മുംബൈ: നേട്ടങ്ങളൊന്നും കാത്തുസൂക്ഷിക്കാനായില്ലെങ്കിലും ഇന്ത്യന്‍ ഓഹരി വിപണി ഇന്നു വില്‍പ്പന നിര്‍ത്തിയത് ഗ്രീന്‍ സോണിലായിരുന്നു. തുടര്‍ച്ചയായ 10 സെഷനുകളില്‍ നഷ്ടത്തില്‍ നീങ്ങിയതിനുശേഷമാണ് ഈ നേട്ടമെന്നതിനാല്‍ അതിന്റെ മാറ്റു വര്‍ധിച്ചു. സെന്‍സെക്‌സ് 21.81 പോയിന്റുയര്‍ന്ന് 18882.25ലും നിഫ്റ്റി നിലവിലുള്ള സ്ഥിതി നിലനിര്‍ത്തുകയുംചെയ്തു.
ഐ.ടി, ടെക്‌നിക്കല്‍ മേഖലകള്‍ കാര്യമായ നേട്ടമുണ്ടാക്കി. യഥാക്രമം 1.73ന്റെയും 1.33ന്റെയും വളര്‍ച്ചയാണുണ്ടായത്.
ശതമാനക്കണക്കില്‍ നോക്കിയാല്‍ ശ്രീരാം ട്രാന്‍സ്‌പോര്‍ട്ട്, ഒറാക്കിള്‍ ഫിനാന്‍ഷ്യല്‍ സര്‍വീസ്, പെട്രോനെറ്റ് എല്‍.എന്‍.ജി, മാരികോ ലിമിറ്റഡ്, പാറ്റ്‌നി കംപ്യൂട്ടേഴ്സ്സിസ്റ്റംസ് എന്നീ കമ്പനികളാണ് ഇന്നു ഏറ്റവുമധികം ലാഭമുണ്ടാക്കിയത്. അതേ സമയം പാന്റലൂണ്‍ റീട്ടെയ്ല്‍, സീ എന്റര്‍ടെയ്ന്‍മെന്റ്, ജെറ്റ് എയര്‍വെയ്‌സ്, സ്റ്റീല്‍ അഥോറിറ്റി, നാഗാര്‍ജുന കണ്‍സ്ട്രക്ഷന്‍ കമ്പനികള്‍ക്ക് ഇന്നു കനത്ത തിരിച്ചടിയേറ്റു.
ഒടുവില്‍ അനിലിനു വിലക്ക്
വിപണി കരടികള്‍ പിടിച്ചെടുത്തു
നാലുമാസത്തിനിടെ സെന്‍സെക്‌സ് ആദ്യമായാണ് 19000നു താഴെയെത്തുന്നത്. നിഫ്റ്റിയെ സംബന്ധിച്ചിടത്തോളം 5960-5700 എന്നത് ഏറ്റവും കരുത്തുള്ള സപ്പോര്‍ട്ടീവ് ലെവലായിരുന്നു. ഇനി നിഫ്റ്റിക്ക് അത്തരം കരുത്തുള്ള ഒരു സപ്പോര്‍ട്ട് ലഭിക്കണമെങ്കില്‍ 5200വരെയെങ്കിലും താഴണം. ഇതിനര്‍ഥം അത്രയും താഴുമെന്നല്ല, എന്നാല്‍ അത്രയും താഴ്ന്നാല്‍ അതില്‍ അദ്ഭുതപ്പെടേണ്ടതില്ലെന്നാണ്. ഡോളര്‍ സൂചിക കരുത്താര്‍ജ്ജിക്കുന്നതിനാല്‍ വിദേശനിക്ഷേപസ്ഥാപനങ്ങള്‍ വന്‍തോതില്‍ ഫണ്ട് പിന്‍വലിക്കുന്നതും പലിശനിരക്ക്, കമ്പനികളുടെ മൂന്നാം പാദഫലം, പണപ്പെരുപ്പം, വ്യവസായിക വളര്‍ച്ചാനിരക്ക് എന്നീ ഘടകങ്ങളെല്ലാം ചേര്‍ന്ന് വിപണിയെ ചുവപ്പിക്കുകയായിരുന്നു. നവംബര്‍ മാസം പണപ്പെരും 7.48 ശതമാനമായിരുന്നപ്പോള്‍ ഡിസംബറില്‍ അത് 8.43 ആയി ഉയര്‍ന്നിരിക്കുന്നു.
വിപണിയില്‍ ഏറ്റവും കൂടുതല്‍ ചാഞ്ചാട്ടം കണ്ട ദിവസം കൂടിയായിരുന്നു ഇന്നു. തുടക്കത്തില്‍ 400 പോയിന്റിലേറെ നഷ്ടത്തിലേക്ക് നീങ്ങിയ വിപണി ആ നഷ്ടമെല്ലാം നികത്തി മുന്നേറിയെങ്കിലും ലാഭമെടുക്കുന്നവരുടെ തിക്കിലും തിരക്കിലും തകര്‍ന്നടിഞ്ഞു. തുടക്കത്തില്‍ നേട്ടമുണ്ടാക്കിയ യൂറോപ്യന്‍ വിപണിയും നഷ്ടത്തിലേക്ക് നീങ്ങിയതോടെ കരടികളുടെ പിടിമുറുക്കം കൂടി. ട്രേഡര്‍മാരല്ലാത്ത നിക്ഷേപകരെല്ലാം അടുത്ത മൂന്നു ദിവസത്തെ വിപണി നിരീക്ഷിച്ചതിനുശേഷം പണമിറക്കുന്നതാണ് ബുദ്ധി.
വിപണി തകര്‍ന്നു, തൂക്കം ഇടത്തോട്ട്
ചാഞ്ചാട്ടത്തിന്റെ പൊടിപൂരം, വിപണിയില്‍ നഷ്ടത്തിന്റെ ആറാം ദിവസം
മുംബൈ: അതിശയിപ്പിക്കുന്ന ചാഞ്ചാട്ടങ്ങള്‍ക്കൊടുവില്‍ ഇന്ത്യന്‍ ഓഹരി വിപണി ഇന്നു നഷ്ടത്തില്‍ ക്ലോസ് ചെയ്തു. സെന്‍സെക്‌സ് 27.78 പോയിന്റ് താഴ്ന്ന് 19196.34ലും നിഫ്റ്റി 8.75 പോയിന്റിടിഞ്ഞ് 5754.10ലുമാണ് വില്‍പ്പന അവസാനിപ്പിച്ചത്. പലപ്പോഴും നൂറിലധികം പോയിന്റുകളാണ് മിനുറ്റുകളുടെ വ്യത്യാസത്തില്‍ കീഴ്‌മേല്‍ മറിഞ്ഞത്. വിപണിയെ ഉയര്‍ത്തികൊണ്ടു വന്നതിനുശേഷം വിദേശനിക്ഷേപ സ്ഥാപനങ്ങള്‍ ഇന്നലെ മാത്രം 239.48 മില്യണ്‍ ഡോളറിന്റെ വിറ്റൊഴിക്കലാണ് നടത്തിയത്. ഇന്നത്തെ വില്‍പ്പന പരിശോധിക്കുമ്പോള്‍ നിഫ്റ്റിക്ക് നമ്മള്‍ ഇന്നലെ സൂചിപ്പിച്ച 5700 വലിയ സപ്പോര്‍ട്ടിങ് ലഭിക്കുന്നുണ്ടെന്ന് വ്യക്തമാക്കി.
വിപണി ആറാഴ്ചയിലെ ഏറ്റവും താഴ്ന്ന നിലയില്‍, സെന്‍സെക്‌സ് 468 പോയിന്റ് ഇടിഞ്ഞു
മുംബൈ: ഇന്ത്യന്‍ വിപണി തുടര്‍ച്ചയായ അഞ്ചാം ദിവസവും നഷ്ടത്തിലേക്ക് കൂപ്പുകുത്തി. ആഗോളവിപണിയിലെ മാന്ദ്യം തുടരുന്നതും കമ്പനികളുടെ മൂന്നാം പാദഫലം പുറത്തുവരുന്നതിനെ കുറിച്ചുള്ള ആശങ്കയും നിക്ഷേപകരില്‍ ഭൂരിഭാഗത്തെയും വില്‍പ്പക്കാരാക്കിയതാണ് വിപണിയെ ഉലച്ചത്. സെന്‍സെക്‌സ് 467.69 പോയിന്റ് 19224.12ലും സെന്‍സെക്‌സ് 141.75 പോയിന്റ് താഴോട്ടിറങ്ങി 5762.85ലും ക്ലോസ് ചെയ്തു. ഇതിനോടൊപ്പം പണപ്പെരുപ്പനിരക്ക് വര്‍ധിക്കുന്നതിനാല്‍ റിസര്‍വ് ബാങ്ക് നിരക്ക് വര്‍ധനയ്ക്ക് നിര്‍ദ്ദേശം നല്‍കുമെന്ന അഭ്യൂഹവും കൂടിചേര്‍ന്നതോടെ തകര്‍ച്ചയുടെ ആക്കം വര്‍ധിച്ചു.
അതേ സമയം ഈ തകര്‍ച്ച പ്രതീക്ഷതാണെന്ന നിലപാടാണ് വിദഗ്ധര്‍ക്കുള്ളത്. പണപ്പെരുപ്പം വര്‍ധിച്ചാല്‍ നിരക്കുവര്‍ധനവുണ്ടാവുമെന്നത് സ്വാഭാവികമാണ്. നിരക്കുവര്‍ധനവു വന്നാല്‍ അത് വിപണിയെ പ്രതികൂലമായി ബാധിക്കും. കൂടാതെ പണപ്പെരുപ്പം വര്‍ധിച്ചാല്‍ അത് കമ്പനികളുടെ ലാഭനഷ്ടങ്ങളെയും സ്വാധീനിക്കുമെന്നുറപ്പാണ്. ബാങ്ക് പലിശ മേഖലയുമായി ഏറ്റവുമധികം ബന്ധപ്പെട്ടുനില്‍ക്കുന്ന ബാങ്കിങ്, റിയാലിറ്റി, ഓട്ടോമൊബൈല്‍ ഓഹരികളിലാണ് നഷ്ടം കൂടുതല്‍ അനുഭവപ്പെട്ടത്. ഈ ആഴ്ചയും നിക്ഷേപകര്‍ക്ക് അനുകൂലമാവാന്‍ സാധ്യതയില്ലെന്നാണ് ഇതുവരെയുള്ള സൂചന. നിഫ്റ്റി 5500വരെ താഴാനുള്ള സാധ്യത കൂടുതലാണ്. അതേ സമയം നിഫ്റ്റിക്ക് 5750-30 ലെവലുകളിലുള്ള സപ്പോര്‍ട്ട് അത്ര വേഗം തള്ളികളയാവുന്ന ഒന്നല്ല.
എ.സി.സി ലിമിറ്റഡ്, ഡാബര്‍ ഇന്ത്യ, ഇന്‍ഫോസിസ് ടെക്‌നോ, പാറ്റ്‌നി കംപ്യൂട്ടേഴ്‌സ്, ശ്രീരാം ട്രാന്‍സ്‌പോര്‍ട്ട് എന്നീ ഓഹരികള്‍ തകര്‍ച്ചക്കിടയിലും ചെറിയ നേട്ടങ്ങളുണ്ടാക്കി. അതേ സമയം എച്ച്.ഡി.ഐ.എല്‍, സിന്റെക്‌സ് ഇന്‍ഡസ്ട്രീസ്, യൂനൈറ്റഡ് സ്പിരിറ്റ്‌സ്, അദാനി എന്റര്‍പ്രൈസസ്, സിന്‍ഡിക്കേറ്റ് ബാങ്ക് ഓഹരികള്‍ ഇന്നു കനത്ത തിരിച്ചടി നേരിട്ടു.
വാങ്ങാവുന്ന ഓഹരികള്‍: എക്‌സൈഡ് ഇന്‍ഡസ്ട്രീസ്, കെയ്ന്‍ ഇന്ത്യ, ഐ.എഫ്.സി.ഐ, എച്ച്.ഡി.എഫ്.സി ബാങ്ക്, ബജാജ് ഓട്ടോ, ഹിന്‍ഡാല്‍കോ, ഹാത്‌വേ, ആന്ധ്ര ബാങ്ക്
ജാഗ്രത, 5870 സപ്പോര്‍ട്ടിങ് ലെവല്‍
ജനുവരി മാസത്തെ സെന്‍സെക്‌സ് സപ്പോര്‍ട്ടീവ് ലെവലായ 19600നടുത്താണ് വെള്ളിയാഴ്ച വില്‍പ്പന അവസാനിച്ചത്. ഈ ലെവല്‍ തകര്‍ത്ത് താഴേക്കു കുതിക്കുകയാണെങ്കില്‍ 19300 ആയിരിക്കും അടുത്ത ലെവല്‍. അവിടെ നിന്നു പിടിവിട്ടുപോയാല്‍ 18425 എന്ന ലെവലിലാണ് അല്‍പ്പമെങ്കിലും തടസ്സം ഉണ്ടാവുക. അതേ സമയം സെന്‍സെക്‌സ് 19500നു മുകളില്‍ തന്നെ തുടര്‍ന്നാല്‍ ആശങ്കപ്പെടാന്‍ അധികമില്ല.
അതേ സമയം നിഫ്റ്റിയും നിര്‍ണായകമായ സപ്പോര്‍ട്ടീവ് ലെവല്‍ 5870ആണ്. അതില്‍ താഴുകയാണെങ്കില്‍ തൊട്ടടുത്തത് 5770ഉം 5500മാണ്. അതേ സമയം 5935 എന്ന ലെവലിനു മുകളില്‍ വില്‍പ്പന തുടരുകയാണെങ്കില്‍ അധികം പേടിക്കേണ്ട കാര്യമില്ല.
റേറ്റ് വര്‍ദ്ധനവിനെ കുറിച്ചുള്ള ആശങ്ക, വിപണി തകര്‍ന്നു
മുംബൈ: വിപണിയ്ക്ക് ഏറെ നഷ്ടങ്ങള്‍ നല്‍കികൊണ്ടാണ് പുതുവര്‍ഷത്തിലെ ആദ്യവാരം കടന്നുപോയത്. പണപ്പെരുപ്പം തടയുന്നതിന്റെ ഭാഗമായി റിസര്‍വ് ബാങ്ക് പലിശനിരക്കുകളില്‍ വ്യത്യാസം വരുത്താനിടയുണ്ടെന്ന വാര്‍ത്തകളും ഏഷ്യ, യൂറോപ്പ് വിപണികളുടെ പ്രതികൂലാവസ്ഥയും ഇന്ത്യന്‍ വിപണിയ്ക്ക് തിരിച്ചടിയായി.
മുംബൈ ഓഹരി സൂചിക492.93 പോയിന്റും ദേശീയ ഓഹരി സൂചിക143.65 പോയിന്റും ഇടിഞ്ഞു. സെന്‍സെക്‌സ് 19691.81 പോയിന്റിലും നിഫ്റ്റി 5904.60 പോയിന്റിലും വില്‍പ്പന അവസാനിപ്പിച്ചു.
പണപ്പെരുപ്പത്തിനൊപ്പം ദേശീയ രാഷ്ട്രീയത്തിലെ പ്രശ്‌നങ്ങളും വിപണിയെ ഏറെ സ്വാധീനിച്ചു. ഈ പ്രശ്‌നങ്ങള്‍ നിലനില്‍ക്കുന്നിടത്തോളം വിപണി താഴോട്ടുവരാനുള്ള സാധ്യത കൂടുതലാണ്. സെന്‍സെക്‌സില്‍ 2000ഓളം പോയിന്റിന്റെ തിരുത്തല്‍ സംഭവിച്ചാല്‍ ഇപ്പോഴത്തെ പശ്ചാത്തലത്തില്‍ അദ്ഭുതപ്പെടേണ്ടതില്ല.
ബാങ്ക് ഓഫ് ഇന്ത്യ, റൂറല്‍ ഇലക്ട്രോണിക്‌സ്, ഹിന്ദ് കോപ്പര്‍, ഹിന്ദ് പെട്രോള്‍, ബാങ്ക് ഓഫ് ബറോഡ ഓഹരികളാണ് ഇന്നു അല്‍പ്പമെങ്കിലും നേട്ടമുണ്ടാക്കിയത്.
ഹിന്‍ഡാല്‍കോ ഇന്‍ഡസ്ട്രീസ്, ഹിന്ദ് ഓയില്‍ എക്‌സ്‌പ്ലോര്‍, നാഗാര്‍ജുന കണ്‍സ്ട്രക്ഷന്‍, ജെ.എസ്.ഡബ്ല്യു സ്റ്റീല്‍, ഭൂഷന്‍ സ്റ്റീല്‍ ഓഹരികള്‍ക്ക് കാര്യമായ നഷ്ടം സംഭവിച്ചു. ശ്രദ്ധിക്കുക, തിങ്കളാഴ്ച വിപണിയുടെ നീക്കം ശ്രദ്ധിക്കുക, റിസര്‍വ് ബാങ്കിന്റെ തീരുമാനം, ഡി.എം.കെയിലെ ആഭ്യന്തരപ്രശ്‌നങ്ങല്‍, വിവാദവിഷയങ്ങളില്‍ സര്‍ക്കാറിന്റെ നയപരമായ നീക്കങ്ങള്‍ എന്നിവ ശ്രദ്ധിക്കണം. അതോടൊപ്പം യൂറോപ്യന്‍ മേഖലയില്‍ വിടാതെ പിന്തുടരുന്ന സമ്മര്‍ദ്ദം, ക്രൂഡ് ഓയില്‍ വില എന്നിവയും കൂട്ടിവായിക്കാന്‍ തയ്യാറാവണം.
വാങ്ങാവുന്ന ഓഹരികള്‍: ഹിന്‍ഡാല്‍കോ ഇന്‍ഡസ്ട്രീസ്, ജെയിന്‍ ഇറിഗേഷന്‍ സിസ്റ്റം, ഇന്ത്യന്‍ ഹോട്ടല്‍, ചംബര്‍ ഫെര്‍ട്ടിലൈസേഴ്‌സ്, ടാറ്റാ സ്റ്റീല്‍, ഭൂഷണ്‍ സ്റ്റീല്‍, ഇ.ഐ.എച്ച്, ബജാജ് ഓട്ടോ