- യാത്ര, പഠനം, പ്രജിയുടെ ഡ്രൈവിങ്…പിന്നെ ആ ഡാറ്റാ ഹാൻഡ്ലിങും
ജനുവരി ഒന്നു മുതൽ പുതിയൊരു മനുഷ്യനാകുമെന്ന പ്രതിജ്ഞയൊന്നുമല്ല ഓരോ തവണയും റസല്യൂഷൻ കൊണ്ട് ലക്ഷ്യം വെയ്ക്കുന്നത്. പെർഫക്ഷൻ എന്നതിൽ വിശ്വസിക്കുന്നില്ലെങ്കിലും സഹജീവികളുമായി ഇടപഴകുമ്പോൾ നമുക്ക് ലഭിക്കുന്ന ചില തിരിച്ചറിവുകളുണ്ട്. അത്തരം വെളിച്ചങ്ങളിൽ നിന്നും ലഭിക്കുന്ന ദിശാബോധത്തെ ക്രോഡീകരിക്കുക മാത്രമാണ് ഇത്തരം പ്രഖ്യാപനങ്ങളിലൂടെ ചെയ്യുന്നത്. പിന്നെ എത്രയോ വർഷങ്ങളായി ചെയ്തുവരുന്ന ആചാരമാണിത്. അതു മുടക്കാതിരിക്കാൻ കൂടിയാണ് ഈ കുറിപ്പ്.
കഴിഞ്ഞ ഡിസംബറിലെടുത്ത പുതുവർഷ തീരുമാനങ്ങളിൽ ഭൂരിഭാഗം സംഗതികളും നടപ്പിലാക്കാനായിയെന്നതാണ് സന്തോഷകരമായ കാര്യം. വർക്ക്-ലൈഫിനെ ബാലൻസ് ചെയ്യുന്നതിനാണ് കൂടുതൽ പ്രാധാന്യം കൊടുത്തിരുന്നത്. ...
- മൊബൈൽ ഫോൺ കൂടുതൽ ഉപയോഗിച്ചാൽ എന്തു സംഭവിക്കും?
മൊബൈൽ ഫോണിന്റെ വരവ് എല്ലാ കാര്യങ്ങളും എളുപ്പാക്കിയിട്ടുണ്ട്. പോസിറ്റീവായ ഒട്ടേറെ കാര്യങ്ങൾക്കൊപ്പം ചില നെഗറ്റീവ് സംഗതികളുമുണ്ട്. ഓൺ ലൈൻ ക്ലാസ്സുകളുടെ കാലമാണ്. കൂട്ടികൾ മൊബൈൽ ഉപയോഗിക്കുന്ന വേഗത കണ്ട് അഭിമാനിക്കുന്ന രക്ഷിതാക്കൾ മനസ്സിലാക്കേണ്ട ചില കാര്യങ്ങളുണ്ട്. കുട്ടികൾ കരയുന്നത് ഒഴിവാക്കാൻ മൊബൈൽ കൊടുക്കുന്ന പ്രിയപ്പെട്ടവർ തിരിച്ചറിയേണ്ട ചില സംഗതികളുണ്ട്. താഴെ പറയുന്ന കണ്ടീഷനിൽ എത്തിയാൽ നമ്മൾ അവരിൽ നിന്നും മൊബൈൽ പിടിച്ചു വാങ്ങി മാറ്റിവെയ്ക്കണം. എന്നിട്ട് നിയന്ത്രിതമായ രീതിയിൽ കൊടുക്കാൻ ശ്രമിക്കണം. മുതിര്‍ന്നവരും ഇതിനു സമാനമായ മാനസികാവസ്ഥയിലൂടെ ...
- ജീവിതത്തില്‍ ഉയരങ്ങളിലെത്താന്‍ അഞ്ച് കാര്യങ്ങള്‍
1 അതിരാവിലെ എഴുന്നേല്‍ക്കുക. മഹാന്മാരായ പലരും ഈ ശീലമുള്ളവരാണെന്നു കാണാം. രാവിലെ 5.30ന് ഉള്ളിലെങ്കിലും എഴുന്നേല്‍ക്കണം. നേരത്തെ എഴുന്നേല്‍ക്കുന്ന നിങ്ങള്‍ ഭൂരിപക്ഷം പേരേക്കാളും മുന്നിലായിരിക്കുമെന്ന കാര്യത്തില്‍ സംശയമില്ല. ഓരോ ദിവസവും നിങ്ങള്‍ക്ക് രണ്ടു മണിക്കൂറെങ്കിലും ഇതിലൂടെ അധികം ലഭിക്കുന്നു.
2 വ്യായാമം. ഏതെങ്കിലും രീതിയിലുള്ള വ്യായാമം ചെയ്യാന്‍ രാവിലെ തന്നെ സമയം കണ്ടെത്തണം. യോഗയും ധ്യാനവും ശീലിക്കുന്നത് നല്ലതാണ്. മാനസിക സമ്മര്‍ദ്ദം കുറച്ച് പ്രതികൂല സാഹചര്യങ്ങളെ കൂടുതല്‍ മെച്ചപ്പെട്ട രീതിയില്‍ കൈകാര്യം ചെയ്യാന്‍ ഇത് നിങ്ങളെ പ്രാപ്തരാക്കും.
3 കാര്യങ്ങള്‍ ...
- ഹോട്ടല്‍ ബില്‍ ഇനി മുതല്‍ കൗണ്ടറില്‍ തിരിച്ചു കൊടുക്കാതിരിക്കുക
കൂടാതെ ജിഎസ്ടി നന്പറും ബില്‍ നന്പറും എന്‍റര്‍ ചെയ്താല്‍ ടാക്സ് ക്രെഡിറ്റായോ എന്ന് അറിയാനുള്ള സംവിധാനം സര്‍ക്കാര്‍ ഒരുക്കുമായിരിക്കും. ഒരു മാസം കഴിഞ്ഞ് ബില്‍ ഈ രീതിയില്‍ ചെക് ചെയ്തു നോക്കാം. അതുകൊണ്ട് ബില്‍ സൂക്ഷിക്കുക. പണി കൊടുക്കേണ്ടവന് പണി കൊടുക്കാം..
- വൻകിട കമ്പനികളിലെ മൂന്നു തരം ജീവനക്കാർ.
1 മിസ്റ്റർ വിധേയൻ/വിധേയ:.. ഇയാൾ റേറ്റിങിനെ കുറിച്ചോ ഇംക്രിമെന്റിനോ കുറിച്ചോ ആശങ്കപ്പെടുന്നില്ല. ഇയാൾ കൊടുക്കുന്ന പണി ചെയ്യും. കിട്ടുന്ന ശമ്പളവും ഇംക്രിമെന്റും കൈപറ്റും. മിണ്ടാതെ പണിയെടുത്ത് ജീവിയ്ക്കും. ഇത്തരം വിധേയന്മാരായ ജോലിക്കാർക്ക് ഒരു കോർപ്പറേറ്റ് സംവിധാനത്തിൽ പിടിച്ചു നിൽക്കാം. സാമ്പത്തികമായി വലിയ വളർച്ചയൊന്നും കാണില്ല. പക്ഷേ, ജോലിക്ക് യാതൊരു ഭീഷണിയും കാണില്ല.അങ്ങനെ ജീവിച്ചു പോകാം. പരാതിയും കാണില്ല.
2 മണിയടി വീരൻ/വീരത്തി: രണ്ടാമത്തെ ചില വിഭാഗക്കാരുണ്ട്. ഇവർ എപ്പോഴും മാനേജരെ അല്ലെങ്കിൽ ടീം ലീഡിന്റെ സ്തുതിപാഠകരായിരിക്കും. മാനേജർ എന്ത് ...
- ക്രെഡിറ്റ് കാര്‍ഡ് വേണോ? ഒരു എളുപ്പവഴിയുണ്ട്
വളരെ ശ്രദ്ധിച്ച് ഉപയോഗിക്കുകയാണെങ്കില്‍ ഏറ്റവും ഉപകാരപ്രദമായ ഒന്നാണ് ക്രെഡിറ്റ് കാര്‍ഡ്. ശ്രദ്ധിച്ച് ഉപയോഗിച്ചില്ലെങ്കില്‍ നിങ്ങളുടെ മൊത്തം സാമ്പത്തിക സ്ഥിതിയെ തകിടം മറിയ്ക്കാന്‍ ഈ കാര്‍ഡ് മതി. ബാങ്കുകളും നല്ല കസ്റ്റമേഴ്‌സിനു മാത്രമേ ക്രെഡിറ്റ് കാര്‍ഡുകള്‍ അനുവദിക്കുകയുള്ളൂ. ഭൂരിഭാഗം പേരും ബാങ്കുകളുടെ ക്രെഡിറ്റ് കാര്‍ഡ് യോഗ്യതാ പട്ടികയില്‍ നിന്നു പുറത്തായിരിക്കുമെന്നതാണ് സത്യം.
ക്രെഡിറ്റ് കാര്‍ഡ് സ്വന്തമാക്കുന്നതിനു മുമ്പ് സ്വന്തം സാമ്പത്തിക അച്ചടക്കത്തെ കുറിച്ച് ഓരോരുത്തര്‍ക്കും നല്ല ബോധ്യം വേണം. എലിജിബിലിറ്റി ഇല്ലെങ്കിലും ക്രെഡിറ്റ് കാര്‍ഡ് സ്വന്തമാക്കാന്‍ ഒരു എളുപ്പ മാര്‍ഗ്ഗമുണ്ട്. ...
- Bond coming again, Spectre first trailer out
First teaser trailer of new James Bond film, Spectre released Friday night. Daniel Craig’s fourth performance as bond, an Eon productions movie directed by Sam Mendes. Scheduled releasing date November 6, 2015.
- നിങ്ങളുടെ വീടിനു മുകളില്‍ ഗൂഗിള്‍ സോളാര്‍ പാനല്‍ വെച്ചാലോ?
വീടിനു മുകളില്‍ സോളാര്‍ പാനലുകള്‍ വെച്ച് വൈദ്യുതി ചിലവ് ലാഭിക്കണമെന്ന് കരുതുന്നവര്‍ പലപ്പോഴും ഇതില്‍ നിന്നും പിന്തിരിയാന്‍ കാരണം ഭീമമായ ചെലവാണ്. എന്നാല്‍ ആരെങ്കിലും സൗജന്യമായി നിങ്ങളുടെ വീടിനു മുകളില്‍ ഒരു ‘സോളാര്‍ തോട്ടം’ ഉണ്ടാക്കിതരാമെന്നു പറഞ്ഞാലോ? അതും സെര്‍ച്ച് എന്‍ജിന്‍ രാജാവായ ഗൂഗിള്‍ തന്നെ. തമാശയല്ല , സോളാര്‍ സിറ്റി പ്രൊജക്ടിന്റെ ഭാഗമായാണ് ഗൂഗിള്‍ ഇതിനു തയ്യാറാകുന്നത്.
തുടക്കത്തില്‍ നമുക്ക് ഇന്ത്യയില്‍ ലഭിക്കില്ല. അമേരിക്കയിലെ 25000ഓളം വീടുകള്‍ക്കു മുകളിലായാണ് ഈ സോളാര്‍ പാടം ഉണ്ടാക്കുന്നത്. 500 മെഗാവാട്ട് ...
- കിസാന്‍ വികാസ് പത്ര തട്ടിപ്പോ?
കിസാന്‍ വികാസ് പത്രയേക്കാള്‍ നല്ലത് ബാങ്ക് ഡിപ്പോസിറ്റുകളാണെന്നു പറഞ്ഞാല്‍ ചിലരെങ്കിലും നെറ്റി ചുളിയ്ക്കും. സാധാരണ മൂന്നു കാര്യങ്ങള്‍ ലക്ഷ്യമാക്കിയാണ് നമ്മള്‍ പണം നിക്ഷേപിക്കുന്നത്. പലിശ, ലിക്വിഡിറ്റി, നികുതി ലാഭം. ഈ മൂന്നു കാര്യങ്ങള്‍ പരിഗണിക്കുമ്പോഴും ബാങ്ക് ഡിപ്പോസിറ്റുകളാണ് ലാഭമെന്നു മനസ്ലിലാകും.
1 കുറഞ്ഞ പലിശനിരക്ക്
പുതിയ കിസാന്‍ പത്രയുടെ കാലാവധി എട്ടുവര്‍ഷവും നാലുമാസവുമാണ്. ഈ കാലയളവില്‍ പണം ഇരട്ടിയാവുമെന്നാണ് വാഗ്ദാനം. അപ്പോള്‍ പലിശനിരക്ക് ഏകദേശം 8.68 ശതമാനം മാത്രം. ബാങ്കുകള്‍ 8.9 ശതമാനം നല്‍കുന്നുണ്ട്. കൂടാതെ സീനിയര്‍ സിറ്റിസണ്‍സിന് ...
- Urvashi Urvashi Remix