Uncategorized

ആടിയുലഞ്ഞ വിപണി ഒടുവില്‍ ലാഭത്തില്‍, ബാങ്കിങ് മേഖല ഇടിഞ്ഞു


മുംബൈ: ലാഭത്തിനും നഷ്ടത്തിനുമിടയില്‍ കരണം മറിഞ്ഞു കളിച്ച ഇന്ത്യന്‍ ഓഹരി വിപണി ഒടുവില്‍ നേട്ടത്തില്‍ ക്ലോസ് ചെയ്തു. സെന്‍സെക്‌സ് 65.50 ഉയര്‍ന്ന് 19930.64ലും നിഫ്റ്റി 10.10 പോയിന്റ് വര്‍ധിച്ച് 5998.80ലുമാണ് വില്‍പ്പന അവസാനിപ്പിച്ചത്. മെറ്റല്‍, ഓട്ടോ സ്‌റ്റോക്കുകള്‍ മുന്നേറ്റം നടത്തിയപ്പോള്‍ ബാങ്കിങ്,ടെലികോം മേഖല കനത്ത തിരിച്ചടിയാണ് നേരിട്ടത്. പണം വഴിവിട്ടുചെലവാക്കുന്നുവെന്ന പരാതിവ്യാപകമായതിനെ തുടര്‍ന്ന് മൈക്രോഫിനാന്‍സ് സ്ഥാപനങ്ങള്‍ക്ക് പണം കടം കൊടുക്കേണ്ടന്ന ബാങ്കുകളുടെ നിലപാട് എസ്.കെ.എസ് മൈക്രോഫിനാന്‍സിനെയാണ് ഏറ്റവും ഗുരുതരമായി ബാധിച്ചത്. ഇന്നു മാത്രം ഏകദേശം 20 പോയിന്റിന്റെ ഇടിവാണ് ഈ ഓഹരിക്കുണ്ടായത്. 2 ജി…

Read More »
Uncategorized

ഇത്തിസലാത്ത്, യൂനിനോര്‍, വീഡിയോകോണ്‍ മൊബൈല്‍ ലൈസന്‍സുകള്‍ റദ്ദാക്കണമെന്ന് ട്രായ്


ന്യൂഡല്‍ഹി: ഇന്ത്യയിലെ പുതിയ മൊബൈല്‍ സേവനദാതാക്കളായ സ്വാന്‍(ഇത്തിസലാത്ത്), യൂനിനോര്‍, വീഡിയോകോണ്‍ അടക്കം 64 കമ്പനികളുടെ ലൈസന്‍സ് റദ്ദാക്കണമെന്ന് ടെലികോം റഗുലേറ്ററി അഥോറിറ്റിയായ ട്രായ് ഗവണ്‍മെന്റിനോട് ആവശ്യപ്പെട്ടു.

Read More »
Uncategorized

അര്‍ജന്റീന-ബ്രസീല്‍ പോരാട്ടം ഇന്ന്


ഖത്തര്‍ ഇന്ന് തീപാറുന്ന ഫുട്‌ബോള്‍ പോരാട്ടത്തിന് വേദിയാവും. ലോകത്ത് ഏറ്റവും കൂടുതല്‍ ആരാധാകരുള്ള ബ്രസീലും അര്‍ജന്റീനയും ഒരു സൗഹൃദപോരാട്ടത്തിനായി ഇന്ന് കളത്തിലിറങ്ങും. ഇന്ത്യന്‍ സമയം രാത്രി 10.30 മുതല്‍ livestreamingsport.comഎന്ന വെബ്‌സൈറ്റില്‍ കളി കാണാവുന്നതാണ്.

Read More »
Uncategorized

ഹോസ്റ്റിങ് അതികായരുടെ ലയനം


വെബ് സെര്‍വര്‍ ലോകത്തെ രാജാക്കന്മാരാണ് സോഫ്റ്റ്‌ലെയറും, ദ പ്ലാനറ്റും. മാസങ്ങളായി പുകഞ്ഞുകൊണ്ടിരിക്കുന്ന ലയനവാര്‍ത്ത സ്ഥിരീകരിച്ചുകൊണ്ട് പ്ലാനറ്റ് ഇമെയില്‍ അയയ്ക്കാന്‍ തുടങ്ങി കഴിഞ്ഞു. പുതിയ കരാര്‍ പ്രകാരം പ്ലാനറ്റ് ഇനി മുതല്‍ സോഫ്റ്റ്‌ലെയര്‍ എന്ന പേരിലാണ് അറിയപ്പെടുക. 48000 സെര്‍വറുകളും 20000 ഉപഭോക്താക്കളും 15.7 മില്യന്‍ വെബ്‌സൈറ്റും സ്വന്തമായുള്ള പ്ലാനറ്റ് സ്വകാര്യമേഖലയിലെ ഏറ്റവും വലിയ സെര്‍വര്‍ കമ്പനിയായിരുന്നു. ഇപ്പോള്‍ സോഫ്റ്റ് ലെയറിന്റെ സി.ഇ.ഒ ആയ ലാന്‍സ് ക്രോസ്ബി പോലും ഒരു കാലത്ത് പ്ലാനറ്റിന്റെ ജീവനക്കാരനായിരുന്നു. രണ്ടു കമ്പനികളും ഒന്നു ചേരുന്നതോടെ സോഫ്റ്റ്‌ലെയര്‍ 80000 സെര്‍വറുകളുള്ള കൂറ്റന്‍…

Read More »
Uncategorized

ചൈനീസ് ഫോബിയ, വിപണി താഴോട്ട്


മുംബൈ: പണപ്പെരുപ്പം തടയുന്നതിന് ചൈന നിരക്ക് വര്‍ധനയടക്കമുള്ള കര്‍ശന നടപടികളുമായി മുന്നോട്ടുപോവുമെന്ന റിപോര്‍ട്ടുകള്‍ സജീവമായതിനെ തുടര്‍ന്ന് ഓഹരി വിപണിയില്‍ തകര്‍ച്ച. 20372ല്‍ വില്‍പ്പന തുടങ്ങിയ സെന്‍സെക്‌സ് 19832 പോയിന്റ് വരെ താഴ്ന്നതിനുശേഷം രണ്ടു ശതമാനം നഷ്ടത്തോടെ(445 പോയിന്റ്) 19865.14ല്‍ ക്ലോസ് ചെയ്തു. കഴിഞ്ഞ 11 സെഷനുകളിലായി ഏറ്റവും മികച്ചതെന്ന് കരുതിയിരുന്ന സപ്പോര്‍ട്ടിങ് ലെവലുകളെല്ലാം തകര്‍ത്തായിരുന്നു നിഫ്റ്റിയുടെ പതനം. 133 പോയിന്റ് കുറഞ്ഞ് 5988.70ലാണ് ദേശീയ ഓഹരി സൂചിക വില്‍പ്പന നിര്‍ത്തിയത്. ലക്ഷ്യബോധമില്ലാത്ത അമേരിക്ക, യൂറോപ്പ് വിപണിക്കൊപ്പം ചൈനീസ് മാര്‍ക്കറ്റിലെ സമ്മര്‍ദ്ദവും ചേര്‍ന്നതോടെ ഒട്ടുമിക്ക ഏഷ്യന്‍വിപണികളും…

Read More »
Uncategorized

ഗൂഗിള്‍ ഹോട്ട്‌പോട്ട് പുറത്തിറക്കി


പ്രാദേശികമായ സേവനങ്ങളെയും ഉല്‍പ്പന്നങ്ങളെയും പരിചയപ്പെടുത്തുന്ന ഹോട്ട്‌പോട്ട് ഗൂഗിള്‍ പുറത്തിറക്കി. powered by you and your friends എന്ന മുദ്രാവാക്യവുമായാണ് ഇത്തവണ ഗൂഗിളിന്റെ വരവ്. സ്ഥലങ്ങള്‍ കേന്ദ്രീകരിച്ചുള്ള വിപണനതന്ത്രങ്ങളാണ് ഓണ്‍ലൈന്‍ മേഖലയില്‍ ഇപ്പോള്‍ അതിവേഗം പ്രചാരം നേടികൊണ്ടിരിക്കുന്നത്. പ്രാദേശികപോര്‍ട്ടലുകളും ചാനലുകളും സ്ഥാപനങ്ങളും ഇന്ന് ഓണ്‍ലൈന്‍ വിപണിയില്‍ ശക്തമായ സ്വാധീനമുറപ്പിച്ചുകൊണ്ടിരിക്കുകയാണ്. സ്ഥലങ്ങള്‍, ചിത്രങ്ങള്‍,അക്ഷാംശ-രേഖാംശങ്ങള്‍എന്നീ വിവരങ്ങളെ അടിസ്ഥാനമാക്കി പ്രവര്‍ത്തിക്കുന്നതാണ് ഹോട്ട്‌പോട്ട്. ഗൂഗിള്‍ പ്ലേസസിനെ കൂടുതല്‍ ജനകീയമാക്കുകയാണ് ഗൂഗിള്‍ ചെയ്തിരിക്കുന്നത്. ഓരോ സ്ഥാപനത്തെയും റിവ്യും ചെയ്യാനും അത് രേഖപ്പെടുത്താനും ഈ സംവിധാനത്തിലൂടെ സാധിക്കും. ഗൂഗിള്‍ നിക്ക് നെയിമില്‍ നിന്നു…

Read More »
Uncategorized

ഒടുവില്‍ ഫേസ് ബുക്ക് പ്രഖ്യാപിച്ചു; ‘it’s not email’


സാന്‍ഫ്രാന്‍സിസ്‌കോ: ഏറ്റവും പുതിയ സന്ദേശസംവിധാനം ഒരുക്കുന്ന തിരക്കിലാണ് ഞങ്ങള്‍-സാന്‍ഫ്രാന്‍സിസ്‌കോയില്‍ മാധ്യമപ്രവര്‍ത്തകര്‍ക്കു മുന്നില്‍ ഫേസ് ബുക്ക് സി.ഇ.ഒ മാര്‍ക്ക് സുക്കെര്‍ബര്‍ഗ് വെളിപ്പെടുത്തി. നിലവിലുള്ള രീതിയില്‍ നിന്ന് വ്യത്യസ്തമായ ഒരു മെസ്സേജിങ് രീതിയാണ് ഉദ്ദേശിക്കുന്നത്. ഇതെന്തായാലും ഇപ്പോഴുള്ള ഇമെയില്‍ രീതിയല്ല. ഇപ്പോള്‍ പ്രതിദിനം നാലു ബില്യണ്‍ സന്ദേശങ്ങളാണ് ഫേസ്ബുക്കിലൂടെ കൈമാറുന്നത്-അദ്ദേഹം വ്യക്തമാക്കി. മെസ്സേജസ് എന്നു പേരിട്ടിരിക്കുന്ന ഇതില്‍ ലോഗിന്‍ ചെയ്യാനായി താഴെ പറയുന്ന ലിങ്കില്‍ ക്ലിക്ക് ചെയ്യൂ..നിങ്ങള്‍ക്ക് ആക്ടിവേറ്റ് ചെയ്യാനുള്ള ഇന്‍വിറ്റേഷന്‍ ലഭിക്കും. http://www.facebook.com/about/messages/ more details http://www.facebook.com/help/?topic=new_messages

Read More »
Uncategorized

ബാങ്കിങ് ഓഹരികളുടെ കരുത്തില്‍ സെന്‍സെക്‌സ് 152 പോയിന്റ് മുന്നേറി


മുംബൈ: ഇന്ന് ഏറെ കയറ്റിറക്കങ്ങള്‍ കണ്ട ഇന്ത്യന്‍ ഓഹരി വിപണി അവസാന മണിക്കൂറിലെ തകര്‍പ്പന്‍ പ്രകടനത്തോടെ നേട്ടത്തില്‍ ക്ലോസ് ചെയ്തു. സെന്‍സെക്‌സ് .76 ശതമാനം(152.80) ഉയര്‍ന്ന് 20309.69ലും നിഫ്റ്റി .82 ശതമാനം(49.91) വര്‍ധിച്ച്  6121.60ലുമാണ് വില്‍പ്പന നിര്‍ത്തിയത്. ബാങ്കിങ്, ഹെല്‍ത്ത്‌കെയര്‍ മേഖലകളുടെ മികച്ച മുന്നേറ്റാണ് വിപണിയില്‍ പച്ചക്കത്തിച്ചത്. അതേ സമയം റിയാലിറ്റി സ്റ്റോക്കുകള്‍ ഇന്നും കനത്ത തിരിച്ചടി നേരിട്ടു. 6030-5970 ലെവല്‍ നിഫ്റ്റിക്ക് നല്ലൊരു സപ്പോര്‍ട്ടിങ് ലെവലാണെന്ന് ഇന്നത്തെ വില്‍പ്പനയില്‍ നിന്നു മനസ്സിലായി. കൂടാതെ വിപണിയുടെ മുന്നോട്ടുള്ള കുതിപ്പിന് യാതൊരു ക്ഷീണവും സംഭവിച്ചിട്ടില്ല. ഈ തിരുത്തലില്‍…

Read More »