സോഷ്യൽ മീഡിയയിൽ ഇത്തിരി അച്ചടക്കം പാലിച്ചു തുടങ്ങിയതിനു ശേഷമാണ് ഫോൺ കോളുകളുടെ എണ്ണത്തിൽ കൂടി മിതത്വം ആവാമെന്ന ചിന്ത കടന്നുവന്നത്. ഔദ്യോഗിക കോളുകൾ എന്തായാലും ഒഴിവാക്കാനാകില്ല. പിന്നെ, ഒഴിവാക്കാനുള്ളത് പേഴ്സണൽ കോളുകളാണ്. ഇത്തരം കോളുകൾ വിശകലനം ചെയ്തു നോക്കിയപ്പോഴാണ് വിചിത്രമായ ഒരു സംഗതി കണ്ടെത്തിയത്.
വിളിക്കുന്ന ഒട്ടേറെ കോളുകൾ ഏകപക്ഷീയമാണ്. ഭൂരിഭാഗം സമയത്തും ഞാനാണ് അങ്ങോട്ട് വിളിക്കുന്നത്. തിരിച്ച് ഇങ്ങോട്ട് വിളിച്ചിട്ടുള്ളത് അപൂർവ സമയങ്ങളിൽ മാത്രം. ഇതിനർത്ഥം അവർക്ക് നമ്മളോട് സ്നേഹമില്ല എന്നൊന്നുമല്ല. പക്ഷേ, അവരുടെ പ്രയോറിറ്റികൾ മാറിയെന്നതാണ്. ...
ലോകത്തിലെ 40 ശതമാനം പേരും ഉറക്കവുമായി ബന്ധപ്പെട്ട പ്രശ്‌നങ്ങളെ നേരിടുന്നുണ്ട്. തീര്‍ച്ചയായും ഉറക്കത്തിന്റെ പ്രാധാന്യം മനസ്സിലാകണമെങ്കില്‍ നമുക്ക് ഉറക്കമില്ലാതാവുക തന്നെ വേണം. കൂടുതല്‍ ജോലി ചെയ്യുന്നതിനാല്‍ എനിക്ക് അധികം ഉറങ്ങാന്‍ കഴിയുന്നില്ല, ഇന്നലെ രാത്രി മുഴുവന്‍ പഠിച്ച് ഉറക്കം ശരിയായില്ല എന്നെല്ലാം ഇത്തിരി അഭിമാനത്തോടെ പറയുന്നവരെ നമുക്ക് കാണാനാകും.
തലച്ചോറിന്റെ പ്രവര്‍ത്തനങ്ങളെയാണ് ഉറക്കമില്ലായ്മ ഏറ്റവും കൂടുതല്‍ പ്രതികൂലമായി ബാധിക്കുന്നത്. രാത്രി നിങ്ങള്‍ ഫോണ്‍ ഉപയോഗിക്കുന്നില്ല. പക്ഷേ, നിങ്ങളുടെ മൊബൈല്‍ ഫോണ്‍ ബാറ്ററി കുറയുന്നില്ലേ. അതിനുകാരണം വെറുതെയിരിക്കുകയാണെങ്കിലും അത് ആക്ടീവാണെന്നതാണ്. ...
ഫ്യൂച്ചറും പ്രസന്റും വേർതിരിച്ച് കാണാനാകാതെ പോകുന്നത് കൺഫ്യൂഷനിലേക്കും ഡാറ്റയുടെ തിരസ്‌കരണത്തിലേക്കുമാണ് നയിക്കുന്നത്. എന്നുവെച്ചാൽ നിങ്ങൾ ടീമിനയച്ച പ്രധാനപ്പെട്ട സന്ദേശങ്ങൾ പലതും അവർ വായിക്കാതെ പോകും.
മലയാളിയുടെ മാത്രം പ്രത്യേകതയാണ്. ഒരു സാധനം ക്ലിക്കായാൽ അതുപോലെ പത്തെണ്ണം ഉണ്ടാക്കും. എന്നാൽ വേറിട്ടൊരു സാധനം അല്ലെങ്കിൽ വേറിട്ടൊരു ബിസിനസ്സിനായി ശ്രമിക്കില്ല.
ന്യൂസ് പോർട്ടൽ ബിസിനസ്സും ഇങ്ങനെയായിരുന്നു. ഡൊമെയ്നും ബുക്ക് ചെയ്ത് പലരും തട്ടിക്കൂട്ടി വെബ് സൈറ്റ് തുടങ്ങി.ഞാനും പത്രക്കാരനായെന്ന് ബഡായി വിട്ടു നടന്നു.. ഒടുവിൽ. പൂട്ടിക്കെട്ടി പോയി. ചിലർ ഇപ്പോഴും ശ്വാസം വിടാതെ, കടവും കടത്തിന്മേൽ കടവുമായി മുന്നോട്ട് കൊണ്ടു പോകുന്നു. എന്തിനോ വേണ്ടി തിളയ്ക്കുന്ന സാമ്പാർ..എന്നു പറയുന്ന പോലെയാണ് ഇവരുടെ പോർട്ടൽ പ്രവർത്തനം. അവിടന്നും ഇവിടന്നും ...
രസകരമായ ഒരു കോംപിനേഷനാണിത്. ഇതെല്ലാം ഒരാൾ തന്നെയാണ്.. വ്യത്യസ്ത റോളുകളാണ് ഒരാൾ എടുക്കേണ്ടത്. നിങ്ങളിൽ ചിലരെങ്കിലും കരിയറിൽ വലിയ സ്വപ്നങ്ങൾ കാണുന്നവരായിരിക്കും. അവർക്ക് ഉപകാരപ്പെടാൻ വേണ്ടി…ചുമ്മാ കുറിച്ചിടുന്നു.
എഡിറ്റർ ഓരോ വാർത്തയും വായിക്കാൻ ശ്രമിക്കണം. കണ്ടന്റ് സ്ട്രാറ്റജി നിരന്തരം ചെക്ക് ചെയ്തു കൊണ്ടിരിക്കണം. കണ്ടന്റ് ട്രീറ്റ്മെന്റിലുള്ള പ്രശ്നങ്ങൾ വിലയിരുത്തി കൊണ്ടേയിരിക്കണം. അതോടൊപ്പം മിസ്സിങ് വരുന്നുണ്ടോയെന്ന് ഡബിൾ ചെക്ക് ചെയ്യുകയും വേണം. എവിടെയെങ്കിലും വരുന്ന ചില പിഴവുകൾക്ക് വലിയ വില കൊടുക്കേണ്ടി വരും. ഓരോ വാർത്തയും എഡിറ്റർ അറിയുകയെന്നത് പ്രായോഗികമായി ...
പലപ്പോഴും മുന്നിലൂടെ കടന്നു പോയ യൂസേഴ്സിനെ അല്ലെങ്കിൽ കസ്റ്റമേഴ്സിനെ കുറിച്ച് ചിന്തിക്കാറുണ്ട്..
പത്രവിതരണം: അതാണല്ലോ ആദ്യം ചെയ്ത ജോലി…പത്തോളം കിലോമീറ്റർ സൈക്കിൾ ചവിട്ടി വിതരണം കഴിഞ്ഞെത്തിയാൽ 5 രൂപ കിട്ടും. അത് അത്ര ചെറിയ പൈസയൊന്നുമല്ല. കോളജിൽ പോകാൻ 25 പൈസ മതി. ഉച്ചയ്ക്ക് അവിൽ മിൽക്ക് കഴിയ്ക്കാൻ 1.5 രൂപ..ഇനി ഇത്തിരി ആർഭാടമായി ഒരു സിനിമയ്ക്ക് പോകാനാണെങ്കിലും ആ ക്യാഷ് ധാരാളം. നമ്മുടെ കാര്യങ്ങളെല്ലാം നടക്കും. ഈ കാലത്ത് രണ്ട് അനുഭവങ്ങൾ എപ്പോഴും ഓർമയിലുണ്ട്..
ഇന്ത്യൻ എക്സ്പ്രസ് പത്രം ...
ധാരണകളും തീരുമാനങ്ങളും, ഇതിന് പുതുവർഷമാകണമെന്നില്ല. എപ്പോഴും ആകാവുന്നതാണ്. പക്ഷേ, ഒരു ആചാരമാകുമ്പോൾ..അതും കഴിഞ്ഞ കുറെ വർഷങ്ങളായി നമ്മൾ ചെയ്തു വരുന്നത്.(ആർക്കെങ്കിലും പ്രചോദനമായാലോ?)
ജോലി
(a) ഏറ്റെടുത്ത സംഗതി ലക്ഷ്യത്തിലെത്തിക്കാൻ വേണ്ടി പൊരുതും. കരിയർ സ്വപ്നത്തിലേക്ക്.
(b) ബിസിനസ്സും സൗഹൃദവും കൂട്ടിക്കുഴയ്ക്കില്ലെന്ന നിലപാട് തുടരും.
(c) വീഡിയോ ആയിരിക്കും മുഖ്യ ഫോക്കസ്
(d) സെയിൽസ്, മാർക്കറ്റിങ് എന്നിവയിൽ എന്തെങ്കിലും ചെയ്യാനാകുമോ എന്ന് നോക്കണം.
കുടുംബം
(a) സെറ്റിൽമെന്റ് എന്ന സംഗതിയിൽ വലിയ കാര്യമില്ലെന്ന് പുതിയ തീരുമാനം. ഇങ്ങനെ പോയാൽ മതി
(b) കുട്ടികളെ പുതിയ സ്കൂളിലേക്ക് മാറ്റാനും അതിനടുത്ത് തന്നെ ...
ഇന്ത്യൻ യൂസേഴ്സിനെ ടാർജറ്റ് ചെയ്യുന്ന അൽഗൊരിതം. വിഷയത്തിൽ അടിസ്ഥാനമാക്കിയുള്ള റീച്ച്. നിങ്ങൾക്ക് 10 ഫോളോവേഴ്സ് ഉള്ളൂവെങ്കിലും സ്റ്റോറി കറക്ട് ടോപ്പിക്കുകൾക്കുള്ളിലാക്കിയാൽ ആയിരകണക്കിനാളുകളിൽ എത്തും.