ഞാന്‍ ടാക്‌സ് അടയ്‌ക്കേണ്ടി വരുമോ?

ആദ്യം ചെയ്യേണ്ടത് നമ്മുടെ എല്ലാ മാര്‍ഗ്ഗങ്ങളില്‍ കൂടിയും ലഭിക്കുന്ന വരുമാനമെന്താണെന്ന് തിരിച്ചറിയുകയാണ്. ശമ്പളം,ബിസിനസ്,ബാങ്കുകളില്‍ നിന്നോ ഓഹരികളില്‍ നിന്നോ ലഭിക്കുന്ന ലാഭം, വീട്, ഓഫിസ് വാടകയിനത്തിലോ ലഭിക്കുന്ന വരുമാനം തുടങ്ങി നിങ്ങളുടെ കൈയിലേക്ക് എത്തുന്ന എല്ലാ പണത്തിന്റെയും ഒരു ലിസ്റ്റ് തയ്യാറാക്കണം.
ഇനി തയ്യാറാക്കേണ്ടത് നിങ്ങളുടെ ഒരു മാസത്തെ ചെലവുകളും അടവുകളുടെയും ലിസ്റ്റാണ്. ഈ ലിസ്റ്റില്‍ നിന്ന് നികുതിയിളവുകള്‍ ലഭിക്കുന്ന തുകകള്‍(ഇന്‍ഷുറന്‍സ്, ഹോം ലോണുകളുടെ പലിശ തുടങ്ങിയവ) കുറയ്ക്കണം.
ഇങ്ങനെ കുറച്ചുകിട്ടുന്ന തുക ആദ്യം പറഞ്ഞ വരുമാനത്തില്‍(ഗ്രോസ് ടോട്ടല്‍ ഇന്‍കം) നിന്ന് കുറയ്ക്കണം. അതിലധികം ഇന്‍ഷുറന്‍സോ ലോണ്‍ പലിശയോ ഉണ്ടെങ്കില്‍ കാര്യമില്ല.
ഉദാഹരണത്തിന് 25000 രൂപ പ്രതിമാസം ടാക്‌സ് അടയ്‌ക്കേണ്ട ഒരാള്‍ക്ക് ആ പണം എന്നെന്നേക്കുമായി നഷ്ടപ്പെടുകയാണ്. അതിനുപകരം നികുതിയിളവ് ലഭിക്കുന്ന ഏതെങ്കിലും ഫണ്ടുകളില്‍ നിക്ഷേപിക്കുകയാണെങ്കില്‍ ആ നഷ്ടം ഭാവിയിലെ നേട്ടമാക്കി മാറ്റാന്‍ സാധിക്കും.

ബാങ്കിങ് മേഖല വിപണിയെ താഴോട്ടു വലിച്ചു

ന്യൂഡല്‍ഹി: തുടര്‍ച്ചയായ രണ്ടാം ദിവസവും ഇന്ത്യന്‍ ഓഹരി വിപണി നഷ്ടത്തില്‍ ക്ലോസ് ചെയ്തു. ബാങ്കിങ്, റിയാലിറ്റി,ഓട്ടോ മേഖലയില്‍ പ്രകടമായ വില്‍പ്പന സമ്മര്‍ദ്ദത്തില്‍ സെന്‍സെക്‌സ് 197.62 പോയിന്റ് നഷ്ടത്തോടെ 20301.10ലും നിഫ്റ്റി 66.55 പോയിന്റ് കുറഞ്ഞ് 6079.80ലുമാണ് വില്‍പ്പന അവസാനിപ്പിച്ചത്. വാള്‍ട്ട് സ്ട്രീട്ടിലെയും മറ്റു ഏഷ്യന്‍ വിപണികളിലെയും തിരിച്ചടികള്‍ മൂലം തുടക്കം മുതല്‍ ബാങ്കിങ് മേഖലയില്‍ വില്‍പ്പനക്കാരുടെ എണ്ണം കൂടുതലായിരുന്നു. യൂറോപ്യന്‍ വിപണിയും നിരാശപ്പെടുത്തുന്ന പ്രകടനം തുടര്‍ന്നതോടെ ഇന്ത്യന്‍ വിപണി താഴോട്ട് പതിക്കാന്‍ തുടങ്ങി. സെന്‍സെക്‌സ് 250 പോയിന്റും 70 പോയിന്റിലേറെയും തകര്‍ന്നതിനു ശേഷം സ്ഥിതിമെച്ചപ്പെടുത്തുകയായിരുന്നു.
വിപണിയുടെ മുന്നോട്ടുള്ള യാത്രയ്ക്ക് കരുത്തുപകരുമെന്നതിനാല്‍ തിരുത്തലിനെ പോസിറ്റീവായി വേണം പരിഗണിക്കാന്‍. തീര്‍ച്ചയായും പല മികച്ച ഓഹരികളും വാങ്ങാനുള്ള അവസരമാണ് ഈ ഇടിവിലൂടെ കൈവരുന്നത്. പക്ഷേ, നിരാശപ്പെടുത്തുന്ന കാര്യം വളരെ ശക്തമായ സപ്പോര്‍ട്ടീവ് ലെവലായിരുന്ന നിഫ്റ്റിയുടെ 6120 തകര്‍ന്നുവെന്നതു തന്നെയാണ്. ഇനി 6180 എന്ന പ്രതിരോധലെവല്‍ തകര്‍ക്കാനായാല്‍ മാത്രമേ വിപണിയില്‍ വലിയൊരു കുതിപ്പ് നമുക്ക് പ്രതീക്ഷിക്കേണ്ടതുള്ളൂ.
എന്‍ജിനീയറിങ് ആന്റ് കാപ്പിറ്റല്‍ ഗൂഡ്‌സ് മേഖലയില്‍ പ്രവര്‍ത്തിക്കുന്ന മഹാരാഷ്ട്ര സീംലെസ് വാങ്ങാവുന്ന ഓഹരിയാണ്. ഒരു വര്‍ഷത്തിനുള്ളില്‍ 15 ശതമാനം വളര്‍ച്ചാനിരക്ക് മിനിമം പ്രതീക്ഷിക്കാവുന്ന ഓഹരിയാണിത്.  പ്രിസം സിമന്റ്. ഉഷ മാര്‍ട്ടിന്‍, ഹിന്ദുസ്ഥാന്‍ യൂനിലിവര്‍, ഡിഷി ടി വി, സിപ്ല, അലഹബാദ് ബാങ്ക്, ഭാരതി എയര്‍ടെല്‍, ടി.ഐ.എല്‍, ബജാജ് ഫിനാന്‍സ്, അഗ്രോ ടെക്, ടാറ്റാ സ്റ്റീല്‍ എന്നിവയും ഇന്നത്തെ പശ്ചാത്തലത്തില്‍ വാങ്ങാവുന്ന ഓഹരികളാണ്.
എച്ച്.സി.എല്‍, സെസാ ഗോവ, ഗെയ്ല്‍, ഹിന്ദുസ്ഥാന്‍ യൂനിലിവര്‍, ടാറ്റാ പവര്‍ കമ്പനികള്‍ ഇന്നു നേട്ടമുണ്ടാക്കിയപ്പോള്‍ എസ്.ബി.ഐ, ബജാജ് ഓട്ടോ, ഹീറോ ഹോണ്ടോ, ഡി.എല്‍.എഫ്, ഐ.ഡി.എഫ്.സി കമ്പനികള്‍ക്ക് ഇന്നു നഷ്ടത്തിന്റെ ദിവസമായിരുന്നു.

സെന്‍സെക്‌സ് 62 പോയിന്റ് താഴ്ന്നു


മുംബൈ: ഏറെ കയറ്റിറക്കങ്ങള്‍ കണ്ട ഇന്ത്യന്‍ ഓഹരി വിപണി ഇന്ന് നഷ്ടത്തില്‍ ക്ലോസ് ചെയ്തു. സെന്‍സെക്‌സ് 62.33 പോയിന്റും നിഫ്റ്റി 11.25 പോയിന്റും ഇടിഞ്ഞു.
ബാങ്കിങ് മേഖലയിലാണ് ഇന്നു ഏറ്റവും കൂടുതല്‍ തിരിച്ചടിയുണ്ടായത്. 2.48 പോയിന്റാണ് മേഖലയ്ക്ക് മൊത്തം നഷ്ടപ്പെട്ടത്. അതേ പോലെ റിയാലിറ്റി ഓഹരികളില്‍ ഇന്ന് വിറ്റൊഴിവാക്കല്‍ കൂടുതല്‍ പ്രകടമായിരുന്നു.
എണ്ണ-വാതക മേഖല ഇന്ന് 1.29 ശതമാനം നേട്ടം സ്വന്തമാക്കി. എഫ്.എം.സി.ജി, ഹെല്‍ത്ത് കെയര്‍ ഓഹരികള്‍ക്കും നല്ല ദിവസമായിരുന്നു.
അരേവ ടി ആന്റ്ഡി, ടെക് മഹീന്ദ്ര, ഡി ബി റിയാലിറ്റി, എക്‌സൈഡ് ഇന്‍ഡസ്ട്രീസ്, ആല്‍സ്റ്റണ്‍ പ്രൊജക്ട്‌സ് തുടങ്ങിയ ഓഹരികളാണ് ഇന്ന് ഏറ്റവുമധികം നേട്ടമുണ്ടാക്കിയത്. അലഹാബാദ് ബാങ്ക്, ഇന്‍ഡസ് ഇന്‍ഡ് ബാങ്ക്, ഐ.സി.സി.ഐ.സി ബാങ്ക്, സെന്‍ട്രല്‍ ബാങ്ക്, ബജാജ് ഓട്ടോ ഓഹരികള്‍ക്ക് തിരിച്ചടിയേറ്റു.
വാങ്ങാവുന്ന ഓഹരികള്‍: ഐ.വി.ആര്‍.സി എല്‍ ഇന്‍ഫ്ര, സെഞ്ച്വറി ടെക്‌സ്റ്റൈല്‍സ്, ബല്‍റാംപൂര്‍ ചീനി, മുണ്ട്ര പോര്‍ട്ട്, പെട്രോനെറ്റ് എല്‍.എന്‍.ജി.

നിഫ്റ്റി 6100 കടന്നു


മുംബൈ: ഡിസംബര്‍ ഫ്യൂച്ചര്‍ കോളുകളുടെ കാലാവധി തീരുന്ന ദിവസമായ ഇന്നു സെന്‍സെക്‌സും നിഫ്റ്റിയും മികച്ച നേട്ടത്തില്‍ ക്ലോസ് ചെയ്തു. സെന്‍സെക്‌സ് 133.04 പോയിന്റ് വര്‍ധിച്ച് 20389.07ലും നിഫ്റ്റി 41.50 ഉയര്‍ന്ന് 6101.85ലുമാണ് വില്‍പ്പന അവസാനിപ്പിച്ചത്.
എല്ലാ സെക്ടറും ഇന്നു ലാഭത്തിലാണ് ക്ലോസ് ചെയ്തത്. അതേ സമയം അ്രന്താരാഷ്ട്രവിപണിയില്‍ വിലവര്‍ധിക്കുന്നതിനാല്‍ ഓയില്‍ ആന്റ് ഗ്യാസ് മേഖലയില്‍ ഇന്നു വില്‍പ്പന സമ്മര്‍ദ്ദം പ്രകടമായിരുന്നു. അതേ സമയം എണ്ണ വില കൂടുന്നതിനാല്‍ നിക്ഷേപകരുടെ ശ്രദ്ധ മറ്റുമേഖലകളിലേക്ക് തിരിയുകയാണ്. സുസ്‌ലോണ്‍ എനര്‍ജി ഇന്നു മാത്രം അഞ്ചുശതമാനത്തിന്റെ വര്‍ധനവാണ് നേടിയത്.
മുംബൈ ഓഹരി സൂചിക പരിശോധിക്കുകയാണെങ്കില്‍ എന്‍.ടി.പി.സി, ഹീറോ ഹോണ്ട, ടാറ്റാ മോട്ടോര്‍സ്, ഹച്ച്.യു.എല്‍, സ്റ്റെര്‍ലൈറ്റ് ഓഹരികളാണ് ഇന്നു ഏറ്റവും കൂടുതല്‍ നേട്ടമുണ്ടാക്കിയത്. യൂറിയ ഓഹരികളിലെ വിലനിയന്ത്രണം പിന്‍വലിക്കുന്നതിനെ കുറിച്ച് സര്‍ക്കാര്‍ ആലോചിക്കുന്ന വാര്‍ത്തകള്‍ വളം മേഖലയിലെ കമ്പനികളുടെ വില ഉയര്‍ത്തി. രാഷ്ട്രീയ കെമിക്കല്‍സ് മൂന്നു ശതമാനത്തോളവും ടാറ്റാ കെമിക്കല്‍സ് .5 ശതമാനവും ചമ്പല്‍ ഫെര്‍ട്ടിലൈസേഴ്‌സ് 3.66 ശതമാനവും വളര്‍ച്ച നേടി.
അതിനിടെ മൈക്രോഫിനാന്‍സ് സ്ഥാപനങ്ങള്‍ക്ക് പ്രത്യേക സാമ്പത്തിക പാക്കേജുകള്‍ അനുവദിക്കാനാവില്ലെന്ന റിസര്‍വ് ബാങ്കിന്റെ തീരുമാനം എസ്.ഇ ഇന്‍വെസ്റ്റ്‌മെന്റിന്റെയും എസ്.കെ.എസ് മൈക്രോഫിനാന്‍സ് ഓഹരികളുടെയും മൂല്യത്തില്‍ കാര്യമായ കുറവുണ്ടാക്കി.
അതേ സമയം പണപ്പെരുപ്പനിരക്കിനെ കുറിച്ചുള്ള ഡാറ്റകള്‍ പുറത്തുവന്നത് ബാങ്കിങ് ഓഹരികളെ ക്ഷീണിപ്പിച്ചു. ഭക്ഷ്യവിലപെരുപ്പം 14.44 ശതമാനമായി ഉയര്‍ന്നത് തിരിച്ചടിയായി. കഴിഞ്ഞ വാരം ഇത് 12.14 മാത്രമായിരുന്നു.
വാങ്ങാവുന്ന ഓഹരികള്‍: യുനൈറ്റഡ് ഫോസ്ഫറസ്, എ.സി.സി, ഡെക്കാണ്‍ ക്രോണിക്കിള്‍, സ്‌റ്റെര്‍ലൈറ്റ്, റോള്‍ട്ടാ, സുസ്‌ലോണ്‍, മഹീന്ദ്ര ആന്റ് മഹീന്ദ്ര, ഹിന്‍ഡാല്‍കോ, യൂനിയന്‍ ബാങ്ക്, യെസ് ബാങ്ക്.

മുന്‍നിര ഓഹരികള്‍ തിളങ്ങി, സെന്‍സെക്‌സ് 230 പോയിന്റ് മുന്നേറി

മുംബൈ: ഓഹരി വിപണിയിലെ 17 പ്രമുഖ ഓഹരികള്‍ മുന്നേറിയതോടെ സെന്‍സെക്‌സ് 230.61 പോയിന്റ് വര്‍ധിച്ചു. നിഫ്റ്റി 64.35 പോയിന്റ് കൂടി 6060.35ലാമ് ക്ലോസ് ചെയ്തത്. ഫ്യൂച്ചര്‍ ഓപ്ഷന്‍ കോളുകളുടെ അവസാനദിവസം നാളെയായതിനാല്‍ വിപണിയില്‍ ഒരു മുന്നേറ്റം എല്ലാവരും പ്രതീക്ഷിച്ചിരുന്നു.
സെക്ടര്‍ വൈസ് നോക്കുകയാണെങ്കില്‍ ബാങ്കിങ്, ടെക്‌നോളജി, കണ്‍സ്യൂമര്‍ ഡ്യൂറബിള്‍സ്, എഫ്.എം.സി.ജി ഓഹരികളാണ് കാര്യമായ നേട്ടമുണ്ടാക്കിയത്. ഐ.ടി, ബാങ്കിങ്, മെറ്റല്‍,ചില ഫാര്‍മ കമ്പനികളുടെ ഓഹരികളും മുന്നേറ്റം തുടരാനാണ് സാധ്യത. പക്ഷേ, മുന്നേറ്റം ഓഹരികള്‍ക്കനുസരിച്ചായിരിക്കുമെന്ന കാര്യം പ്രത്യേകം ശ്രദ്ധിക്കേണ്ടതുണ്ട്. മറ്റൊരു രീതിയില്‍ പറയുകയാണെങ്കില്‍ സെക്ടര്‍ വൈസ് മുന്നേറ്റമുണ്ടാവുമെന്നു കരുതി ഓഹരികള്‍ അന്ധമായി വാങ്ങുന്നതില്‍ അര്‍ത്ഥമില്ല. ശ്രദ്ധാപൂര്‍വം നിരീക്ഷിച്ചുവേണം വാങ്ങേണ്ടത്.
സ്റ്റെര്‍ലൈറ്റ് ഇന്‍ഡസ്ട്രീസ്, ഭാരതി എയര്‍ടെല്‍, എച്ച്.ഡി.എഫ്.സി ബാങ്ക്, ഹച്ച്.യു.എല്‍ ഓഹരികള്‍ മൂന്നു ശതമാനത്തോളം വര്‍ധിച്ചു. ഹിന്‍ഡാല്‍കോ, മാരുതി, ഐ.ടി.സി,ടി.സി.എസ് ഓഹരികള്‍ക്കും നേട്ടത്തിന്റെ ദിവസമായിരുന്നു. ശതമാനക്കണക്കില്‍ നോക്കുകയാണെങ്കില്‍ ജെയ്പീ ഇന്‍ഫ്രാടെക് ലിമിറ്റഡ്, ഹിന്ദ് സിങ്ക്, ഹിന്ദ് കണ്‍സ്ട്രക്ഷന്‍ കോ, അബാന്‍ ഓഫ്‌ഷോര്‍ ലിമിറ്റഡ്, റൂറല്‍ ഇലക്ട്രോണിക്‌സ് എന്നീ ഓഹരികളാണ് മുന്നേറിയത്.
അമേരിക്കന്‍ കമ്പനിയായ വര്‍ത്തിങ്ടണ്‍ ഇന്‍ഡസ്ട്രീസ് നിതിന്‍ സിലിണ്ടറിലെ ഓഹരികള്‍ വാങ്ങിയത് നിതിന്‍ ഫയര്‍ പ്രൊട്ടക്ഷന്‍ ഇന്‍ഡസ്ട്രീസിന്റെ ഓഹരികളെ 3.48 ശതമാനം ഉയര്‍ത്തി. കമ്പനിയുടെ പത്തുശതമാനത്തോളം ഓഹരികള്‍ സ്വകാര്യനിക്ഷേപകര്‍ക്കു വിറ്റ് 150 മില്യണ്‍ ഡോളറോളം സമാഹരിക്കാനുള്ള ഗീതാജ്ഞലി ജെംസിന്റെ തീരുമാനം വിപണിയെ ശക്തമായി സ്വാധീനിച്ചു. ഒരു ദിവസം കൊണ്ട് 15.10 രൂപയുടെ വര്‍ധനവാണ് ഓഹരിയുടെ മൂല്യത്തിലുണ്ടായത്.
മറ്റൊരു പ്രധാനമുന്നേറ്റം മൈന്‍ഡ് ട്രീയുടെതാണ്. കമ്പനിയുടെ പുനസംഘടന നടപടികള്‍ പൂര്‍ത്തിയായതായി കമ്പനി പ്രഖ്യാപിച്ചതാണ് ഈ മുന്നേറ്റത്തിനു കാരണം. അതേ സമയം വാറ്റ് നികുതിയിനത്തില്‍ 24 കോടി രൂപ അടയ്ക്കണമെന്ന കര്‍ണാടക ഹൈക്കോടതിയുടെ ഉത്തരവ് വിപ്രോയ്ക്ക് തിരിച്ചടിയായി. അവശവ്യവസായ യൂനിറ്റായി പ്രഖ്യാപിച്ചതിനെ തുടര്‍ന്ന് ആല്‍പ്‌സ് ഇന്‍ഡസ്ട്രീസിന്റെ ഓഹരികളില്‍ 3.4 ശതമാനത്തിന്റെ കുറവുണ്ടായി.
ആഴ്ചകള്‍ക്കു മുമ്പ് ഈ കോളത്തിലൂടെ നിര്‍ദ്ദേശിച്ച ഒരോഹരിയുണ്ട്. നവീന്‍ ഫ്‌ളോറിനോ. ഇന്ന് ഒരൊറ്റ ദിവസം ആ ഓഹരി 20.10 രൂപയാണ് വര്‍ധിച്ചത്.
വാങ്ങാവുന്ന ഓഹരികള്‍: അരേവ ടി ആന്റ് ഡി, എക്‌സൈഡ് ഇന്‍ഡസ്ട്രീസ്, ലുപിന്‍, മഹീന്ദ്ര ആന്റ് മഹീന്ദ്ര, ഹെക്‌സാവെയര്‍, ഇന്ത്യന്‍ ബാങ്ക്, മെര്‍കാറ്റര്‍ ലൈന്‍സ്, ടാറ്റാ പവര്‍.

ശരിഅ നിയമങ്ങളനുസരിച്ച് തയ്യാറാക്കിയ ആദ്യത്തെ സെന്‍സെക്‌സ് സൂചികയിലുള്ള ഓഹരികള്‍: ടി.സി.എസ്, റിലയന്‍സ്, ഒ.എന്‍.ജി.സി, ഭാരതി എയര്‍ടെല്‍, ഭെല്‍, മഹീന്ദ്ര ആന്റ് മഹീന്ദ്ര, ഹിന്ദ് യുനി, ഹിന്‍ഡാല്‍കോ, വിപ്രോ, ഗെയ്ല്‍, ഡോ.റെഡ്ഡീസ്, ബജാജ് ഓട്ടോ, മാരുതി സുസുക്കി, ഹീറോ ഹോണ്ട, സിപ്ല, ഗ്രാസീം, നെസ്‌ലെ, ഏഷ്യന്‍ പെയിന്റ്‌സ്, സീമെന്‍സ്, അംബുജാ സിമന്റ്‌സ്, ക്രോംപ്റ്റന്‍ ഗ്രീവ്‌സ്, അള്‍ട്രാടെക്, ലൂപിന്‍, എ.സി.സി, എക്‌സൈഡ്, ടൈറ്റാന്‍, കുമിന്‍സ്, ഡാബര്‍, കോള്‍ഗേറ്റ്, ഗ്ലാക്‌സോ, വോള്‍ട്ടാസ്, എംഫസിസ്, ലാന്‍കോ ഇന്‍ഫ്ര, ടാറ്റാ ഗ്ലോബല്‍, ഗോദ്‌റേജ് കണ്‍സ്യൂമര്‍, എ.ബി.ബി, അശോക് ലെയ്‌ലന്റ്, തെര്‍മാക്‌സ്, ഓപ്‌റ്റോ സര്‍ക്യൂട്ട്, കാസ്‌ട്രോള്‍, സ്‌റ്റെര്‍ലിന്റര്‍, പി.ടി.സി ഇന്ത്യ, ടെക് മഹീന്ദ്ര, അരേവ, ബി.ഇ.എം.എല്‍, മാംഗ്ലൂര്‍ റിഫൈനറീസ്, എം.ആര്‍.എഫ്. അല്‍സ്റ്റോം, ഹിന്ദ് കോപ്പര്‍, മക്‌ലോര്‍ഡ് റസല്‍.

ഡെബിറ്റ് കാര്‍ഡ് ഉപയോഗിച്ച് ഇനി ക്രെഡിറ്റ് കാര്‍ഡ് ഓണ്‍ലൈന്‍ പര്‍ച്ചേസ് നടത്താം

നിങ്ങളുടെ ഡെബിറ്റ് കാര്‍ഡ് താഴെ പറയുന്ന ഏതെങ്കിലും ബാങ്കില്‍ നിന്നുള്ള മാസ്‌ട്രോ കാര്‍ഡ് ആണോ ഇനി മുതല്‍ നിങ്ങള്‍ക്ക് ഡെബിറ്റ് കാര്‍ഡ് ഉപയോഗിച്ച് ക്രെഡിറ്റ് കാര്‍ഡ് പോലെ ഓണ്‍ലൈന്‍ പര്‍ച്ചേസ് നടത്താം.
ബാങ്കുകള്‍: സിറ്റി ബാങ്ക്, സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ, ഐ.ഡി.ബി.ഐ, ബാങ്ക് ഓഫ് ഇന്ത്യ, ഫെഡറല്‍ ബാങ്ക്, ബാങ്ക് ഓഫ് ബറോഡ, യെസ് ബാങ്ക്.
ഇതിനായി മാസ്‌ട്രോയില്‍ സൈറ്റില്‍ പോയി നിങ്ങളുടെ കാര്‍ഡ് എന്‍ റോള്‍ ചെയ്യണമെന്നു മാത്രം. ചില വിസ കാര്‍ഡുകളും ഇത്തരത്തില്‍ എന്‍ റോള്‍ ചെയ്യാന്‍ സാധിക്കും. കൂടുതല്‍ വിവരങ്ങള്‍ക്ക്

ഡെബിറ്റ് കാര്‍ഡ് ഉപയോഗിച്ച് ഇനി ക്രെഡിറ്റ് കാര്‍ഡ് ഓണ്‍ലൈന്‍ പര്‍ച്ചേസ് നടത്താംനിങ്ങളുടെ ഡെബിറ്റ് കാര്‍ഡ് താഴെ പറയുന്ന ഏതെങ്കിലും ബാങ്കില്‍ നിന്നുള്ള മാസ്‌ട്രോ കാര്‍ഡ് ആണോ ഇനി മുതല്‍ നിങ്ങള്‍ക്ക് ഡെബിറ്റ് കാര്‍ഡ് ഉപയോഗിച്ച് ക്രെഡിറ്റ് കാര്‍ഡ് പോലെ ഓണ്‍ലൈന്‍ പര്‍ച്ചേസ് നടത്താം.ബാങ്കുകള്‍: സിറ്റി ബാങ്ക്, സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ, ഐ.ഡി.ബി.ഐ, ബാങ്ക് ഓഫ് ഇന്ത്യ, ഫെഡറല്‍ ബാങ്ക്, ബാങ്ക് ഓഫ് ബറോഡ, യെസ് ബാങ്ക്.ഇതിനായി മാസ്‌ട്രോയില്‍ സൈറ്റില്‍ പോയി നിങ്ങളുടെ കാര്‍ഡ് എന്‍ റോള്‍ ചെയ്യണമെന്നു മാത്രം. ചില വിസ കാര്‍ഡുകളും ഇത്തരത്തില്‍ എന്‍ റോള്‍ ചെയ്യാന്‍ സാധിക്കും. കൂടുതല്‍ വിവരങ്ങള്‍ക്ക്

സെന്‍സെക്‌സ് ഫഌറ്റ്, നിഫ്റ്റി 6000ല്‍ താഴെ

മുംബൈ: വിപണി ഇപ്പോഴും ഒഴിവുകാലത്തിന്റെ ആലസ്യത്തില്‍ നിന്നു ഉണര്‍ന്നില്ലെന്ന സൂചനയാണ് ഇന്നത്തെ വ്യാപാരത്തില്‍ നിന്നു മനസ്സിലാവുന്നത്. നേരിയ നഷ്ടത്തോടെയാണ് സെന്‍സെക്‌സും നിഫ്റ്റിയും ക്ലോസ് ചെയ്തത്. എടുത്തുപറയാവുന്ന ഉയര്‍ച്ചയോ താഴ്ചയോ ഒരു സെക്ടറിലും പ്രകടമായിരുന്നില്ല. സെന്‍സെക്‌സ് 3.51 പോയിന്റ് നഷ്ടത്തില്‍ 20025.42ലും നിഫ്റ്റി 2.10 കുറഞ്ഞ് 5996ലുമാണ് വ്യാപാരം അവസാനിപ്പിച്ചത്.
ഹിന്ദ് ഓയില്‍ എക്‌സ്പ്‌ളോര്‍, ബജാജ് ഫിന്‍സെര്‍വ് ലിമിറ്റഡ്, ഹിന്ദ് കോപ്പര്‍, സീ എന്റര്‍ടെയ്ന്‍മെന്റ്, സുസ്‌ലോണ്‍ എനര്‍ജി ലിമിറ്റഡ് ഓഹരികളാണ് ഇന്നു നേട്ടമുണ്ടാക്കിയത്. പാറ്റ്‌നി കംപ്യൂട്ടേഴ്‌സ് സിസ്റ്റംസ്, ഇന്ത്യന്‍ ബാങ്ക്, ഗോദ്‌റേജ് കണ്‍സ്യൂമര്‍ പ്രൊഡക്ട്, ടാറ്റാ മോട്ടോര്‍സ്, കോറമൊണ്ടല്‍ ഇന്റര്‍നാഷണല്‍ എന്നീ ഓഹരികള്‍ക്ക് കാര്യമായ തിരിച്ചടിയേറ്റു.
വിപണി വര്‍ഷാവസാനം പെറുമാറുന്ന രീതിയില്‍ തന്നെയാണ് ഇപ്പോഴുള്ളത്. വിദേശനിക്ഷേപകരെല്ലാം ഒരു തരം ആലസ്യത്തിലാണ്. ജനുവരിയോടുകൂടി വിദേശനിക്ഷേപസ്ഥാപനങ്ങള്‍ ഇന്ത്യയില്‍ വീണ്ടും സജീവമാകും. കൂടാതെ കമ്പനികളുടെ മൂന്നാം പാദപ്രവര്‍ത്തനഫലങ്ങള്‍ പുറത്തുവരും.

നേട്ടങ്ങള്‍ കൈവിട്ടു, നിഫ്റ്റി 6000ല്‍ താഴെ


മുംബൈ: രാവിലെ നേടിയ നേട്ടങ്ങള്‍ നഷ്ടമായതോടെ ഇന്ത്യന്‍ ഓഹരി വിപണി നഷ്ടത്തില്‍ ക്ലോസ് ചെയ്തു. യൂറോപ്യന്‍ വിപണി നഷ്ടത്തിലേക്ക് നീങ്ങിയതോടെ രാവിലത്തെ നേട്ടങ്ങളില്‍ നിന്നു ലാഭം നേടാന്‍ നിക്ഷേപകര്‍ നടത്തിയ ശ്രമങ്ങളാണ് നഷ്ടത്തിലേക്ക് നയിച്ചത്. സെന്‍സെക്‌സ് 44.73 പോയിന്റ് താഴ്ന്ന് 200028.93ലും നിഫ്റ്റി 13.50 പോയിന്റ് കുറഞ്ഞ് 5998.10ലുമാണ് വില്‍പ്പന അവസാനിപ്പിച്ചത്.
ഇന്ത്യയിലെ വന്‍കിട കമ്പനികള്‍ അഡ്വാന്‍സ് ടാക്‌സ് നല്‍കുന്നതും മികച്ച മൂന്നാം പാദഫലങ്ങള്‍ പുറത്തുവരുമെന്ന പ്രതീക്ഷകളും വിപണിയുടെ കുതിപ്പിനുള്ള അനുകൂല ഘടകം ഒരുക്കിയിരുന്നു. പക്ഷേ, ക്രൂഡ് ഓയില്‍ വിലയില്‍ വര്‍ധനവുണ്ടാവാനിടയുണ്ടെന്ന വാര്‍ത്ത വിപണിയ്ക്ക് ഒരു പരിധി വരെ തിരിച്ചടിയായി.
മെറ്റല്‍, റിയാലിറ്റി, പബ്ലിക് ലിമിറ്റഡ് കമ്പനികള്‍, പവര്‍ സ്റ്റോക്ക് ഓഹരികളിലാണ് ഇന്നു ഏറ്റവും കൂടുതല്‍ വില്‍പ്പന സമ്മര്‍ദ്ദം പ്രകടമായത്.
ഡിഷ് ടിവി ഇന്ത്യ, ബി.ജി.ആര്‍ എനര്‍ജി സിസ്റ്റംസ്, അംബുജാ സിമന്റ്‌സ്,എംഫസിസ്, എം ആന്റ് എം ഫിന്‍സര്‍വിസ് ഓഹരികളാണ് ഇന്ന് ഏറ്റവും കൂടുതല്‍ നേട്ടമുണ്ടാക്കിയത്.
സ്റ്റീല്‍ അഥോറിറ്റി, ഐഡിയ സെല്ലുലാര്‍ ലിമിറ്റഡ്, റിലയന്‍സ് കമ്യൂണിക്കേഷന്‍, ജെ.എസ്.ഡബ്ല്യു എനര്‍ജി, റൂറല്‍ ഇലക്ട്രി.ക്കല്‍സ് കമ്പനികള്‍ക്ക് ഇന്നു നഷ്ടത്തിന്റെ ദിവസമായിരുന്നു.
വാങ്ങാവുന്ന ഓഹരികള്‍: അപ്പോളോ ടയേഴ്‌സ്, ശ്രീ രേണുകാ ഷുഗേഴ്‌സ്, എ.ബി.ജി ഷിപ്പ്‌യാര്‍ഡ്, ഹിന്‍ഡാല്‍കോ, റാന്‍ബാക്‌സി, തോമസ് കുക്ക്, അരേവ ടി ആന്റ് ഡി, ടാറ്റാ മോട്ടോര്‍സ്, ഓണ്‍ മൊബൈല്‍, ജയപ്രകാശ് അസോസിയേറ്റ്‌സ്.

Digital Story Teller

Exit mobile version