Views

  • കള്ളപ്പണം മറയ്ക്കാന്‍ ബാങ്കുകളും
    രാജ്യത്തെ കള്ളപ്പണം കണ്ടുപിടിയ്ക്കാന്‍ ആദായനികുതി വകുപ്പ്‌ ഊര്‍ജ്ജിത തിരച്ചില്‍ നടത്തിയപ്പോഴാണ് ഒരു സത്യം മനസ്സിലായത്. രാജ്യത്തെ പലപ്രമുഖ ബാങ്കുകളും കള്ളപ്പണം മറച്ചുവയ്ക്കുന്നതിന് ഒത്താശ ചെയ്തുകൊടുക്കുന്നുണ്ട്. Read from source
  • മെഡിക്ലെയിം പോളിസികള്‍ പ്രചാരം നേടുന്നു
    ക്ഷേമരാഷ്ട്രം എന്ന സങ്കല്‍പ്പം ഇന്നു പഴങ്കഥയാവുകയാണ്. ആരോഗ്യ,വിദ്യാഭ്യാസ മേഖലയിലെ സേവനപ്രവര്‍ത്തനങ്ങളില്‍ നിന്നെല്ലാം സര്‍ക്കാര്‍ പതുക്കെ പതുക്കെ പിന്‍വാങ്ങിയിരിക്കുന്നു. കൂടുതല്‍ നികുതി ചുമത്തുന്നതോടൊപ്പം പാവപ്പെട്ടവര്‍ക്കായി നല്‍കി വന്ന ഇളവുകളെല്ലാം സര്‍ക്കാര്‍ ഒന്നൊന്നായി പിന്‍വലിക്കുന്നു. ജീവിതച്ചെലവുകള്‍ അനുദിനം വര്‍ധിച്ചുവരുന്നു. തീര്‍ച്ചയായും ഇത്തരമൊരു സാഹചര്യത്തില്‍ രംഗബോധമില്ലാതെ കടന്നുവരുന്ന അസുഖങ്ങളോ, അപകടങ്ങളോ നിങ്ങളെ എന്നെന്നേക്കുമായി തളര്‍ത്തിയേക്കാം.. ഇവിടെയാണ് പടിഞ്ഞാറന്‍ രാജ്യങ്ങളില്‍ ഏറെ പ്രചാരത്തിലുള്ള മെഡിക്ലെയിം പോളിസികള്‍ ശ്രദ്ധിക്കപ്പെടുന്നത്. അവിടെ മിക്ക രാജ്യങ്ങളിലും ഓരോ പൗരനും അതു നിര്‍ബന്ധമാണ്. അസുഖം വന്നാല്‍ ആശുപത്രിയില്‍ ചികില്‍സിക്കാം അതിനു ...
  • കലാനാഥന്‍ മാഷ്‌ക്കെതിരേയുള്ള ആക്രമണം അപലപനീയം
    പദ്മനാഭസ്വാമി ക്ഷേത്രത്തിലെ നിധി എന്തു ചെയ്യണമെന്ന അഭിപ്രായപ്രകടനത്തിന്റെ പേരില്‍ കലാനാഥന്‍ മാഷുടെ വീടിനുനേരെയുണ്ടായ ആക്രമണം അങ്ങേയറ്റം അപലപനീയമാണ്. ചര്‍ച്ചയില്‍ കലാനാഥന്‍ മാഷുടെ അഭിപ്രായമാണ് ചോദിച്ചത്. അദ്ദേഹം അതിനുള്ള മറുപടി പറയുകയും ചെയ്തു. മറുപടിക്കുള്ള മറുപടി കൈകൊണ്ടായിപോയത് തീര്‍ത്തും നിര്‍ഭാഗ്യകരമാണ്. മികച്ച നേതാവും തന്റെ അഭിപ്രായളെ പ്രായോഗികവല്‍ക്കരിക്കുകയും ചെയ്ത അപൂര്‍വം നേതാക്കളിലൊരാളാണ് മാഷ്. വള്ളിക്കുന്ന് പഞ്ചായത്ത് പ്രസിഡന്റ് എന്ന നിലയില്‍ ദേശീയ ശ്രദ്ധ  നേടിയ അദ്ദേഹത്തിനുനേരെ ആക്രമണം നടത്തിയവര്‍ ചെറുതാവുകയാണ് ചെയ്തത്. നിധി തൊടാന്‍ സമ്മതിക്കില്ലെന്ന് നായര്‍ പ്രമാണികളും ഫാസിസ്റ്റുകളും മുറവിളി ...
  • ഐസ്‌ക്രീം കേസും മൂവാറ്റുപ്പുഴ കൈവെട്ടും
    കുഞ്ഞാലിക്കുട്ടിക്കെതിരേയുള്ള ഐസ്‌ക്രീം കേസും പാഠപുസ്തകവിവാദവുമായി ബന്ധപ്പെട്ട മുവാറ്റുപ്പുഴ കൈവെട്ടുകേസും തമ്മില്‍ എന്തെങ്കിലും ബന്ധമുണ്ടോ? കേരളത്തില്‍ പ്രസിദ്ധീകരണം ആരംഭിച്ച രണ്ടു പത്രങ്ങളെ സംബന്ധിച്ചിടത്തോളം ഇവ നിര്‍ണായമായിരുന്നു. അല്ലെങ്കില്‍ ഇത് വഴിത്തിരിവായിരുന്നു. ആദ്യത്തെ പത്രം രജീന ഏഷ്യാനെറ്റിലൂടെ വിളിച്ചുപറഞ്ഞ കാര്യങ്ങള്‍(first) കൊടുക്കാന്‍ തയ്യാറായില്ല. അമിത രാജഭക്തിയായിരുന്നു കാരണം. ചന്ദ്രികപോലും കുഞ്ഞാലിക്കുട്ടിയുടെ പ്രതികരണത്തിലൂടെ ആ വാര്‍ത്ത ജനങ്ങളിലെത്തിച്ചു. പക്ഷേ, വായനക്കാരില്‍ നിന്നും 100 ശതമാനം ആ വാര്‍ത്തയെ തിരസ്‌കരിയ്ക്കുകയാണ് ചില സ്തുതിപാഠകര്‍ ചെയ്തത്. അറിയാനുള്ള അവകാശം വായനക്കാരനുണ്ട്. അറിയിക്കാനുള്ള അവകാശം മാധ്യമങ്ങള്‍ക്കും. ...
  • ടൈക്കൂണിനെയും ബിസയറിനെയും കുറിച്ച് നേരത്തെ വന്ന വാര്‍ത്തകള്‍
    മണിചെയിന്‍ തട്ടിപ്പ്: ബിസയര്‍ എംഡി പോലീസ്‌കസ്റ്റഡിയില്‍-മാതൃഭൂമി കൊച്ചി: മണിചെയിന്‍ തട്ടിപ്പുമായി ബന്ധപ്പെട്ട് കൊച്ചിയിലെ ബിസയര്‍ ഗ്രൂപ്പ് ഓഫ് കമ്പനീസ് എംഡി അബ്ദുള്‍ ഹര്‍ഷാദി(35)നെയും 10 ജീവനക്കാരെയും പോലീസ് കസ്റ്റഡിയിലെടുത്തു. ഡിസിപി പി.എ. വത്സന്റെ നേതൃത്വത്തിലുള്ള സംഘം കലൂര്‍ ദേശാഭിമാനി റോഡിലുള്ള ഓഫീസില്‍ റെയ്ഡ് നടത്തിയാണ് ഇവരെ കസ്റ്റഡിയിലെടുത്തത്. മണിചെയിന്‍ തട്ടിപ്പില്‍ വയനാട് പോലീസ് കഴിഞ്ഞദിവസം നാലുപേരെ അറസ്റ്റ്‌ചെയ്തിരുന്നു. http://www.mathrubhumi.com/online/malayalam/news/story/984610/2011-06-10/kerala കഴിഞ്ഞ വര്‍ഷം നവംബറില്‍ എഴുതിയത് https://shinod.in/index.php/archives/548 ടൈക്കൂണ്‍ തകര്‍ന്നതിനുശേഷം ബിസയറിനെ കുറിച്ചെഴുതിയത്‌ https://shinod.in/index.php/archives/1020
  • ഡല്‍ഹി നിവാസികള്‍ക്ക് ഉടന്‍ തന്നെ വൈദ്യുതി വില്‍പ്പന തുടങ്ങാം
    ന്യൂഡല്‍ഹി: ഡല്‍ഹി നിവാസികള്‍ക്ക് വീട്ടില്‍ ഉല്‍പ്പാദിപ്പിക്കുന്ന വൈദ്യുതി വില്‍പ്പന നടത്തി ഇനി സമ്പാദിച്ചു തുടങ്ങാം. വീടുകളുടെ മേല്‍ക്കൂരകളില്‍ സൗരോര്‍ജ്ജ പാനലുകള്‍ വിരിച്ച് വൈദ്യുതി ഉല്‍പ്പാദിപ്പിക്കാനും അത് വൈദ്യുത വിതരണക്കമ്പനികള്‍ക്കു കൈമാറാനുമുള്ള സംവിധാനം താമസിയാതെ തലസ്ഥാനത്ത് നിലവില്‍ വരും. പടിഞ്ഞാറന്‍ രാജ്യങ്ങളില്‍ ഏറെ പ്രചാരത്തിലുള്ള ഈ രീതി ഡല്‍ഹി സര്‍ക്കാറും പാരമ്പര്യേതര ഊര്‍ജമന്ത്രാലയവും സംയുക്തമായാണ് ഈ പദ്ധതി നടപ്പാക്കുന്നത്. ഞങ്ങള്‍ പദ്ധതിയുടെ അവസാനഘട്ടത്തിലാണ്. മൂന്നു നാലുമാസത്തിനുള്ളില്‍ ഇത് നടപ്പിലാക്കാനാവും.  പ്രകൃതിപരമായ ഊര്‍ജ്ജസ്രോതസ്സുകള്‍ക്ക് പരിഗണന നല്‍കി പരിസ്ഥിതി സംതുലനം സാധ്യമാക്കാനുള്ള സര്‍ക്കാര്‍ ...
  • സമ്പൂര്‍ണ ചന്ദ്രഗ്രഹണം ജൂണ്‍ 15ന്
    മുംബൈ: നൂറ്റാണ്ടിലെ ഏറ്റവും ദൈര്‍ഘ്യമേറിയ ചന്ദ്രഗ്രഹണം ഈ മാസം 15ന്. ഈ ദിവസം സൂര്യനും ഭൂമിയും ചന്ദ്രനും ഒരു നേര്‍രേഖയിലെത്തുന്നതോടെ ഭൂമിയുടെ നിഴല്‍ ചന്ദ്രനെ പരിപൂര്‍ണമായും മറയ്ക്കും. ഇന്ത്യയിലുടനീളം ഇതു കാണാനാവുമെന്നു മുംബൈ നെഹ്‌റു സെന്റര്‍ അറിയിച്ചു. ഭൂമിയുടെ ഇരുണ്ട ഭാഗത്തേക്കു ചന്ദ്രന്‍ നീങ്ങുന്നതോടെ അതൊരു ചെമ്പന്‍ ചുവപ്പുനിറത്തിലേക്കു മാറും. രാത്രി 11.53ഓടെയാണ് ഇതാരംഭിക്കുക. അടുത്ത ദിവസം പുലര്‍ച്ചെ 3.30ഓടെ ഗ്രഹണം അവസാനിക്കും. ഇന്ത്യയെ കൂടാതെ പശ്ചിമേഷ്യ, തെക്കന്‍ യൂറോപ്പ്, വടക്കന്‍ ആഫ്രിക്കന്‍ പ്രദേശങ്ങളിലും ഈ അസുലഭ കാഴ്ച ...
  • ടൈക്കൂണുകള്‍ വീണു, ഇനി ബിസയറിന്റെ കാലം
    ടൈക്കൂണ്‍ ബിസിനസ് എംപയര്‍, വണ്ടര്‍ വേള്‍ഡ്, ജപ്പാന്‍ ലൈഫ് ഇന്ത്യ,നാനോ എക്‌സല്‍ പോലുള്ള മണിച്ചെയിന്‍ തട്ടിപ്പുകമ്പനികളില്‍ പണം നിക്ഷേപിക്കരുതെന്നും ഇത്തരം കമ്പനികളെ കുറിച്ച് അറിവുള്ളവര്‍ അത് പോലിസിനു കൈമാറണമെന്നും കേരള പോലിസ് ഐ.ജിയാണ് പ്രസ്താവനയിറക്കിയിരിക്കുന്നത്. ജീവിതാവസാനം വരെ സ്ഥിര വരുമാനം, നിക്ഷേപം ഇരട്ടിപ്പിക്കുന്നു തുടങ്ങിയ മോഹനവാഗ്ദാനങ്ങളില്‍ കുരുങ്ങിയത് അധ്യാപകരും അഭിഭാഷകരും ഡോക്ടര്‍മാരും ബാങ്ക് ഉദ്യോഗസ്ഥരും സര്‍ക്കാര്‍ ജീവനക്കാരുമാണെന്നതാണ് യാഥാര്‍ഥ്യം. സ്വാഭാവികമായും ഏതൊരു നെറ്റ്‌വര്‍ക്കിന്റെ തുടക്കത്തില്‍ കണ്ണികളാവുന്നവര്‍ക്ക് സാമ്പത്തിക ലാഭം ലഭിക്കും. പക്ഷേ, നെറ്റ് വര്‍ക്ക് നൂറില്‍ ...
  • ‘എല്‍ ക്ലാസിക്കോ യുദ്ധം’
    എല്‍ ക്ലാസിക്കോ എന്ന സ്പാനിഷ് വാക്കിന് ഒരൊറ്റ അര്‍ഥമേയുള്ളൂ. അതു റയല്‍ മാഡ്രിഡും എഫ്.സി ബാഴ്‌സലോണയും തമ്മിലുള്ള ഫുട്‌ബോള്‍ പോരാട്ടമാണ്. സ്പാനിഷ് ലീഗിലും യൂറോപ്യന്‍ ചാംപ്യന്‍സ് ലീഗിലും ഇരുരാജ്യങ്ങളും ഏറ്റുമുട്ടുമ്പോള്‍ എല്‍ ക്ലാസ്സിക്കോ എന്ന വെണ്ടയ്ക്ക നിരത്തി പത്രങ്ങള്‍ ആഘോഷത്തിനിറങ്ങും. കായിക ലോകത്തെ ഏറ്റവും പഴക്കവും ആഴവുമേറിയ ശത്രുതയാണിത്.  ലോകത്ത് ഏറ്റവുമധികം ആളുകള്‍ കാണുന്ന കായികയുദ്ധങ്ങളിലൊന്നാണിത്. കഴിഞ്ഞ 16 ദിവസത്തെ കണക്കുപരിശോധിക്കുകയാണെങ്കില്‍ ഇരു ടീമുകളും മൂന്നു തവണ മുഖാമുഖമെത്തി…ലോകമെമ്പാടുമുള്ള ഫുട്‌ബോള്‍ പ്രേമികളെ ആവേശത്തിന്റെ കുന്തമുനയില്‍ നിര്‍ത്തിയ മണിക്കൂറുകള്‍,,,കോടിക്കണക്കിന് ...
  • അടവുനയമല്ല,,,തറ രാഷ്ട്രീയം
    ‘ദൈവീക രാജ്യമുണ്ടാക്കാന്‍ ശ്രമിക്കുന്ന, ജനാധിപത്യവിശ്വാസമില്ലാത്ത’ ജമാഅത്തെ ഇസ്‌ലാമിയെ പിണങ്ങാറായ ചേട്ടന്‍ വിളിയ്ക്കാത്ത തെറികളൊന്നുമില്ലായിരുന്നു. രാജ്യത്തിന്റെ എല്ലാ ‘മാങ്ങാത്തൊലിക്കും’ അവര്‍ ഭീഷണിയാണെന്നു പറഞ്ഞു കൈയടി വാങ്ങിയ സഖാവിന് അന്നും അടവുനയമായിരുന്നു. മാസങ്ങള്‍ക്കുശേഷം അതേ സംഘടനയുടെ നേതാക്കളുമായി രഹസ്യചര്‍ച്ച(അമീറിന്റെ വാക്കുകള്‍ മുഖവിലയ്‌ക്കെടുക്കുമ്പോള്‍) നടത്തുന്നത് തോന്ന്യാസമാണ്. ഇടത്തോട്ട് ചായാനുള്ള സംഘടനയുടെ നീക്കത്തില്‍ പ്രതിഷേധിച്ച് ഹമീദ് വാണിമേല്‍ രാജിവച്ചതോ..അതോ വലതുവേണ്ടായെന്ന ജമാഅത്തെ ഇസ്‌ലാമിയുടെ പ്രഖ്യാപിക്കാത്ത നിലപാടും ഇവിടെ വിഷയമാവുന്നില്ല. അതിനേക്കാള്‍ എത്രയോ നിന്ദ്യമാണ് വോട്ടുകാണുമ്പോള്‍ പറഞ്ഞതെല്ലാം കുത്തനെ വിഴുങ്ങുന്ന ഈ അഴകൊഴമ്പന്‍ അടവു നയം. ...
Read more