‘ഉളിദവരു കണ്ടംതേ..എന്ന സിനിമയുടെ റീമേക്കാണ് എന്നു കേട്ടതുകൊണ്ടു തന്നെ..ആദ്യം കന്നഡക്കാരോട് അഭിപ്രായം ചോദിച്ചതിനു ശേഷമാണ് റിച്ചി എന്ന സിനിമ കാണാന്‍ പോയത്.. . ആദ്യം അഭിപ്രായം പറഞ്ഞ മഹേഷും പിന്നെ റിവ്യൂവിലൂടെ ശൈലനും പറഞ്ഞത് ഒരേ കാര്യങ്ങളായിരുന്നു..ഒരു മാസ് പടമൊന്നുമല്ല..ഒരു പരീക്ഷണ സിനിമയാണ്.
സംഗതി ഇങ്ങനെയൊക്കെയാണെന്ന് മുന്‍വിധിയുള്ളതുകൊണ്ട് തന്നെ സിനിമ കാണല്‍ ഇത്തിരി ആരോഗ്യപരമാക്കാമെന്നു കരുതി. അഭിപ്രായം രേഖപ്പെടുത്തിയപ്പോള്‍ ശ്രീജിത്തിനും ( താമസിക്കുന്നിടത്ത് ആകെയുള്ള കൂട്ട്) സമ്മതം. അങ്ങനെ രണ്ടു പേരും കൂടി മൂന്നു കിലോമീറ്ററോളം നടന്ന് തിയേറ്ററിലെത്തി.
ബുക്ക് മൈ ഷോയില്‍ ടിക്കറ്റ് നോക്കിയപ്പോള്‍ ഭൂരിഭാഗം സീറ്റും കാലിയായതിനാല്‍ അവിടെ ചെന്ന് ടിക്കറ്റ് എടുക്കാമെന്നു രണ്ടു പേരും നേരത്തെ ധാരണയിലെത്തിയിരുന്നു. സിനിമ തുടങ്ങുന്നതിന് തൊട്ടുമുന്‍പാണ് എത്തിയതെങ്കിലും ഏറ്റവും പിറകിലെ സോഫാ സീറ്റു തന്നെ ലഭിച്ചുവെന്നതില്‍ നിന്നും തിയേറ്ററിലെ തിരക്ക് ഊഹിക്കാമല്ലോ? ഞായറാഴ്ചയായിട്ടും ആ ഭാഗം പോലും നിറഞ്ഞിരുന്നില്ല.
വ്യത്യസ്ത കാഴ്ചപ്പാടുകളിലൂടെ ഇഴഞ്ഞു നീങ്ങുന്ന ഒരു പടം..എന്തോ എവിടെയോ ഒരു ഇഷ്ടം.. എന്റെ ഇടതുവശത്തിരുന്നവന്‍ ഇന്റര്‍വെല്‍ വരെ ഇരുന്നു കണ്ടു. അതിനു ശേഷം സ്ഥലം കാലിയാക്കി. വാസ്തവത്തില്‍ എന്റെ ടേസ്റ്റിനു യോജിച്ചതല്ലെങ്കിലും എന്തോ ഒരു കൗതുകം തോന്നിയതുകൊണ്ട് കണ്ടിരുന്നു. സിനിമ കണ്ടിറങ്ങി.(ഇല്ലെങ്കിലും എത്ര മോശം സിനിമയായാലും തിയേറ്റര്‍ വിട്ടു പോരുന്ന ശീലം നമുക്കില്ല) .ശ്രീജിത്ത് ഉള്ള കാര്യം തുറന്നു പറഞ്ഞു..”എന്തോന്ന് പടമാണിത്.. ഒരു സന്ദേശവുമില്ലാത്ത സിനിമ”..ഞങ്ങളുടെ സംഭാഷണം കേട്ടുകൊണ്ടിരുന്ന ആള്..തിരിഞ്ഞു നിന്ന് You saw, Richie.. Its a beautiful movie,,Good Movie..ഞാന്‍ നോക്കിയത് പുള്ളിയുടെ ഭാര്യയുടെ റിയാക്ഷനാണ്..മുഖഭാവം കണ്ടാലറിയാം പുള്ളിക്കാരത്തിക്ക് ഇഷ്ടപ്പെട്ടിട്ടില്ലെന്ന്.. വീണ്ടും മൂന്നു കിലോമീറ്ററോളം നടന്ന് ഞങ്ങള്‍ വീട്ടിലെത്തി..ഒന്നുമില്ലെങ്കിലും നടത്തമെങ്കിലും കിട്ടിയല്ലോ എന്ന് രണ്ടു പേരും സമാധാനിച്ചു..
റിച്ചിയെ മുന്‍വിധിയോടെ കാണുന്നവര്‍ക്ക് അക്കിടി പറ്റും എന്ന കാര്യത്തില്‍ സംശയമില്ല. പക്കാ കച്ചവട സിനിമ മാത്രം ആര്‍ത്തിയോടെ കാണുന്ന എനിക്ക് എന്തോ ഒരു ഇന്പം തോന്നി..അതേ സമയം ശ്രീജിത്തിന് ഇഷ്ടപ്പെട്ടില്ല.. പക്ഷേ, വളരെ നല്ല അഭിപ്രായം പറയുന്ന ആളുകളും ഉണ്ട്.. അതുകൊണ്ട് നിവിന്‍ പോളിയെ കൊന്നു കൊലവിളിക്കരുത്…പ്ലീസ്..എല്ലാവര്ക്കും എപ്പോഴും പ്രേമിക്കാനൊന്നും പറ്റില്ല. ചിലപ്പോള്‍ കിട്ടുന്ന വെടിയില്‍ അങ്ങു ചത്തു പോകും.