ടാക്‌സ് ലാഭിക്കാന്‍ ഒമ്പത് വഴികള്‍


ആദായനികുതി അടയ്ക്കാന്‍ സമയമായി ടാക്‌സ് ആനുകൂല്യം ലഭിക്കുന്ന നിക്ഷേപമാര്‍ഗ്ഗങ്ങള്‍ ഏതെല്ലാമാണ്. 1 എംപ്ലോയീസ് പ്രൊവിഡന്റ് ഫണ്ട്(ഇപിഎഫ്) തൊഴിലാളിയും തൊഴിലുടമയും ചേര്‍ന്ന് നിക്ഷേപിക്കുന്ന ഇപിഎഫുകള്‍ റിട്ടയര്‍മെന്റ് സമയത്താണ് ലഭിക്കുക. രണ്ടു പേരും 12 ശതമാനം വീതം നിക്ഷേപിക്കണം. നിലവിലുള്ള കണക്കനുസരിച്ച് 9.5 ശതമാനമാണ് പലിശ. പെന്‍ഷന്‍ പറ്റുമ്പോള്‍ ഫണ്ടിലെ മുഴുവന്‍ തുകയും പിന്‍വലിക്കാന്‍ സാധിക്കും. കൂടാതെ വിആര്‍എസ് എടുക്കുമ്പോഴോ ഒരു കമ്പനിയില്‍ മറ്റൊരു കമ്പനിയിലേക്ക് മാറുമ്പോഴോ പണം പിന്‍വലിക്കാന്‍ സാധിക്കും. സര്‍വീസ് പൂര്‍ത്തിയാകുന്ന മുറയ്ക്ക് ഭാഗികമായി പണം പിന്‍വലിക്കാനുള്ള സൗകര്യവുമുണ്ട്്. 80c പ്രകാരം ഒരു ലക്ഷം…

Read More »

പ്രദീപ്കുമാറിന്റെ തല ആര്‍ക്കാണ്?


ബാംഗ്ലൂരില്‍ നിന്നും കോഴിക്കോട്ടേക്കുള്ള ഒരു യാത്രയിലാണ് അവസാനമായി പ്രദീപ്കുമാറിനെ കണ്ടത്. സാധാരണ സെക്കന്റ് ക്ലാസ് കംപാര്‍ട്ട്‌മെന്റില്‍. കേട്ടറിഞ്ഞ ആരാധ്യപുരുഷനെ കണ്ടപ്പോള്‍ അടുത്തിരിക്കുന്നവരോട് അതു വ്യക്തമാക്കാന്‍ ഞാനും മറന്നില്ല. ട്രെയിനില്‍ രസകരമായ ഒരു സംഭവവുമുണ്ടായി. ഒരു സ്ത്രീയുടെ ടിക്കറ്റില്‍ പേര് പാര്‍വതി, മെയില്‍ എന്നു രേഖപ്പെടുത്തിയിരിക്കും. കൈവശം പാര്‍വതിയാണെന്ന് വ്യക്തമാക്കുന്ന രേഖകളും ഉണ്ട്. പക്ഷേ, മെയില്‍ എന്നു രേഖപ്പെടുത്തിയതിനാല്‍ യാത്ര അനുവദിക്കാനാവില്ലെന്ന് ടിടി. ചില്ലറ കിട്ടാനുള്ള അസുഖം. കുറച്ചു നേരം നോക്കി നിന്നതിനുശേഷം പ്രദീപ്കുമാര്‍ ഇടപെട്ടു. ഒരു സാധാരണക്കാരനെ പോലെ. ടിടിആര്‍ ഡയലോഗ് തുടങ്ങി. ഇതൊരു…

Read More »

ദില്ലി സ്‌ഫോടനം അഥവാ സ്‌ഫോടനനാടകം


ഇറാനെ പ്രതിസന്ധിയില്‍ സഹായിക്കുന്നത് ഇന്ത്യയും ചൈനയും റഷ്യയും മാത്രമാണ്. ഇന്ത്യയെയും ഇറാനെയും തമ്മിലകറ്റുന്നതിനുള്ള രഹസ്യനീക്കം. അമേരിക്കയും യൂറോപ്യന്‍ യൂനിയനും ഉമ്മാക്കി കാട്ടിയിട്ടും പെട്രോള്‍ വാങ്ങുമെന്ന് ഇന്ത്യ പറഞ്ഞിരുന്നു. വാങ്ങാതിരിക്കാം. പകരം ആരു പെട്രോള്‍ ഇതേ വിലക്ക് തരും? ഇറാന്‍ ഒഎന്‍ജിസിക്കു നല്‍കിയ കരാറുകള്‍ ഏത് രാജ്യം തരും? ഇതിനുള്ള ഉത്തരം നല്‍കാന്‍ അമേരിക്കയ്ക്കും വാലാട്ടികള്‍ക്കും കഴിയാതെ വന്നപ്പോഴാണ് ഇത്തരമൊരു നാടകം കളിക്കുന്നത്. ഇപ്പോഴത്തെ പരിതസ്ഥിതിയില്‍ ദില്ലിയില്‍ ഇറാന്‍ സ്‌ഫോടനം നടത്താന്‍ മുന്‍കൈയെടുക്കുമെന്നു പറയുന്നത് ആരു വിശ്വസിക്കാന്‍. മൊസാദിന്റെ പിന്തുണയോടെ നടന്ന രാഷ്ട്രീയനാടകമായിരിക്കും ഇത്.  

Read More »

ഇനി തീവണ്ടി ടിക്കറ്റുകള്‍ നാലുമാസം മുമ്പെ


ദില്ലി: റെയില്‍വേ ടിക്കറ്റുകള്‍ ഇനി 120 ദിവസം മുമ്പെ ബുക്ക് ചെയ്യാന്‍ സാധിക്കും. മാര്‍ച്ച് 10 മുതല്‍ ഈ സേവനം ലഭ്യമായി തുടങ്ങുമെന്ന് ഇന്ത്യന്‍ റെയില്‍വേ അറിയിച്ചു. നിലവില്‍ മൂന്നു മാസത്തേക്കുള്ള ടിക്കറ്റുകളെ മുന്‍കൂറായി ബുക്ക് ചെയ്യാന്‍ സാധിക്കൂ. യാത്രകള്‍ കൂടുതല്‍ മെച്ചപ്പെട്ട രീതിയില്‍ ആസുത്രണം ചെയ്യാന്‍ ഇത് ജനങ്ങളെ സഹായിക്കും. സെന്റര്‍ ഫോര്‍ റെയില്‍വേ ഇന്‍ഫര്‍മേഷന്‍ സിസ്റ്റത്തില്‍ ഇതിനുവേണ്ട മാറ്റങ്ങള്‍ വരുത്തി കൊണ്ടിരിക്കുകയാണ്. എന്നാല്‍ താജ് എക്‌സ്പ്രസ്, ഗോംതി എക്‌സ്പ്രസ് പോലുള്ള ഹ്രസ്വദൂര സര്‍വീസുകളില്‍ നിലവിലുള്ള 15 ദിവസകാലാവധി തുടരും. വിദേശികള്‍ ടിക്കറ്റ്…

Read More »

സ്ട്രിങര്‍മാരെ ആവശ്യമുണ്ട്


ഒരു പ്രമുഖ പോര്‍ട്ടലിലേക്കായി  ജില്ലാ ആസ്ഥാനങ്ങളില്‍ നിന്നും കരാര്‍ അടിസ്ഥാനത്തില്‍ വാര്‍ത്തകള്‍ തരാന്‍ തയ്യാറുള്ളവര്‍ ബന്ധപ്പെടാവുന്നതാണ്. നിലവില്‍ പത്രങ്ങളില്‍ ജോലി ചെയ്യുന്നവര്‍ക്ക് മുന്‍ഗണന 1 വിശകലന സ്വഭാവമുള്ള വാര്‍ത്തകളായിരിക്കണം 2 വാര്‍ത്തകള്‍ ടൈപ്പ് ചെയ്താണ് അയയ്‌ക്കേണ്ടത്. 3 ടൈപ്പ് ചെയ്യുന്ന വാര്‍ത്തയുടെ ചുരുക്കം ഒന്നോ രണ്ടോ വാചകത്തില്‍ ഇംഗ്ലീഷില്‍ നല്‍കാന്‍ കഴിയുന്നവരായിരിക്കണം. താല്‍പ്പര്യമുള്ളവര്‍ സിപിഎം സംസ്ഥാന സമ്മേളനവുമായി ബന്ധപ്പെട്ട് അഞ്ചു പാരഗ്രാഫ് വാര്‍ത്ത എഴുതി താഴെ കാണുന്ന ഇമെയില്‍ വിലാസത്തില്‍ അയയ്ക്കുക. mail@shinod.in

Read More »

സബ് എഡിറ്റര്‍മാരെ ആവശ്യമുണ്ട്


ഓണ്‍ലൈന്‍ ജേര്‍ണലിസത്തില്‍ താല്‍പ്പര്യമുള്ള ബിരുദമോ ബിരുദാനന്തര ബിരുദമോ ഉള്ളവരില്‍ നിന്നും അപേക്ഷ ക്ഷണിക്കുന്നു. 1 സബ് എഡിറ്റര്‍ ട്രെയിനി, സീനിയര്‍ സബ് എഡിറ്റര്‍(Bangalore) 2 ട്രാന്‍സലേറ്റേഴ്‌സ്: ഇംഗ്ലീഷില്‍ നിന്നു മലയാളത്തിലേക്ക്(Work form Home) 3 കണ്ടന്റ് റൈറ്റേഴ്‌സ്(Work from Home) ആദ്യത്തെ പോസ്റ്റിലേക്ക് ബാംഗ്ലൂരില്‍ ജോലി ചെയ്യാന്‍ താല്‍പ്പര്യമുള്ളവര്‍ മാത്രം അപേക്ഷിക്കുക. രണ്ടും മൂന്നും പോസ്റ്റിലേക്ക് അപേക്ഷിക്കുന്നവര്‍ ദിവസവും ഒന്നോ രണ്ടോ മണിക്കൂര്‍ ഓണ്‍ലൈനായി ജോലി ചെയ്യാന്‍ തയ്യാറുള്ളവരായിരിക്കണം. ഇമെയില്‍, ഫോണ്‍ നമ്പര്‍ എന്നിവ അടങ്ങുന്ന ഷോര്‍ട്ട് ബയോഡാറ്റ അയയ്‌ക്കേണ്ട വിലാസം jobsonlive@gmail.com

Read More »

അഴിക്കോട് മാഷെ ഓര്‍ക്കുമ്പോള്‍


പ്രഭാഷണകലയെ കുറിച്ചുള്ള അഴിക്കോട് മാഷുടെലേഖനം പത്താംക്ലാസില്‍ അതുപഠിച്ചതിനുശേഷമാണ് ഒന്നു കാണാനും ആ പ്രസംഗമൊന്നുകേള്‍ക്കാനുള്ള ആഗ്രഹം മനസ്സില്‍ ജനിച്ചത്. അടുത്ത ഗ്രാമത്തില്‍ പുരോഗമനകലാസംഘത്തിന്റെ പരിപാടിക്ക് അദ്ദേഹമെത്തുന്ന വിവരമറിഞ്ഞ് മണിക്കൂറുകള്‍ക്കു മുമ്പ് വേദിയിലെത്തിയതും ഈ ഒരു ആവേശത്തിലായിരുന്നു. ആ വാക്കുകള്‍ അതു വരെ കേള്‍ക്കാത്ത ഒരു സംസാരരീതിയയിരുന്നു അത്. പതുക്ക പതുക്കെ മനസ്സിനെ കീഴടക്കാന്‍ തുടങ്ങി. തിരിച്ചുപോയപ്പോഴും പിന്നീടും ആ ശൈലി അനുകരിക്കാനുള്ള ശ്രമമായിരുന്നു. അന്നു മുതല്‍ അഴിക്കോട് മാഷുടെ പ്രസംഗം കേള്‍ക്കാന്‍ എത്തിപ്പെടാന്‍ കഴിയുന്ന എല്ലായിടത്തും എത്തുന്നത് ശീലമായി. ജേര്‍ണലിസം പഠനത്തിനുശേഷം സിറാജ് പത്രത്തില്‍ ജോലി…

Read More »