Uncategorized

വിക്കിലീക്‌സിനെ കൊന്നു, ചാരത്തില്‍ നിന്ന് വീണ്ടും


അമേരിക്കന്‍ ഭരണകൂടത്തിന്റെ ഉറക്കം കെടുത്തുന്ന വിക്കിലീക്‌സ് വെബ്‌സൈറ്റ് തകര്‍ന്നു. എന്നാല്‍ wikileaks.org എന്ന ഡൊമെയ്ന്‍ ഡൗണ്‍ ആയി മണിക്കൂറുകള്‍ക്കുള്ളില്‍ wikileaks.ch എന്ന സൈറ്റുമായി ജൂലിയന്‍ അസാന്‍ജ്‌ ഫീനിക്‌സ് പക്ഷിയെ പോലെ ഉയര്‍ത്തെഴുന്നേറ്റു. wikileaks.org എന്ന ഡൊമെയ്ന്‍ തകര്‍ക്കുന്നതിനുവേണ്ടി വ്യാപകമായ ശ്രമങ്ങള്‍ നടന്നതിനെ തുടര്‍ന്ന് സേവനദാതാവായ everydns.net ഡൊമെയ്ന്‍ ഓഫ്‌ലൈനിലേക്ക് മാറ്റുകയായിരുന്നു. മള്‍ട്ടിപ്പിള്‍ ഡിസ്ട്രിബ്യൂട്ടഡ് ഡിനൈല്‍ സര്‍വീസ്(ഡി.ഡി.ഒ.എസ്) അറ്റാക്കിനുവിധേയമായതാണ് ഇത്തരമൊരു കടുത്ത തീരുമാനത്തിലേക്ക് നയിച്ചതെന്ന് കമ്പനി വാര്‍ത്താക്കുറിപ്പില്‍ അറിയിച്ചു. വിക്കിലീക്‌സിനെ ഓഫ്‌ലൈനിലേക്ക് മാറ്റിയില്ലെങ്കില്‍ ഞങ്ങളുടെ മറ്റു ഡൊമെയ്‌നുകളുടെ പ്രവര്‍ത്തനം താറുമാറാകുമെന്ന അവസ്ഥവരെയെത്തി-എവരി ഡി.എന്‍.എസ് തുടര്‍ന്നു. എന്നാല്‍ ഇത്…

Read More »
Uncategorized

സെന്‍സെക്‌സിന്റെ ആഴ്ചയിലെ നേട്ടം 831 പോയിന്റ്


മുംബൈ: തുടര്‍ച്ചയായി നാലുദിവസം ലാഭത്തില്‍ ക്ലോസ് ചെയ്ത ഇന്ത്യന്‍ ഓഹരി വിപണി ഇന്ന് നേരിയ നഷ്ടത്തില്‍ ക്ലോസ് ചെയ്തു. ആഴ്ചയിലെ മൊത്തം പ്രകടനം വിലയിരുത്തുകയാണെങ്കില്‍ സെന്‍സെക്‌സ് 831 പോയിന്റും നിഫ്റ്റി 241 പോയിന്റും വര്‍ധിച്ചു. ഇന്ന് മുംബൈ ഓഹരി സൂചിക 25.77 പോയിന്റിന്റെയും നിഫ്റ്റി 18.90 പോയിന്റിന്റെയും നഷ്ടമാണ് രേഖപ്പെടുത്തിയത്. സ്‌ട്രെയ്റ്റ് ടൈംസ്, ഹാങ്‌സെങ്, ഷാങ്ഗായി, യൂറോപ്പ്യന്‍ മാര്‍ക്കറ്റുകളില്‍ ചുവപ്പ് കത്തിയതും നിഫ്റ്റി 6000നു മുകളിലേക്കുയരുന്നതിന് കടുത്ത പ്രതിരോധത്തെ നേരിടുന്നതുമാണ് ഇന്ന് വിപണിയെ ആട്ടിയുലച്ചത്. കൂടാതെ അമേരിക്കയുടെ നവംബറിലെ നോണ്‍ ഫാം പേറോള്‍ പുറത്തുവരുന്നതിനെ…

Read More »
Uncategorized

വിക്കി ലീക്ക്‌സ് ഹോസ്റ്റ് ചെയ്യില്ലെന്ന് ആമസോണ്‍


വാഷിങ്ടണ്‍: അമേരിക്കന്‍ ഭരണകൂടത്തിന്റെ നയന്ത്രരഹസ്യങ്ങള്‍ പുറത്തുവിട്ട വിക്കിലീക്ക്‌സിനെ ഹോസ്റ്റ് ചെയ്യാന്‍ അമേരിക്കന്‍ കമ്പനിയായ ആമസോണ്‍ വിസമ്മതിച്ചു. ഏറ്റവും കൂടുതല്‍ മാധ്യമസ്വാതന്ത്രമുള്ള സ്വീഡനിലെ bahnhoി എന്ന കമ്പനിയാണ് ആദ്യം സൈറ്റ് ഹോസ്റ്റ് ചെയ്തിരുന്നത്. എന്നാല്‍ ഹാക്കര്‍മാര്‍ ഈസൈറ്റ് തകര്‍ത്തതോടെ ആമസോണിലേക്ക് ഹോസ്റ്റിങ് മാറ്റുകയായിരുന്നു. യു.എസ് സെനറ്റര്‍ ജോ ലീബെര്‍മാന്‍ ആമസോണ്‍ ഓഫിസുമായി ബന്ധപ്പെട്ടതാണ് ഇത്തരമൊരു തീരുമാനമെടുക്കാന്‍ പ്രേരിപ്പിച്ചതെന്ന് വ്യക്തമായിട്ടുണ്ട്. കമ്പനിയുടെ നയങ്ങള്‍ക്ക് വിരുദ്ധമായാണ് വിക്കിലീക്ക് പ്രവര്‍ത്തിക്കുന്നത്. അതുകൊണ്ടു തന്നെ സര്‍വിസ് റദ്ദാക്കാന്‍ കമ്പനിക്ക് അധികാരമുണ്ട്. പക്ഷേ, ഇതുകൊണ്ടൊന്നും വിക്കിലീക്ക്‌സിന് യാതൊരു കുലുക്കവുമില്ല. ഹോസ്റ്റിങ് സ്വീഡിഷ് കമ്പനിയിലേക്ക്…

Read More »
Uncategorized

വിപണി മുന്നോട്ട്, നിഫ്റ്റി 6000 കടന്നു


മുംബൈ: അനുകൂലസാമ്പത്തിക കാലാവസ്ഥയില്‍ ഇന്ത്യന്‍ ഓഹരി വിപണി മുന്നേറ്റം തുടരുന്നു. സാമ്പത്തിക റിപോര്‍ട്ടുകളുടെ കരുത്തില്‍ അമേരിക്കന്‍ വിപണി മികച്ച നേട്ടം സ്വന്തമാക്കിയതിനാല്‍ ഏഷ്യ, യൂറോപ്പ് വിപണികളും ഇന്നു ലാഭത്തിലാണ് ക്ലോസ് ചെയ്തത്. തുടര്‍ച്ചയായ നാലാം ദിവസവും നേട്ടത്തില്‍ നീങ്ങിയതോടെ ഇന്ത്യന്‍ വിപണി കാളക്കൂറ്റന്മാരുടെ കൈയില്‍ തിരികെയെത്തിയെന്ന നിലയില്‍ നിക്ഷേപകര്‍ പ്രതികരിക്കാന്‍

Read More »
Uncategorized

ടൈംസ് ഓഫ് +മാതൃഭൂമി


ബെന്നറ്റ് കോള്‍മാന്‍ ആന്റ് കമ്പനിയുടെ ഉടമസ്ഥതിയുള്ള രാജ്യത്തെ പ്രമുഖ ഇംഗ്ലീഷ് ദിനപത്രമായ ടൈംസ് ഓഫ് ഇന്ത്യയും മാതൃഭൂമിയും കേരളത്തില്‍ കൈകോര്‍ത്തുനീങ്ങുമെന്ന വാര്‍ത്തകള്‍ക്ക് വര്‍ഷങ്ങളുടെ പഴക്കമുണ്ട്. മാതൃഭൂമിയുടെ പ്രിന്റിങ്, ഡിസ്ട്രിബ്യൂഷന്‍ നെറ്റ്‌വര്‍ക്ക് ഉപയോഗിച്ച് ടൈംസ് ഓഫ് ഇന്ത്യ വായനക്കാരിലെത്തിക്കാനാണ് പദ്ധതി. എന്നാല്‍ രണ്ടു കമ്പനികളും ഇക്കാര്യത്തില്‍ ഔദ്യോഗികമായ യാതൊരു പ്രഖ്യാപനവും നടത്തിയിട്ടില്ല. മീഡിയ മുഗള്‍സ്, എക്‌സ്‌ചേഞ്ച്‌ഫോര്‍മീഡിയ തുടങ്ങിയ ചില വെബ്‌സൈറ്റുകളാണ് ഈ വാര്‍ത്ത വീണ്ടും സജീവമാക്കുന്നത്. അയല്‍സംസ്ഥാനമായ തമിഴ്‌നാട്ടില്‍ ശക്തമായ സ്വാധീനമുറപ്പിച്ചതിനുശേഷമാണ് ടൈംസ്, പത്രങ്ങളുടെ സ്വന്തം നാടായ കേരളത്തിലേക്ക് കാലൂന്നാനൊരുങ്ങുന്നത്. പുതുവര്‍ഷത്തിന്റെ തുടക്കത്തില്‍ തന്നെ കേരളത്തിലെ…

Read More »
Uncategorized

നിഫ്റ്റി ആറായിരത്തിനരികെ,റിയാലിറ്റി, ബാങ്കിങ് സ്റ്റോക്കുകള്‍ക്ക് നേട്ടം


മുംബൈ: ഇന്ത്യന്‍ ഓഹരി വിപണി തുടര്‍ച്ചയായി മൂന്നാം ദിവസവും ലാഭത്തില്‍ ക്ലോസ് ചെയ്തു. സെന്‍സെക്‌സ് 328.75 പോയിന്റിന്റെയും നിഫ്റ്റി 98.20 പോയിന്റിന്റെയും നേട്ടം സ്വന്തമാക്കി. ബാങ്ക്, റിയാലിറ്റി സ്റ്റോക്കുകളുടെ തകര്‍പ്പന്‍ പ്രകടനത്തിന്റെ കരുത്തില്‍ സെന്‍സെക്‌സ് 19850ലും നിഫ്റ്റി 5960.90ലുമാണ് വില്‍പ്പന നിര്‍ത്തിയത്. മെച്ചപ്പെട്ട സാമ്പത്തിക റിപോര്‍ട്ടുകളും തിരിച്ചുവരുന്ന ഏഷ്യന്‍ വിപണികളും അമേരിക്ക, യൂറോപ്പ് വിപണികളില്‍ കാര്യമായ നഷ്ടം രേഖപ്പെടുത്താത്തതുമാണ് ഇന്ത്യന്‍ മാര്‍ക്കറ്റിന് പുതിയ ഉണര്‍വ് നല്‍കിയിട്ടുള്ളത്. മെച്ചപ്പെട്ട ജി.ഡി.പി റേറ്റിനെ കൂടാതെ ഗവര്‍ണമെന്റ് പ്രഖ്യാപിച്ച വിവിധ ക്ഷേമപ്രവര്‍ത്തനങ്ങള്‍ക്ക് ലോകസഭ അനുമതി നല്‍കിയതും നിര്‍ണായകമായി. ഇന്നത്തെ…

Read More »
Uncategorized

ആഭ്യന്തര ഉല്‍പ്പാദനം വര്‍ധിച്ചത് വിപണിക്ക് അനുഗ്രഹമായി


മുംബൈ: രണ്ടാം പാദത്തില്‍ മൊത്ത ആഭ്യന്തര ഉല്‍പ്പാദനം(ഗ്രോസ് ഡൊമസ്റ്റിക് പ്രൊഡക്ട്-ജി.ഡി.പി) വര്‍ധിച്ചതായുള്ള റിപോര്‍ട്ടുകള്‍ പുറത്തുവന്നത് ഇന്ത്യന്‍ ഓഹരി വിപണിയില്‍ ഇന്ന് പച്ചക്കത്തിച്ചു. സെന്‍സെക്‌സ് 116.15 പോയിന്റുയര്‍ന്ന് 19521.25ലും നിഫ്റ്റി 32.70 വര്‍ധിച്ച് 5862.70ലുമാണ് വില്‍പ്പന അവസാനിപ്പിച്ചത്. ആദ്യപാദത്തില്‍ നേടിയതിനേക്കാള്‍ .1 ശതമാനം മാത്രമേ അധികം നേടിയിട്ടുള്ളൂവെങ്കില്‍(8.9) പോലും ഈ വളര്‍ച്ച അദ്ഭുതകരമെന്നാണ് സാമ്പത്തികവിദഗ്ധര്‍ അഭിപ്രായപ്പെട്ടത്. വിവിധ വിഭാഗങ്ങലെ പരിഗണിക്കുകയാണെങ്കില്‍ ഉല്‍പ്പാദനമേഖല 9.8, കാര്‍ഷിക മേഖല 4.4, മൈനിങ് മേഖല 8, നിര്‍മാണ മേഖല 8.8 എന്ന രീതിയിലാണ് നിരക്ക് വളര്‍ച്ചാനിരക്ക് രേഖപ്പെടുത്തിയത്. കാര്‍ഷികമേഖല മികച്ച…

Read More »
Uncategorized

റിലയന്‍സ്, ഐ.സി.ഐ.സി.ഐ ഓഹരികളുടെ കരുത്തില്‍ സെന്‍സെക്‌സ് മുന്നേറി


മുംബൈ: ഒമ്പതുശതമാനത്തോളം തിരുത്തലിനു വിധേയമായ വിപണിയെ തിരിച്ചുകൊണ്ടുവരാന്‍ കാളക്കൂറ്റന്മാര്‍ നിരന്തരം ശ്രമിക്കുന്ന കാഴ്ചയാണ് ഇന്നു കണ്ടത്. സെന്‍സെക്‌സ് 268.49 പോയിന്റ് നേട്ടത്തില്‍ 19405.10ലും നിഫ്റ്റി 78.05 പോയിന്റ് വര്‍ധിച്ച് 5830ലുമാണ് ക്ലോസ് ചെയ്തത്. ആര്‍.ഐ.എല്‍, ഐ.സി.ഐ.സി.ഐ ബാങ്കുകള്‍ പോലുള്ള ബ്ലുചിപ്പ് കമ്പനികളുടെ കരുത്തിലാണ് വിപണി നേട്ടമുണ്ടാക്കിയത്.

Read More »