ഗൂഗിളിന്റെ ക്രോം ഒ.എസ് യാഥാര്‍ഥ്യമായി

ഗൂഗിളിന്റെ ക്രോം ഓപറേറ്റിങ് സിസ്റ്റത്തിന്റെ പൈലറ്റ് പ്രോഗ്രാം പുറത്തിറക്കി. ഇന്നു സാന്‍ഫ്രാന്‍സിസ്‌കോയില്‍ വിളിച്ചുചേര്‍ത്ത വാര്‍ത്താസമ്മേളനത്തിലാണ് ഗൂഗിള്‍ പുതിയ ഓപറേറ്റിങ് സിസ്റ്റം അവതരിപ്പിച്ചത്. എന്നാല്‍ സന്തോഷിക്കാന്‍ അത്ര വലിയ കാര്യമൊന്നുമില്ലെന്നാണ് പ്രാഥമിക സൂചനകള്‍. ഇനിയും മാസങ്ങള്‍ കഴിഞ്ഞാലേ അതെന്താണെന്ന് നമുക്കൊന്നു കാണാനാവൂ…
വേഗത തന്നെയാണ് പുതിയ ഒ.എസിന്റെ ഏറ്റവും വലിയ പ്രത്യേകതയെന്ന് ഗുഗിള്‍വൈസ് പ്രസിഡന്റ് സുന്ദര്‍ അറിയിച്ചു. തുടക്കത്തില്‍ ഈ ഒ.എസ് ഗൂഗിളിന്റെ തന്നെ നോട്ടുബുക്കുകള്‍ക്ക് ഒപ്പമാണ് ലഭിക്കുക. ലിനക്‌സ് അടിസ്ഥാനമായി പ്രവര്‍ത്തിക്കുന്ന ഈ സിസ്റ്റത്തിനായി ഇനിയും കാത്തിരിക്കേണ്ടി വരും. ബേറ്റാ വേര്‍ഷന്‍ പുറത്തിറക്കുന്നതിനു പകരം ഒ.എസില്‍ വര്‍ക്ക് ചെയ്യുന്ന പ്രി ബെറ്റാ കംപ്യൂട്ടറുകളാണ് ഗൂഗിള്‍ പുറത്തിറക്കുന്നത്. അടുത്ത വര്‍ഷം പകുതിയോടു കൂടി ഈ നോട്ടുബുക്കുകള്‍ വിപണിയില്‍ ലഭ്യമാവും.

Posted in Uncategorized

Job Positions for a Consultancy Organization – Qatar

A leading consultancy organization with ISO 9001, ISO 14001 & OHSAS
18001 Certification offering services in Qatar since 1977.

JOB001- Senior Architect
Graduate in Architect Engineering with minimum of 20 years
demonstrable experience as an architect & preferably minimum 03 years
Gulf Experience.

JOB002- Senior Mechanical Engineer/ Mechanical Engineer/ Mechanical
Inspector
Graduate in Mechanical Engineering with minimum 15/10/07 years of post
qualification experience respectively & preferably minimum 03 years
Gulf Experience.

JOB003- Senior Quantity Surveyor
Graduate in Quantity Surveying or equivalent from an accredited
University with minimum 15 years pre & post contract experience in
projects & preferably minimum 03 years Gulf experience. Professional
Registration to MRICS or equivalent Professional Institution will be
an advantage.

JOB004- Senior Planning Engineer
Graduate in an engineering discipline with certification in planning
and scheduling of projects using latest Primavera applications with
minimum 15 years of experience in planning, scheduling and cost
engineering & preferably minimum 03 years Gulf experience.

JOB005- Site Civil Engineer
Graduate in Civil Engineering from a recognized institution/
University with minimum 10 years of post qualification experience &
preferably minimum 03 years Gulf experience.

JOB006- Senior Electrical Engineer/ Electrical Engineer/ Electrical
Inspector
Graduate in Electrical Engineering from a recognized institution/
University with minimum 15/10/07 years of post qualification
experience & preferably minimum 03 years Gulf experience. LEED-AP
accreditation with prior experience in working for Green building
projects will be an advantage.

JOB007- QA/QC Engineer
Graduate in Engineering from a recognized institution/ University with
minimum 10 years of post qualification experience & preferably minimum
03 years Gulf experience.

JOB008- Safety Officer
Graduate in Engineering from a recognized institution/ University with
minimum 10 years of post qualification experience in construction
projects & Prior work experience in OHSAS 18001 Certified Company/
awareness about OHSAS/ NEBOSH (The National Examination Board in
Occupational Safety and Health) certified officer will be an
advantage.

JOB009- Secretary
Graduate with 5-15 Years of experience in secretarial works & fully
computer literate, conversant with Microsoft Office applications &
fluent in English/ Arabic (both Written & Spoken) with a good
capability in oral & Written Communication Skills.

JOB010- Document Controller
Graduate with minimum 10 Years of experience in documenting works &
fully computer literate, conversant with Microsoft Office
applications, with particular emphasis on PRIMAVERA EXPEDITION
applications. Fluency in English/ Arabic (both Written & Spoken) with
a good capability in oral & Written Communication Skills will be an
added advantage.

Interested candidates should be mailing their resume with the code &
the position applied i.e. “JOB005- Site Civil Engineer”, in the
subject of the mail addressed to:

qdcjobs@gmail.compm@qdcqatar.net


NOTE : Those who fulfill the above requirements should call/send their CVs to above given address only under your responsibility. Please don’t send / cc to us, we are just passing job information to you, we are not a recruiting agency or representative of any one.

Posted in Uncategorized

Recruitment Assistance

An Oil and Gas company is looking for a male staff who has knowledge of AutoCAD and piping designs. Preference is given to Indians.
The post is based in Abu Dhabi. Salary is between AED4000-5000. Free food and accommodation.
Qualified candidates may send their CV to ghigenitin@yahoo.com
Recruitment Officer
Posted in Uncategorized

ബാങ്കിങ് സ്‌റ്റോക്കുകള്‍ വീണു, വിപണി നഷ്ടത്തില്‍

മുംബൈ: ബാങ്കിങ്, റിയാലിറ്റി ഓഹരികളിലുണ്ടായ തകര്‍ച്ചയെ തുടര്‍ന്ന് ഓഹരി വിപണി ഇന്നു നഷ്ടത്തില്‍ ക്ലോസ് ചെയ്തു. വരുന്ന കുറച്ചുദിവസങ്ങള്‍ കൂടി വിപണി സമ്മര്‍ദ്ദത്തിലായിരിക്കുമെന്ന അഭ്യൂഹം കൂടുതല്‍ ശക്തമായതിനെ തുടര്‍ന്ന് നിക്ഷേപകര്‍ ഷോര്‍ട്ട്‌സെല്ലിങിനു ശ്രമിച്ചത് വിപണിയെ ഏറെ കയറ്റിറക്കങ്ങളിലേക്ക് നയിച്ചു. അവസാന സെഷനില്‍ രണ്ടോ മൂന്നോ തവണ വിപണി തിരിച്ചുവരവിന് ശ്രമിച്ചെങ്കിലും പരാജയപ്പെട്ടു. 200 പോയിന്റിനിടെയുള്ള ഈ കളിയ്‌ക്കൊടുവില്‍ നിഫ്റ്റി 15.70 നഷ്ടത്തില്‍ 5976.55ലും സെന്‍സെക്‌സ് 46.67 പോയിന്റ് കുറഞ്ഞ് 19934.64ലുമാണ് ക്ലോസ് ചെയ്തത്.
ചൈന ഈയാഴ്ച റേറ്റുകള്‍ വീണ്ടും ഉയര്‍ത്താനുള്ള സാധ്യതയുണ്ടെന്ന റിപോര്‍ട്ടുകളും തിരിച്ചടിയായി.
മുന്നോട്ടുള്ള കുതിപ്പിനായി വിപണി പരിശ്രമിക്കുകയാണ്. വരും ദിവസങ്ങള്‍ 5920-6050 റേഞ്ചിലായിരിക്കും-കൊടാക് സെക്യൂരിറ്റീസിന്റെ ശ്രീകാന്ത് ചൗഹാന്‍ പറഞ്ഞു.
തുടര്‍ച്ചയായ രണ്ടാം ദിവസമാണ് ബാങ്ക് സ്റ്റോക്കുകള്‍ നഷ്ടത്തിലേക്ക് വീഴുന്നത്. മേഖല മൊത്തത്തില്‍ സമ്മര്‍ദ്ദത്തിലാണ്. ലിക്വിഡിറ്റിയെ കുറിച്ചുള്ള ആശങ്കയാണ് ഇതിനു പ്രധാനകാരണം. കൂടുതല്‍ ഫണ്ട് സ്വന്തമാക്കുന്നതിനായി ബാങ്കുകള്‍ പലിശ കൂട്ടാനും ഡിപ്പോസിറ്റ് റേറ്റുകള്‍ വര്‍ധിപ്പിക്കാനും തുടങ്ങിയിട്ടുണ്ട്. യൂനിയന്‍ ബാങ്ക്, ബാങ്ക് ഓഫ് ഇന്ത്യ, ആക്‌സിസ് ബാങ്ക്, യെസ് ബാങ്ക് ഓഹരികള്‍ ഇന്ന് നാലുമുതല്‍ അഞ്ചുശതമാനം വരെ നഷ്ടം രേഖപ്പെടുത്തി. ഐ.സി.ഐ.സി.ഐ ബാങ്ക് 3.50 ശതമാനവും സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ 2.96 ശതമാനവും എച്ച്.ഡി.എഫ്.സി ബാങ്ക് 1.39ശതമാനവും ഇടിഞ്ഞു.
റിയാലിറ്റി സ്റ്റോക്കുകളെ പരിശോധിക്കുകയാണെങ്കില്‍ 0.93 ശതമാനമാണ് നഷ്ടം. ഡി.എല്‍.എഫ് മൂല്യത്തില്‍ 2.95 ശതമാനം കുറവുണ്ടായി. കണ്‍സ്യൂമര്‍ ഡ്യൂറബിള്‍സ്,എഫ്.എം.സി.ജി ഓഹരികള്‍ക്കും ഇന്നു നല്ല ദിവസമായിരുന്നില്ല.
അതേ സമയം ഓയില്‍-ഗ്യാസ് സ്‌ക്രിപ്റ്റുകള്‍ ഇന്ന് 0.91 ശതമാനം വര്‍ധനവ് രേഖപ്പെടുത്തി.
യുഫ്‌ളെക്‌സ് കമ്പനിയുടെ ഓഹരിയില്‍ ഇന്നു 20 ശതമാനത്തിന്റെ ഇടിവുണ്ടായി. കമ്പനിയുടെ ചെയര്‍മാന്‍ അശോക് ചതുര്‍വേദി ഒരു ഭൂമിയിടപാടില്‍ പെട്ട് ജയില്‍ശിക്ഷയ്ക്ക് വിധിയ്ക്കപ്പെട്ടതാണ് കാരണം.
പിരമല്‍ ഹെല്‍ത്ത്‌കെയര്‍ ലിമിറ്റഡ്, യൂനിടെക്, ജെയിന്‍ ഇറിഗേഷന്‍, കോറമണ്ടല്‍ ഇന്റര്‍നാഷണല്‍, ഹിന്‍ഡാല്‍കോ ഇന്‍ഡസ്ട്രീസ് എന്നീ ഓഹരികളാണ് ഇന്നു നേട്ടമുണ്ടാക്കിയവരുടെ പട്ടികയില്‍ ഏറ്റവും മുന്നിലെത്തിയത്.
അതേ സമയം നഷ്ടപ്പെട്ടവരുടെ പട്ടികയില്‍ അലഹാബാദ് ബാങ്ക്, ഇന്ത്യന്‍ ബാങ്ക്, ഒറിയന്റല്‍ ബാങ്ക്, എസ്.ജെ.വി.എന്‍ ലിമിറ്റഡ്, ഐ.ആര്‍.ബി ഇന്‍ഫ്രാസ്ട്രക്ചറാണ് മുന്നിലുള്ളത്.
വാങ്ങാവുന്ന ഓഹരികള്‍: ഗുജറാത് ഫ്‌ളൂറോകെമിക്കല്‍സ്, സിന്‍ഡിക്കേറ്റ് ബാങ്ക്, റാന്‍ബാക്‌സി ലബോറട്ടറീസ്, ഇന്ദ്രപ്രസ്ഥ ഗ്യാസ്, ഫെഡറല്‍ ബാങ്ക്, കെയിന്‍ ഇന്ത്യ, ടാറ്റാ സ്റ്റീല്‍, അബാന്‍, വിപ്രോ,

Posted in Uncategorized

ട്വിറ്ററിലെ goo.gl ലിങ്ക് ശ്രദ്ധിക്കുക

ട്വിറ്ററിലൂടെ goo.gl എന്ന ലിങ്ക് അതിവേഗം പ്രചരിച്ചുകൊണ്ടിരിക്കുന്നു. ഗൂഗിളില്‍ നിന്നുള്ള വല്ലതുമാണെന്നു കരുതി ചാടിക്കയറി എടുക്കാന്‍ പോവണ്ട. ക്ലിക്ക് ചെയ്താല്‍ നല്ല അത് വിവിധ പോണ്‍ സൈറ്റുകളിലും വൈറസുകളുടെ കൂടാരത്തിലുമാണ് നിങ്ങളെ എത്തിക്കുക. the next web ഇതിനെ കുറിച്ച് നടത്തിയ പഠനത്തില്‍ ഫ്രാന്‍സ് ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന ഒരു  സൈറ്റാണ് ഇതിന്റെ സോഴ്‌സെന്നു വ്യക്തമായിട്ടുണ്ട്.
Posted in Uncategorized

വിക്കിലീക്‌സ് സ്ഥാപകന്‍ ജൂലിയന്‍ അസാന്‍ജിനെ അറസ്റ്റ് ചെയ്തു

ലണ്ടന്‍: അമേരിക്കയടക്കമുള്ള വന്‍ശക്തികളെ വിറപ്പിച്ച വിക്കി ലീക്‌സ് വെബ്‌സൈറ്റ് ഉടമ ജൂലിയന്‍ അസാന്‍ജിനെ ലണ്ടന്‍ പോലിസ് അറസ്റ്റ് ചെയ്തു. ഏറ്റവും വിചിത്രമായ സംഗതി അറസ്റ്റ് ഒരു ലൈംഗീകപീഡനക്കേസുമായി ബന്ധപ്പെട്ടാണ്.
യൂറോപ്യന്‍ അറസ്റ്റ് വാറണ്ട് നിലനില്‍ക്കുന്നതിനാല്‍ ഇന്നു രാവിലെ പ്രാദേശികസമയം 9.30ഓടെയാണ് അറസ്റ്റ് ചെയ്തത്. സ്വീഡനില്‍ ആഗസ്ത് 2010ന് നടന്ന ലൈംഗിക അതിക്രമക്കേസുകളിലാണ് അറസ്റ്റ്-മെട്രോപൊളിറ്റന്‍ പോലിസ് സര്‍വീസ് വ്യക്തമാക്കി.
Posted in Uncategorized

പി.എസ്.സി തട്ടിപ്പ്;ഉന്നതര്‍ക്കുള്ള പങ്ക് തള്ളികളയാനാവില്ല

പി.എസ്.സി നിയമനം സുതാര്യമാണെന്ന പൊതുവികാരത്തിനേറ്റ തിരിച്ചടിയാണ് പി.എസ്.സി നിയമന തട്ടിപ്പ്. പക്ഷേ, ഇതിനുള്ള കളമൊരുക്കങ്ങള്‍ വര്‍ഷങ്ങള്‍ക്കു മുമ്പ് തുടങ്ങിയെന്നുവേണം കരുതാന്‍. കാരണം പി.എസ്.സി റാങ്ക് ലിസ്റ്റില്‍ തിരിമറി നടത്തി തരാമെന്നു പറഞ്ഞ് ലക്ഷങ്ങള്‍ തട്ടിയെടുത്ത നിരവധി സംഭവങ്ങള്‍ നമ്മുടെ നാട്ടിലുണ്ടായിട്ടുണ്ട്. അവയെല്ലാം വെറും തട്ടിപ്പുകേസുകളായി ഇപ്പോഴും പോലിസ് സ്‌റ്റേഷനുകളിലെ ഫയല്‍കൂമ്പാരങ്ങളില്‍ വിശ്രമിക്കുന്നു.
വാട്ടര്‍ അതോറിറ്റിയിലും റവന്യുവകുപ്പുകളിലുമാണ് ഇത്തരം വഴിവിട്ടനിയമനത്തിനുള്ള നീക്കം നടന്നത്.
കോഴിക്കോട് ഒരു യുവാവിനെ മറയാക്കി നടത്തിയ തട്ടിപ്പില്‍ ലക്ഷങ്ങള്‍ സമാഹരിച്ചതിനു പിറകില്‍ ഭരണകക്ഷികളിലെ അംഗങ്ങളായിരുന്നു. തട്ടിപ്പ് പുറത്തായപ്പോള്‍ ഒത്തുതീര്‍പ്പ് ചര്‍ച്ചയ്ക്ക് ഒരു വല്യേട്ടന്മാരും എത്തിനോക്കില്ല. കാരണം അത് പാര്‍ട്ടിയില്‍ അവര്‍ക്ക് പ്രശ്‌നങ്ങളുണ്ടാക്കുമെന്നായിരുന്നു അവരുടെ വിലയിരുത്തല്‍. ഞാന്‍ പറഞ്ഞു വരുന്നത്.ഇത്തരത്തിലുള്ള ധാരാളം കേസുകള്‍ കേരളത്തിന്റെ വ്യത്യസ്തഭാഗങ്ങളില്‍ നടന്നിട്ടും ഉത്തരവാദപ്പെട്ടവരാരും ഇക്കാര്യത്തില്‍ ശ്രദ്ധിക്കാന്‍ തയ്യാറായില്ലയെന്നു പറയുന്നത് അവിശ്വസനീയമാണ്.
പരീക്ഷയ്ക്ക് അപേക്ഷ പോലും നല്‍കാതെ പണം കൊടുത്ത് ജോലി വാങ്ങാന്‍ ശ്രമിച്ചവരെ കൂടുതല്‍ ഗൗരവമുള്ള കേസുകള്‍ ചുമത്തി മാതൃകപരമായി ശിക്ഷിക്കണം. പൊതുമേഖലാ സ്ഥാപനങ്ങളിലെയും സഹകരസ്ഥാപനങ്ങളിലെയും നിയമനങ്ങള്‍ക്ക് വന്‍ കൊഴ കൊടുക്കേണ്ട അവസ്ഥ ഇന്നുണ്ട്. പി.എസ്.സിയും ഈ വഴിക്ക് തിരിയുന്നത് അങ്ങേയറ്റം ഗൗരവത്തോടെ കാണണം.
വാസ്തവത്തില്‍ തൊഴിലാളിസംഘടനകളുടെ അമിത ആധിപത്യമാണ് കേരളത്തിലെ സര്‍ക്കാര്‍ ഓഫിസുകളില്‍ അഴിമതി നിര്‍ബാധം തുടരാന്‍ കാരണമായിരിക്കുന്നത്. കൈക്കൂലി വാങ്ങുന്ന ജൂനിയര്‍ സൂപ്രണ്ടിനെതിരേ നടപടി സ്വീകരിക്കാന്‍ പഞ്ചായത്ത് പ്രസിഡന്റിനാവില്ല. കാരണം അയാള്‍ സ്വന്തം യൂനിയന്‍കാരന്‍ തന്നെയായിരിക്കും. നടപടിയെടുക്കേണ്ടവന് അന്യായത്തിന് കുടപിടിക്കേണ്ട അവസ്ഥ വരുമ്പോള്‍, അവന്‍ അതില്‍ നിന്നെന്തെങ്കിലും ലാഭമുണ്ടാക്കാനാവുമോയെന്ന് അന്വേഷിക്കുക സ്വാഭാവികമാണ്. അതുകൊണ്ടു തന്നെ പി.എസ്.സി നിയമനത്തട്ടിപ്പില്‍ അയ്യോ ഞങ്ങളറിഞ്ഞില്ലേ…എന്നു പറയുന്നവരേ ഒഴിവാക്കികൊണ്ടുള്ള ശിക്ഷാ നടപടികള്‍ ശരിയല്ല. കൂടാതെ പി.എസ്.സി കാലാനുസൃതമായി പരിഷ്‌കരിക്കേണ്ടതുണ്ട്. രാജ്യദ്രോഹികള്‍ നിര്‍ണായകമായ സര്‍ക്കാര്‍ ജോലികളില്‍ കയറികൂടി അട്ടിമറി പ്രവര്‍ത്തനം നടത്തിയാല്‍ പോലും തിരിച്ചറിയാനാവില്ല.
അഡൈ്വസ് മെമ്മോ അയച്ചതിനുശേഷം ഉദ്യോഗാര്‍ഥിയെ അതാത് പി.എസ്.എസ് ഓഫിസില്‍ വിളിച്ചുവരുത്തി ബയോളജിക്കല്‍(കൈ വിരലുകളോ, റെറ്റീനയോ) തിരിച്ചറിയല്‍ രേഖകള്‍ ഉണ്ടാക്കണം.

Posted in Uncategorized