മലയാളിയുടെ മാത്രം പ്രത്യേകതയാണ്. ഒരു സാധനം ക്ലിക്കായാൽ അതുപോലെ പത്തെണ്ണം ഉണ്ടാക്കും. എന്നാൽ വേറിട്ടൊരു സാധനം അല്ലെങ്കിൽ വേറിട്ടൊരു ബിസിനസ്സിനായി ശ്രമിക്കില്ല.
ന്യൂസ് പോർട്ടൽ ബിസിനസ്സും ഇങ്ങനെയായിരുന്നു. ഡൊമെയ്നും ബുക്ക് ചെയ്ത് പലരും തട്ടിക്കൂട്ടി വെബ് സൈറ്റ് തുടങ്ങി.ഞാനും പത്രക്കാരനായെന്ന് ബഡായി വിട്ടു നടന്നു.. ഒടുവിൽ. പൂട്ടിക്കെട്ടി പോയി. ചിലർ ഇപ്പോഴും ശ്വാസം വിടാതെ, കടവും കടത്തിന്മേൽ കടവുമായി മുന്നോട്ട് കൊണ്ടു പോകുന്നു. എന്തിനോ വേണ്ടി തിളയ്ക്കുന്ന സാമ്പാർ..എന്നു പറയുന്ന പോലെയാണ് ഇവരുടെ പോർട്ടൽ പ്രവർത്തനം. അവിടന്നും ഇവിടന്നും ഓരോ പരസ്യം കിട്ടും അത്ര മാത്രം. അപ് ചെയ്യുന്നതും പരസ്യം പിടിയ്ക്കുന്നതും എഡിറ്ററും എല്ലാം അവർ തന്നെ..ശ്രദ്ധിക്കണം..ഇവരും ന്യൂസ് പോർട്ടലാണ്.(അതാണ് നാട്ടുനടപ്പ്).. എന്നാൽ ഇതിലൊന്നും പെടാത്ത ചിലരുണ്ട്.
1 പോളിസിയുടെയും പാഷന്റെയും ഭാഗമായി ഇതിലേക്ക് വന്നവർ, 2 കച്ചവട സാധ്യതകൾ പരമാവധി ചൂഷണം ചെയ്ത് അതിവേഗം യൂസേഴ്സിനെ നേടിയവർ.3 കോർപ്പറേറ്റ് പിന്തുണയുള്ളതോ മാധ്യമ സ്ഥാപനങ്ങളുടെ ഭാഗമോ ആയ പോർട്ടലുകൾ.. ഇവർ മാത്രമേ ഇവിടെ നിലനിൽക്കൂവെന്ന കാര്യം ന്യൂസ് പോർട്ടൽ തുടങ്ങാൻ ആഗ്രഹിക്കുന്ന ഓരോരുത്തരും മനസ്സിൽ വെയ്ക്കേണ്ടതാണ്.
വാണിജ്യപരമായി സക്സസ് ആകുന്ന രീതിയിൽ ഒരു ന്യൂസ് പോർട്ടലിനെ മുന്നോട്ടു കൊണ്ടു പോകാൻ ലക്ഷ കണക്കിന് രൂപയുടെ നിക്ഷേപം വേണ്ടി വരുമെന്ന് പറഞ്ഞാൽ ചിലർ ചിരിക്കും. 12-20 പേരെയെങ്കിലും ജോലിയ്ക്കു വെയ്ക്കാതെ ഒരു ന്യൂസ് പോർട്ടൽ തുടങ്ങുന്നത് ബുദ്ധിപരമല്ലെന്നു പറഞ്ഞാൽ ചിലരുടെ നെറ്റിചുളിയും. അല്ലെങ്കിലും നടത്തി കൊണ്ടു പോകാം. രണ്ടു വർഷം കൊണ്ട് എത്തേണ്ട സ്ഥലത്ത് എട്ടു വർഷം കഴിഞ്ഞാലും എത്തില്ലെന്ന് ചുരുക്കം.
ഗൂഗിൾ ആഡ്സെൻസിനെ പറ്റിച്ച് പൈസയുണ്ടാക്കിയ മലയാളിക്ക് അടുത്തതായി കിട്ടിയ ലോട്ടറിയായിരുന്നു യുട്യൂബ് റവന്യുവും ഫേസ്ബുക്ക് ഇൻസ്റ്റന്റും. തുടക്കം ഗംഭീരമായിരുന്നു. ഇൻസ്റ്റന്റ് പൈസ കിട്ടാൻ പലരും സൈറ്റുകൾ തട്ടിക്കൂട്ടാനും അവിടെ നിന്നും ഇവിടെ നിന്നും അടിച്ചു മാറ്റി പബ്ലിഷ് ചെയ്യാനും തുടങ്ങി. ഫേസ് ബുക്ക് ഇൻസ്റ്റന്റിനുള്ള ഗൈഡ് ലൈൻസ് കർശനമാക്കുകയും പണം വെട്ടിക്കുറയ്ക്കുകയും ചെയ്തതോടെ ആ കച്ചവടവും ഏതാണ്ട് തീർന്ന മട്ടായി.
ചിലര്‍ ചാടി യുട്യൂബിലും വീണു. ചേട്ടന്മാര് പൈസയുണ്ടാക്കുന്ന വീരഗാഥകള്‍ കേട്ടായിരുന്നു തുടക്കം. സ്വന്തമായി ഒരു ശൈലിയും ഇല്ലാതെ മറ്റുള്ളവരെ അന്ധമായി തന്നെ അനുകരിയ്ക്കാന്‍ തുടങ്ങി. യുട്യൂബും ഫേസ് ബുക്കും വീഡിയോയ്ക്ക് പണം കൊടുക്കുന്നത് ഇപ്പോള്‍ കുറച്ചു. അവര്‍ക്കും പരസ്യം കുറവാണ്. ഇനിയെന്ത് ചെയ്യും?
വീഡിയോയുടെ കാലമാണ് വരാനിരിക്കുന്നത്. ഇഷ്ടം പോലെ യുട്യൂബ് ചാനലുകളാണ് തുറക്കുന്നത്. എനിക്ക് പറയാനുള്ളത് യുട്യൂബിലെയും ഫേസ് ബുക്കിലെയും ഗൂഗിളിലെയും റവന്യു കണ്ടിട്ട് നടത്താവുന്ന ബിസിനസ് അല്ല ഇതെന്നാണ്. ഒരു പരീക്ഷണം നടത്തി പോകാനാണെങ്കില്‍ ഒക്കെ.. എല്ലാം വിറ്റു പൊറുക്കി..ഇപ്പോള്‍ ഡിജിറ്റല്‍ മീഡിയയില്‍ ശാസ്ത്രീയമല്ലാതെ നിക്ഷേപിക്കുന്നത് ആത്മഹത്യാപരമാണ്. ഈ മേഖല പതുക്കെ പതുക്കെ കൈയൂക്കുള്ളവന്റെ (കൂടുതൽ പണമുള്ളവന്റെ) ബിസിനസ്സായി മാറി കൊണ്ടിരിക്കുകയാണ്. അതേ സമയം സ്വന്തം പോളിസിയിലും കഴിവിലും വിശ്വാസമുണ്ട്…ക്ഷമയുമുണ്ടെങ്കില്‍ ആര്‍ക്കു വേണമെങ്കിലും ഡിജിറ്റല്‍ മീഡിയയില്‍ ചുവടുറിപ്പിക്കാന്‍ സാധിക്കും. അതേ ചുവട് ഉറപ്പിക്കാൻ മാത്രം…ശ്രദ്ധിക്കപ്പെടാൻ മാത്രം പറ്റും. അവരും കമേഴ്സ്യലായി സക്സസ് ആകുമെന്ന് ഉറപ്പില്ല. ഇന്നത്തെ സാഹചര്യത്തിൽ മീഡിയ സ്ഥാപനങ്ങളുടെ ഭാഗമായവർക്ക് വളരാൻ എളുപ്പമാണ്. അതേ സമയം സ്വതന്ത്രബ്രാൻഡുകൾക്ക് നന്നായി കഷ്ടപ്പെടേണ്ടി വരുമെന്ന കാര്യം ഉറപ്പാണ്. പുതുതായി രൂപപ്പെട്ടുവരുന്ന യുട്യൂബ് വസന്തം കാണുന്പോള്‍.. തോന്നിയ ചില ചിന്തകള്‍…