും 162 മല്‍സരങ്ങളില്‍ ഏറ്റുമുട്ടിയപ്പോള്‍ 68 മല്‍സരങ്ങളില്‍ റയല്‍ മാഡ്രിഡ് വിജയിച്ചപ്പോള്‍ ബാഴ്‌സലോണ 63 മല്‍സരങ്ങളില്‍ മുന്നിലെത്തി. 31 മല്‍സരങ്ങള്‍ സമനിലയില്‍ അവസാനിച്ചു. മാഡ്രിഡ് മൊത്തം മല്‍സരങ്ങളില്‍ 259 ഗോളുകള്‍ അടിച്ചുകൂട്ടിയപ്പോള്‍ ബാഴ്‌സലോണ 252 തവണ ലക്ഷ്യം കണ്ടു.
1902ല്‍ ആരംഭിച്ച കോപാ ഡെല്‍ റേ ടൂര്‍ണമെന്റില്‍ 29 തവണ ഇരുടീമുകളും നേര്‍ക്കു നേര്‍ പോരാട്ടത്തിനിറങ്ങി. റയല്‍ മാഡ്രിഡ് പത്തുതവണ വിജയതീരത്തടുത്തപ്പോള്‍ ബാഴ്‌സലോണ 14 തവണ വെന്നിക്കൊടിനാട്ടി. അഞ്ചു മല്‍സരങ്ങള്‍ വ്യക്തമായ ഫലം കാണാതെ പിരിഞ്ഞു.
സ്പാനിഷ് സൂപ്പര്‍ കപ്പ് ഫലം പരിശോധിക്കുകയാണെങ്കില്‍ മാഡ്രിഡിനാണ് മുന്‍തൂക്കം. എട്ടുമല്‍സരങ്ങളില്‍ അഞ്ചെണ്ണത്തില്‍ മാഡ്രിഡ് വിജയിച്ചു. രണ്ടെണ്ണത്തില്‍ ബാഴ്‌സ മുന്നേറ്റം നടത്തിയപ്പോള്‍ ഒരു മല്‍സരം സമനിലയിലായി. യുവേഫ ചാ്ംപ്യന്‍സ് ലീഗില്‍ ഇതുവരെ ഏഴു തവണ ഇരുടീമുകളും മുഖാമുഖമെത്തി. അതില്‍ മൂന്നു തവണ മാഡ്രിഡും രണ്ടു തവണ ബാഴ്‌സലോണയും വിജയിച്ചപ്പോള്‍ രണ്ടു മല്‍സരത്തില്‍ തുല്യത പാലിച്ചു.

ഈ സീസണില്‍ ഇതുവരെ ഇരുടീമുകളും നാലുതവണ ഏറ്റുമുട്ടി. സ്പാനിഷ് ലീഗിലായിരുന്നു ഇരുടീമുകളുടെയും ആദ്യ യുദ്ധം. ബാഴ്‌സലോണയുടെ ഹോം ഗ്രൗണ്ടായ നു കാംപില്‍ മാഡ്രിഡിനെ അഞ്ചു ഗോളുകള്‍ക്കാണ് തൂത്തെറിഞ്ഞത്. സാവി, പെഡ്രോ, വില്ല(രണ്ട്), ജെഫേഴ്‌സണ്‍ എന്നിവര്‍ ആതിഥേയര്‍ക്കുവേണ്ടി വലകുലുക്കി. എന്നാല്‍ മാഡ്രിഡിലെത്തിയപ്പോള്‍ കഥമാറി. മെസ്സി നേടിയ ഒരു ഗോളിനു പിന്നിലായിരുന്നെങ്കിലും 82ാം മിനിസ്സില്‍ ക്രിസ്റ്റ്യാനോ റൊണാള്‍ഡോ ഒപ്പമെത്തിച്ചു.
പിന്നീട് കിങ്‌സ് കപ്പിന്റെ ഫൈനലിലാണ് ചിരവൈരികള്‍ പോരാട്ടത്തിനിറങ്ങിയത്. വലന്‍സിയയിലെ മെസ്റ്റല്ല സ്‌റ്റേഡിയത്തില്‍ നടന്ന വാശിയേറിയ പോരാട്ടത്തില്‍ ബാഴ്‌സലോണയെ ഒരൊറ്റ ഗോളിനു തോല്‍പ്പിച്ചു. നിശ്ചിതസമയത്ത് ഇരുടീമുകളും ഗോളൊന്നുമടിക്കാതെ തുല്യത പാലിച്ചു. അധികസമയത്ത്  സൂപ്പര്‍ താരം ക്രിസ്റ്റ്യാനോ റൊണാള്‍ഡോയുടെ വകയായിരുന്നു വിജയഗോള്‍. ജോസ് മൊറിഞ്ഞോ കോച്ചായി ചുമതലയേറ്റെടുത്തതിനുശേഷം സ്വന്തമാക്കുന്ന ആദ്യ കിരീടം കൂടിയായിരുന്നു ഇത്.
ഇതിനു പകരം വീട്ടാനുറച്ച് സാന്റിയാഗോ ബെര്‍ണാബൂ സ്‌റ്റേഡിയത്തില്‍ യൂറോപ്യന്‍ ചാംപ്യന്‍ലീഗിലെ ആദ്യപാദ സെമി മല്‍സരത്തിനിറങ്ങിയ ബാഴ്‌സലോണയ്ക്കു പിഴച്ചില്ല. ഫുട്‌ബോള്‍ ലോകം കാത്തിരുന്ന മാസ്മരിക പോരാട്ടത്തില്‍ ലയണല്‍ മെസ്സിയുടെ ഇരട്ടഗോള്‍ ബാഴ്‌സയ്ക്ക് മികച്ച വിജയം സമ്മാനിച്ചു.  കളിയുടെ 76ാം മിനിറ്റിലും 86ാം മിനിറ്റിലുമായിരുന്നു അര്‍ജന്റീനിയന്‍ താരത്തിന്റെ അവിസ്മരണീയ ഗോളുകള്‍ പിറന്നത്. ആദ്യ ഗോള്‍ ഇബ്രാഹിം അളന്നു മുറിച്ചു നല്‍കിയ മികച്ചൊരു ക്രോസില്‍ നിന്നായിരുന്നു. രണ്ടാം ഗോള്‍ എതിര്‍ ടീമിലെ നാലോളം ഡിഫന്റര്‍മാരെ കാഴ്ചക്കാരാക്കി മെസ്സി നടത്തിയ സൂപ്പര്‍ മുന്നേറ്റത്തില്‍ നിന്നായിരുന്നു.
സ്വന്തം തട്ടകത്തില്‍ വച്ചുതന്നെ മാഡ്രിഡിനെ തകര്‍ക്കാന്‍ കഴിഞ്ഞത് ബാഴ്‌സലോണയ്ക്ക് നു കാംപില്‍ നടക്കുന്ന രണ്ടാം പാദ മല്‍സരത്തില്‍ കൂടുതല്‍ ആത്മവിശ്വാസം നല്‍കുമെന്ന കാര്യം ഉറപ്പാണ്. തീര്‍ച്ചയായും കാല്‍പ്പന്തുകളിയെ സ്‌നേഹിക്കുന്ന ഓരോരുത്തരും അടുത്ത മാസം മൂന്നാം തിയ്യതിക്കുവേണ്ടി കാത്തുനില്‍ക്കുകയാണ്. തീ പാറുന്ന ഒരു പോരാട്ടത്തിന്. കാരണം ടീമുകള്‍ തമ്മിലുള്ള പോരാട്ടം സൂപ്പര്‍ താരങ്ങള്‍് തമ്മിലുള്ള പോരാട്ടമായും മാറുന്നുവെന്നത് കളിയെ കൂടുതല്‍ ആകര്‍ഷകമാക്കുന്നു.  ലയണല്‍ മെസ്സിയും ക്രിസ്റ്റിയാനോ റൊണോള്‍ഡോയും തമ്മില്‍ ഗോളുകള്‍ നേടുന്ന കാര്യത്തില്‍ വാശിയേറിയ പോരാട്ടത്തിലാണ്. തൊട്ടുപിറകെ ഡിവേഡ് വിയ്യയും കരീം ബെന്‍സേമയും രണ്ടാം സ്ഥാനത്തിനുവേണ്ടിയും മിഡ്ഫീല്‍ഡിലെ ആധിപത്യത്തിനായി സാവിയും അലോന്‍സോയും കൊമ്പുകോര്‍ക്കുമ്പോള്‍ മല്‍സരം കാല്‍പ്പന്തുകളിയുടെ മുഴുവന്‍ സൗന്ദര്യവും പേറി  കാഴ്ചക്കാരിലേക്ക് ഇറങ്ങിയെത്തുമെന്ന കാര്യത്തില്‍ സംശയം വേണ്ട.

അടവുനയമല്ല,,,തറ രാഷ്ട്രീയം

‘ദൈവീക രാജ്യമുണ്ടാക്കാന്‍ ശ്രമിക്കുന്ന, ജനാധിപത്യവിശ്വാസമില്ലാത്ത’ ജമാഅത്തെ ഇസ്‌ലാമിയെ പിണങ്ങാറായ ചേട്ടന്‍ വിളിയ്ക്കാത്ത തെറികളൊന്നുമില്ലായിരുന്നു. രാജ്യത്തിന്റെ എല്ലാ ‘മാങ്ങാത്തൊലിക്കും’ അവര്‍ ഭീഷണിയാണെന്നു പറഞ്ഞു കൈയടി വാങ്ങിയ സഖാവിന് അന്നും അടവുനയമായിരുന്നു.
മാസങ്ങള്‍ക്കുശേഷം അതേ സംഘടനയുടെ നേതാക്കളുമായി രഹസ്യചര്‍ച്ച(അമീറിന്റെ വാക്കുകള്‍ മുഖവിലയ്‌ക്കെടുക്കുമ്പോള്‍) നടത്തുന്നത് തോന്ന്യാസമാണ്. ഇടത്തോട്ട് ചായാനുള്ള സംഘടനയുടെ നീക്കത്തില്‍ പ്രതിഷേധിച്ച് ഹമീദ് വാണിമേല്‍ രാജിവച്ചതോ..അതോ വലതുവേണ്ടായെന്ന ജമാഅത്തെ ഇസ്‌ലാമിയുടെ പ്രഖ്യാപിക്കാത്ത നിലപാടും ഇവിടെ വിഷയമാവുന്നില്ല. അതിനേക്കാള്‍ എത്രയോ നിന്ദ്യമാണ് വോട്ടുകാണുമ്പോള്‍ പറഞ്ഞതെല്ലാം കുത്തനെ വിഴുങ്ങുന്ന ഈ അഴകൊഴമ്പന്‍ അടവു നയം. മോന്‍ ചത്താലും വേണ്ടില്ല മരുമോളുടെ കണ്ണില്‍ നിന്നു കണ്ണീരു വീഴണമെന്നു ചിന്തിക്കുന്ന ഇത്തരം കുറച്ച് അമ്മായി അമ്മമാരാണ് ഇന്നു പാര്‍ട്ടിയുടെ ശാപം. ഒന്നുകില്‍ ഇവര്‍ കുലം മുടിയ്ക്കും. അല്ലെങ്കില്‍ വിവരമില്ലാത്ത പൊതുജനത്തിന് പാര്‍ട്ടിക്ലാസ്സുകളിലൂടെ ഛര്‍ദ്ദിച്ചു നല്‍കുന്നതു നഞ്ചാണെന്ന് തിരിച്ചറിയുമ്പോള്‍ അവര്‍ ഈ കുലംകുത്തികളെ മെതിച്ചു കൊന്നോളും.

The following domains for sale

ചില ഡൊമെയ്‌നുകള്‍ ഇവിടെ വില്‍പ്പനയ്ക്കു വയ്ക്കുന്നു. താല്‍പ്പര്യമുള്ളവര്‍ താഴെയുള്ള വിലാസത്തില്‍ മെയില്‍ ചെയ്യുക.

calicutvartha.com

webmasika.com

webhostranking.in

financejournal.in

cinemaonlive.com

filmonlive.com

legalhouse.in

futureoption.in

upcomingkerala.com

keralaonlinenews.com

janahitham.com

sportsmasika.com

Please give bid to mail@shinod.in

ഒരിയ്ക്കല്‍ കൂടി ഇന്ത്യയെ തളര്‍ത്തിയ ദിവസം

ക്രിക്കറ്റ് എന്ന കളി ഒരിയ്ക്കല്‍ കൂടി ഇന്ത്യയെ തളര്‍ത്തിയ  ദിവസം…കളി എന്നത് വിനോദമാണ് മനസ്സിനും ശരീരത്തിനും ഉന്മേഷം തരേണ്ട ഒന്ന്. അതു പരമാവധി മൂന്നു മണിക്കൂര്‍ വരെ മാത്രമേ നീണ്ടു നില്‍ക്കാവുവെന്നാണ് ശാസ്ത്രീയ വിശകലനം. സ്വാഭാവികമായും ക്രിക്കറ്റ് ഒരു പണിയാണ്. കളിയ്ക്കുന്നവര്‍ക്കും കളി കാണുന്നവര്‍ക്കും.
കളിയ്ക്കുന്ന ഓരോ താരത്തിനും കോടികള്‍ പ്രതിഫലമായി ലഭിക്കുന്നുണ്ട്. കാണുന്നവനോ? അവന്‍ ജോലിയും കൂലിയും കളഞ്ഞ് ടി.വിയ്ക്കു മുന്നില്‍ തപസ്സിരിക്കുന്നു. ഒന്നും രണ്ടും മണിക്കൂറുകളല്ല..ഒരു ദിവസം മുഴുവന്‍…അവന്‍ നഷ്ടപ്പെടുത്തുന്നത് എന്തൊക്കെയാണ്? ഇവര്‍ ഉണ്ടാക്കുന്ന ദേശീയ നഷ്ടം എത്രയാണ്? തീര്‍ച്ചയായും ഏകദിനവും ടെസ്റ്റും ഈ രീതിയില്‍ ആഘോഷിക്കുന്നത് ശരിയല്ല. ട്വന്റി ട്വന്റി എന്നത് കൂറെ കൂടി സ്വീകാര്യമായ ഒന്നാണ്. എന്തുകൊണ്ടാണ് ചൈന,ജപ്പാന്‍, കൊറിയ തുടങ്ങിയ രാജ്യങ്ങളില്‍ ക്രിക്കറ്റ് പ്രചാരം നേടാത്തത്. അവിടെ കളിയ്ക്കാന്‍ ആളില്ലാഞ്ഞിട്ടാണോ..? ലോകത്തില്‍ പത്തോളം രാജ്യങ്ങളില്‍ മാത്രം കളിയ്ക്കുന്ന ഈ കളി വല്യ സംഭവമാക്കേണ്ടത് കോര്‍പ്പറേറ്റുകളുടെ ആവശ്യമാണ്. എന്തായാലും കപ്പ് നേടിയതു വലിയ കാര്യം തന്നെ…പക്ഷേ, കളിയുടെ പേരില്‍ ഒരു ദിവസം അലസമായി കളഞ്ഞത് ഹര്‍ത്താലും ബന്ദും നടത്തുന്നതു പോലെ തന്നെയാണ്. ധോണിയെയും കൂട്ടരെയും നമുക്ക് അഭിനന്ദിക്കാം. അതോടൊപ്പം അടഞ്ഞുകിടന്ന ഓഫിസുകളെയും ആശുപത്രികളെയും പണിശാലകളെയും കുറിച്ചും നമുക്ക് ചിന്തിക്കാം.

വി.എസ് മല്‍സരിക്കുന്നതും മല്‍സരിക്കാതിരിക്കുന്നതും

വി.എസ് എന്നത് ആദര്‍ശപുരുഷനാണെന്ന അഭിപ്രായം ആര്‍ക്കുമില്ല. പക്ഷേ, ഇടതുപക്ഷവും വലതുപക്ഷവും തമ്മിലുള്ള വേര്‍തിരിവ് നിലനിര്‍ത്തുന്നതിനും വികസനവും ജനപക്ഷ വികസനവും തമ്മിലുള്ള വ്യത്യാസം പുറത്തുകൊണ്ടു വരുന്നതിനും അദ്ദേഹത്തിനു സാധിച്ചു. കരുണാകരനുശേഷം നെഞ്ചുറപ്പോടെ നാലാള്‍ തനിക്കൊപ്പമുണ്ടെന്നു പറയാന്‍ കഴിയുന്ന ഒരു നേതാവാണ് വി.എസ്. അദ്ദേഹം തിരഞ്ഞെടുപ്പില്‍ മല്‍സരിക്കുന്നതും മല്‍സരിക്കാതിരിക്കുന്നതും പാര്‍ട്ടി തീരുമാനമാണെങ്കിലും ഇന്നത്തെ സാഹചര്യത്തില്‍ അദ്ദേഹത്തിനു സീറ്റു കൊടുക്കാതിരിക്കുന്നത് പകല്‍ പോലെ വ്യക്തമാക്കുന്ന ഒരു സത്യമുണ്ട്. അഴിമതിയും സ്വജനപക്ഷപാതവും ഗുണ്ടായിസവും മാത്രം കൈമുതലാക്കിയ ഒരു സംഘം പാര്‍ട്ടിപിടിച്ചെടുത്തിരിക്കുന്നു. ഇനി കമ്യൂണിസ്റ്റ് പാര്‍ട്ടിയില്‍ നിന്ന് സാമാന്യജനത്തിനു നീതി പ്രതീക്ഷിക്കേണ്ട കാര്യമില്ല. ഒന്നുകില്‍ പണമോ,, അല്ലെങ്കില്‍ പാര്‍ട്ടിയുടെ ശിങ്കിടിയോ ആയവര്‍ക്കു മാത്രം മെച്ചം കിട്ടുന്ന കാലമാണ് ഇനി വരാനിരിക്കുന്നത്. കോണ്‍ഗ്രസും കമ്യൂണിസ്റ്റ് പാര്‍ട്ടിയും തമ്മില്‍ വലിയ വ്യത്യാസമില്ലാത്ത കാലം. അച്ചടക്കം അച്ചടക്കം എന്ന ഓലപ്പാമ്പിനെ കാട്ടി വി.എസിനെ മെരുക്കിയവര്‍ക്ക് ചികഞ്ഞു നോക്കുമ്പോള്‍ മനസ്സിലാക്കും.. നിങ്ങള്‍ അച്ചടക്കലംഘനമെന്നു വിധിയെഴുതിയ കാര്യങ്ങളാണ് വി.എസ് എന്ന മനുഷ്യനെ വളര്‍ത്തിയത്. അങ്ങനെ വരുമ്പോള്‍ തെറ്റു പറ്റിയത് വി.എസിനോ പാര്‍ട്ടിക്കോ…പ്രായാധിക്യം കൊണ്ടാണ് വി.എസിന് സീറ്റ് നിക്ഷേധിക്കുന്നതെങ്കില്‍ പ്രചാരണത്തില്‍ എല്ലാ മണ്ഡലത്തിലും അദ്ദേഹം വേണമെന്ന് പാര്‍ട്ടിക്ക് വാശിപിടിക്കാനാവില്ല. ചിലര്‍ക്കുവേണ്ടി പാര്‍ട്ടി സൗകര്യപൂര്‍വം മറക്കുന്ന ഒന്നുണ്ട്. വി.എസ് മാത്രേ ഇന്നു പാര്‍ട്ടിയില്‍ ഒരു ജനകീയ നേതാവുള്ളൂവെന്ന സത്യം. ബാക്കിയെല്ലാം എസി റൂമുകളില്‍ ഉറങ്ങുന്ന എക്‌സിക്യുട്ടീവ് പാര്‍ട്ടി പ്രവര്‍ത്തകരാണ്. ടിവി ക്യാമറ ഓണായാല്‍ മാത്രം ആക്ടിവാകുന്നവര്‍….

കുഞ്ഞാലിക്കുട്ടി എന്തിനാണ് വെടിക്കെട്ടിനു തിരികൊളുത്തിയത്

അയ്യോ…അറിയാന്‍ മേലാഞ്ഞിട്ടു ചോദിയ്ക്കാണ്…
ഇന്നു രാവിലെ അത്തരമൊരു പ്രസ്താവന ഇറക്കാന്‍ കുഞ്ഞാലിക്കുട്ടിയെ പ്രേരിപ്പിച്ചതെന്താ?

1 തിരഞ്ഞെടുപ്പ് വരികയാണ്. ഞാനെന്തെങ്കിലും ചൊറിഞ്ഞാല്‍ റൗഫ് അതിലും വലുതുമായെത്തുമെന്ന സാമാന്യബോധം കുഞ്ഞാപ്പയ്ക്കില്ലേ?

2 അയ്യേ…ഇവന്‍ കണ്ണരുട്ടുന്നു..എന്നു കരയേണ്ട ഒരാളാണോ…കുഞ്ഞാലിക്കുട്ടി…

3 ഇനി പാലക്കാട്ടെ സംഭവത്തില്‍ നിന്നു ശ്രദ്ധതിരിക്കാനാണെങ്കില്‍…ആ വിഷയം അത്രമാത്രം കുഞ്ഞാലിക്കുട്ടിയിലേക്കെത്തിയിരുന്നില്ല. ചാക്കുവരെയെത്തി നില്‍ക്കുകയല്ലേ.. നിഷേധിക്കാനും അപലപിക്കാനും കുറേ സമയമുണ്ടായിരുന്നു..

പിന്നെ എന്തിനാണ് കുഞ്ഞാലിക്കുട്ടി ഈ വെടിക്ക് തിരികൊളുത്തിയത്.

ക്രെഡിറ്റ്/ഡെബിറ്റ് കാര്‍ഡില്‍ വിപ്ലവവുമായി സിറ്റി ബാങ്ക്

അടുത്ത മാസം മുതല്‍ സിറ്റി ബാങ്ക് പുതിയ ക്രെഡിറ്റ്/ഡെബിറ്റ് കാര്‍ഡുകള്‍ വിപണിയിലിറക്കുന്നു. വിവിധ എക്കൗണ്ടുകളെ തീര്‍ത്തും സുരക്ഷിതമായി ഒരു കാര്‍ഡില്‍ ഉള്‍കൊള്ളിക്കാന്‍ കഴിയുമെന്നതാണ് ഈ ഡൈനാമിക് ക്രെഡിറ്റ് കാര്‍ഡുകളുടെ ഏറ്റവും വലിയ പ്രത്യേകത. എംബഡഡ് ബട്ടണും ഗ്രാഫിക് ഡിസ്‌പ്ലേയും ഉണ്ടെങ്കിലും ഇത് ഇപ്പോള്‍ പ്രചാരത്തിലുള്ള ഒരു സാധാരണകാര്‍ഡ് പോലെ തന്നെയാണ്.
കാര്‍ഡില്‍ രണ്ട് ബട്ടണുകളുണ്ട്. റിവാര്‍ഡ് പോയിന്റ്, ക്രെഡിറ്റ് എന്നിവ ഉപഭോക്താവിനു തന്നെ തീരുമാനിക്കാനാണിത്.
ഈ കാര്‍ഡുകളെ രണ്ടാം തലമുറയില്‍ പെട്ട കാര്‍ഡുകളെന്ന് നമുക്ക് വിളിക്കാം. ഒരു ചിപ്പും നാലുവര്‍ഷം വരെ ചാര്‍ജ് നില്‍ക്കുന്ന ബാറ്ററിയും കാര്‍ഡിലുണ്ട്.
സിറ്റി ബാങ്കിലെ ജീവനക്കാര്‍ കഴിഞ്ഞ മെയ് മാസം മുതല്‍ ഈ കാര്‍ഡ് ഉപയോഗിക്കാന്‍ തുടങ്ങിയിട്ടുണ്ട്. ഇപ്പോള്‍ തിരഞ്ഞെടുത്ത ചില ഉപഭോക്താക്കള്‍ക്കാണ് പുതിയ കാര്‍ഡ് നല്‍കുന്നത്. ഡിവിഡന്റ് പ്ലാറ്റിനം, പ്രീമിയര്‍ പാസ് എലൈറ്റ് കാര്‍ഡുകളാണ് തുടക്കത്തില്‍ വിതരണം ചെയ്യുന്നത്.
2g കാര്‍ഡുകള്‍ പ്രവര്‍ത്തിക്കുന്നതിന്റെ വീഡിയോ