Views

  • ഓവർ ഇൻഫർമേഷൻ ബിസിനസ്സിനെ എങ്ങനെ ബാധിക്കും?ഓവർ ഇൻഫർമേഷൻ ബിസിനസ്സിനെ എങ്ങനെ ബാധിക്കും?
    ഫ്യൂച്ചറും പ്രസന്റും വേർതിരിച്ച് കാണാനാകാതെ പോകുന്നത് കൺഫ്യൂഷനിലേക്കും ഡാറ്റയുടെ തിരസ്‌കരണത്തിലേക്കുമാണ് നയിക്കുന്നത്. എന്നുവെച്ചാൽ നിങ്ങൾ ടീമിനയച്ച പ്രധാനപ്പെട്ട സന്ദേശങ്ങൾ പലതും അവർ വായിക്കാതെ പോകും.
  • എഡിറ്റർ+ പ്രൊഡക്ട് മാനേജർ+ ലീഡർ..‍‍‍‍‍‍‍
    രസകരമായ ഒരു കോംപിനേഷനാണിത്. ഇതെല്ലാം ഒരാൾ തന്നെയാണ്.. വ്യത്യസ്ത റോളുകളാണ് ഒരാൾ എടുക്കേണ്ടത്. നിങ്ങളിൽ ചിലരെങ്കിലും കരിയറിൽ വലിയ സ്വപ്നങ്ങൾ കാണുന്നവരായിരിക്കും. അവർക്ക് ഉപകാരപ്പെടാൻ വേണ്ടി…ചുമ്മാ കുറിച്ചിടുന്നു. എഡിറ്റർ ഓരോ വാർത്തയും വായിക്കാൻ ശ്രമിക്കണം. കണ്ടന്റ് സ്ട്രാറ്റജി നിരന്തരം ചെക്ക് ചെയ്തു കൊണ്ടിരിക്കണം. കണ്ടന്റ് ട്രീറ്റ്മെന്റിലുള്ള പ്രശ്നങ്ങൾ വിലയിരുത്തി കൊണ്ടേയിരിക്കണം. അതോടൊപ്പം മിസ്സിങ് വരുന്നുണ്ടോയെന്ന് ഡബിൾ ചെക്ക് ചെയ്യുകയും വേണം. എവിടെയെങ്കിലും വരുന്ന ചില പിഴവുകൾക്ക് വലിയ വില കൊടുക്കേണ്ടി വരും. ഓരോ വാർത്തയും എഡിറ്റർ അറിയുകയെന്നത് പ്രായോഗികമായി ...
  • ഹെലോ ആപ്പ് ഫേസ് ബുക്കിനെ മറികടക്കുമോ?
    ഇന്ത്യൻ യൂസേഴ്സിനെ ടാർജറ്റ് ചെയ്യുന്ന അൽഗൊരിതം. വിഷയത്തിൽ അടിസ്ഥാനമാക്കിയുള്ള റീച്ച്. നിങ്ങൾക്ക് 10 ഫോളോവേഴ്സ് ഉള്ളൂവെങ്കിലും സ്റ്റോറി കറക്ട് ടോപ്പിക്കുകൾക്കുള്ളിലാക്കിയാൽ ആയിരകണക്കിനാളുകളിൽ എത്തും.
  • കൊടുക്കേണ്ടവർക്ക്, കൊടുക്കാൻ പറ്റുമെങ്കിൽ തീർച്ചയായും കൊടുക്കണം
    ബക്കറ്റ് പിരിവ് ഒരു കാലത്തെ ശരിയായിരുന്നു. അന്നു മുതലാളിമാർ ശത്രുക്കളായിരുന്നു. വേറെ മാർഗ്ഗമില്ല, സാധാരണക്കാരൻ നൽകുന്ന അഞ്ചും പത്തും രൂപ കൊണ്ടായിരുന്നു കാര്യങ്ങൾ ചെയ്തിരുന്നത്. എന്നാൽ ഇന്നോ.? ഫോണിൽ പറഞ്ഞുറപ്പിച്ച തുക അല്ലെങ്കിൽ രശീതിയിൽ എഴുതി നീട്ടുന്ന തുക മുതലാളിമാർ (സാധാരണക്കാർ അല്ലാത്തവർ) കൊടുക്കുകയാണ് ചെയ്യുന്നത്. ഈ ശീലം വളർന്നതോടെ ബക്കറ്റ് പിരിവ് ഔട്ട് ഓഫ് ഫാഷനായി. പുതുതലമുറയിലുള്ളവർക്കും ഈ പാട്ടപിരിവിനോട് വലിയ യോജിപ്പില്ല. അതിലും വലിയ കുറക്കു വഴികൾ അറിയുന്നവരാണ് കുട്ടി നേതാക്കൾ.. കൊടുക്കേണ്ടവർക്ക് തീർച്ചയായും കൊടുക്കണം. ബക്കറ്റ് ...
  • പ്രിന്റ് മീഡിയയുടെ കാലം കഴിയുന്നു, ഡിജിറ്റൽ മീഡിയ ഒന്നാം സ്ഥാനത്തേക്ക്
    2021ഓടെ ഡിജിറ്റൽ മീഡിയ പ്രിന്റ് മീഡിയയെ തോൽപ്പിക്കുമെന്നാണ് പുതിയ കണക്കുകൾ വ്യക്തമാക്കുന്നത്. ഇപ്പോൾ തന്നെ പത്രങ്ങളേക്കാൾ സ്വാധീനം ചെലുത്താൻ കഴിയുന്നത് ചാനലുകൾക്കും ഓൺലൈൻ മീഡിയകൾക്കുമാണ്. 2018ൽ മാത്രം ഡിജിറ്റൽ മീഡിയ സ്വന്തമാക്കിയത് 42 ശതമാനം വളർച്ചയാണ്. ഓരോ ഇന്ത്യക്കാരനും ഫോണിൽ ചെലവഴിയ്ക്കുന്ന സമയത്തിന്റെ 30 ശതമാനവും എന്റർടെയ്ൻമെന്റിനുവേണ്ടിയാണ്. 2018ൽ 325 മില്യൺ ഓൺലൈൻ വീഡിയോ വ്യൂവേഴ്സാണ് ഉണ്ടായിരുന്നതെങ്കിൽ 2019ൽ അത് 3.2 ബില്യൺ ആയി ഉയരും. OTT പ്ലാറ്റ് ഫോമുകളുടെ ജനപ്രിയത ഓരോ ദിവസവും കൂടി കൂടി വരികയാണ്. 2021ഓടു ...
  • ജോലിയും ജീവിതവും ബാലൻസാക്കേണ്ടതിന്റെ ആവശ്യകത
    നമ്മൾ ഏത് കമ്പനിക്കു വേണ്ടിയാണോ ജോലി ചെയ്യുന്നത് ആ കമ്പനിക്കു വേണ്ടി ഒാരോ ദിവസവും ഏറ്റവും മികച്ച രീതിയിൽ ജോലി ചെയ്യാൻ ശ്രമിക്കണം. അതേ സമയം, നിങ്ങളുടെ വ്യക്തി ജീവിതം, ആരോഗ്യം, മൂല്യങ്ങൾ എന്നിവ ഒരിക്കലും ആ കമ്പനിയുടെ മാനേജ്മെന്റിന് അടിയറവ് വെയ്ക്കരുത്. പലപ്പോഴും പലരും പറഞ്ഞു കേൾക്കുന്ന ഒരു കാര്യമാണ്. അവന് ജോലിയാണ് എല്ലാം. ജോലിയാണ് ജീവിതം. വർക്ക് ഹോളിക്കാണ്. ഇങ്ങനെയെല്ലാം ജോലി ചെയ്യുന്ന ഒരാൾക്ക് ജോലി നഷ്ടപ്പെട്ടാലുള്ള സ്ഥിതി ആലോചിച്ചിട്ടുണ്ടോ? റിട്ടയർ ചെയ്താലുള്ള ജീവിതത്തെ കുറിച്ച് ...
  • ശബരിമല: കയറുന്നവര്‍ കയറട്ടേന്ന്..നിങ്ങള്‍ക്കെന്താ?
    സ്ത്രീകള്‍ അന്പലത്തില്‍ പോകണം. സ്ത്രീകള്‍ അന്പലത്തില്‍ പോകുന്നില്ലേ? സ്ത്രീകള്‍ അയ്യപ്പാ ക്ഷേത്രത്തില്‍ പോകണം സ്ത്രീകള്‍ അയ്യപ്പാ ക്ഷേത്രത്തില്‍ പോകുന്നില്ലേ? വിധിയെ സ്വാഗതം ചെയ്യുന്നു. അതില്‍ പുതുതായി ഒന്നുമില്ല. ശബരിമലയിലെ നിലവിലുള്ള ചിട്ടവട്ടങ്ങളില്‍ വിശ്വസിക്കുന്നവര്‍ ഇനിയും മലചവിട്ടില്ല. സമയമെടുക്കും. അതേ സമയം, ഇത് ലിംഗവിവേചനമാണെന്ന് ചിന്തിക്കുന്നവര്‍ തീര്‍ച്ചയായും മലകയറാന്‍ ശ്രമിക്കും. അവരെ തടയേണ്ട കാര്യമൊന്നും ഇല്ല. അധികപേര്‍ കാണില്ല. ചെല്ലുന്നവര്‍ക്ക് ഭക്തന്മാര്‍ ‘സ്വീകരണം’ നല്‍കാനുള്ള സാധ്യതയും ഉണ്ട്. 41 ദിവസം വ്രതമെടുത്ത് വരുന്നവര്‍ക്ക് മാത്രമേ 18ാം പടി കയറാനാകൂ. അതും തെളിയിക്കാനാകുന്നതല്ല. അതുകൊണ്ട് ഇതെല്ലാം വിശ്വാസവുമായി ബന്ധപ്പെട്ടതാണ്. ആചാരങ്ങള്‍ പാലിക്കാതെ എത്തുന്നവര്‍ ശരിയ്ക്കും ടൂറിസ്റ്റുകളാണ്. കഴിഞ്ഞ തവണ മലചവിട്ടിയത് ആറു കോടി പേരാണ്. വരുമാനം 255 കോടിയും. കയറുന്നവര്‍ ...
  • Work From Home: ഇനിയും മാറാത്ത മലയാളി മനസ്സുകള്‍
    പത്തുവര്‍ഷങ്ങള്‍ മുമ്പ് ഒരു പത്രത്തിന്റെ വെബ് എഡിറ്റര്‍ ജോലി ചെയ്യുന്ന കാലം. (ഡോട്ട് കോം ബൂമിന്റെ കാലത്ത് തലയില്‍ കയറി പോയ ഒരു പാഷനായിരുന്നു വെബ് ) കോര്‍ഡിനേറ്റിങ് എഡിറ്ററുടെ ജോലി വേണ്ടെന്ന് വെച്ച് എഡിറ്ററോട് ചോദിച്ചുവാങ്ങിയതായിരുന്നു ഈ പോസ്റ്റ്. പകലും രാത്രിയും ഓണ്‍ലൈനില്‍ വേണം. പലപ്പോഴും വീട്ടില്‍ നിന്നായിരുന്നു  വര്‍ക്ക്. പതുക്കെ ഓരോരുത്തരായി വരാന്‍ തുടങ്ങും. ”അല്ലാ മോന് പണിയൊന്നും ഇല്ല അല്ലേ.. ഫുള്‍ ടൈം വീട്ടില്‍ കാണും. കാര്യങ്ങളൊക്കെ എങ്ങനെ നടക്കുന്നു.’.. ഒന്നു രണ്ടു പേരോട് ...
  • റിച്ചി-വ്യത്യസ്ത കാഴ്ചപ്പാടുകളിലൂടെ ഇഴഞ്ഞു നീങ്ങുന്ന ഒരു പടം
    ‘ഉളിദവരു കണ്ടംതേ..എന്ന സിനിമയുടെ റീമേക്കാണ് എന്നു കേട്ടതുകൊണ്ടു തന്നെ..ആദ്യം കന്നഡക്കാരോട് അഭിപ്രായം ചോദിച്ചതിനു ശേഷമാണ് റിച്ചി എന്ന സിനിമ കാണാന്‍ പോയത്.. . ആദ്യം അഭിപ്രായം പറഞ്ഞ മഹേഷും പിന്നെ റിവ്യൂവിലൂടെ ശൈലനും പറഞ്ഞത് ഒരേ കാര്യങ്ങളായിരുന്നു..ഒരു മാസ് പടമൊന്നുമല്ല..ഒരു പരീക്ഷണ സിനിമയാണ്.   സംഗതി ഇങ്ങനെയൊക്കെയാണെന്ന് മുന്‍വിധിയുള്ളതുകൊണ്ട് തന്നെ സിനിമ കാണല്‍ ഇത്തിരി ആരോഗ്യപരമാക്കാമെന്നു കരുതി. അഭിപ്രായം രേഖപ്പെടുത്തിയപ്പോള്‍ ശ്രീജിത്തിനും ( താമസിക്കുന്നിടത്ത് ആകെയുള്ള കൂട്ട്) സമ്മതം. അങ്ങനെ രണ്ടു പേരും കൂടി മൂന്നു കിലോമീറ്ററോളം നടന്ന് തിയേറ്ററിലെത്തി. ...
  • ചാനലില്‍ സംഭവിച്ചത്, അതില്‍ അത്ര പുതുമയൊന്നുമില്ല
    ഈ വര്‍ഷത്തെ അസെസ്‌മെന്റ് പൂര്‍ത്തിയായപ്പോള്‍ മൂന്നു പേര്‍ക്ക് ടെര്‍മിനേഷന്‍ ലെറ്റര്‍ കൊടുക്കാനാണ് മാനേജ്‌മെന്റ് അറിയിച്ചത്. ഇക്കാര്യം അവരെ ഞാന്‍ അറിയിക്കുക പോലും ചെയ്തിട്ടില്ലെന്നതാണ് സത്യം. ടാര്‍ജറ്റ് എന്റെ ബാധ്യതയാണ് അതു ഞാന്‍ എത്തിക്കുക തന്നെ ചെയ്യുമെന്ന വാദമാണ് അവര്‍ക്ക് മുന്നില്‍ വെച്ചത്.
Read more

Digital Story Teller

Exit mobile version