പ്രദീപ്കുമാറിന്റെ തല ആര്‍ക്കാണ്?
ബാംഗ്ലൂരില്‍ നിന്നും കോഴിക്കോട്ടേക്കുള്ള ഒരു യാത്രയിലാണ് അവസാനമായി പ്രദീപ്കുമാറിനെ കണ്ടത്. സാധാരണ സെക്കന്റ് ക്ലാസ് കംപാര്‍ട്ട്‌മെന്റില്‍. കേട്ടറിഞ്ഞ ആരാധ്യപുരുഷനെ കണ്ടപ്പോള്‍ അടുത്തിരിക്കുന്നവരോട് അതു വ്യക്തമാക്കാന്‍ ഞാനും മറന്നില്ല. ട്രെയിനില്‍ രസകരമായ ഒരു സംഭവവുമുണ്ടായി. ഒരു സ്ത്രീയുടെ ടിക്കറ്റില്‍ പേര് പാര്‍വതി, മെയില്‍ എന്നു രേഖപ്പെടുത്തിയിരിക്കും. കൈവശം പാര്‍വതിയാണെന്ന് വ്യക്തമാക്കുന്ന രേഖകളും ഉണ്ട്. പക്ഷേ, മെയില്‍ എന്നു രേഖപ്പെടുത്തിയതിനാല്‍ യാത്ര അനുവദിക്കാനാവില്ലെന്ന് ടിടി. ചില്ലറ കിട്ടാനുള്ള അസുഖം. കുറച്ചു നേരം നോക്കി നിന്നതിനുശേഷം പ്രദീപ്കുമാര്‍ ഇടപെട്ടു. ഒരു സാധാരണക്കാരനെ പോലെ. ടിടിആര്‍ ഡയലോഗ് തുടങ്ങി. ഇതൊരു…