
2000×50മാസം, ഒരു ലക്ഷം സലയുള്ള ഒരു കെ.എസ്.എഫ്.ഇ ചിട്ടിയില്‍ ചേര്‍ന്നാല്‍ തുടക്കത്തില്‍ നിങ്ങള്‍ക്ക് ലഭിക്കുന്നത് 70000.00 രൂപയായിരിക്കും. ഇതിന് കിഴിവെല്ലാം കഴിച്ച് പരമാവധി നിങ്ങള്‍ അടയ്‌ക്കേണ്ട തുക 85000 രൂപയായിരിക്കും(കുറിയ്ക്കനുസരിച്ച് വ്യത്യാസം വരാറുണ്ട്. എങ്കിലും ശരാശരി) അപ്പോള്‍ നിങ്ങള്‍ കരുതുന്നുണ്ടാവും ഈ 70000 രൂപ ആദ്യമേ വാങ്ങിയാല്‍ 30000 നഷ്ടമല്ലേയെന്ന്. എന്നാല്‍ വാസ്തവത്തില്‍ നിങ്ങളുടെ നഷ്ടം 15000 രൂപ മാത്രമേയുള്ളൂ. കാരണം അത്രയേ നിങ്ങള്‍ക്ക് ചെലവാകുന്നുള്ളൂ.. ഇനി ബാങ്കില്‍ നിന്ന് 70000 രൂപ ലോണെടുക്കുകയെന്ന് കരുതാം. 50 മാസം എന്നു പറയുന്നത് നാലുവര്‍ഷമായി നമുക്ക് കണക്കാക്കാം. വര്‍ഷത്തില്‍ 13 ശതമാനം പലിശകണക്കാക്കിയാല്‍ മൊത്തം നിങ്ങള്‍ അടച്ചുതീര്‍ക്കേണ്ട തുക ഒരു ലക്ഷം രൂപയിലധികമായിരിക്കും.
പണം വാങ്ങുന്നതിന് ഏറെ നൂലാമാലകളുണ്ട്.ശരിയാണ്. ഒരു സര്‍ക്കാര്‍ സ്ഥാപനമെന്ന നിലയില്‍ കൃത്യമായ നിയമങ്ങളോടെ തന്നെയേ കെ.എസ്.എഫ്.ഇ പ്രവര്‍ത്തിക്കുകയുള്ളൂ. ഒരു ലക്ഷം രൂപ വരെ ഏതെങ്കിലും ഒരു സര്‍ക്കാര്‍ ഉദ്യോഗസ്ഥന്‍ മതി. ഉദ്യോഗസ്ഥന്റെ ശമ്പളത്തിനനുസരിച്ച് അയാള്‍ക്ക് ജാമ്യം നില്‍ക്കാവുന്ന തുകയിലും വ്യത്യാസം വരും. വലിയ തുകയ്ക്ക് ചിലപ്പോള്‍ രണ്ടോ അതിലേറെയോ ആളുകള്‍ വേണ്ടി വന്നേക്കാം. പക്ഷേ, പണം വാങ്ങി പലരും കൃത്യമായി തിരിച്ചടയ്ക്കാത്തതുകൊണ്ട് അധിക ഉദ്യോഗസ്ഥരും ഇത്തരത്തില്‍ ജാമ്യം നില്‍ക്കാന്‍ വിമുഖത കാണിക്കുമെന്നുറപ്പാണ്.
പിന്നെ സ്ഥലം ഈടിന്മേല്‍ പണം വാങ്ങാവുന്നതാണ്. ആദ്യകാലത്ത് ഇതിന്റെ പേപ്പര്‍വര്‍ക്കുകള്‍ കൂടുതലായിരുന്നെങ്കിലും ഇപ്പോള്‍ വളരെ കുറഞ്ഞ സമയം കൊണ്ട് സ്ഥലം ഈട് നല്‍കാവുന്നതാണ്. (ഈട് നില്‍ക്കാവുന്നവ: Fixed Deposits of KSFE and Other Bank Deposit, Short Term Deposits of KSFE,Deposit-in-Trust of KSFE,L.I.C. Policy, Bank Guarantee, Pass Book of Non-prized Chitties of KSFE,National Savings Certificates VIII Issue, Kissan Vikas Patra,NRI Deposits,Property Security,Gold Ornaments,Sugama Security, Combined Security)
സ്വര്‍ണം വീട്ടിലോ ലോക്കറിലോ ഉള്ളവര്‍ക്കാണ് ഏറ്റവും എളുപ്പം. കാരണം. സ്വര്‍ണം ലോക്കറില്‍ വയ്ക്കുന്നത് ഒരിക്കലും സുരക്ഷിതമല്ലെന്ന് സമീപകാല അനുഭവങ്ങള്‍ നമ്മെ പഠിപ്പിക്കുന്നു. വീട്ടില്‍ വയ്ക്കുന്നതിനെ ആരും അംഗീകരിക്കുമെന്നു തോന്നുന്നില്ല. പലരും ഇപ്പോള്‍ ചെയ്യുന്നത് പണയം വച്ച് ആ തുക ബാങ്കില്‍ നിക്ഷേപിക്കുകയാണ്. കാരണം സൗത്ത് മലബാര്‍ ഗ്രാമീണ്‍ ബാങ്ക്. സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ, സ്റ്റേറ്റ് ബാങ്ക് ഓഫ് ട്രാവന്‍കൂര്‍ തുടങ്ങിയ ബാങ്കുകളില്‍ 7 ശതമാനം പലിശയില്‍ സ്വര്‍ണവായ്പ ലഭിക്കും. ഈ പണം ബാങ്കില്‍ നിക്ഷേപിച്ചാല്‍ ഇതിലേറെ പലിശയും ലഭിക്കും. അതും ഒരു സീനിയര്‍ സിറ്റിസന്റെ പേരിലായാല്‍ അതിലും കൂടുതല്‍. പക്ഷേ, ബാങ്കില്‍ സ്വര്‍ണം പണയം വയ്ക്കാന്‍ ചിലര്‍ക്ക് മടിയാണ്. ചിലര്‍ക്ക് വിവാഹം കഴിഞ്ഞ ഉടന്‍ തന്നെ സ്വര്‍ണം പണയം വയ്ക്കുന്നത് മോശമല്ലേ എന്ന ചിന്ത. മറ്റു ചിലര്‍ക്ക് പലിശ വാങ്ങുന്നതിനോടും കൊടുക്കുന്നതിനോടുമുള്ള മടി. ഇവിടെയാണ് കെ.എസ്.എഫ്.ഇയുടെ ചിട്ടികള്‍ പ്രവര്‍ത്തിക്കുന്നത്. കെ.എസ്.എഫ്.ഇ ചിട്ടിയില്‍ എവിടെയും പലിശയില്ല. പണം വാങ്ങുന്നതിന് സെക്യൂരിറ്റിയായി സ്വര്‍ണം കൊടുത്താല്‍ നിങ്ങളുടെ സ്വര്‍ണവും സുരക്ഷിതം ആവശ്യമായ പണവും കൈയില്‍ വന്നു. ഈ പണം ബാങ്കില്‍ നിക്ഷേപിച്ച് മാസതവണ അടയ്ക്കുന്നതിലേക്കുള്ള ഒരു വിഹിതമായി പലിശ ഉപയോഗിക്കാം.(വേണമെങ്കില്‍ കെ.എസ്.എഫ്.ഇയില്‍ നിന്നു കുറി ലഭിച്ചാല്‍ ആ പണം അവിടെ തന്നെ ഫിക്‌സഡ് ഇട്ട് നിങ്ങള്‍ക്ക് പലിശ നേടാവുന്നതാണ്. ഇങ്ങനെ വരുമ്പോള്‍ ഒരുതരത്തിലുള്ള ജാമ്യവും ആവശ്യമില്ല).
ഇനി കെ.എസ്.എഫ്.ഇയും ഷെയര്‍മാര്‍ക്കറ്റും തമ്മിലുള്ള ബന്ധം എന്താണെന്ന് പരിശോധിക്കാം. സ്വര്‍ണത്തിന്റെ സെക്യൂരിറ്റിയില്‍ അല്ലെങ്കില്‍ മറ്റേതെങ്കിലും സെക്യൂരിറ്റിയില്‍ 70000 രൂപ സ്വന്തമാക്കിയ ഒരാള്‍ ആ പണം ഓഹരി വിപണിയിലോ മ്യൂച്ചല്‍ ഫണ്ടിലോ നിക്ഷേപിക്കുന്നതുകൊണ്ടുള്ള മെച്ചം എന്താണെന്ന് പരിശോധിക്കാം.
ഓഹരി വിപണിയെ കൃത്യമായ വിലയിരുത്തുന്ന, വിപണിയെ അറിഞ്ഞ് ട്രേഡിങ് നടത്താനറിയുന്ന ഒരാള്‍ക്ക് വിപണിയില്‍ എന്ത് സംഭവിച്ചാലും 7000 രൂപ കൊണ്ട് ചുരുങ്ങിയത് പ്രതിമാസം 2000 രൂപയുണ്ടാക്കാനാവും. നല്ലൊരു മ്യൂച്ചല്‍ ഫണ്ടില്‍ പണം നിക്ഷേപിച്ചാല്‍ 20 ശതമാനം വളര്‍ച്ചാനിരക്കും ഉറപ്പാക്കാനാവും. ചുരുക്കത്തില്‍ കെ.എസ്.എഫ്.ഇയിലെ അധികമാസതവണകളും കെ.എസ്.എഫ്.ഇയില്‍ നിന്ന് അഡ്വാന്‍സായി ലഭിച്ച തുക കൊണ്ട് അടച്ചുതീര്‍ക്കാനാവും. ഇതു കേട്ടാല്‍ ചിലര്‍ ചിരിക്കും..തന്നെ എല്ലാ പണവും പോയി കിട്ടും.. ഓഹരി വിപണിയില്‍ സ്റ്റോപ് ലോസ് നല്‍കി കച്ചവടം നടത്തുന്നവര്‍ക്ക് ഇക്കാര്യം എളുപ്പത്തില്‍ മനസ്സിലാവും. മ്യൂച്ചല്‍ ഫണ്ടുകളുടെ ലാഭത്തിനായി ചിലപ്പോള്‍ കാത്തിരിക്കേണ്ടി വരും.
Category Archives: Views
ലിമിറ്റഡ് ലയബിലിറ്റി പാര്‍ട്ണര്‍ഷിപ്പ്
കമ്പനി രൂപീകരിക്കുന്നതിനുള്ള നൂലാമാലകളും ചെലവും ഏറ്റവും കുറവാണെന്നതു തന്നെയാണ് എല്‍.എല്‍.പിയുടെ ഏറ്റവും വലിയ പ്രത്യേകത. ഒരു കമ്പനിയുടെ എല്ലാ ഗുണങ്ങളോടൊപ്പം പാര്‍ട്ണല്‍ഷിപ്പ് സ്ഥാപനത്തിന്റെ മെച്ചങ്ങളും എല്‍.എല്‍.പിയില്‍ ലഭിക്കും.
എല്‍.എല്‍.പി രജിസ്‌ട്രേഷനുള്ള സ്ഥാപനവും നിങ്ങളും നിയമത്തിന്റെ മുന്നില്‍ രണ്ടായി പരിഗണിക്കപ്പെടുന്നുവെന്നതാണ് മറ്റൊരു പ്രത്യേകത. ഉദാഹരണത്തിന് ഒരു പാര്‍ട്ണര്‍ ഷിപ്പ് സ്ഥാപനം നടത്തുകയാണെങ്കില്‍ അതിന്റെ ബാധ്യത നമ്മുടെ പേരിലുള്ള മറ്റു വസ്തുവകകളിലേക്കും നീളും. എന്നാല്‍ എല്‍.എല്‍.പി കമ്പനിയുമായി ബന്ധപ്പെട്ടുണ്ടാവുന്ന ബാധ്യത കമ്പനിയോടെ തീരും. തീര്‍ച്ചയായും ഇത് ബിസിനസ്സില്‍ ഏര്‍പ്പെടുന്നവര്‍ മികച്ച സംരക്ഷണവും സുരക്ഷിതത്വവുമാണ് നല്‍കുന്നത്. അതുകൊണ്ടാണ് സര്‍വീസ് മേഖലയിലുള്ളവര്‍ അധികവും ഇത്തരത്തിലുള്ള രജിസ്‌ട്രേഷനുവേണ്ടി ശ്രമിക്കുന്നത്.
പ്രൈവറ്റ് ലിമിറ്റഡ് കമ്പനി തുടങ്ങുന്നത് പുലിപ്പുറത്തുപോവുന്നതുപോലെയാണെന്ന് പറയാറുണ്ട്. പുലിപ്പുറത്ത് പോവുന്നതു കാണുമ്പോള്‍ നല്ല ഗമയായിരിക്കും. എന്നാല്‍ യാത്ര ഒന്നുനിര്‍ത്തിയാല്‍ എന്തു സംഭവിക്കും. പുലി പിടിച്ചുതിന്നും. ഒരു പ്രൈവറ്റ് ലിമിറ്റഡ് കമ്പനി തുടങ്ങുന്നതിനേക്കാള്‍ ബുദ്ധിമുട്ടാണ് അത് ക്ലോസ് ചെയ്യുന്നത്. എന്നാല്‍ എല്‍.എല്‍.പിയില്‍ അത്തരം നൂലാമാലകളൊന്നും ഇല്ല. പാര്‍ട്ണര്‍മാരെ മാറ്റുന്നതിലോ ഇനി കമ്പനി തന്നെ നിര്‍ത്തുന്നതിനോ അതോ കമ്പനിയുടെ ഓണര്‍ഷിപ്പ് തന്നെ മാറ്റുന്നതിനോ താരതമ്യേന ചെറിയ പേപ്പര്‍വര്‍ക്കേ വരുന്നുള്ളൂ.
ഫണ്ടും വസ്തുവകകളും കൈകാര്യം ചെയ്യുന്നതിനുള്ള പരമാധികാരം എല്‍.എല്‍.പിയ്ക്കുണ്ട്. എല്‍.എല്‍.പിയുടെ സ്വത്തു വകകള്‍ ഒരിക്കലും അതിലെ പാര്‍ട്ണര്‍മാര്‍ക്ക് അവകാശമുള്ളതല്ല. അത് കമ്പനിയുടെതാണ്. അതുകൊണ്ടു തന്നെ പാര്‍ട്ണര്‍മാര്‍ തമ്മില്‍ അഭിപ്രായവ്യത്യാസം ഉണ്ടായാലും സ്വത്തിലോ പണത്തിലോ അവകാശവാദമുന്നയിക്കാന്‍ സാധിക്കില്ല.
കമ്പനിയുമായി താരതമ്യം ചെയ്യുമ്പോള്‍ കുറഞ്ഞ ടാക്‌സാണ് എല്‍.എല്‍.പിയ്ക്കു ചുമത്തുന്നത്. കൂടാതെ ടാക്‌സ് ചുമത്തുന്നത് കമ്പനിയ്ക്കുമാത്രമാണ്. അതുകൊണ്ടു തന്നെ ലാഭവിഹിതം പാര്‍ട്ണര്‍മാര്‍ക്ക് നല്‍കിയില്‍ അവര്‍ അതിനു പ്രത്യേക ടാക്‌സ് നല്‍കേണ്ടതില്ല. എന്നാല്‍ പ്രൈവറ്റ് ലിമിറ്റഡ് കമ്പനിയില്‍ ഈ ആനുകൂല്യങ്ങളില്ല.
പ്രൊപ്രൈറ്റര്‍, പാര്‍ട്ണര്‍ ഷിപ്പ് സ്ഥാപനങ്ങള്‍ക്ക് ബിസിനസ് വിപുലീകരിക്കാന്‍ ഫണ്ട് ശേഖരിക്കുന്നതിന് പരിമിതിയുണ്ട്. എന്നാല്‍ എല്‍.എല്‍.പി എന്നത് വ്യക്തികളില്‍ നിന്നും സ്ഥാപനങ്ങളില്‍ നിന്നും പണം സ്വീകരിക്കാന്‍ അനുമതിയുള്ള സ്ഥാപനമാണ്. അതുകൊണ്ടു തന്നെ ബിസിനസ് വിപുലീകരണത്തില്‍ നിന്ന് വ്യക്തമായ രേഖകളോടെ ആരില്‍ നിന്നും പണം സ്വീകരിക്കാനാവും.
എല്‍.എല്‍.പിയുടെ പേരില്‍ കേസ് നടത്താനും കേസ് നേരിടാനും അവകാശമുണ്ട്. എന്നാല്‍ കമ്പനിയില്‍ നിന്നു പിരിഞ്ഞുകിട്ടാനുള്ള തുകയ്ക്കായി പാര്‍ട്ണര്‍മാര്‍ക്ക് കമ്പനിയ്‌ക്കെതിരേ കേസ് കൊടുക്കാന്‍ അവകാശമില്ല.
വാര്‍ഷിക ടേണ്‍ഓവര്‍ 40-25 ലക്ഷത്തില്‍ താഴെയാണെങ്കില്‍ ചാര്‍ട്ടേര്‍ഡ് എക്കൗണ്ട് ഓഡിറ്റിങ് വേണമെന്ന് നിര്‍ബന്ധമില്ല. തീര്‍ച്ചയായും ചെറുകിട സ്ഥാപനങ്ങള്‍ക്ക് ഇത് വലിയൊരു ആശ്വാസമാണ്.
പാര്‍ട്ണര്‍ഷിപ്പ് സ്ഥാപനത്തില്‍ ഒരോ വ്യക്തിയും അവരവരുടെ താല്‍പ്പര്യങ്ങള്‍ക്കുവേണ്ടിയുള്ള ശ്രമങ്ങള്‍ നടത്തും. എന്നാല്‍ എല്‍.എല്‍.പിയില്‍ ഓരോ പാര്‍ട്ണര്‍മാരെയും കമ്പനിയുടെ പാര്‍ട്ണര്‍മാര്‍ എന്ന രീതിയില്‍ മാത്രമേ പരിഗണിക്കൂ. മറ്റൊരു രീതിയില്‍ പറഞ്ഞാല്‍ വ്യക്തിപരമായ പ്രവര്‍ത്തികള്‍ ഒരിക്കലും കമ്പനിയുടെ പ്രവര്‍ത്തിയായി വ്യാഖ്യാനിക്കപ്പെടില്ല. പ്രൈവറ്റ് ലിമിറ്റഡ് കമ്പനിയുടെ പ്രവര്‍ത്തനങ്ങള്‍ക്കിടെ നിരവധി പരാധികള്‍ ഉയരാറുണ്ട്. എന്നാല്‍ എല്‍.എല്‍.പിയുടെ കാര്യത്തില്‍ ഇത് താരതമ്യേന കുറവാണ്. ഇന്ന് അധിക പാര്‍ട്ണര്‍ഷിപ്പ് കമ്പനികളും സര്‍വീസ് മേഖലയിലുള്ള കോര്‍പ്പറേറ്റ് കമ്പനികളും എല്‍.എല്‍.പിയിലേക്ക് മാറി കൊണ്ടിരിക്കുകയാണ്.
എല്‍.എല്‍.പി കമ്പനി രൂപീകരിയ്ക്കാന്‍ ആഗ്രഹിക്കുന്നവര്‍ mail@shinod.in എന്ന ഇമെയില്‍ അഡ്രസ്സില്‍ ബന്ധപ്പെടുക. കൂടുതല്‍ വിവരങ്ങള്‍ക്ക്
www.llp.gov.in
ചെക്ക് ബൗണ്‍സ് ആയാല്‍ ഇനി എക്കൗണ്ട് ബ്ലോക്കാവും
ന്യൂഡല്‍ഹി: എക്കൗണ്ടില്‍ വേണ്ടത്ര പണം സൂക്ഷിക്കാതെ തുടര്‍ച്ചയായി ചെക്കുകള്‍ ബൗണ്‍സ് ആക്കുന്നവര്‍ സൂക്ഷിക്കുക. നിങ്ങളുടെ എക്കൗണ്ട് തന്നെ ക്യാന്‍സല്‍ ചെയ്യപ്പെട്ടേക്കാം. ഇന്ത്യയിലെ നമ്പര്‍ വണ്‍ ബാങ്കായ സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യയാണ് ഇതിലേക്ക് ആദ്യ ചുവടുവച്ചത്. തുടര്‍ച്ചയായി ചെക്ക് ബൗണ്‍സ് ആക്കുന്ന എക്കൗണ്ടുകള്‍ ക്യാന്‍സല്‍ ചെയ്യാന്‍ എസ്.ബി.ഐ ഇതിനകം ബ്രാഞ്ചുകള്‍ക്ക് നിര്‍ദ്ദേശം നല്‍കി. മറ്റു ബാങ്കുകളും ഈ രീതി പിന്തുടരാനാണ് സാധ്യത.
ഒരു സാമ്പത്തികവര്‍ഷത്തിനുള്ളില്‍ നാലോ അതിലേറെ തവണയോ ചെക്ക് ബൗണ്‍സ് ആയ എക്കൗണ്ടുകള്‍ സസ്‌പെന്റ് ചെയ്യാന്‍ സര്‍ക്കുലറില്‍ നിര്‍ദ്ദേശമുണ്ട്. ചെക്കിനു മാത്രമല്ല, എക്കൗണ്ടില്‍ നിന്ന് ഇലക്ട്രോണിക് ക്ലിയറിങിന് അനുമതി നല്‍കിയവരും ഇതില്‍ ഉള്‍പ്പെടും.
ഉപഭോക്താക്കള്‍ക്കിടയില്‍ സാമ്പത്തിക അച്ചടക്കം ഉണ്ടാവേണ്ടത് അത്യാവശ്യമാണ്-ഇന്ത്യന്‍ ബാങ്കിങ് അസോസിയേഷന്‍ പ്രതിനിധി വ്യക്തമാക്കി. ഇത്തരത്തില്‍ ക്ലോസ് ചെയ്യുന്ന ബാങ്ക് എക്കൗണ്ടുകളെ കുറിച്ചുള്ള വിവരങ്ങള്‍ പൊതു ഡാറ്റാബേസിലേക്ക് നല്‍കുന്നതിനാല്‍ മറ്റു ബാങ്കുകളില്‍ എക്കൗണ്ട് തുറക്കുന്നതും ബുദ്ധിമുട്ടായിരിക്കും.
UID: നിങ്ങള്‍ അറിയേണ്ടതെല്ലാം?
ഇന്ത്യയില്‍ താമസിക്കുന്ന ഓരോരുത്തര്‍ക്കും ഒരു പോലെയുള്ള തിരിച്ചറിയല്‍ കാര്‍ഡാണ് യൂനിക് ഐഡന്റിഫിക്കേഷന്‍ നമ്പര്‍(UID) എന്നതുകൊണ്ട് ഉദ്ദേശിക്കുന്നത്. ബയോമെട്രിക് സംവിധാനത്തിലൂടെ തയ്യാറാക്കുന്ന ഈ കാര്‍ഡ് ഇന്ത്യയില്‍ ഒരാള്‍ക്ക് ഒരു നമ്പര്‍ എന്ന ലക്ഷ്യം ഉറപ്പുവരുത്തും. ആധാര്‍ എന്നു പേരിട്ടിരിക്കുന്ന ഈ കാര്‍ഡിന്റെ വിതരണം ഇതിനകം ഇന്ത്യയില്‍ ആരംഭിച്ചു കഴിഞ്ഞു.
ഇപ്പോള്‍ അമേരിക്കയിലും ഇറ്റലിയും സാര്‍വത്രികമായ ഈ സംവിധാനം ഇന്ത്യയില്‍ യാഥാര്‍ഥ്യമാവുന്നതിലൂടെ ഏറ്റവും കൂടുതല്‍ മെച്ചം കിട്ടുക സാധാരണക്കാര്‍ക്കായിരിക്കും. മഹാരാഷ്ട്രയില്‍ നന്ദുര്‍ബാര്‍ ജില്ലയില്‍ കാര്‍ഡ് വിതരണഉദ്ഘാടനം പ്രധാനമന്ത്രി മന്‍മോഹന്‍ സിങും കോണ്‍ഗ്രസ് അധ്യക്ഷ സോണിയാഗാന്ധിയും ചേര്‍ന്ന്് നിര്‍വഹിച്ചത് സപ്തംബര്‍ 29ാം തിയ്യതിയാണ്.
ഈ കാര്‍ഡ് എടുക്കണമെന്ന് സര്‍ക്കാര്‍ ആരെയും നിര്‍ബന്ധിക്കില്ല. ഇന്ത്യന്‍ പൗരന്മാരല്ലാത്ത, ഇന്ത്യയില്‍ താമസിക്കുന്നവര്‍ക്കും ഈ കാര്‍ഡ് സ്വന്തമാക്കാവുന്നതാണ്. കാരണം ഇത് വെറും തിരിച്ചറിയല്‍ രേഖയാണ്. ഈ കാര്‍ഡ് ഒരിക്കലും പൗരത്വരേഖയായി അംഗീകരിക്കില്ല. നിലവില്‍ യാതൊരു തിരിച്ചറിയല്‍ രേഖയില്ലാത്തവര്‍ക്കും ഈ കാര്‍ഡിന് അപേക്ഷിക്കാവുന്നതാണ്. പക്ഷേ, റേഷന്‍കാര്‍ഡിനെയോ പാസ്‌പോര്‍ട്ടിനേയോ മറികടക്കുന്ന ഒരു രേഖയായി ഇത് ഉപയോഗിക്കാന്‍ സാധിക്കില്ല. ഒരാളുടെ ബയോ മെട്രിക്, താമസിക്കുന്ന പ്രദേശം എന്നീ രേഖകള്‍ മാത്രമേ ഈ കാര്‍ഡില്‍ ആവശ്യമുള്ളൂ. ജാതി, മതം, ഭാഷ എന്നിവ ഈ കാര്‍ഡിന്റെ പരിഗണനയില്‍ വരുന്നില്ല. എന്തിനേറെ ജനിച്ച തിയ്യതി വ്യക്തമായി അറിയാത്തവര്‍ക്ക് ആ കള്ളി പൂരിപ്പിക്കാതെ വിടാനുള്ള അവകാശം പോലുമുണ്ട്. ഇന്ത്യന്‍ പൗരന്മാര്‍ക്ക് ഇനി ബാങ്ക് ഫോമുകളില്‍ യു.ഐ.ഡി നമ്പര്‍ എന്നൊരു കോളം പൂരിപ്പിക്കാനുണ്ടാവും.
കാര്‍ഡ് ലഭിക്കുന്നതിന് തൊട്ടടുത്ത ആധാര്‍ ക്യംപിലേക്കാണ് പോവേണ്ടത്. ഇതു സംബന്ധിച്ച വിജ്ഞാപനം പുറത്തുവന്നതിനു ശേഷം ആവശ്യമായ രേഖകളുമായി വേണം പോവാന്‍. എത്തുന്ന ഓരോരുത്തരുടെയും ഫോട്ടോ എടുക്കുകയും കൈയടയാളങ്ങളും കൃഷ്ണമണിയും സ്‌കാന്‍ ചെയ്യുകയും ചെയ്യും. തെറ്റായ വിവരങ്ങള്‍ നല്‍കി ഒരു വ്യാജകാര്‍ഡ് സ്വന്തമാക്കുന്നവര്‍ കുടുങ്ങും. ഒരു കോടി രൂപ ഫൈനോ ആജീവനാന്ത തടവോ ലഭിക്കാവുന്ന കുറ്റമായിട്ടാണ് ഇത് കണക്കാക്കിയിട്ടുള്ളത്.
From official site
Aadhaar will be:
Upon registering for Aadhaar, residents will go through a biometric scanning of ten fingerprints and iris. They will then be photographed and given an enrolment number upon completion. Depending on the enrolment agency, residents will be issued an Aadhaar number within 20 to 30 days.
കൂടുതല്‍ വിവരങ്ങള്‍ക്ക്
http://uidai.gov.in/
പുതിയ ഡൊമെയ്ന്‍ വാങ്ങുമ്പോള്‍ ശ്രദ്ധിക്കേണ്ട കാര്യങ്ങള്‍
ഇന്നത്തെ ലോകത്ത് ഏതൊരു ബിസിനസ്സിന്റെയും മര്‍മപ്രധാനമായ കാര്യമാണ് ഒരു ഡൊമെയ്ന്‍ നെയിം. ഡൊമെയ്ന്‍ വില്‍പ്പനക്കാരായി നിരവധി കമ്പനികളെ നിങ്ങള്‍ക്ക് ഓണ്‍ലൈനില്‍ കാണാന്‍ സാധിക്കും. പല കമ്പനികളും പല ചാര്‍ജ്ജായിരിക്കും ഈടാക്കുന്നത്. ഇതില്‍ നിന്ന് മികച്ചൊരു ഡൊമെയ്ന്‍ വില്‍പ്പനക്കാരനെ എങ്ങനെ കണ്ടെത്തും. താഴെ പറയുന്ന കാര്യങ്ങള്‍ ശ്രദ്ധിക്കുക.
1 പ്രശസ്തിയും അംഗീകാരവുമുള്ള ഒരു ഡൊമെയ്ന്‍ രജിസ്ട്രാറില്‍ നിന്ന് പേര് സ്വന്തമാക്കുന്നാണ് നല്ലത്. ചിലപ്പോള്‍ ഇവരേക്കാള്‍ കുറഞ്ഞ ചാര്‍ജ്ജുള്ള വില്‍പ്പനക്കാരെ നിങ്ങള്‍ ഓണ്‍ലൈനില്‍ കണ്ടേക്കാം. പക്ഷേ, നിങ്ങള്‍ക്കു മികച്ച വില്‍പ്പാനന്തരസേവനം ലഭിക്കാന്‍ നല്ല രജിസ്ട്രറികളില്‍ നിന്നു മാത്രം ഡൊമെയ്ന്‍ വാങ്ങുക. ഇത് ബിസിനസ് ഉള്ളിടത്തോളം കാലം നീണ്ടുനില്‍ക്കേണ്ട സുദീര്‍ഘമായ ഒരു ബന്ധത്തിന്റെ തുടക്കമാണ്. കൂണുപോലെ മുളച്ചുപൊന്തുന്ന കമ്പനികള്‍ നാളെ ഒരു പക്ഷേ, കണ്ടില്ലെന്നു വന്നേക്കാം. സ്വന്തം ഡൊമെയ്ന്‍ തന്നെ പതിനായിരങ്ങള്‍ കൊടുത്ത് നിങ്ങള്‍ക്ക് വീണ്ടും വാങ്ങേണ്ട അവസ്ഥ വന്നേക്കാം..
2 ഒരു വെബ് സൈറ്റ് തുടങ്ങാനുള്ള നിങ്ങളുടെ ശ്രമത്തിലെ ആദ്യപടിയാണ് ഡൊമെയ്ന്‍ ബുക്കിങ്. ഇത് ബുക്ക് ചെയ്യാന്‍ ഒരിക്കലും മറ്റൊരാളെ അനുവദിക്കരുത്. ഡൊമെയ്ന്‍ നിങ്ങള്‍ തന്നെ ബുക്ക് ചെയ്ത് വെബ്‌സൈറ്റ് ഡിസൈനര്‍ക്ക് നല്‍കുന്നതാണ് ഭംഗി. കഴിയുന്നതും ഡൊമെയ്‌നും സര്‍വറും തമ്മിലുള്ള കണക്ഷന്‍ സാധ്യമാക്കുന്ന nameserver നിങ്ങള്‍ തന്നെ മാറ്റിനല്‍കുന്നതാണ് നല്ലത്. ഇത് നിങ്ങളുടെ ബിസിനസ്സും സ്വകാര്യതയും ഉറപ്പുവരുത്തും. ഭാവിയില്‍ നിങ്ങളുടെ ഡൊമെയ്‌നിന്റെ കാര്യത്തില്‍ ഒരു തര്‍ക്കവും ഉണ്ടാവാതിരിക്കാന്‍ ഇത് നിങ്ങളെ സഹായിക്കും. ഡൊമെയ്‌നിന്റെ കണ്‍ട്രോള്‍ അധികപക്ഷവും ഒരു ഇമെയില്‍ ആയിരിക്കും. ആ ഇമെയില്‍ നിങ്ങളുടെതായിരിക്കും. കൂടാതെ ആ ഡൊമെയ്ന്‍ കണ്‍ട്രോള്‍പാനല്‍ പാസ്‌വേര്‍ഡ് നിങ്ങള്‍ക്ക് മാത്രം അറിയുന്ന രഹസ്യമായിരിക്കണം. ഡൊമെയ്ന്‍ whois നോക്കിയാല്‍ ലഭിക്കുന്ന വിലാസം നിങ്ങളുടേതാണെന്ന് ഉറപ്പുവരുത്തണം.
3 ഒരു നല്ല ഡൊമെയ്ന്‍ വാങ്ങുന്നതിന് പണത്തിന്റെ കാര്യത്തില്‍ ഒരു വിട്ടുവീഴ്ചയും നല്‍കരുത്. .com ഡൊമെയ്ന്‍ എടുക്കുന്നതാണ് വാണിജ്യാവശ്യങ്ങള്‍ക്ക് നല്ലത്. ഇതിനു പരമാവധി വരുന്ന വില 500 രൂപ മാത്രമാണ്. വന്‍കിടകമ്പനികള്‍ക്കായി .co എന്ന പേരില്‍ പുതിയ ഒരു എക്സ്റ്റന്‍ഷനും പുറത്തിറങ്ങിയിട്ടുണ്ട്.
4 വന്‍തോതില്‍ ഇന്‍വെസ്്റ്റ് വരുന്ന സ്ഥാപനങ്ങളാണ് നിങ്ങള്‍ ആരംഭിക്കുന്നതെങ്കില്‍ ഡൊമെയ്ന്‍ അഞ്ചുവര്‍ഷത്തിനോ പത്തുവര്‍ഷത്തിനോ ഒന്നിച്ചു ബുക്ക് ചെയ്യുന്നതാണ് നല്ലത്. കാരണം നിങ്ങളുടെ തിരക്കിനിടയില്‍ റിന്യു ചെയ്യാന്‍ മറന്നു പോയാല്‍ അത് നിങ്ങളുടെ ബിസിനസ്സിനെ പ്രതികൂലമായി ബാധിക്കും. കാരണം നിങ്ങളുടെ വെബ്‌സൈറ്റ് നിങ്ങളുടെ ആഗോളപരസ്യമാണ്. ക്രെഡിറ്റ് കാര്‍ഡ്, പേ പാല്‍ ഉപയോഗിച്ച് പര്‍ച്ചേസ് നടത്തുമ്പോള്‍ ഓട്ടോമാറ്റിക് റിന്യു എന്ന ബട്ടണ്‍ ക്ലിക്ക് ചെയ്താലും മതി. കൂട്ടുകാരുടെ ക്രെഡിറ്റ് കാര്‍ഡ് ഉപയോഗിച്ചാണ് പര്‍ച്ചേസ് എങ്കില്‍ ഇത് ക്ലിക്ക് ചെയ്യാതിരിക്കുന്നതാണ് മര്യാദ.
വിവിധ വെബ് കോഴ്‌സുകള്‍ കഴിഞ്ഞ് പുറത്തിറങ്ങുന്ന കുട്ടികള്‍ ആരംഭിക്കുന്ന പുതിയ സ്ഥാപനങ്ങളില്‍ നിന്ന് ഡൊമെയ്‌നുകള്‍ വാങ്ങുമ്പോള്‍ ഡൊമെയ്ന്‍ നിങ്ങളുടെ പേരിലാണോ എന്ന് ഉറപ്പുവരുത്തേണ്ടതുണ്ട്. കൂടാതെ ഇവര്‍ ഡൊമെയ്്ന്‍ വില്‍പ്പനയ്ക്ക് അംഗീകാരമുള്ള ഡയറക്ട് റീസെല്ലറാണോയെന്നു കൂടി പരിശോധിക്കണം. കാരണം രണ്ടു വര്‍ഷം കഴിഞ്ഞ് ഈ കുട്ടികള്‍ ജോലി ആവശ്യാര്‍ഥം ഗള്‍ഫിലേക്കോ അല്ലെങ്കില്‍ മറ്റേതെങ്കിലും സ്ഥാപനത്തിലേക്കോ പോയി കഴിഞ്ഞാല്‍ നിങ്ങളുടെ ഡൊമെയ്ന്‍ സംബന്ധിച്ച കാര്യങ്ങള്‍ക്ക് ആരെ സമീപിക്കണമെന്നറിയാതെ ബുദ്ധിമുട്ടും. വര്‍ഷങ്ങളായി ഈ മേഖലയില്‍ പ്രവര്‍ത്തിക്കുന്ന സ്ഥാപനങ്ങളില്‍ നിന്ന് സേവനം നേടുകയാണ് നല്ലത്.
കൂടുതല്‍ വിവരങ്ങള്‍ക്ക് mail@shinod.in
197 FIIകള്‍ക്കും 342 സബ് എക്കൗണ്ടുകള്‍ക്കും സെബിയുടെ വിലക്ക്
മുംബൈ: ഇടപാടുകളില്‍ സുതാര്യത പ്രകടിപ്പിക്കാത്തതിനാല്‍ HSBC, Deutsche Bank and Standard Chartered അടക്കം 197 വിദേശനിക്ഷേപ സ്ഥാപനങ്ങളെയും 342 സബ് എക്കൗണ്ടുകളെയും പുതിയ ഓഹരികള്‍ വാങ്ങുന്നതില്‍ നിന്ന് സെബി വിലക്കി.
കമ്പനികളുടെ ഹോള്‍ഡിങ് ഓഹരികളെ കുറിച്ച് വ്യക്തമായ റിപോര്‍ട്ട് നല്‍കാത്ത foreign institutional investors(FII) ഒക്ടോബര്‍ ഒന്നുമുതല്‍ പുതിയ ഓഹരികള്‍ വാങ്ങാന്‍ പാടില്ല-സെബി ഉത്തരവില്‍ വ്യക്തമാക്കി.
പ്രൊട്ടക്ടഡ് സെല്‍ കമ്പനി(പി.സി.സി), സെഗ്രഗേറ്റഡ് പോര്‍ട്ട് ഫോളിയോ കമ്പനി(എസ്.പി.സി), മള്‍ട്ടി ക്ലാസ് ഷെയര്‍ വെഹിക്കില്‍(എം.സി.വി) എന്നിവയില്‍ ഏതിലാണ് സ്ഥാപനങ്ങള്‍ ഉള്‍പ്പെടുന്നതെന്ന് വ്യക്തമാക്കാന്‍ സെബി നല്‍കിയ അന്ത്യശാസനം ഇന്നലെ അവസാനിച്ചിരുന്നു. ഇന്ത്യയില്‍ നിന്നുള്ള പണം തന്നെ വിദേശ സ്ഥാപനങ്ങളിലൂടെ വിപണിയിലെത്തുന്നതിനെ നിയന്ത്രിക്കുയാണ് ഇതുകൊണ്ട് സെബി ലക്ഷ്യമിടുന്നത്.
ഡിസംബര്‍ മുതല്‍ ട്രെയിനിന് അഞ്ചക്ക നമ്പര്‍
ന്യൂഡല്‍ഹി: ഡിസംബര്‍ മുതല്‍ ഇന്ത്യയിലെ ട്രെയിന്‍ നമ്പറുകള്‍ അഞ്ചക്കമാവും. ട്രെയിന്‍ നമ്പറില്‍ നിന്നു തന്നെ ട്രെയിന്‍ ഏത് വിഭാഗത്തില്‍ പെടുന്നുവെന്നു മനസ്സിലാക്കാന്‍ സഹായിക്കുന്നതാണ് പുതിയ രീതി. ഇപ്പോഴുള്ള അശാസ്ത്രീയമായ രീതിക്കുപകരം നമ്പറുകള്‍ ഒരു ഏകീകൃതസ്വഭാവത്തില്‍ കൊണ്ടുവരാനും ഇതുമൂലം സാധിക്കും. ഇപ്പോള്‍ മൂന്നു,നാല്, ആല്‍ഫ ന്യൂമറിക്കല്‍ എന്ന രീതിയിലാണ് ട്രെയിന്‍ നമ്പറുകള്‍ നല്‍കുന്നത്.
പുതിയ പദ്ധതി പ്രകാരം ഡുറണ്ടോ, രാജധാനി, ശതാബ്ദി എക്‌സ്പ്രസുകളുടെ തുടക്കം 1 എന്ന അക്കത്തിലായിരിക്കും. സെന്റര്‍ ഫോര്‍ റയില്‍വേ ഇന്‍ഫര്‍മേഷന്‍ സിസ്റ്റത്തില്‍ ഇതിനാവശ്യമായ വ്യത്യാസങ്ങള്‍ വരുത്താന്‍ ഇതിനകം നിര്‍ദ്ദേശം നല്‍കി കഴിഞ്ഞു. സോഫ്റ്റ്‌വെയറുകളില്‍ ആവശ്യമായ മാറ്റം വരുത്തികഴിഞ്ഞാല്‍ പുതിയ നമ്പറുകള്‍ ഉടന്‍ പ്രഖ്യാപിക്കും.
ഏത് ക്രെഡിറ്റ് കാര്‍ഡാണ് നിങ്ങള്‍ക്ക് യോജിച്ചത്?
പ്രീമിയം കാര്‍ഡ്: കാഷ് ബാക്ക് റിവാര്‍ഡ് പോയിന്റുകളോടു കൂടിയ ഇത്തരം കാര്‍ഡുകളില്‍ ഗോള്‍ഡ്, പ്ലാറ്റിനം എന്നിവയാണ് ഏറ്റവും മികച്ചത്. ലക്ഷക്കണക്കിനു രൂപ പരിധിയുള്ള ഈ കാര്‍ഡുകള്‍ സ്വാഭാവികമായും സമൂഹത്തിലെ സാമ്പത്തികമായി ഉന്നതില്‍ നില്‍ക്കുന്നവരെ തന്നെയാണ് ലക്ഷ്യം വയ്ക്കുന്നത്.
കാഷ് ബാക്ക് ക്രെഡിറ്റ് കാര്‍ഡ്: നിങ്ങള്‍ ക്രെഡിറ്റ് കാര്‍ഡ് ഉപയോഗിച്ച് നടത്തുന്ന പര്‍ച്ചേസുകളുടെ കമ്മീഷനില്‍ നിന്ന് ഒരു വിഹിതം കാര്‍ഡ് വിതരണം ചെയ്യുന്ന കമ്പനി ഉപഭോക്താക്കള്‍ക്ക് തിരിച്ചുനല്‍കുന്ന രീതിയാണിത്. പ്രധാനമായും ഉദ്യോഗസ്ഥരും വനിതകളുമാണ് ഇതിന്റെ ഉപഭോക്താക്കള്‍.
സെക്കുര്‍ ക്രെഡിറ്റ് കാര്‍ഡ്‌സ്: സേവിങ് ബാങ്ക് എക്കൗണ്ടിലെ തുകയ്ക്ക് ആനുപാതികമായി ക്രെഡിറ്റ് ലിമിറ്റ് നല്‍കുന്ന രീതിയാണിത്. സാധാരണ ക്രെഡിറ്റ് കാര്‍ഡ് പോലെ തന്നെ പര്‍ച്ചേസിങ് നടത്താമെങ്കിലും പരിധി എസ്.ബിയിലെ പണത്തിനനുസരിച്ചായിരിക്കും. വിദ്യാര്‍ഥികളും പണം തിരിച്ചടവില്‍ മോശം ട്രാക്ക് റെക്കോഡുള്ളവര്‍ക്കുമാണ് ഈ കാര്‍ഡുകള്‍ സാധാരണ നല്‍കാറുള്ളത്.
ബിസിനസ് ക്രെഡിറ്റ് കാര്‍ഡ്‌സ്: കാഷ് ബാക്ക്, ഉയര്‍ന്ന ക്രെഡിറ്റ് ലിമിറ്റ്, അഡീഷണല്‍ കാര്‍ഡ്, ബോണസ് പോയിന്റ്‌സ്, കാഷ് ബാങ്ക്, എയര്‍ ലൈന്‍ റിവാര്‍ഡ് തുടങ്ങിയ ഒട്ടനവധി ആനുകൂല്യങ്ങളുള്ള ഈ കാര്‍ഡ് കോര്‍പ്പറേറ്റ് സ്ഥാപനങ്ങളാണ് സാധാരണ ഉപയോഗിക്കാറുള്ളത്.
പ്രിപെയ്ഡ് കാര്‍ഡ്: ക്രെഡിറ്റ് കാര്‍ഡുപയോഗിക്കാന്‍ പേടിയാണോ? പക്ഷേ, ബിസിനസ് ആവശ്യത്തിന് കാര്‍ഡ് വേണം താനും. ഇത്തരത്തിലുള്ളവരെ ഉദ്ദേശിച്ചാണ് പ്രിപെയ്ഡ് കാര്‍ഡുകള്‍ തരുന്നത്. അടച്ച തുകയ്ക്ക് തുല്യമായ ക്രെഡിറ്റ് ലിമിറ്റുള്ളതായിരിക്കും കാര്‍ഡുകള്‍.
എയര്‍ലൈന്‍ ക്രെഡിറ്റ് കാര്‍ഡ്‌സ്: സാധാരണ യാത്ര ചെയ്യുന്നവരെ ലക്ഷ്യമാക്കിയുള്ളതാണിത്. വിവിധ വിമാനക്കമ്പനികളുമായി സഹകരിച്ച് തയ്യാറാക്കുന്ന ഈ കാര്‍ഡിലൂടെ വന്‍ ഡിസ്‌കൗണ്ടാണ് ഉപഭോക്താവിനു ലഭിക്കുന്നത്.
കോ ബ്രാന്‍ഡഡ് ക്രെഡിറ്റ് കാര്‍ഡ്‌സ്: രണ്ടു കമ്പനികള്‍ കൂടി ചേര്‍ന്ന് ഒരു ബ്രാന്‍ഡായി കാര്‍ഡുകള്‍ പുറത്തിറക്കുന്ന രീതിയാണിത്. ഉദാഹരണത്തിന് ഭാരത് പെട്രോളിയവുമായി സഹകരിച്ച് ഐ.സി.സി.ഐ ബാങ്ക് കാര്‍ഡ് പുറത്തിറക്കുന്നതുപോലെ.