മഹാഭാരതം ഇതിഹാസ കാവ്യമാണ്, മതഗ്രന്ഥമല്ല

 വിഷകലം പറയാൻ ശ്രമിച്ചത് മറ്റൊന്നാണെന്ന് തോന്നുന്നു. മഹാഭാരതം എന്നു പറയുന്നത് ഭൂരിഭാഗം ഉൾകൊണ്ടതും വിശ്വസിക്കുന്നതുമായ രീതിക്ക് വിരുദ്ധമാണ് രണ്ടാമൂഴം. അത് എംടിയെന്ന എഴുത്തുകാരന്റെ വീക്ഷണകോണാണ്. ഇതാണ് മഹാഭാരതം എന്ന മട്ടിൽ ഇംഗ്ലീഷ് അടക്കം വിവിധ ഭാഷകളിലേക്ക് വിവർത്തനം ചെയ്യുന്നത് പൊതുവായ മഹാഭാരത വിശ്വാസത്തിന് വിരുദ്ധമാണ്.

ബൈബിളിനെയോ ഖുറാനെയോ അടിസ്ഥാനമാക്കി വേറിട്ട കാഴ്ചപ്പാടുമായി സിനിമയുണ്ടാക്കി അതിന് ബൈബിളെന്നോ ഖുറാനെന്നോ പേര് കൊടുക്കാൻ ധൈര്യമുണ്ടോ എന്നതാണ് പുള്ളിയുടെ ചോദ്യം.

ഇവിടെ രണ്ടുകാര്യം.. മഹാഭാരതം എന്നത് ഒരു ഇതിഹാസകാവ്യമാണ്. അതിനെ മറ്റൊരു വീക്ഷണകോണിൽ സമീപിക്കുന്നതും സൃഷ്ടിപരമാണ്. അതിനെ ഇത്തരത്തിൽ ചോദ്യം ചെയ്യാനുള്ള അധികാരം ആർക്കും തീറെഴുതി കൊടുത്തിട്ടില്ലെന്നതു തന്നെയാണ് മഹാഭാരതത്തിന്റെയും രാമായണത്തിന്റെയും ഏറ്റവും വലിയ പ്രത്യേകത. ഇവിടെ താരതമ്യം ചെയ്യേണ്ടത് ഗ്രീക്ക് ഇതിഹാസങ്ങളുമായാണ്.(ഇലിയഡ്, ഒഡിസി).അല്ലാതെ ഖുറാനും ബൈബിളുമായിട്ടല്ല.

ഗ്രീക്ക് ഇതിഹാസ കാവ്യങ്ങളെ ആധാരമാക്കി എത്ര സിനിമകൾ..എത്ര പുസ്തകങ്ങൾ ഇറങ്ങി….ആരുടെയെങ്കിലും കുരു പൊട്ടിയോ… അതുകൊണ്ട് മഹാഭാരത്തെ ബൈബിളും ഖുറാനുമായി താരതമ്യം ചെയ്യുന്ന തട്ടിപ്പ് പരിപാടി നിർത്തണം..