ഈ തീരുമാനം, ഓണം സ്‌പെഷ്യല്‍

onamന്യൂഇയറിന് പലപ്പോഴും കടുത്ത തീരുമാനങ്ങളെടുക്കാറുണ്ട്…അത് ഫെബ്രുവരിയെത്തും മുമ്പെ അലിഞ്ഞുതീരുമെന്നു മാത്രം. ഇഷ്ടമുള്ളത് കൂടുതല്‍ കഴിയ്ക്കുന്ന ശീലമുണ്ട്.

എല്ലാവരും അങ്ങനെ തന്നെയാകും. പക്ഷെ, നമ്മുടെ ശരീരത്തിന് അത് തീരെ പിടിയ്ക്കുന്നില്ല. എല്‍ഡിഎല്‍ റോക്കറ്റ് വേഗത്തിലാണ് ഉയരുന്നത്. പ്രഷര്‍ മൂലമാണിതെന്ന് തെളിഞ്ഞതോടെ സംഗതി ഗുരുതരമായി. ചെറിയ ടെന്‍ഷന്‍ ഇല്ലാതില്ല. അതുകൊണ്ട് ആറുമാസത്തിലൊരിക്കല്‍ ഇത്തിരി പരിശോധനകള്‍ നടത്തും. ചിലപ്പോള്‍ അത് മൂന്നു മാസത്തിലൊരിക്കലാകും.

ഇതൊക്കെ പറയുന്നത് എന്തിനാണെന്നല്ലേ..? തിരുവോണത്തിന് ശേഷം നോണ്‍ പാടെ അങ്ങ് ഉപേക്ഷിക്കുമെന്ന പ്രഖ്യാപനം നടത്തി കഴിഞ്ഞു. എട്ടുകൊല്ലമായി നിങ്ങളെ കാണുന്നുവെന്ന് ഭാര്യയുടെ വീരവാദം. കുട്ടികള്‍ക്ക് അത്യാവശ്യം മീനൊക്കെ കൊടുക്കണമെന്ന യുക്തിവാദവും. എന്തായാലും കാത്തിരുന്നു കാണാം…
വാല്‍ക്കഷണം: ചിക്കന്‍ കടിച്ചുവലിക്കുമ്പോള്‍ ഫേസ്ബുക്ക് പോസ്റ്റിനെ കുറിച്ചു പറഞ്ഞ്…ആരും പോളിങ് കുറയ്ക്കാന്‍ നോക്കരുത്.