Uncategorized

വെബ്‌സൈറ്റുകള്‍ ക്ലോസ് ചെയ്യാനുള്ള അധികാരത്തിനായി പോലിസ് ശ്രമിക്കുന്നു


വെബ്‌സൈറ്റുകള്‍ ക്ലോസ് ചെയ്യാനുള്ള അധികാരത്തിനായി വിവിധ അന്വേഷണ ഏജന്‍സികള്‍ ശ്രമം തുടങ്ങി. സീരിയസ് ആന്റ് ഓര്‍ഗനൈസ് ക്രൈം ഏജന്‍സി(soca) യുകെ ഡൊമൈന്‍ സേവനദാതാക്കളായ നോമിനെറ്റിന് ഈ നിര്‍ദ്ദേശം മുന്നോട്ടുവച്ചുകഴിഞ്ഞു. ഈ നീക്കത്തെ ആഗോള ഐ.ടി വിപണി അതീവ ഗൗരവത്തോടെയാണ് കാണുന്നത്. അമേരിക്കന്‍ ഫെഡറല്‍ ഏജന്‍സി 70 ഓളം ഡൊമെയ്‌നുകളുടെ പ്രവര്‍ത്തനം ഏകപക്ഷീയമായി അവസാനിപ്പിച്ചതിനു തൊട്ടുപിറകെയാണ് യു.കെയില്‍ ഈ ശ്രമം നടക്കുന്നത്. ക്രിമിനല്‍ പ്രവര്‍ത്തികള്‍ക്ക് ഉപയോഗിക്കുന്ന വെബ്‌സൈറ്റുകളുടെ പ്രവര്‍ത്തനം തടയാനുള്ള അവകാശമാണ് പോലിസ് ചോദിക്കുന്നത്. പക്ഷേ, എന്താണ് ക്രിമിനല്‍ പ്രവര്‍ത്തനം എന്നു നിര്‍വചിക്കാനും അത് നടപ്പിലാക്കാനുമുള്ള…

Read More »
Uncategorized

റിയാലിറ്റി ഓഹരികളുടെ തകര്‍ച്ച തുടരുന്നു


മുംബൈ: നിഫ്റ്റിയും സെന്‍സെക്‌സും ഇന്നും നഷ്ടത്തില്‍ ക്ലോസ് ചെയ്തു. മുംബൈ ഓഹരി സൂചികയില്‍ 181.55 പോയിന്റിന്റെയും ദേശീയ ഓഹരി സൂചികയില്‍ 47.80 പോയിന്റിന്റെയും കുറവാണുണ്ടായത്. റിയാലിറ്റി ഫണ്ടിങ് വിവാദത്തില്‍ പെട്ട് ഈ ആഴ്ച മാത്രം സെന്‍സെക്‌സിനു നഷ്ടമായത് 448 പോയിന്റാണ്. അയര്‍ലണ്ട് കടക്കെണിയുടെ കാര്‍മേഘങ്ങള്‍ നീങ്ങാത്തതുകൊണ്ടു തന്നെ ആഗോളവിപണിയില്‍ നിന്ന് ഇന്നു കാര്യമായ പിന്തുണ ലഭിച്ചിരുന്നില്ല. കൂടാതെ  ട്രേഡിങ് സ്ഥാപനങ്ങള്‍ നടത്തുന്ന ഇടപാടുകളെ കുറിച്ച് സെബി അന്വേഷണമാരംഭിക്കുന്നുവെന്ന വാര്‍ത്തകളും വിപണിയെ നെഗറ്റീവായി ബാധിച്ചു. അതേ സമയം എല്‍.ഐ.സി ഹൗസിങ് ഫിനാന്‍സ് അഴിമതിയെ പര്‍വതീകരിക്കുന്നതിനെതിരേ സാമ്പത്തിക…

Read More »
Uncategorized

സെന്‍സെക്‌സ് 141 പോയിന്റ് നഷ്ടത്തില്‍ ക്ലോസ് ചെയ്തു


മുംബൈ: അവസാനമണിക്കൂറിലെ വില്‍പ്പന സമ്മര്‍ദ്ദത്തെ തുടര്‍ന്ന് ഇന്ത്യന്‍ ഓഹരി വിപണി തുടര്‍ച്ചയായ മൂന്നാം ദിവസവും നഷ്ടത്തില്‍ ക്ലോസ് ചെയ്തു. പതിവുപോലെ റിയാലിറ്റി ഓഹരികള്‍ക്കാണ് ഏറ്റവും നഷ്ടം സംഭവിച്ചത്.സെന്‍സെക്‌സ് 141.69 പോയിന്റ് താഴ്ന്ന് 19318.16ലും നിഫ്റ്റി 66 പോയിന്റ് കുറഞ്ഞ് 5799.75ലുമാണ്  വില്‍പ്പന നിര്‍ത്തിയത്. എല്‍.ഐ.സി ഹൗസിങ് ലോണ്‍ കുംഭകോണത്തില്‍ ഉള്‍പ്പെട്ട ബാങ്കുകളും സ്ഥാപനങ്ങളും അവരുടെ നിലപാട് വ്യക്തിമാക്കിയതും അമേരിക്ക, യൂറോപ്പ്, ഏഷ്യ വിപണികളിലെ അനുകൂല കാലാവസ്ഥയും ചേര്‍ന്ന് ഇന്ത്യന്‍ വിപണിയില്‍ അധികസമയവും പച്ചക്കത്തിച്ചിരുന്നു. കൂടാതെ രാജ്യത്തെ ശക്തമായ ബാങ്കിങ് സംവിധാനം പരിഗണിക്കുമ്പോള്‍ ലോണ്‍ കുംഭകോണം…

Read More »
Uncategorized

ലോണ്‍ കുംഭകോണം; നിഫ്റ്റി താഴോട്ട്


മുംബൈ: ഹൗസിങ് ലോണ്‍ കുംഭകോണവുമായി ബന്ധപ്പെട്ട് എല്‍.ഐ.സി ഹൗസിങ് ഫിനാന്‍സ് ഓഫിസുകളില്‍ സി.ബി.ഐ സംഘം റെയ്ഡ് നടത്തിയ തിനെ തുടര്‍ന്ന് ഓഹരി വിപണിയില്‍ ഇടിവ്. ബാങ്കിങ്, റിയാലിറ്റി മേഖലകളില്‍ പ്രവര്‍ത്തിക്കുന്ന പല പ്രമുഖര്‍ക്കും സാമ്പത്തിക തിരിമറിയില്‍ പങ്കുണ്ടെന്ന് വ്യക്തമായ സൂചനകള്‍ ലഭിച്ചിട്ടുണ്ടെന്ന വാര്‍ത്ത പുറത്തുവരാന്‍ തുടങ്ങിയതോടെ വിപണി താഴേക്ക് പോരുകയായിരുന്നു. ദിവസത്തിന്റെ അധികപങ്കും മുന്നേറ്റം പ്രകടമാക്കിയ വിപണി അവസാന അരമണിക്കൂറിനുള്ളിലാണ് തിരിച്ചുള്ള യാത്ര നടത്തിയത്. എല്‍.ഐ.സി ഹൗസിങ് ഫിനാന്‍സ് ഓഹരികള്‍ ഇന്ന് 18 ശതമാനത്തോളം തകര്‍ന്നു. നിക്ഷേപകര്‍ക്ക് ഒരു ഓഹരിയില്‍ മാത്രം 239.60 രൂപയുടെ…

Read More »
Uncategorized

വൈകാരികം:കൊറിയയില്‍ സംഘര്‍ഷാവസ്ഥ, വിപണി താഴോട്ട്


മുംബൈ: അയര്‍ലന്റിന്റെ കടക്കെണിയും ചൈനയിലെ പലിശനിരക്ക് വര്‍ധനവും പ്രാദേശികമായ അഴിമതി വിവാദങ്ങളും ഇന്ത്യന്‍ ഓഹരി വിപണിയെ കൂടുതല്‍ വൈകാരികമാക്കിയിരിക്കുന്നു. ദക്ഷിണകൊറിയയുടെ പടിഞ്ഞാറന്‍ അതിര്‍ത്തിയിലുള്ള ദ്വീപിലേക്ക് ഉത്തരകൊറിയ നടത്തിയ ഷെല്ലാക്രമണവും അതിനു മറുപടിയായി ദക്ഷിണകൊറിയന്‍ സൈന്യത്തിന്റെ പീരങ്കിയാക്രമണവും സെന്‍സെക്‌സിനെ ഒരു സമയത്ത് 600 പോയിന്റോളം താഴേക്കുവലിച്ചുവെന്നതു തന്നെയാണ് ഇതിനു ഏറ്റവും നല്ല ഉദാഹരണം. സാങ്കേതികമായി വിലയിരുത്തുമ്പോള്‍ കൊറിയന്‍ അതിര്‍ത്തിയില്‍ നടന്ന വെടിവപ്പിനോട് ഇന്ത്യന്‍ വിപണി അമിതമായാണ് പ്രതികരിച്ചത്. ക്ലോസ് ചെയ്യുമ്പോള്‍ സെന്‍സെക്‌സ് നഷ്ടം 265.75 പോയിന്റായി കുറച്ചുവെങ്കിലും വിപണിയില്‍ കരടികള്‍ ഏത് നിമിഷവും പിടിമുറുക്കുമെന്നുറപ്പായി. നിഫ്റ്റി…

Read More »
Uncategorized

നിഫ്റ്റി 6000ല്‍ തിരിച്ചെത്തി


മുംബൈ: കഴിഞ്ഞ വാരത്തിലെ വീഴ്ചയില്‍ ഇന്ത്യന്‍ ഓഹരി വിപണി ഇന്ന് മികച്ചൊരു തിരിച്ചുവരവ് നടത്തി. അനുകൂലമല്ലെങ്കിലും പ്രശ്‌നങ്ങളില്ലാത്ത ആഗോളവിപണി, കടക്കെണിയില്‍ കുടുങ്ങിയ അയര്‍ലന്റിനുള്ള സാമ്പത്തികപാക്കേജുകള്‍, ഈ മാസത്തെ ഫ്യൂച്ചര്‍ വ്യാപാരത്തിന്റെ അവസാനവാരം തുടങ്ങിയ ഘടകങ്ങള്‍ ചേര്‍ന്നാണ് വിപണിയില്‍ പച്ചക്കത്തിച്ചത്. മുംബൈ ഓഹരി സൂചികയായ സെന്‍സെക്‌സ് 372.15 പോയിന്റുയര്‍ന്ന് 19957.59ലും ദേശീയ ഓഹരി സൂചികയായ നിഫ്റ്റി 119.70 വര്‍ധിച്ച് 6010ലും വില്‍പ്പ അവസാനിപ്പിച്ചു. അതേ സമയം നിഫ്റ്റിയുടെ 50 ദിവസത്തെ ശരാശരി വിലയിരുത്തുമ്പോള്‍ തിരുത്തല്‍ പൂര്‍ണമായിട്ടില്ലെന്നും നിക്ഷേപകര്‍ കരുതലോടെ നീങ്ങണമെന്നും വിദഗ്ധര്‍ നിര്‍ദ്ദേശിക്കുന്നു. വിദേശനിക്ഷേപ സ്ഥാപനങ്ങളില്‍…

Read More »
Uncategorized

വിപണി തിരുത്തലിന്റെ വഴിയേ…


മുംബൈ: നിര്‍ണായകമായ സപ്പോര്‍ട്ടിങ് പോയിന്റുകള്‍ തകര്‍ത്തുകൊണ്ട് ഇന്ത്യന്‍ ഓഹരി വിപണി ഇന്ന് തിരുത്തലിന്റെ വഴിയിലേക്ക് തിരിഞ്ഞു. സെന്‍സെക്‌സ് 345.20 താഴ്ന്ന് 19585.44ലും നിഫ്റ്റി 108.50 കുറഞ്ഞ് 5890.30ലും ക്ലോസ് ചെയ്തു. സെന്‍സെക്‌സിലെ രണ്ടുമാസത്തെ ഏറ്റവും താഴ്ന്ന പോയിന്റാണിത്. അമേരിക്ക, യൂറോപ്പ്, ഏഷ്യന്‍ വിപണികള്‍ തലേ ദിവസം നേട്ടത്തോടെ ക്ലോസ് ചെയ്തതില്‍ നിന്നു ആവേശം ഉള്‍കൊണ്ട് ഇന്ത്യന്‍ വിപണിയിലും ലാഭത്തിലാണ് വില്‍പ്പനതുടങ്ങിയത്. എന്നാല്‍ ഈ മുന്നേറ്റം കുറച്ചുനേരം മാത്രമാണ് നീണ്ടുനിന്നത്. നിക്ഷേപകര്‍ ഏറെ പേടിയോടെയാണ് ഇന്നു വിപണിയെ സമീപിച്ചത്. അമേരിക്കയിലെയും യൂറോപ്പിലെയും പ്രതിസന്ധികള്‍ക്ക് താല്‍ക്കാലിക പരിഹാരമായ…

Read More »
Uncategorized

ടൈക്കൂണുകള്‍ വരുന്നു കരുതിയിരിക്കുക


ഷെയറില്‍ പണം മുടക്കൂ..വര്‍ഷത്തിനുള്ളില്‍ കോടീശ്വരനാകൂ… ഇത്തരത്തില്‍ മോഹനവാഗ്ദാനങ്ങളുമായി ഇതിനകം പലരും നിങ്ങളെ സമീപിച്ചിട്ടുണ്ടാവും. നെറ്റ്‌വര്‍ക്ക് മാര്‍ക്കറ്റിങിന് വേണ്ടത്ര തിളങ്ങാന്‍ കഴിയാത്ത ഇന്ത്യന്‍ വിപണിയില്‍ പുത്തന്‍പരീക്ഷണങ്ങളുമായി പല കമ്പനികളും രംഗത്തെത്തി കഴിഞ്ഞു. എന്നാല്‍ ഇവര്‍ പറയുന്ന ഷെയറിന് ഇന്ത്യന്‍ ഓഹരി വിപണിയുമായി പുലബന്ധം പോലും ഉണ്ടാവില്ല. കാരണം വിപണിയില്‍ ട്രേഡിങ് നടത്താന്‍ കര്‍ശനമായ നിയമങ്ങളും നിയന്ത്രണങ്ങളും ഉണ്ട്. നിങ്ങളില്‍ നിന്ന് പണം വാങ്ങി ട്രേഡിങ് നടത്താന്‍ സെബിയുടെ പോര്‍ട്ട് ഫോളിയോമാനേജ്‌മെന്റ് ലൈസന്‍സ് ഉള്ളവര്‍ക്കു മാത്രമേ പറ്റൂ..ഇതിനു മിനിമം അഞ്ചു ലക്ഷം രൂപയെങ്കിലും നിക്ഷേപിക്കണം. ആട്, മാഞ്ചിയം,തേക്കിലൂടെ…

Read More »