Digital Media

  • ഇനി നമ്മുടെ കുട്ടികള്‍ ചൈനീസ് പഠിക്കും
    മുംബൈ: അടുത്ത അധ്യയന വര്‍ഷം മുതല്‍ ചൈനീസ് ഭാഷ പാഠ്യവിഷയമാക്കാന്‍ സെന്‍ട്രല്‍ ബോര്‍ഡ് ഓഫ് സെക്കന്ററി എജ്യുക്കേഷന്‍(സി.ബി.എസ്.ഇ) സ്‌കൂളുകള്‍ക്ക് നിര്‍ദ്ദേശം നല്‍കി. ലോകത്തിലെ ഏറ്റവും വലിയ രണ്ടാമത്തെ സാമ്പത്തികമേഖലയായ ചൈനയും ഇന്ത്യയും തമ്മിലുള്ള വ്യാപാരം കൂടുതല്‍ ശക്തമായി വരുന്ന പശ്ചാത്തലത്തിലാണ് ഈ തീരുമാനം. അമേരിക്കയും യൂറോപ്പും വിട്ട് ഇന്ത്യന്‍ വ്യവസായികള്‍ ഇപ്പോള്‍ ചൈനയുമായുള്ള വ്യാപാരബന്ധത്തിനാണ് കൂടുതല്‍ താല്‍പ്പര്യം കാണിക്കുന്നത്. ചൈനയുമായുള്ള വ്യാപാരബന്ധത്തില്‍ മന്ദാരിന്‍ ഭാഷ അറിയുന്നത് നിര്‍ണായകമാണ്. അവിടെയുള്ള ...
  • വിവരാവകാശനിയമം: അപേക്ഷ 250 വാക്കില്‍ ഒതുക്കണം
    ന്യൂഡല്‍ഹി: വിവരാവകാശനിയമപ്രകാരം സമര്‍പ്പിക്കുന്ന അപേക്ഷകള്‍ ഒറ്റവിഷയത്തെ കുറിച്ചുള്ള 250 വാക്കുകളില്‍ ഒതുങ്ങുന്ന ഒന്നായിരിക്കണമെന്ന് നിഷ്‌കര്‍ഷിക്കാന്‍ സാധ്യത. വിവരാവകാശനിയമഭേദഗതികളിലാണ് ഇതു സംബന്ധിച്ച ശുപാര്‍ശയുള്ളത്. അപേക്ഷ നല്‍കുന്ന ഓഫിസിന്റെയും അപേക്ഷകന്റെയും വിലാസം കൂടാതെയാണ് 250 വാക്കുകള്‍. കൂടാതെ വിവരങ്ങള്‍ നല്‍കുന്നതിന് ആവശ്യമായി വരുന്ന ചെലവ് അടയ്‌ക്കേണ്ട ബാധ്യത അപേക്ഷകന്റെതാണ്. ഈ ഭേദഗതികള്‍ക്കെതിരേ അഭിപ്രായം രേഖപ്പെടുത്താന്‍ ആഗ്രഹിക്കുന്നവര്‍ ഡിസംബര്‍ 27നു മുമ്പ് ustri-dovt@nic.in എന്ന ഇമെയില്‍ വിലാസത്തില്‍ അയയ്ക്കണം. അപേക്ഷ 250 വാക്കുകളായി ...
  • സെന്‍സെക്‌സ് 267 പോയിന്റും നിഫ്റ്റി 91 പോയിന്റും ഉയര്‍ന്നു
    മുംബൈ: വ്യാവസായിക ഉല്‍പ്പാദന സൂചികയിലുണ്ടായ മുന്നേറ്റത്തില്‍ നിന്നു പ്രചോദനമുള്‍കൊണ്ട ഇന്ത്യന്‍ വിപണി നാലുദിവസത്തെ നഷ്ടത്തിനുശേഷം ഇന്നു ലാഭത്തില്‍ ക്ലോസ് ചെയ്തു. സെന്‍സെക്‌സ് 266.53 പോയിന്റും നിഫ്റ്റി 90.85 പോയിന്റും മുന്നേറി യഥാക്രമം 19508.89ലും 5857.35ലും വില്‍പ്പന അവസാനിപ്പിച്ചു. ഇന്‍ഡസ്ട്രിയല്‍ ഔട്ട്പുട്ട് ഗ്രോത്ത്(ഐ.ഐ.പി) കഴിഞ്ഞ മാസമുണ്ടായിരുന്ന 4.4 ശതമാനത്തില്‍ നിന്നു 10.8 ആയി ഉയര്‍ന്നു. ഒരു സാമ്പത്തിക വ്യവസ്ഥയുടെ കരുത്തു തെളിയിക്കുന്ന അളവുകോലായിട്ടാണ് ഇന്‍ഡക്‌സ് ഓഫ് ഇന്‍ഡസ്ട്രിയല്‍ ഔട്ട്പുട്ടിനെ കാണാറുള്ളത്. ഇന്ത്യയിലെ ഏറ്റവും വലിയ സ്വകാര്യബാങ്കായ ഐ.സി.ഐ.സി.ഐ 5.65 ശതമാനവും ജയപ്രകാശ് ...
  • സെന്‍സെക്‌സില്‍ ആറുമാസത്തെ ഏറ്റവും വലിയ തകര്‍ച്ച
    മുംബൈ: സെന്‍സെക്‌സും നിഫ്റ്റിയും സപ്പോര്‍ട്ടീവ് തടയണകളെല്ലാം തട്ടിതകര്‍ത്ത് താഴേക്ക് പതിക്കുന്നു. മുംബൈ ഓഹരി സൂചികയില്‍ 454.12 പോയിന്റിന്റെയും ദേശീയ സൂചികയില്‍ 137.20 പോയിന്റിന്റെയും ഇടിവാണ് ഇന്നു ഒറ്റ ദിവസം കൊണ്ടുണ്ടായത്. സെന്‍സെക്: 19242.36, നിഫ്റ്റി: 5766.50 വിദേശഫണ്ടുകള്‍ ഇന്ത്യന്‍ വിപണിയില്‍ നിന്നു പിന്‍വലിക്കപ്പെടുമെന്ന ആശങ്ക, ചില സ്‌ക്രിപ്റ്റുകളുടെ വില്‍പ്പനയില്‍ കൃത്രിമം നടക്കുന്നുണ്ടെന്ന റിപോര്‍ട്ടുകള്‍, മൊബൈല്‍ കുംഭകോണവുമായി ബന്ധപ്പെട്ട അന്വേഷണം വ്യാപിക്കുന്നത്, തുടര്‍ച്ചയായ തിരിച്ചടിയില്‍ മാര്‍ജിന്‍ നഷ്ടമാവുന്നത് എന്നിവയാണ് തകര്‍ച്ചയെ വിലയിരുത്തുമ്പോള്‍ നമ്മുടെ മനസ്സിലേക്ക് പെട്ടെന്ന് ഓടിയെത്തുന്നത്. വില്‍പ്പന ഇനിയും തുടരാനാണ് ...
  • വിസയും ഡൗണ്‍, വിക്കിലീക്‌സിനെതിരേയുള്ള നടപടി സൈബര്‍ യുദ്ധത്തിലേക്ക്
    ഭരണകൂട രഹസ്യങ്ങള്‍ പുറത്തുവിട്ടുകൊണ്ട് ലോകത്തെ വിസ്മയിപ്പിക്കുന്ന വിക്കിലീക്‌സിനെ തടയിടാന്‍ ശ്രമിക്കുന്നവര്‍ക്കെല്ലാം ഒരു കൂട്ടം ഹാക്കര്‍മാരുടെ ഷോക്ക് ട്രീറ്റ്‌മെന്റ്. ക്രെഡിറ്റ്,ഡെബിറ്റ് കാര്‍ഡ് മേഖലയിലെ തലതൊട്ടപ്പന്മാരായ വിസ,മാസ്റ്റര്‍കാര്‍ഡ് എന്നിവരും ഈ ആക്രമണങ്ങളില്‍ ആടിയുലഞ്ഞുവെന്നതാണ് സത്യം. വിസ.കോം, സ്വിസ് ബാങ്ക് പോസ്റ്റ് ഫിനാന്‍സ് സൈറ്റുകള്‍ ഇപ്പോഴും ഡൗണാണ്. മാസ്റ്റര്‍കാര്‍ഡ് വെബ്‌സൈറ്റ്, അമേരിക്കന്‍ സെനറ്റര്‍ ജോ ലീബര്‍മാന്‍, സാറാ പാളിന്‍, വിക്കിലീക്‌സ് മേധാവി ജൂലിയന്‍ അസാന്‍ജിനെതിരേ ഹാജരാവുന്ന അഭിഭാഷകന്റെയും പ്രോസിക്യൂട്ടറുടെയും സൈറ്റുകളും ഇതിനകം തകര്‍ത്തു കഴിഞ്ഞു. അതേ സമയം ട്വിറ്ററും ഫേസ് ബുക്കും ഈ ...
  • അവര്‍ ചെയ്യുന്നതെന്ത്?
    വൃശ്ചികമാസം തുടങ്ങികഴിഞ്ഞാല്‍ കറുപ്പുടുക്കല്‍ ഇന്നു സര്‍വസാധാരണമായിരിക്കുന്നു. (അതിനി ഏത് വ്രതകാലമായാലും)….എല്ലാരും പോണു മലയ്ക്ക് ഞാനും പോണു മലയ്ക്ക്…എന്ന മട്ടിലാണ് പലരുടെയും യാത്ര.ഇത്തരത്തില്‍ യാത്രയാവുന്ന ചിലരുടെ കാര്യം പറയാതെ വയ്യ..ഒരിക്കല്‍ കൂടി പറയട്ടെ ചിലരുടെ കാര്യം.. അതുവരെ എങ്ങനെ? കറുപ്പുടുക്കുന്നതുവരെ തീര്‍ത്തും കുത്തഴിഞ്ഞ ജീവിതം നയിയ്ക്കുക..അതിനുശേഷം കുറച്ചുദിവസം രാവിലെ കുളിച്ച്…മീന്‍ കൂട്ടാതെ…അങ്ങനെ നടക്കുക. എന്നാല്‍ സിഗരറ്റ് വലിയോ,പാന്‍ തുടങ്ങിയ ദുശ്ശീലങ്ങളോ ഇവന്‍ മാറ്റിനിര്‍ത്തുന്നില്ല. മദ്യപിക്കാതിരിക്കുന്നത് അത് ഇതിലും വലിയ പാപമാണെന്ന ബോധം സമൂഹത്തിനുള്ളതുകൊണ്ട് ഭൂരിഭാഗവും അതിനു മുതിരുന്നില്ല. ഈ ഒരു കമേഴ്‌സ്യല്‍ ...
  • പെട്രോള്‍ വിലവര്‍ധന,ആഗോളവിപണികളിലെ തിരിച്ചടി, സെന്‍സെക്‌സ് ഇടിഞ്ഞു
    മുംബൈ: പ്രധാനപ്പെട്ട സപ്പോര്‍ട്ടീവ് ലെവലുകളെല്ലാം തകര്‍ത്ത് ഇന്ത്യന്‍ ഓഹരി വിപണി താഴേക്ക് പോന്ന ദിവസമായിരുന്നു ഇന്ന്. ആഗോളവിപണികളിലെ മാന്ദ്യത്തിനൊപ്പം ഇന്ധനവില വര്‍ധിപ്പിക്കാനുള്ള ശുപാര്‍ശയും ചേര്‍ന്നതോടെ സെന്‍സെക്‌സിലും നിഫ്റ്റിയിലും കടുത്ത സമ്മര്‍ദ്ദം പ്രകടമായി. രാവിലെ മുതല്‍ വിറ്റൊഴിവാക്കാനുള്ള പ്രവണത കൂടുതലായിരുന്നു. നിഫ്റ്റി 5878.60 വരെ താഴ്ന്നതിനുശേഷം 72.85 നഷ്ടത്തോടെ 5903.70ല്‍ കച്ചവടം നിര്‍ത്തി. സെന്‍സെക്‌സാവട്ടെ 19611.35വരെ ഇന്‍ട്രാഡേയില്‍ താഴ്‌ന്നെങ്കിലും നില അല്‍പ്പം മെച്ചപ്പെടുത്തി 238.16 നഷ്ടത്തോടെ 19696.48ലാണ് ക്ലോസ് ചെയ്തത്. മുകളില്‍ പറഞ്ഞ കാരണങ്ങള്‍ കൂടാതെ മുന്‍ കേന്ദ്രമന്ത്രി എ ...
  • Urgent Requirement
    2-3 years experienced person in HTML,XML,JQUERY,JAVASCRIPT and FLASH ACTIONSSCRIPT in .NET FRAMEWORK for Ernakulam Based Companies. 2-3 Yrs experienced Person for Different companies in EKM for PHP based Web Developer If interested please reply with your CV and Mob No. fazal2009@gmail.com NOTE : Those who fulfill the above requirements should call/send their CVs to above given address only ...
  • ഗൂഗിളിന്റെ ക്രോം ഒ.എസ് യാഥാര്‍ഥ്യമായി
    ഗൂഗിളിന്റെ ക്രോം ഓപറേറ്റിങ് സിസ്റ്റത്തിന്റെ പൈലറ്റ് പ്രോഗ്രാം പുറത്തിറക്കി. ഇന്നു സാന്‍ഫ്രാന്‍സിസ്‌കോയില്‍ വിളിച്ചുചേര്‍ത്ത വാര്‍ത്താസമ്മേളനത്തിലാണ് ഗൂഗിള്‍ പുതിയ ഓപറേറ്റിങ് സിസ്റ്റം അവതരിപ്പിച്ചത്. എന്നാല്‍ സന്തോഷിക്കാന്‍ അത്ര വലിയ കാര്യമൊന്നുമില്ലെന്നാണ് പ്രാഥമിക സൂചനകള്‍. ഇനിയും മാസങ്ങള്‍ കഴിഞ്ഞാലേ അതെന്താണെന്ന് നമുക്കൊന്നു കാണാനാവൂ… വേഗത തന്നെയാണ് പുതിയ ഒ.എസിന്റെ ഏറ്റവും വലിയ പ്രത്യേകതയെന്ന് ഗുഗിള്‍വൈസ് പ്രസിഡന്റ് സുന്ദര്‍ അറിയിച്ചു. തുടക്കത്തില്‍ ഈ ഒ.എസ് ഗൂഗിളിന്റെ തന്നെ നോട്ടുബുക്കുകള്‍ക്ക് ഒപ്പമാണ് ലഭിക്കുക. ലിനക്‌സ് അടിസ്ഥാനമായി പ്രവര്‍ത്തിക്കുന്ന ഈ സിസ്റ്റത്തിനായി ഇനിയും കാത്തിരിക്കേണ്ടി വരും. ...
  • പോസ്റ്റ് പോസ്റ്റ് ഫേസ്ബുക്ക് പത്രം
    നിങ്ങളുടെ ഫേസ് ബുക്ക് പോസ്റ്റുകളെ ഒരു പത്രത്തിന്റെ രൂപത്തിലാക്കണോ? താഴെയുള്ള വീഡിയോ ചെക്ക് ചെയ്യൂ…
Read more

Digital Story Teller

Exit mobile version