ഫറൂഖ് കോളജില്‍ ബി.കോം സെക്കന്റ് ലാഗ്വേജിന് ഫ്രഞ്ച് ഭാഷ അനുവദിച്ചു. തിരൂര്‍കാട് നുസ്‌റത്തുല്‍ ഇസ്്‌ലാം അറബിക് കോളജില്‍ ബി.എ അഫ്ദല്‍ കോഴ്‌സിന് അംഗീകാരം നല്‍കി. കോഴിക്കോട് എല്ലോറ മള്‍ട്ടിമീഡിയയെ വാഴ്‌സിറ്റി എജ്യുക്കേഷന്‍ പഠന വിഭാഗത്തിന്റെ കീഴില്‍ ബി.എം.എം.സി കോഴ്‌സിനു 40 സീറ്റ് പ്രകാരം പ്രോഗ്രാം സെന്ററായി അനുവദിച്ചു.
വാഴ്‌സിറ്റി അഡള്‍റ്റ് എഡ്യുക്കേഷന്‍ വിഭാഗത്തില്‍ അനധ്യാപക തസ്തികകള്‍ അധ്യാപക തസ്തികകളാക്കി മാറ്റി.
Category Archives: Views
മിസ്റ്റര്‍ ചെസ് തിരിച്ചുവരുന്നു
ഈ തരംഗത്തിനു നിറവും വെളിച്ചവും ശക്തിയും നല്‍കി വളര്‍ത്തിവലുതാക്കിയ ഇന്ത്യന്‍ ചെസിന്റെ നവോത്ഥാന ശില്‍പ്പികളിലൊരാളായ കാലിക്കറ്റ് യൂനിവേഴ്‌സിറ്റി ജീവനക്കാരനായിരുന്ന പി ടി ഉമ്മര്‍കോയയുടെ സ്വപ്നങ്ങള്‍ എന്നും രാജാവിനെയും റാണിയെയും ചുറ്റിപ്പറ്റിയായിരുന്നു. പ്രതികൂല സാഹചര്യങ്ങള്‍ കൊണ്ടു പ്രാഥമിക വിദ്യാഭ്യാസം പോലും നിഷേധിക്കപ്പെട്ട ഉമ്മര്‍കോയ സ്വതസിദ്ധമായ സംഘാടകമികവുകൊണ്ട് അന്താരാഷ്ട്ര ചെസ് ഫെഡറേഷന്റെ വൈസ് പ്രസിഡന്റ് പദവി വരെ കുതിച്ചെത്തി.