കിസാന്‍ വികാസ് പത്ര തട്ടിപ്പോ?

indira vikas patraകിസാന്‍ വികാസ് പത്രയേക്കാള്‍ നല്ലത് ബാങ്ക് ഡിപ്പോസിറ്റുകളാണെന്നു പറഞ്ഞാല്‍ ചിലരെങ്കിലും നെറ്റി ചുളിയ്ക്കും. സാധാരണ മൂന്നു കാര്യങ്ങള്‍ ലക്ഷ്യമാക്കിയാണ് നമ്മള്‍ പണം നിക്ഷേപിക്കുന്നത്. പലിശ, ലിക്വിഡിറ്റി, നികുതി ലാഭം. ഈ മൂന്നു കാര്യങ്ങള്‍ പരിഗണിക്കുമ്പോഴും ബാങ്ക് ഡിപ്പോസിറ്റുകളാണ് ലാഭമെന്നു മനസ്ലിലാകും.

1 കുറഞ്ഞ പലിശനിരക്ക്

പുതിയ കിസാന്‍ പത്രയുടെ കാലാവധി എട്ടുവര്‍ഷവും നാലുമാസവുമാണ്. ഈ കാലയളവില്‍ പണം ഇരട്ടിയാവുമെന്നാണ് വാഗ്ദാനം. അപ്പോള്‍ പലിശനിരക്ക് ഏകദേശം 8.68 ശതമാനം മാത്രം. ബാങ്കുകള്‍ 8.9 ശതമാനം നല്‍കുന്നുണ്ട്. കൂടാതെ സീനിയര്‍ സിറ്റിസണ്‍സിന് ഒരു അരശതമാനം അധികം ലഭിക്കുകയും ചെയ്യും.

2 ലിക്വിഡിറ്റി

പ്രതിസന്ധി ഘട്ടത്തിലാണ് നിക്ഷേപം നമുക്ക് തുണയാകേണ്ടത്. അതേ, അത്യാവശ്യത്തിന് പണം നമ്മുടെ കൈയില്‍ കിട്ടണം. ഇന്ദിരാ വികാസ് പത്രയ്ക്ക് രണ്ടു വര്‍ഷവും ആറു മാസവും ലോക്കിങ് പിരിയഡാണ്. എന്നാല്‍ ഇന്നു പല ബാങ്കുകളും ഡിപ്പോസിറ്റ് ബ്രെയ്ക്ക് ചെയ്യുമ്പോള്‍ പിഴ പോലും ചുമത്തുന്നില്ല. കൂടാതെ ഇന്ദിരാ വികാസ് പത്രയില്‍ മുതിര്‍ന്ന പൗരന്മാര്‍ക്ക് യാതൊരു മെച്ചവുമില്ല

3 നികുതി ലാഭം

ഇക്കാലത്ത് ബാങ്കുകള്‍ തന്നെ നികുതി ലാഭിക്കാവുന്ന നിരവധി ഫണ്ടുകള്‍ ഓഫര്‍ ചെയ്യുന്നുണ്ട്. 80 സി പ്രകാരം ഒന്നര ലക്ഷം രൂപവരെ ഇത്തരത്തില്‍ ലാഭിക്കാനാകും. ഇന്ദിരാ വികാസ് പത്രയിലൂടെ ലഭിക്കുന്ന പലിശയ്ക്കും നികുതി നല്‍കേണ്ടതുണ്ട്. പിന്നെന്താണ് വ്യത്യാസം.

4 സുരക്ഷിതത്വം

വികാസ് പത്രയ്ക്ക് കേന്ദ്ര സര്‍ക്കാറിന്റെ സംരക്ഷണമുണ്ടെന്ന വാദവും അംഗീകരിക്കാനാകില്ല. കാരണം കേന്ദ്രഗവണ്‍മെന്റ് നിയന്ത്രണത്തിലുള്ള ബാങ്കുകളില്‍ തന്നെയാണ് ഡിപ്പോസിറ്റ് ചെയ്യുന്നത്.

ചുരുക്കത്തില്‍ നിലവിലുള്ള വികാസ് പത്രയേക്കാള്‍ എത്രയോ മെച്ചപ്പെട്ടതാണ് ബാങ്ക് ഡിപ്പോസിറ്റുകള്‍. കള്ളപ്പണം വെളുപ്പിക്കാന്‍ വികാസ് പത്ര വ്യാപകമായി ഉപയോഗിക്കാന്‍ തുടങ്ങിയതോടെയാണ് ഇന്ദിരാ വികാസ് പത്ര നിര്‍ത്തി വെച്ചത്. മാറ്റങ്ങളോടെയെത്തിയ കിസാന്‍ വികാസ് പത്രയ്ക്ക് നിക്ഷേപകരെ ആകര്‍ഷിയ്ക്കാന്‍ ഏറെ ബുദ്ധിമുട്ടേണ്ടി വരും.

story published in oneindia