വന്‍ പലിശ അല്ലെങ്കില്‍ സാമ്പത്തികനേട്ടമാണ് ഇത്തരം നിക്ഷേപത്തിന് കമ്പനികള്‍ ഓഫര്‍ ചെയ്യുന്നത.് വന്‍തോതില്‍ ചെക് ലീഫുകള്‍ സ്വന്തമാക്കി പലിശയ്ക്കും മുതലിനും പോസ്റ്റ് ഡേറ്റഡ് ചെക്കുകള്‍ നല്‍കി നിക്ഷേപകരുടെ മനസ്സില്‍ കൃത്രിമമായ സുരക്ഷിതത്വം സൃഷ്ടിക്കുകയാണ് ഈ കമ്പനികളുടെ രീതി.
അന്താരാഷ്ട്ര എം.എല്‍.എം കമ്പനികളുടെ പേരിലോ അല്ലെങ്കില്‍ അതിനുസമാനമായ പേരിലോ സ്ഥാപനങ്ങള്‍ പ്രൈവറ്റ് ലിമിറ്റഡ് കമ്പനികള്‍ ഉണ്ടാക്കിയാണ് തട്ടിപ്പ് തുടങ്ങുന്നത്. രജിസ്‌ട്രേഷനുള്ള കമ്പനി, അടിപൊളി ഓഫിസ് സെറ്റ്അപ് എന്നിവയെല്ലാം വിശ്വാസം ഊട്ടിയുറപ്പിക്കും.
ഇത്തരം കമ്പനികളുടെ പേരില്‍ വാങ്ങുന്ന പണം. പതുക്കെ വ്യക്തിഗത എക്കൗണ്ടിലേക്കോ അല്ലെങ്കില്‍ മറ്റൊരു അസോസിയേറ്റ് സ്ഥാപനത്തിന്റെ കറന്റ് എക്കൗണ്ടിലേക്കോ മാറ്റും. ചിലര്‍ കമ്പനിയില്‍ നിന്നു മാറിനിന്നു ഇത്തരം ബാങ്ക് എക്കൗണ്ടുകള്‍ മാത്രം ഓപറേറ്റ് ചെയ്യും. ഇത്തരത്തിലുള്ള 15 പ്രമുഖ കമ്പനികളെ കണ്ടെത്തി കഴിഞ്ഞു. 11 ബാങ്കുകളിലായി 35 എക്കൗണ്ടുകളാണ് ഈ കമ്പനികള്‍ ഓപറേറ്റ് ചെയ്യുന്നത്.. ഇത്രയധികം എക്കൗണ്ടിലേക്ക് ഫണ്ട് ഒഴുകുന്നതിനാല്‍ ഇതിന്റെ കണക്കുകള്‍ എന്‍ഫോഴ്‌സ്‌മെന്റ് ഏജന്‍സികള്‍ക്ക് പിടുത്തം കിട്ടില്ല. ഇനി ഒരു ഞെട്ടിക്കുന്ന കണക്കു പറയട്ടെ…ഇത്തരത്തിലുള്ള ഒരു കമ്പനി എക്കൗണ്ടില്‍ നിന്നും 130 കോടി രൂപയാണ് 16 മാസം കൊണ്ട് മറ്റൊരു എക്കൗണ്ടിലേക്ക് ഒഴുകിയത്. ഇതുമായി ബന്ധപ്പെട്ട് ഒരു കേസ് രജിസ്റ്റര്‍ ചെയ്ത് അന്വേഷണം തുടങ്ങിയിട്ടുണ്ട്.
കമ്പനികളില്‍ ചേരുന്നതോടെ ഒരു ബാങ്ക് എക്കൗണ്ട് ഫ്രീയാണ് എന്നു ഓഫറുമായി രംഗത്തെത്തുന്നവരെ ശ്രദ്ധിക്കണമെന്ന് ചുരുക്കം. പിന്നെ പണത്തിന് അത്യാര്‍ത്തിയുള്ളവരാണ് പലപ്പോഴും ഇത്തരത്തില്‍ കബളിപ്പിക്കപ്പെടുന്നത്. ശ്രദ്ധിക്കേണ്ട കാര്യം വിയര്‍പ്പൊഴുകാതെ കിട്ടുന്ന പണത്തിന് ഒരു പരിധിയുണ്ട്. അതിലധികം ആരെങ്കിലും ഓഫര്‍ ചെയ്യുന്നുണ്ടെങ്കില്‍ അത് ഒരു തട്ടിപ്പിലേക്കുള്ള ടിക്കറ്റാണെന്ന് തിരിച്ചറിയാന്‍ സാധിക്കണം.
നേട്ടങ്ങള്‍ നിലനിര്‍ത്താനായില്ല, സെന്‍സെക്‌സ് ഫ്ളാറ്റ്
75 പോയിന്റ് നേട്ടത്തില്‍ വില്‍പ്പന ആരംഭിച്ച സെന്‍സെക്‌സ് ഉച്ചയ്ക്കുമുമ്പ് 20217.86 പോയിന്റുവരെ ഉയര്‍ന്നെങ്കിലും ക്ലോസ് ചെയ്യുമ്പോഴേക്കും 19981.31 പോയിന്റിലെത്തി. അതേ സമയനം നിഫ്റ്റി 6069.45 പോയി 0.55 പോയിന്റ് നഷ്ടത്തില്‍ 5992.25ലാണ് വില്‍പ്പന അവസാനിപ്പിച്ചത്.
മെറ്റല്‍ ഓഹരികള്‍ ദിവസം മുഴുവന്‍ മികച്ച പ്രകടനമാണ് കാഴ്ചവച്ചത്. പക്ഷേ, ഉച്ചയ്ക്കുശേഷമുള്ള വില്‍പ്പന തിരക്കില്‍ ബാങ്കിങ്, പൊതുമേഖലാ, എഫ്.എം.സി.ജി, റിയാലിറ്റി, കണ്‍സ്യൂമര്‍ ഓഹരികള്‍ക്ക് വന്‍തിരിച്ചടി നേരിട്ടു. റിയോ ടിന്റോ ഗ്രൂപ്പിന്റെ ടേക്ക് ഓവര്‍ പ്രൊപ്പോസല്‍ ടാറ്റാ സ്റ്റീല്‍ ഓഹരികളുടെ മൂല്യത്തില്‍ 3.4 ശതമാനം വര്‍ധനവ് നല്‍കി.
കഴിഞ്ഞ കുറെ ദിവസമായി നഷ്ടത്തെ നേരിടുന്ന വെല്‍സ്പണ്‍ കോര്‍പാണ് ഇന്ന് ഏറ്റവുമധികം ലാഭമുണ്ടാക്കിയത്. ജെ.എസ്.ഡബ്ല്യു, ഹാവെല്‍സ് ഇന്ത്യ, സ്റ്റെര്‍ലൈറ്റ് ഇന്‍ഡസ് എന്നീ കമ്പനികളും നേട്ടക്കാരുടെ പട്ടികയില്‍ മുന്നിലെത്തി. കനറാ ബാങ്ക്, കോര്‍പ്പറേഷന്‍ ബാങ്ക്, ജെയ്പീ ഇന്‍ഫ്രാടെക്, ബാങ്ക് ഓഫ് ഇന്ത്യ, ഒറിയന്റല്‍ ബാങ്ക് ഓഹരികള്‍ക്ക് ഇന്നു കാര്യമായ ക്ഷീണം പറ്റി.
നിര്‍ണായകമായ സപ്പോര്‍ട്ടിങ് ലെവലിനു താഴെ വിപണി ക്ലോസ് ചെയ്തത് അല്‍പ്പം ഗൗരവത്തോടെയാണ് നിക്ഷേപകര്‍ കാണുന്നത്. പക്ഷേ, അവസാനമിനിറ്റില്‍ നഷ്ടം നികത്താന്‍ നടത്തിയ ശ്രമങ്ങളിലാണ് അവരുടെ പ്രതീക്ഷ. വിപണിയില്‍ വരുന്ന കുറച്ചുദിവസം കൂടി പെട്ടെന്നുള്ള ഉയര്‍ച്ച,താഴ്ചകള്‍ ഉണ്ടാവും. പക്ഷേ, ഈ മാസം പകുതിയോടെ വിപണി ബുള്ളിഷ് ട്രെന്‍ഡിലേക്ക് തിരിച്ചുവരുമെന്നാണ് കരുതുന്നത്- എയ്ഞ്ചല്‍ ബ്രോക്കിങിലെ ശാര്‍ദുല്‍ കുല്‍ക്കര്‍ണി അഭിപ്രായപ്പെട്ടു.
നിഫ്റ്റി കുറച്ചുകാലം കൂടി 5900-6100 റേഞ്ചില്‍ കളിയ്ക്കാനുള്ള സാധ്യതയുണ്ട്-ക്വാന്റ് റിസര്‍ച്ചിലെ ആനന്ദ് അറിയിച്ചു.
ബാങ്കിങ് മേഖലയിലെ തകര്‍ച്ച വാങ്ങാനുള്ള ഒരവസരമായി കരുതണം- ജെ വി കാപ്പിറ്റലിന്റെ അഷിത് സൂരി നിര്‍ദ്ദേശിച്ചു.
വാങ്ങാവുന്ന ഓഹരികള്‍: ടാറ്റാ മോട്ടോഴ്‌സ്, ത്രിവേണി എന്‍ജിനീയറിങ്, പൊളാരിസ് സോഫ്റ്റ്‌വെയര്‍, എച്ച്.യു.എല്‍, സിപ്ല, അപോളോ ടയേഴ്‌സ്, സി.ഇ.എ.ടി, അരേവ ടി ആന്റ് ഡി, നവിന്‍ ഫ്‌ളോറിന
സി.ബി.ഐ വെബ്‌സൈറ്റ് തകര്‍ത്തു
രാജ്യത്തെ പ്രമുഖ അന്വേഷണഏജന്‍സിയായ സി.ബി.ഐയുടെ വെബ്‌സൈറ്റ് ഇന്നലെ രാത്രി ഹാക്കര്‍മാര്‍ തകര്‍ത്തു. പാകിസ്താന്‍ സൈബര്‍ ആര്‍മി എന്നു വിശേഷിപ്പിക്കുന്ന സംഘമാണ് ഇന്ത്യന്‍ സൈബര്‍ സെക്യൂരിറ്റിയെ ഞെട്ടിച്ചിരിക്കുന്നത്. നാഷണല്‍ ഇന്‍ഫോര്‍മാറ്റിക്‌സ് സെന്ററി(എന്‍.ഐ.സി)ന്റെ നിയന്ത്രണത്തിലുള്ള സൈറ്റാണിതെന്നതും ശ്രദ്ധേയമാണ്. cbi.gov.in എന്ന ഡൊമെയ്‌നിലേക്ക് പ്രവേശിക്കുന്നവരെ പാകിസ്താന്‍ സിന്ദാബാദ് എന്നു വിളിക്കുന്ന സൈര്‍ ആര്‍മിയുടെ പേജിലേക്കാണ് നയിക്കുക. ഇന്ത്യന്‍ സൈബര്‍ സംഘം പാകിസ്താന്‍ സൈറ്റുകള്‍ ഹാക്ക് ചെയ്തതിനുള്ള മറുപടിയാണിതെന്ന് അതില്‍ പറയുന്നുണ്ട്. ഔദ്യോഗിക സര്‍ക്കാര്‍ സൈറ്റുകളെല്ലാം എന്‍.ഐ.സിയിലാണ് ഹോസ്റ്റ് ചെയ്തിട്ടുള്ളത്. സി.ബി.ഐ സൈറ്റ് ശരിയാക്കാനുള്ള നടപടികള്‍ ഇതിനകം ആരംഭിച്ചു കഴിഞ്ഞു.
സൈറ്റിലുണ്ടായിരുന്ന ടെക്‌സ്റ്റ്
This attempt is in response to the Pakistani websites hacked by ‘Indian Cyber Army’. We told you before too.. we are sleeping but not dead.. remember PCA (Pakistan cyber army)!..back off kids or we will smoke your d00rs off like we did before..
lets see what you investigating agency so called CBI can do for you or for us! haha… one more attempt from your side..we got your every website lying around here like its our local server! buahahaha.. so we would like to say to your 31337 hackers and your 31337 NIC team..
go and read some more books ..you guys are seriously bunch of script_kiddies! ..you know nothing rite now.. got r00t access to NTC server? ..mass defacements..how about something like this..a planned attack! haha.. btw we got r00t to your NIC too 😛 ..your filtering sucks..have fun! and DO NOT DISTURB..we got better things to do.. 😀 ..stop complaining about Pakistani websites security..secure your own ___ first..thats what intelligent people do!..lol…tata 😀
A message by Pakistan Cyber Army
Pakistan Zindabad!
ഗൂഗിള്‍ ഓപറേറ്റിങ് സിസ്റ്റം ഡിസംബര്‍ ഏഴിന്?
ഗൂഗിള്‍ ഓപ്പറേറ്റിങ് സിസ്റ്റം ക്രോം ഒ.എസ് ഈ മാസം ഏഴിന് പുറത്തിറങ്ങാന്‍ സാധ്യത. ചൊവ്വാഴ്ച രാവിലെ വിളിച്ചുചേര്‍ത്തിരിക്കുന്ന ക്രോം വാര്‍ത്താസമ്മേളനമാണ് ഇത്തരമൊരു പ്രതീക്ഷ നല്‍കുന്നത്. സാന്‍ഫ്രാന്‍സിസ്‌കോ ഓഫിസില്‍ നടക്കുന്ന ചടങ്ങില്‍ ക്രോമുമായി ബന്ധപ്പെട്ട ഒരു പ്രധാനകാര്യം പ്രഖ്യാപിക്കുമെന്നു മാത്രമാണ് അറിയിച്ചിട്ടുള്ളത്. 2009 ജൂലൈയിലാണ് ഓപറേറ്റിങ് സിസ്റ്റം ഡിസൈന്‍ ചെയ്യുമെന്ന് ഗൂഗിള്‍ അറിയിച്ചത്..
വിക്കിലീക്‌സിനെ കൊന്നു, ചാരത്തില്‍ നിന്ന് വീണ്ടും
എന്നാല്‍ ഇത് അമേരിക്കന്‍ ഭരണകൂടത്തിന്റെ കടുത്ത സമ്മര്‍ദ്ദത്തെ തുടര്‍ന്നാണെന്ന ആരോപണം ശക്തമായിട്ടുണ്ട്. കഴിഞ്ഞ ദിവസം വിക്കിലീക്‌സിനെ ഹോസ്റ്റ് ചെയ്യുന്നതിന് അമേരിക്കയിലെ പ്രമുഖ കമ്പനിയായ ആമസോണ്‍ വിസമ്മതിച്ചിരുന്നു. ഇപ്പോള്‍ സ്വീഡനിലും ഫ്രാന്‍സിലുമായാണ് സൈറ്റ് ഹോസ്റ്റ് ചെയ്തിട്ടുള്ളത്. .ch സ്വിറ്റ്‌സര്‍ലന്റ് ഡൊമെയ്‌നാണ്. ഇപ്പോള്‍ വിക്കിലീക്‌സ്. സി.എച്ച് എന്ന ഡൊമെയ്ന്‍ ടൈപ്പ് ചെയ്താല്‍ 213.251.145.96 എന്ന ഐ.പിയിലേക്കാണ് പോവുന്നത്.
സെന്‍സെക്‌സിന്റെ ആഴ്ചയിലെ നേട്ടം 831 പോയിന്റ്
മുംബൈ: തുടര്‍ച്ചയായി നാലുദിവസം ലാഭത്തില്‍ ക്ലോസ് ചെയ്ത ഇന്ത്യന്‍ ഓഹരി വിപണി ഇന്ന് നേരിയ നഷ്ടത്തില്‍ ക്ലോസ് ചെയ്തു. ആഴ്ചയിലെ മൊത്തം പ്രകടനം വിലയിരുത്തുകയാണെങ്കില്‍ സെന്‍സെക്‌സ് 831 പോയിന്റും നിഫ്റ്റി 241 പോയിന്റും വര്‍ധിച്ചു. ഇന്ന് മുംബൈ ഓഹരി സൂചിക 25.77 പോയിന്റിന്റെയും നിഫ്റ്റി 18.90 പോയിന്റിന്റെയും നഷ്ടമാണ് രേഖപ്പെടുത്തിയത്.
സ്‌ട്രെയ്റ്റ് ടൈംസ്, ഹാങ്‌സെങ്, ഷാങ്ഗായി, യൂറോപ്പ്യന്‍ മാര്‍ക്കറ്റുകളില്‍ ചുവപ്പ് കത്തിയതും നിഫ്റ്റി 6000നു മുകളിലേക്കുയരുന്നതിന് കടുത്ത പ്രതിരോധത്തെ നേരിടുന്നതുമാണ് ഇന്ന് വിപണിയെ ആട്ടിയുലച്ചത്. കൂടാതെ അമേരിക്കയുടെ നവംബറിലെ നോണ്‍ ഫാം പേറോള്‍ പുറത്തുവരുന്നതിനെ കുറിച്ചുള്ള ആശങ്കയും കച്ചവടത്തെ സ്വാധീനിച്ചു.5750-6000 ലെവലില്‍ നിഫ്റ്റി സ്ഥിരത കാണിക്കുന്നതുകൊണ്ട് ഇതില്‍ ആശങ്കപ്പെടാനൊന്നുമില്ല.
റിയാലിറ്റി ഓഹരികള്‍ ഈയാഴ്ച ഗംഭീരതിരിച്ചുവരവാണ് നടത്തിയത്. 7,59 ശതമാനം വര്‍ധനവ് നേടിയെങ്കിലും ഇന്നു മാത്രം 4.29 ന്റെ ഇടിവുണ്ടായി. അതേ സമയം ഇന്ന് മെറ്റല്‍,ബാങ്കിങ്, ഗ്യാസ് മേഖലയ്ക്ക് ഇന്നു കാര്യമായ നേട്ടമുണ്ടാക്കാനായില്ല. ഐ.ടി ഓഹരികള്‍ 0.66 ശതമാനം വര്‍ധനവ് സ്വന്തമാക്കി.
ഡിബി റിയാലിറ്റിയെ കൂടാതെ എന്‍.എം.ഡി.സി ലിമിറ്റഡ്, ഹീറോ ഹോണ്ട മോട്ടോര്‍സ്, ശ്രീ രേണുകാ ഷുഗേര്‍സ്, ജെറ്റ് എയര്‍വെയ്‌സ് ഓഹരികളും ഇന്നു നിലമെച്ചപ്പെടുത്തി. ഏറ്റവും കൂടുതല്‍ നഷ്ടം നേരിട്ടത് ലൈറ്റ് എന്‍ജിനിയറിങ് കാപിറ്റല്‍ ഗൂഡ്‌സ് മേഖലയില്‍ പ്രവര്‍ത്തിക്കുന്ന വെല്‍സ്പണ്‍ കോര്‍പ്പറേഷനാണ്. ഒറ്റ ദിവസം കൊണ്ട് 26.98 ശതമാനം(59.20) നഷ്ടമാണുണ്ടായത്. ചില മിഡ്കാപ് കമ്പനികളും സ്റ്റോക്ക് മാര്‍ക്കറ്റ് ഓപറേറ്റേഴ്‌സും ചേര്‍ന്നുള്ള അവിശുദ്ധകൂട്ടുകെട്ടിനെ തുടര്‍ന്ന് വെല്‍സ്പണ്‍, ackruti city, murli industries, ബ്രഷ്മാന്‍ ഇന്ത്യ തുടങ്ങിയ കമ്പനികളുടെ ഓഹരി വില്‍പ്പനയ്ക്ക് സെബി നിയന്ത്രമേര്‍പ്പെടുത്തിയിരുന്നു.
വീഡിയോകോണ്‍ ഇന്‍ഡസ്ട്രീസ്, ഇന്ത്യ ബുള്‍ റിയല്‍ എസ്‌റ്റേറ്റ്, ജെയ്പീ ഇന്‍ഫ്രാടെക്, പുഞ്ച് ല്യോയ്ഡ് കമ്പനികളും ഇന്നു നഷ്ടത്തിലാണ് കച്ചവടം നിര്‍ത്തിയത്.
വാങ്ങാവുന്ന ഓഹരികള്‍:
Navin Fluorine International Ltd ഈ ഓഹരി ഇന്ന് 8.55 രൂപ നഷ്ടത്തിലാണ് ക്ലോസ് ചെയ്തത്. 340 എന്ന ടാര്‍ജറ്റില്‍ വാങ്ങി സൂക്ഷിക്കാവുന്ന ഓഹരിയാണിത്. 52 ആഴ്ചയിലെ ഏറ്റവും ഉയര്‍ന്ന വില 397.30 ആണ്. ഇന്നു തന്നെ 283.60 വരെ ഉയര്‍ന്നിരുന്നു. മാര്‍ച്ച് 2010ലെ ലാഭം 74.36 കോടിയായിരുന്നു. തൊട്ടുമുമ്പത്തെ വര്‍ഷം 45.29ഉം അതിനു മുമ്പ് 7.88ഉം ആയിരുന്നു.
ജെ.എം ഫിനാല്‍ഷ്യല്‍ ലിമിറ്റഡ്, ഭാരതി എയര്‍ടെല്‍, സെസാ ഗോവ, അര്‍ഷിയ ഇന്റര്‍നാഷണല്‍, ജെയിന്‍ ഇറിഗേഷന്‍,റിലയന്‍സ് കാപ്പിറ്റല്‍, ഡി വി ലാബറട്ടറീസ്, ഐ.ഡി.ബി.ഐ ബാങ്ക്, എ.സി.സി, സിപ്ല എന്നിവയും വാങ്ങാവുന്ന സമയമാണ്.
വിക്കി ലീക്ക്‌സ് ഹോസ്റ്റ് ചെയ്യില്ലെന്ന് ആമസോണ്‍
വാഷിങ്ടണ്‍: അമേരിക്കന്‍ ഭരണകൂടത്തിന്റെ നയന്ത്രരഹസ്യങ്ങള്‍ പുറത്തുവിട്ട വിക്കിലീക്ക്‌സിനെ ഹോസ്റ്റ് ചെയ്യാന്‍ അമേരിക്കന്‍ കമ്പനിയായ ആമസോണ്‍ വിസമ്മതിച്ചു. ഏറ്റവും കൂടുതല്‍ മാധ്യമസ്വാതന്ത്രമുള്ള സ്വീഡനിലെ bahnhoി എന്ന കമ്പനിയാണ് ആദ്യം സൈറ്റ് ഹോസ്റ്റ് ചെയ്തിരുന്നത്. എന്നാല്‍ ഹാക്കര്‍മാര്‍ ഈസൈറ്റ് തകര്‍ത്തതോടെ ആമസോണിലേക്ക് ഹോസ്റ്റിങ് മാറ്റുകയായിരുന്നു.
യു.എസ് സെനറ്റര്‍ ജോ ലീബെര്‍മാന്‍ ആമസോണ്‍ ഓഫിസുമായി ബന്ധപ്പെട്ടതാണ് ഇത്തരമൊരു തീരുമാനമെടുക്കാന്‍ പ്രേരിപ്പിച്ചതെന്ന് വ്യക്തമായിട്ടുണ്ട്. കമ്പനിയുടെ നയങ്ങള്‍ക്ക് വിരുദ്ധമായാണ് വിക്കിലീക്ക് പ്രവര്‍ത്തിക്കുന്നത്. അതുകൊണ്ടു തന്നെ സര്‍വിസ് റദ്ദാക്കാന്‍ കമ്പനിക്ക് അധികാരമുണ്ട്. പക്ഷേ, ഇതുകൊണ്ടൊന്നും വിക്കിലീക്ക്‌സിന് യാതൊരു കുലുക്കവുമില്ല. ഹോസ്റ്റിങ് സ്വീഡിഷ് കമ്പനിയിലേക്ക് ഇതിനകം മാറ്റിക്കഴിഞ്ഞു. വിഷയം ഇതല്ല. ഡൊമെയ്ന്‍ ഡിലിറ്റ് ചെയ്യാനും ഹോസ്റ്റിങ് സേവനം റദ്ദാക്കാനും ഭരണകൂടം മുന്നിട്ടിറങ്ങിയാല്‍ സ്വതന്ത്ര്യമായ മാധ്യമപ്രവര്‍ത്തനം എങ്ങനെ സാധ്യമാവും. നിയമവിരുദ്ധമായ ഒരു കാര്യം ചെയ്തതുകൊണ്ടല്ല വിക്കിലീക്ക്‌സ് വേട്ടയാടപ്പെടുന്നത് എന്ന കാര്യവും ഇവിടെ കൂട്ടിവായിക്കണം.
വെറും ഒരു ദിവസം പോലും വിക്കിലീക്‌സിനെ സഹിക്കാനുള്ള സഹിഷ്ണുത അമേരിക്കയ്ക്കില്ല.