വിക്കിലീക്‌സിനെ കൊന്നു, ചാരത്തില്‍ നിന്ന് വീണ്ടും

അമേരിക്കന്‍ ഭരണകൂടത്തിന്റെ ഉറക്കം കെടുത്തുന്ന വിക്കിലീക്‌സ് വെബ്‌സൈറ്റ് തകര്‍ന്നു. എന്നാല്‍ wikileaks.org എന്ന ഡൊമെയ്ന്‍ ഡൗണ്‍ ആയി മണിക്കൂറുകള്‍ക്കുള്ളില്‍ wikileaks.ch എന്ന സൈറ്റുമായി ജൂലിയന്‍ അസാന്‍ജ്‌ ഫീനിക്‌സ് പക്ഷിയെ പോലെ ഉയര്‍ത്തെഴുന്നേറ്റു. wikileaks.org എന്ന ഡൊമെയ്ന്‍ തകര്‍ക്കുന്നതിനുവേണ്ടി വ്യാപകമായ ശ്രമങ്ങള്‍ നടന്നതിനെ തുടര്‍ന്ന് സേവനദാതാവായ everydns.net ഡൊമെയ്ന്‍ ഓഫ്‌ലൈനിലേക്ക് മാറ്റുകയായിരുന്നു. മള്‍ട്ടിപ്പിള്‍ ഡിസ്ട്രിബ്യൂട്ടഡ് ഡിനൈല്‍ സര്‍വീസ്(ഡി.ഡി.ഒ.എസ്) അറ്റാക്കിനുവിധേയമായതാണ് ഇത്തരമൊരു കടുത്ത തീരുമാനത്തിലേക്ക് നയിച്ചതെന്ന് കമ്പനി വാര്‍ത്താക്കുറിപ്പില്‍ അറിയിച്ചു. വിക്കിലീക്‌സിനെ ഓഫ്‌ലൈനിലേക്ക് മാറ്റിയില്ലെങ്കില്‍ ഞങ്ങളുടെ മറ്റു ഡൊമെയ്‌നുകളുടെ പ്രവര്‍ത്തനം താറുമാറാകുമെന്ന അവസ്ഥവരെയെത്തി-എവരി ഡി.എന്‍.എസ് തുടര്‍ന്നു.
എന്നാല്‍ ഇത് അമേരിക്കന്‍ ഭരണകൂടത്തിന്റെ കടുത്ത സമ്മര്‍ദ്ദത്തെ തുടര്‍ന്നാണെന്ന ആരോപണം ശക്തമായിട്ടുണ്ട്. കഴിഞ്ഞ ദിവസം വിക്കിലീക്‌സിനെ ഹോസ്റ്റ് ചെയ്യുന്നതിന് അമേരിക്കയിലെ പ്രമുഖ കമ്പനിയായ ആമസോണ്‍ വിസമ്മതിച്ചിരുന്നു. ഇപ്പോള്‍ സ്വീഡനിലും ഫ്രാന്‍സിലുമായാണ് സൈറ്റ് ഹോസ്റ്റ് ചെയ്തിട്ടുള്ളത്. .ch സ്വിറ്റ്‌സര്‍ലന്റ് ഡൊമെയ്‌നാണ്. ഇപ്പോള്‍ വിക്കിലീക്‌സ്. സി.എച്ച് എന്ന ഡൊമെയ്ന്‍ ടൈപ്പ് ചെയ്താല്‍ 213.251.145.96 എന്ന ഐ.പിയിലേക്കാണ് പോവുന്നത്.

സെന്‍സെക്‌സിന്റെ ആഴ്ചയിലെ നേട്ടം 831 പോയിന്റ്

മുംബൈ: തുടര്‍ച്ചയായി നാലുദിവസം ലാഭത്തില്‍ ക്ലോസ് ചെയ്ത ഇന്ത്യന്‍ ഓഹരി വിപണി ഇന്ന് നേരിയ നഷ്ടത്തില്‍ ക്ലോസ് ചെയ്തു. ആഴ്ചയിലെ മൊത്തം പ്രകടനം വിലയിരുത്തുകയാണെങ്കില്‍ സെന്‍സെക്‌സ് 831 പോയിന്റും നിഫ്റ്റി 241 പോയിന്റും വര്‍ധിച്ചു. ഇന്ന് മുംബൈ ഓഹരി സൂചിക 25.77 പോയിന്റിന്റെയും നിഫ്റ്റി 18.90 പോയിന്റിന്റെയും നഷ്ടമാണ് രേഖപ്പെടുത്തിയത്.
സ്‌ട്രെയ്റ്റ് ടൈംസ്, ഹാങ്‌സെങ്, ഷാങ്ഗായി, യൂറോപ്പ്യന്‍ മാര്‍ക്കറ്റുകളില്‍ ചുവപ്പ് കത്തിയതും നിഫ്റ്റി 6000നു മുകളിലേക്കുയരുന്നതിന് കടുത്ത പ്രതിരോധത്തെ നേരിടുന്നതുമാണ് ഇന്ന് വിപണിയെ ആട്ടിയുലച്ചത്. കൂടാതെ അമേരിക്കയുടെ നവംബറിലെ നോണ്‍ ഫാം പേറോള്‍ പുറത്തുവരുന്നതിനെ കുറിച്ചുള്ള ആശങ്കയും കച്ചവടത്തെ സ്വാധീനിച്ചു.5750-6000 ലെവലില്‍ നിഫ്റ്റി സ്ഥിരത കാണിക്കുന്നതുകൊണ്ട് ഇതില്‍ ആശങ്കപ്പെടാനൊന്നുമില്ല.
റിയാലിറ്റി ഓഹരികള്‍ ഈയാഴ്ച ഗംഭീരതിരിച്ചുവരവാണ് നടത്തിയത്. 7,59 ശതമാനം വര്‍ധനവ് നേടിയെങ്കിലും ഇന്നു മാത്രം 4.29 ന്റെ ഇടിവുണ്ടായി. അതേ സമയം ഇന്ന് മെറ്റല്‍,ബാങ്കിങ്, ഗ്യാസ് മേഖലയ്ക്ക് ഇന്നു കാര്യമായ നേട്ടമുണ്ടാക്കാനായില്ല. ഐ.ടി ഓഹരികള്‍ 0.66 ശതമാനം വര്‍ധനവ് സ്വന്തമാക്കി.
ഡിബി റിയാലിറ്റിയെ കൂടാതെ എന്‍.എം.ഡി.സി ലിമിറ്റഡ്, ഹീറോ ഹോണ്ട മോട്ടോര്‍സ്, ശ്രീ രേണുകാ ഷുഗേര്‍സ്, ജെറ്റ് എയര്‍വെയ്‌സ് ഓഹരികളും ഇന്നു നിലമെച്ചപ്പെടുത്തി. ഏറ്റവും കൂടുതല്‍ നഷ്ടം നേരിട്ടത് ലൈറ്റ് എന്‍ജിനിയറിങ് കാപിറ്റല്‍ ഗൂഡ്‌സ് മേഖലയില്‍ പ്രവര്‍ത്തിക്കുന്ന വെല്‍സ്പണ്‍ കോര്‍പ്പറേഷനാണ്. ഒറ്റ ദിവസം കൊണ്ട് 26.98 ശതമാനം(59.20) നഷ്ടമാണുണ്ടായത്. ചില മിഡ്കാപ് കമ്പനികളും സ്റ്റോക്ക് മാര്‍ക്കറ്റ് ഓപറേറ്റേഴ്‌സും ചേര്‍ന്നുള്ള അവിശുദ്ധകൂട്ടുകെട്ടിനെ തുടര്‍ന്ന് വെല്‍സ്പണ്‍, ackruti city, murli industries, ബ്രഷ്മാന്‍ ഇന്ത്യ തുടങ്ങിയ കമ്പനികളുടെ ഓഹരി വില്‍പ്പനയ്ക്ക് സെബി നിയന്ത്രമേര്‍പ്പെടുത്തിയിരുന്നു.
വീഡിയോകോണ്‍ ഇന്‍ഡസ്ട്രീസ്, ഇന്ത്യ ബുള്‍ റിയല്‍ എസ്‌റ്റേറ്റ്, ജെയ്പീ ഇന്‍ഫ്രാടെക്, പുഞ്ച് ല്യോയ്ഡ് കമ്പനികളും ഇന്നു നഷ്ടത്തിലാണ് കച്ചവടം നിര്‍ത്തിയത്.
വാങ്ങാവുന്ന ഓഹരികള്‍:
Navin Fluorine International Ltd ഈ ഓഹരി ഇന്ന് 8.55 രൂപ നഷ്ടത്തിലാണ് ക്ലോസ് ചെയ്തത്. 340 എന്ന ടാര്‍ജറ്റില്‍ വാങ്ങി സൂക്ഷിക്കാവുന്ന ഓഹരിയാണിത്. 52 ആഴ്ചയിലെ ഏറ്റവും ഉയര്‍ന്ന വില 397.30 ആണ്. ഇന്നു തന്നെ 283.60 വരെ ഉയര്‍ന്നിരുന്നു. മാര്‍ച്ച് 2010ലെ ലാഭം 74.36 കോടിയായിരുന്നു. തൊട്ടുമുമ്പത്തെ വര്‍ഷം 45.29ഉം അതിനു മുമ്പ് 7.88ഉം ആയിരുന്നു.
ജെ.എം ഫിനാല്‍ഷ്യല്‍ ലിമിറ്റഡ്, ഭാരതി എയര്‍ടെല്‍, സെസാ ഗോവ, അര്‍ഷിയ ഇന്റര്‍നാഷണല്‍, ജെയിന്‍ ഇറിഗേഷന്‍,റിലയന്‍സ് കാപ്പിറ്റല്‍, ഡി വി ലാബറട്ടറീസ്, ഐ.ഡി.ബി.ഐ ബാങ്ക്, എ.സി.സി, സിപ്ല എന്നിവയും വാങ്ങാവുന്ന സമയമാണ്.

വിക്കി ലീക്ക്‌സ് ഹോസ്റ്റ് ചെയ്യില്ലെന്ന് ആമസോണ്‍

വാഷിങ്ടണ്‍: അമേരിക്കന്‍ ഭരണകൂടത്തിന്റെ നയന്ത്രരഹസ്യങ്ങള്‍ പുറത്തുവിട്ട വിക്കിലീക്ക്‌സിനെ ഹോസ്റ്റ് ചെയ്യാന്‍ അമേരിക്കന്‍ കമ്പനിയായ ആമസോണ്‍ വിസമ്മതിച്ചു. ഏറ്റവും കൂടുതല്‍ മാധ്യമസ്വാതന്ത്രമുള്ള സ്വീഡനിലെ bahnhoി എന്ന കമ്പനിയാണ് ആദ്യം സൈറ്റ് ഹോസ്റ്റ് ചെയ്തിരുന്നത്. എന്നാല്‍ ഹാക്കര്‍മാര്‍ ഈസൈറ്റ് തകര്‍ത്തതോടെ ആമസോണിലേക്ക് ഹോസ്റ്റിങ് മാറ്റുകയായിരുന്നു.

യു.എസ് സെനറ്റര്‍ ജോ ലീബെര്‍മാന്‍ ആമസോണ്‍ ഓഫിസുമായി ബന്ധപ്പെട്ടതാണ് ഇത്തരമൊരു തീരുമാനമെടുക്കാന്‍ പ്രേരിപ്പിച്ചതെന്ന് വ്യക്തമായിട്ടുണ്ട്. കമ്പനിയുടെ നയങ്ങള്‍ക്ക് വിരുദ്ധമായാണ് വിക്കിലീക്ക് പ്രവര്‍ത്തിക്കുന്നത്. അതുകൊണ്ടു തന്നെ സര്‍വിസ് റദ്ദാക്കാന്‍ കമ്പനിക്ക് അധികാരമുണ്ട്. പക്ഷേ, ഇതുകൊണ്ടൊന്നും വിക്കിലീക്ക്‌സിന് യാതൊരു കുലുക്കവുമില്ല. ഹോസ്റ്റിങ് സ്വീഡിഷ് കമ്പനിയിലേക്ക് ഇതിനകം മാറ്റിക്കഴിഞ്ഞു. വിഷയം ഇതല്ല. ഡൊമെയ്ന്‍ ഡിലിറ്റ് ചെയ്യാനും ഹോസ്റ്റിങ് സേവനം റദ്ദാക്കാനും ഭരണകൂടം മുന്നിട്ടിറങ്ങിയാല്‍ സ്വതന്ത്ര്യമായ മാധ്യമപ്രവര്‍ത്തനം എങ്ങനെ സാധ്യമാവും. നിയമവിരുദ്ധമായ ഒരു കാര്യം ചെയ്തതുകൊണ്ടല്ല വിക്കിലീക്ക്‌സ് വേട്ടയാടപ്പെടുന്നത് എന്ന കാര്യവും ഇവിടെ കൂട്ടിവായിക്കണം.

വെറും ഒരു ദിവസം പോലും വിക്കിലീക്‌സിനെ സഹിക്കാനുള്ള സഹിഷ്ണുത അമേരിക്കയ്ക്കില്ല.

വിപണി മുന്നോട്ട്, നിഫ്റ്റി 6000 കടന്നു

മുംബൈ: അനുകൂലസാമ്പത്തിക കാലാവസ്ഥയില്‍ ഇന്ത്യന്‍ ഓഹരി വിപണി മുന്നേറ്റം തുടരുന്നു. സാമ്പത്തിക റിപോര്‍ട്ടുകളുടെ കരുത്തില്‍ അമേരിക്കന്‍ വിപണി മികച്ച നേട്ടം സ്വന്തമാക്കിയതിനാല്‍ ഏഷ്യ, യൂറോപ്പ് വിപണികളും ഇന്നു ലാഭത്തിലാണ് ക്ലോസ് ചെയ്തത്. തുടര്‍ച്ചയായ നാലാം ദിവസവും നേട്ടത്തില്‍ നീങ്ങിയതോടെ ഇന്ത്യന്‍ വിപണി കാളക്കൂറ്റന്മാരുടെ കൈയില്‍ തിരികെയെത്തിയെന്ന നിലയില്‍ നിക്ഷേപകര്‍ പ്രതികരിക്കാന്‍ Continue reading വിപണി മുന്നോട്ട്, നിഫ്റ്റി 6000 കടന്നു

ടൈംസ് ഓഫ് +മാതൃഭൂമി

ബെന്നറ്റ് കോള്‍മാന്‍ ആന്റ് കമ്പനിയുടെ ഉടമസ്ഥതിയുള്ള രാജ്യത്തെ പ്രമുഖ ഇംഗ്ലീഷ് ദിനപത്രമായ ടൈംസ് ഓഫ് ഇന്ത്യയും മാതൃഭൂമിയും കേരളത്തില്‍ കൈകോര്‍ത്തുനീങ്ങുമെന്ന വാര്‍ത്തകള്‍ക്ക് വര്‍ഷങ്ങളുടെ പഴക്കമുണ്ട്. മാതൃഭൂമിയുടെ പ്രിന്റിങ്, ഡിസ്ട്രിബ്യൂഷന്‍ നെറ്റ്‌വര്‍ക്ക് ഉപയോഗിച്ച് ടൈംസ് ഓഫ് ഇന്ത്യ വായനക്കാരിലെത്തിക്കാനാണ് പദ്ധതി. എന്നാല്‍ രണ്ടു കമ്പനികളും ഇക്കാര്യത്തില്‍ ഔദ്യോഗികമായ യാതൊരു പ്രഖ്യാപനവും നടത്തിയിട്ടില്ല. മീഡിയ മുഗള്‍സ്, എക്‌സ്‌ചേഞ്ച്‌ഫോര്‍മീഡിയ തുടങ്ങിയ ചില വെബ്‌സൈറ്റുകളാണ് ഈ വാര്‍ത്ത വീണ്ടും സജീവമാക്കുന്നത്.
അയല്‍സംസ്ഥാനമായ തമിഴ്‌നാട്ടില്‍ ശക്തമായ സ്വാധീനമുറപ്പിച്ചതിനുശേഷമാണ് ടൈംസ്, പത്രങ്ങളുടെ സ്വന്തം നാടായ കേരളത്തിലേക്ക് കാലൂന്നാനൊരുങ്ങുന്നത്.
പുതുവര്‍ഷത്തിന്റെ തുടക്കത്തില്‍ തന്നെ കേരളത്തിലെ ആദ്യ പ്രിന്റ് എഡിഷന്‍ ആരംഭിക്കാനാണ് സാധ്യത. കൊച്ചിയ്ക്കാണ് ആദ്യ പരിഗണന. മലബാര്‍, തിരുവനന്തപുരം, കോട്ടയം കേന്ദ്രങ്ങളില്‍ നിന്നു കൂടി പ്രിന്റിങ് ആരംഭിച്ചാല്‍ കേരളത്തില്‍ ഹിന്ദുവിനും ഇന്ത്യന്‍ എക്‌സ്പ്രസ്സിനുമുള്ള വായനക്കാരെ ആകര്‍ഷിക്കാനാവുമെന്ന് ഇംഗ്ലീഷ് പത്രം കരുതുന്നു.
കൊച്ചിയില്‍ സ്വന്തമായ സംവിധാനത്തില്‍ ആരംഭിക്കണോ അതോ ഉപകാരപ്രദമായ കൂട്ടുകെട്ടിലൂടെ നീങ്ങണോ എന്ന കാര്യത്തില്‍ ഇതുവരെ തീരുമാനമെടുത്തിട്ടില്ല-ബെന്നറ്റ് കോള്‍മാന്‍ ആന്റ് കമ്പനി ചീഫ് മാര്‍ക്കറ്റിങ് ഓഫിസിര്‍ രാഹുല്‍ കന്‍സാര്‍ പറഞ്ഞു.
അതേ സമയം ഒരുമിച്ചുനീങ്ങാനുള്ള സാധ്യത തള്ളികളയാനാവില്ലെന്ന നിലപാടാണ് ബി.സി.സി.എല്‍ ദക്ഷിണേന്ത്യ ബിസിനസ് ഡെവലപ്‌മെന്റ് ഡയറക്ടര്‍ ചിനന്‍ ദാസിനുള്ളത്. മാതൃഭൂമിയുമായി ബന്ധപ്പെട്ട കേന്ദ്രങ്ങള്‍ പൊതുമിനിമംധാരണയ്ക്കായുള്ള കാര്യങ്ങള്‍ അവസാനഘട്ടത്തിലാണ്. ഒരു തീരുമാനവും ഇതുവരെയെടുത്തിട്ടില്ലെന്നാണ് പ്രതികരിച്ചത്.
നയതന്ത്രപരമായ ഈ സഖ്യം ഏറ്റവും കൂടുതല്‍ അനുഗ്രഹമാവുക ടൈംസ് ഓഫ് ഇന്ത്യക്കായിരിക്കും. ടൈംസ് ഗ്രൂപ്പ് വളരെ ശക്തരാണ്. വിപണി എങ്ങനെ പിടിച്ചെടുക്കണമെന്ന് അവര്‍ക്ക് നന്നായറിയാം. ബാംഗ്ലൂരിലും നാഗ്പൂരിലും അവര്‍ അത് തെളിയിച്ചതാണ്. കേരളത്തില്‍ ഇപ്പോള്‍ പ്രചാരത്തിലുള്ള ഹിന്ദുവും ഇന്ത്യന്‍ എക്‌സ്പ്രസും അവരുടെ പ്രചാരം വര്‍ധിപ്പിക്കുന്നതിനുവേണ്ടി കാര്യമായ വികസനപദ്ധതികളൊന്നും നടപ്പിലാക്കുന്നില്ല. തീര്‍ച്ചയായും ഇത് ടൈംസിന് അനുഗ്രഹമാവും- ടീം റിലയന്‍സിലെ ദിനേഷ് വ്യാസ് അഭിപ്രായപ്പെട്ടു.

നിഫ്റ്റി ആറായിരത്തിനരികെ,റിയാലിറ്റി, ബാങ്കിങ് സ്റ്റോക്കുകള്‍ക്ക് നേട്ടം

മുംബൈ: ഇന്ത്യന്‍ ഓഹരി വിപണി തുടര്‍ച്ചയായി മൂന്നാം ദിവസവും ലാഭത്തില്‍ ക്ലോസ് ചെയ്തു. സെന്‍സെക്‌സ് 328.75 പോയിന്റിന്റെയും നിഫ്റ്റി 98.20 പോയിന്റിന്റെയും നേട്ടം സ്വന്തമാക്കി. ബാങ്ക്, റിയാലിറ്റി സ്റ്റോക്കുകളുടെ തകര്‍പ്പന്‍ പ്രകടനത്തിന്റെ കരുത്തില്‍ സെന്‍സെക്‌സ് 19850ലും നിഫ്റ്റി 5960.90ലുമാണ് വില്‍പ്പന നിര്‍ത്തിയത്. മെച്ചപ്പെട്ട സാമ്പത്തിക റിപോര്‍ട്ടുകളും തിരിച്ചുവരുന്ന ഏഷ്യന്‍ വിപണികളും അമേരിക്ക, യൂറോപ്പ് വിപണികളില്‍ കാര്യമായ നഷ്ടം രേഖപ്പെടുത്താത്തതുമാണ് ഇന്ത്യന്‍ മാര്‍ക്കറ്റിന് പുതിയ ഉണര്‍വ് നല്‍കിയിട്ടുള്ളത്.
മെച്ചപ്പെട്ട ജി.ഡി.പി റേറ്റിനെ കൂടാതെ ഗവര്‍ണമെന്റ് പ്രഖ്യാപിച്ച വിവിധ ക്ഷേമപ്രവര്‍ത്തനങ്ങള്‍ക്ക് ലോകസഭ അനുമതി നല്‍കിയതും നിര്‍ണായകമായി.
ഇന്നത്തെ ഡാറ്റകള്‍ വിശകലനം ചെയ്ത വിദഗ്ധര്‍ വിപണി ബുള്ളിഷ് ട്രെന്‍ഡിലാണെന്ന അഭിപ്രായത്തിലാണ്. ഇടയ്ക്ക് ചെറിയ ലാഭമെടുക്കല്‍ ഉണ്ടാവുമെങ്കിലും വിപണി മുന്നോട്ടുള്ള യാത്ര തുടങ്ങി കഴിഞ്ഞു. വിപണി 5700 വരെ പോയി കരുത്തു തെളിയിച്ചതാണ്. പക്ഷേ, നിഫ്റ്റി 6025 കടക്കാന്‍ കടുത്ത സമ്മര്‍ദ്ദമുണ്ടാവാന്‍ സാധ്യതയുണ്ട്. ഇത് മറികടക്കാനായാല്‍ അടുത്ത പ്രതിരോധം 6100ലും പിന്നെ 6200ലുമാണ്. താഴേക്കു പോവുകയാണെങ്കില്‍ 5875ലാണ് മികച്ച സപ്പോര്‍ട്ടിങ് ലെവല്‍.
ഇന്ത്യന്‍ ഓയില്‍ കോര്‍പ്പറേഷന്‍, പുഞ്ച് ല്യോയ്ഡ്, ഭൂഷമ്# സ്റ്റീല്‍, ഐ.വി.ആര്‍.സി.എല്‍ ഇന്‍ഫ്രാ, പിപ്പാവ് ഷിപ്‌യാര്‍ഡ് എന്നീ ഓഹരികളാണ് നേട്ടമുണ്ടാക്കിയവരില്‍ ഏറ്റവും മുന്നിലെത്തിയത്. അതേ സമയം സെസാ ഗോവ, ഭാരതി എയര്‍ടെല്‍, ഹീറോ ഹോണ്ട മോട്ടോര്‍സ്, നെസ്‌ലെ ഇന്ത്യ, എംഫസിസ് ലിമിറ്റഡ് എന്നീ ഓഹരികള്‍ക്ക് ഇന്നു നേട്ടമുണ്ടാക്കാനായില്ല.
വാങ്ങാവുന്ന ഓഹരികള്‍
സെസാ ഗോവ
യെസ് ബാങ്ക്
എംഫസിസ്
ടി.സി.എസ്
ടാറ്റാ സ്റ്റീല്‍
യുനൈറ്റഡ് സ്പിരിറ്റ്‌സ്
ഗുജറാത്ത് ഗ്യാസ്
ഇന്‍ഡസ് ഇന്‍ഡ് ബാങ്ക്
മഹീന്ദ്ര സത്യം
ടി വി എസ് മോട്ടോര്‍സ്
ഹാവെല്‍സ്
കെ.ഇ.സി ഇന്റര്‍നാഷണല്‍

ആഭ്യന്തര ഉല്‍പ്പാദനം വര്‍ധിച്ചത് വിപണിക്ക് അനുഗ്രഹമായി

മുംബൈ: രണ്ടാം പാദത്തില്‍ മൊത്ത ആഭ്യന്തര ഉല്‍പ്പാദനം(ഗ്രോസ് ഡൊമസ്റ്റിക് പ്രൊഡക്ട്-ജി.ഡി.പി) വര്‍ധിച്ചതായുള്ള റിപോര്‍ട്ടുകള്‍ പുറത്തുവന്നത് ഇന്ത്യന്‍ ഓഹരി വിപണിയില്‍ ഇന്ന് പച്ചക്കത്തിച്ചു. സെന്‍സെക്‌സ് 116.15 പോയിന്റുയര്‍ന്ന് 19521.25ലും നിഫ്റ്റി 32.70 വര്‍ധിച്ച് 5862.70ലുമാണ് വില്‍പ്പന അവസാനിപ്പിച്ചത്. ആദ്യപാദത്തില്‍ നേടിയതിനേക്കാള്‍ .1 ശതമാനം മാത്രമേ അധികം നേടിയിട്ടുള്ളൂവെങ്കില്‍(8.9) പോലും ഈ വളര്‍ച്ച അദ്ഭുതകരമെന്നാണ് സാമ്പത്തികവിദഗ്ധര്‍ അഭിപ്രായപ്പെട്ടത്. വിവിധ വിഭാഗങ്ങലെ പരിഗണിക്കുകയാണെങ്കില്‍ ഉല്‍പ്പാദനമേഖല 9.8, കാര്‍ഷിക മേഖല 4.4, മൈനിങ് മേഖല 8, നിര്‍മാണ മേഖല 8.8 എന്ന രീതിയിലാണ് നിരക്ക് വളര്‍ച്ചാനിരക്ക് രേഖപ്പെടുത്തിയത്. കാര്‍ഷികമേഖല മികച്ച പ്രകടനമാണ് കാഴ്ചവച്ചത്. ആദ്യപാദത്തില്‍ 2.5 ശതമാനം മാത്രമായിരുന്നു നിരക്ക്.
റൂറല്‍ ഇലക്ട്രിഫിക്, ഹിന്ദ് കണ്‍സ്ട്രക്ഷന്‍ കോ, ഇന്ത്യാ ബുള്‍ റിയല്‍ എസ്‌റ്റേറ്റ്, ബിജി.ആര്‍ എനര്‍ജി സിസ്റ്റംസ്, ജെപീ ഇന്‍ഫ്രാടെക് എന്നീ കമ്പനികളാണ് ഇന്നു കാര്യമായ നേട്ടമുണ്ടാക്കിയത്. നേട്ടക്കാരുടെ പട്ടികയില്‍ ഡി.എല്‍.എഫ് കയറി കൂടിയത് ശ്രദ്ധേയമായി. 7 ശതമാനം വര്‍ധനവോടെ 20 രൂപ നേട്ടത്തില്‍ 307.25ലാണ് ഈ റിയാലിറ്റി സ്റ്റോക്ക് ക്ലോസ് ചെയ്തത്.
വാങ്ങുന്നതിനായി കഴിഞ്ഞ കുറെ ദിവസങ്ങളായി വിവിധ സ്‌റ്റോക്ക് ബ്രോക്കിങ് സ്ഥാപനങ്ങള്‍ നിരന്തരം ടിപ്‌സ് നല്‍കിയ ഓഹരിയായ പാന്റലൂണ്‍ റീട്ടെയിലിനാണ് ഇന്ന് ഏറ്റവും കൂടുതല്‍ നഷ്ടം സംഭവിച്ചത്. 15.80 രൂപയാണ് ഒരു ദിവസം നഷ്ടമായത്. അള്‍ട്രാടെക് സിമന്റ്, കോറമൊണ്ടല്‍ സിമന്റ്, ടാറ്റാ കെമിക്കല്‍സ്, ഗ്രേറ്റ് ഈസ്‌റ്റേണ്‍, കാസ്‌ട്രോള്‍ ഇന്ത്യ, ശ്രീ സിമന്റ്, ടാറ്റാ സ്റ്റീല്‍ കമ്പനികളുടെ ഓഹരികള്‍ക്കാണ് ഇന്ന് ഏറ്റവും കൂടുതല്‍ തിരിച്ചടിയേറ്റത്. ആഗോളവിപണി അനുകൂലമല്ലാത്ത ഒരു പരിതസ്ഥിതിയില്‍ വിപണി ഉയരുന്ന ഓരോ ഘട്ടത്തിലും ലാഭമെടുക്കല്‍ സജീവമായിരുന്നു. ഒരു ശതമാനത്തോളം താഴ്ന്ന വിപണി പിന്നീട് നഷ്ടം നികത്തി മുന്നേറുകയായിരുന്നു. ജി.ഡി.പി നിരക്കിനെ കൂടാതെ MOIL പബ്ലിക് ഇഷ്യുവും വിപണിയുടെ ഉണര്‍വിന് കാരണമായി.
എല്‍.ഐ.സി ഹൗസിങ് വിവാദവുമായി ബന്ധപ്പെട്ട് കൂടുതല്‍ വെളിപ്പെടുത്തലുകള്‍ പുറത്തുവന്നില്ലെങ്കില്‍ വിപണി ഈ രീതിയില്‍ തന്നെ തുടരാനാണ് സാധ്യത. വിപണി ഒരു കുതിപ്പിനുള്ള തുടക്കത്തിലാണെന്ന് നമുക്ക് ചിന്തിക്കാനാവില്ല. കാരണം അഴിമതിയുടെ ഹാങ്ഓവര്‍ ഇപ്പോഴും നിലനില്‍ക്കുന്നുണ്ട്. 5750-5800, 5950-6000 ലെവലുകളില്‍ കളിക്കാനുള്ള കെല്‍പ്പ് മാത്രമേ ഇപ്പോഴത്തെ അവസ്ഥയില്‍ നിഫ്റ്റിക്കുള്ളൂ. ദീര്‍ഘകാല നിക്ഷേപത്തിനൊരുങ്ങുന്നവര്‍ രണ്ടോ മൂന്നോ ദിവസം കൂടി വിപണിയെ നിരീക്ഷിക്കുന്നതാണ് നല്ലത്. റിസര്‍വ് ബാങ്ക് സി.ആര്‍.ആര്‍(കാഷ് റിസര്‍വ് റേഷ്യോ) നിരക്ക് പുതുക്കാനുള്ള സാധ്യതയാണ് വരാനുള്ള ദിവസങ്ങളില്‍ വിപണിയെ സ്വാധീനീക്കാവുന്ന ഒരു പ്രധാനവാര്‍ത്ത.
വാങ്ങാവുന്ന ഓഹരികള്‍
ടാറ്റാ സ്റ്റീല്‍
ഐ.ഒ.ബി
ഗ്രേറ്റ് ഈസ്‌റ്റേണ്‍ ഷിപ്പിങ് കമ്പനി
രുചി സോയ
ഇന്‍ഡസ് ഇന്‍ഡ് ബാങ്ക്
ശ്രീ രേണുകാഷുഗേര്‍സ്
ഹോട്ടല്‍ ലീല
യുനൈറ്റഡ് ഫോസ്ഫറസ്
യൂനികെം ലാബോറട്ടറീസ്(ടാര്‍ജറ്റ് 292), ഇപ്പോള്‍ 244.75 രൂപയുള്ള ഈ ഓഹരി വാങ്ങി സൂക്ഷിക്കാവുന്ന ഒന്നാണ്.
അഹ്‌ലുവാലിയ കോണ്‍ട്രാക്‌സ്: ഇപ്പോഴത്തെ വില 151.55 രൂപയാണ്. 230 എന്ന ലക്ഷ്യത്തില്‍ ഇത് വാങ്ങി സൂക്ഷിക്കാവുന്നതാണ്.
ഗതി, ഇന്ത്യ ഇന്‍ഫോലൈന്‍, എംഫസിസ്, ദീപക് ഫെര്‍ട്ടിലൈസേഴ്‌സ് എന്നിവയും പരിഗണിക്കാവുന്ന ഓഹരികളാണ്.

റിലയന്‍സ്, ഐ.സി.ഐ.സി.ഐ ഓഹരികളുടെ കരുത്തില്‍ സെന്‍സെക്‌സ് മുന്നേറി

മുംബൈ: ഒമ്പതുശതമാനത്തോളം തിരുത്തലിനു വിധേയമായ വിപണിയെ തിരിച്ചുകൊണ്ടുവരാന്‍ കാളക്കൂറ്റന്മാര്‍ നിരന്തരം ശ്രമിക്കുന്ന കാഴ്ചയാണ് ഇന്നു കണ്ടത്. സെന്‍സെക്‌സ് 268.49 പോയിന്റ് നേട്ടത്തില്‍ 19405.10ലും നിഫ്റ്റി 78.05 പോയിന്റ് വര്‍ധിച്ച് 5830ലുമാണ് ക്ലോസ് ചെയ്തത്. ആര്‍.ഐ.എല്‍, ഐ.സി.ഐ.സി.ഐ ബാങ്കുകള്‍ പോലുള്ള ബ്ലുചിപ്പ് കമ്പനികളുടെ കരുത്തിലാണ് വിപണി നേട്ടമുണ്ടാക്കിയത്. Continue reading റിലയന്‍സ്, ഐ.സി.ഐ.സി.ഐ ഓഹരികളുടെ കരുത്തില്‍ സെന്‍സെക്‌സ് മുന്നേറി

Digital Story Teller

Exit mobile version