ശരിയത്ത് ഓഹരി സൂചിക വരുന്നു
മുംബൈ: ശരിയത്ത് നിയമങ്ങള്‍ അനുസരിച്ച് നിക്ഷേപം നടത്താന്‍ ആഗ്രഹിക്കുന്നവര്‍ക്കായി ഇന്നു മുതല്‍ പ്രത്യേക ഓഹരി സൂചിക വരുന്നു. വ്യാപാരം എന്ന രീതിയില്‍ ഓഹരി വിപണി മുസ്ലിം വിശ്വാസികള്‍ക്ക് സ്വീകാര്യമാണെങ്കിലും നിക്ഷേപം പൂര്‍ണമായും മതനിര്‍ദ്ദേശങ്ങള്‍ക്ക് വിധേയമാണോ എന്ന കാര്യത്തില്‍ ആശങ്ക നിലനിന്നിരുന്നതിനാല്‍ ഒരു വലിയ വിഭാഗം ഓഹരി വിപണിയില്‍ നിന്നു വിട്ടുനില്‍ക്കുന്ന പശ്ചാത്തലത്തിലാണ് ബോംബെ സ്റ്റോക്ക് എക്സ്ചേഞ്ചും തഖ്വാ അഡ്വൈസറി ആന്റ് ശരിയ ഇന്‍വെസ്റ്റ്മെന്റ് സൊലൂഷന്‍സും(താസിസ്) ശരിയത്ത് അടിസ്ഥാനമായ ഓഹരി സൂചിക-ബി.എസ്.ഇ താസിസ് ശരിയത്ത് 50 എന്ന പേരില്‍-അവതരിപ്പിക്കുന്നത്. പുകയില, മദ്യം, ഹലാല്‍ അല്ലാത്ത ഇറച്ചി,…