വിപണി ആറാഴ്ചയിലെ ഏറ്റവും താഴ്ന്ന നിലയില്‍, സെന്‍സെക്‌സ് 468 പോയിന്റ് ഇടിഞ്ഞു
മുംബൈ: ഇന്ത്യന്‍ വിപണി തുടര്‍ച്ചയായ അഞ്ചാം ദിവസവും നഷ്ടത്തിലേക്ക് കൂപ്പുകുത്തി. ആഗോളവിപണിയിലെ മാന്ദ്യം തുടരുന്നതും കമ്പനികളുടെ മൂന്നാം പാദഫലം പുറത്തുവരുന്നതിനെ കുറിച്ചുള്ള ആശങ്കയും നിക്ഷേപകരില്‍ ഭൂരിഭാഗത്തെയും വില്‍പ്പക്കാരാക്കിയതാണ് വിപണിയെ ഉലച്ചത്. സെന്‍സെക്‌സ് 467.69 പോയിന്റ് 19224.12ലും സെന്‍സെക്‌സ് 141.75 പോയിന്റ് താഴോട്ടിറങ്ങി 5762.85ലും ക്ലോസ് ചെയ്തു. ഇതിനോടൊപ്പം പണപ്പെരുപ്പനിരക്ക് വര്‍ധിക്കുന്നതിനാല്‍ റിസര്‍വ് ബാങ്ക് നിരക്ക് വര്‍ധനയ്ക്ക് നിര്‍ദ്ദേശം നല്‍കുമെന്ന അഭ്യൂഹവും കൂടിചേര്‍ന്നതോടെ തകര്‍ച്ചയുടെ ആക്കം വര്‍ധിച്ചു. അതേ സമയം ഈ തകര്‍ച്ച പ്രതീക്ഷതാണെന്ന നിലപാടാണ് വിദഗ്ധര്‍ക്കുള്ളത്. പണപ്പെരുപ്പം വര്‍ധിച്ചാല്‍ നിരക്കുവര്‍ധനവുണ്ടാവുമെന്നത് സ്വാഭാവികമാണ്. നിരക്കുവര്‍ധനവു വന്നാല്‍…