Uncategorized

റോക്ക് മെല്‍റ്റ് വരവായി -video


വേഗതയേറിയ ഇന്നത്തെ ലോകത്ത് സോഷ്യല്‍ കമ്യൂണിറ്റികളെ മുഴുവന്‍ കൂട്ടിയിണക്കി കൊണ്ട് ഒരു പുതിയ ക്ലൗഡ് സപ്പോര്‍ട്ടഡ് ബ്രൗസര്‍ വരുന്നു-റോക്ക്‌മെല്‍റ്റ്(Rockmelt).

Read More »
Uncategorized

ലാഭക്കൊയ്ത്തില്‍ വിപണിയ്ക്ക് ക്ഷീണം


മുംബൈ: ഇന്ത്യന്‍ ഓഹരി വിപണിയില്‍ ഇന്ന് നഷ്ടത്തിന്റെ ദിവസം. വെള്ളിയാഴ്ചയിലെ മുഹൂര്‍ത്ത വ്യാപാരത്തില്‍ നേടിയ കുതിപ്പില്‍ നിന്നും നേട്ടുണ്ടാക്കാന്‍ നിക്ഷേപകര്‍ നടത്തിയ ശ്രമങ്ങളാണ് വിപണിയില്‍ സമ്മര്‍ദ്ദമുണ്ടാക്കിയത്. സെന്‍സെക്‌സ് 152.58 പോയിന്റ് താഴ്ന്ന് 20852.38ലും നിഫ്റ്റി 39.25 പോയിന്റ് കുറഞ്ഞ് 6273.20ലും വില്‍പ്പന അവസാനിപ്പിച്ചു. ഇതിനു പ്രധാനമായും മൂന്നു കാരണങ്ങളാണുള്ളത്. മുഹൂര്‍ത്ത വ്യാപാരത്തില്‍ വിപണി നേട്ടമുണ്ടാക്കിയെങ്കിലും വിശ്വാസപ്രകാരം പുതിയ ഓഹരികള്‍ വാങ്ങികൂട്ടാനാണ് എല്ലാവരും ശ്രമിച്ചത്. അമേരിക്ക, യൂറോപ്പ് വിപണികളില്‍ നിന്ന് കാര്യമായ പിന്തുണയൊന്നും ലഭിക്കാതിരുന്നതും വിപണിയില്‍ ശക്തമായ സ്വാധീനമുള്ള ചില കമ്പനികളുടെ രണ്ടാം പാദഫലം അനുകൂലമല്ലെന്ന…

Read More »
Uncategorized

ഓഹരി വ്യാപാരത്തിന് ഒരു ബജറ്റ്


നിങ്ങള്‍ ഓഹരി വിപണിയില്‍ പണം നിക്ഷേപിക്കാന്‍ ആഗ്രഹിക്കുന്ന വ്യക്തിയാണോ? ഏതെങ്കിലും ഒരിടത്ത് ഡി.പി എക്കൗണ്ട് തുറന്ന് ഉള്ള പണമ്ലെലാം അവിടെ നിക്ഷേപിച്ച്, പിന്നീട് പണമെല്ലാം പോയോ,,എന്നു വിളിച്ചുപറഞ്ഞു നടക്കുന്ന ആയിരങ്ങളില്‍ ഒരാളാവാതിരിക്കാന്‍ നിങ്ങള്‍ക്ക് ആഗ്രഹമുണ്ടോ? നിക്ഷേപകരെ നമുക്ക് രണ്ടായി തരംതിരിക്കാം. കൈയില്‍ പ്രത്യേകിച്ച് നീക്കിയിരിപ്പൊന്നുമില്ലെങ്കിലും പ്രതിമാസം ഒരു നിശ്ചിതതുക നിക്ഷേപിക്കാന്‍ തയ്യാറുള്ളവരാണ് ആദ്യത്തെ വിഭാഗം. കൈയിലോ ബാങ്കിലോ കരുതി വച്ചിരിക്കുന്ന പണുളളവരും ഗോള്‍ഡ് ലോണിയിലൂടെയോ ചിട്ടിയിലൂടെയോ തുക സമാഹരിക്കാന്‍ കഴിവുള്ളവരുമാണ് രണ്ടാമത്തെ വിഭാഗത്തില്‍ പെട്ടത്. ആദ്യത്തെ വിഭാഗത്തെ നമുക്ക് പരിഗണിക്കാം. ഈ വിഭാഗത്തിന് ഡി.പി…

Read More »
Uncategorized

മുഹൂര്‍ത്ത വ്യാപാരത്തില്‍ സെന്‍സെക്‌സും നിഫ്റ്റിയും ചരിത്രം മാറ്റിയെഴുതി


മുംബൈ: പുതുവര്‍ഷമായ സംവത് 2067ലും വിപണി തകര്‍പ്പന്‍ പ്രകടനം കാഴ്ചവയ്ക്കുമെന്ന പ്രതീക്ഷയോടെ ദീപാവലി ദിവസത്തെ മുഹൂര്‍ത്ത വ്യാപാരത്തിന് തിരശ്ശീല വീണു. സെന്‍സെക്‌സ് 539.22 പോയിന്റ് നേട്ടത്തോടെ 21004.96ലും നിഫ്റ്റി 121.30 അധികരിച്ച് 6281.80ലുമാണ് ക്ലോസ് ചെയ്തത്. സെന്‍സെക്‌സ് ഇന്‍ട്രാഡേയിലെ ഏറ്റവും മികച്ച ഉയരമായ 20917.00 മറികടന്നുവെന്നതും നിഫ്റ്റി ഏറ്റവും മികച്ച സപ്പോര്‍ട്ടിങ് ലെവലായി വിലയിരുത്തുന്ന 6300 സ്പര്‍ശിച്ചുവെന്നതും ഈ ദീപാവലി ദിവസത്തിന്റ പ്രത്യേകതയാണ്. സെന്‍സെക്‌സ് എക്കാലത്തെയും മികച്ച നേട്ടത്തിലാണ് മുന്നോട്ടുപോവുന്നത്. അമേരിക്ക, യൂറോപ്പ് വിപണികളില്‍ നിന്ന് കാര്യമായ പിന്തുണ ലഭിച്ചില്ലെങ്കിലും ഇന്ന് ഏഷ്യന്‍ വിപണികള്‍ക്ക്…

Read More »
Uncategorized

കോള്‍ഇന്ത്യയുടെ അരങ്ങേറ്റം കസറി, സെന്‍സെക്‌സ് റെക്കോഡ് ഉയരത്തില്‍


മുംബൈ: രാജ്യത്തെ ഏറ്റവും വലിയ ഐ.പി.ഒയായ കോള്‍ ഇന്ത്യയുടെ അരങ്ങേറ്റവും 600 മില്യന്‍ ഡോളര്‍ മതിപ്പുവിലയുള്ള ബോണ്ടുകള്‍ വാങ്ങാനുള്ള യു.എസ് ഫെഡറല്‍ റിസര്‍വിന്റെ തീരുമാനവും ഇന്ത്യന്‍ ഓഹരി വിപണിയില്‍ ദീപാവലി തീര്‍ത്തു. കോള്‍ ഇന്ത്യ ഇഷ്യു പ്രൈസായ 245ല്‍ നിന്ന് 40 ശതമാനം വര്‍ധനവോടെ 342.35ലെത്തി ദ്വിതീയ മാര്‍ക്കറ്റിലെ തുടക്കം ഗംഭീരമാക്കി. ദേശീയ ഓഹരി സൂചികയായ നിഫ്റ്റി 121.30 പോയിന്റ് വര്‍ധിച്ച് 6281.80ലും സെന്‍സെക്‌സ് 427.83 പോയിന്റ് വര്‍ധിച്ച് 20893.57ലും ക്ലോസ് ചെയ്തു. 2008 ജനുവരി ഒന്നിലെ 20878 എന്ന റെക്കോഡാണ് ഇവിടെ പഴങ്കഥയായത്. അമേരിക്കന്‍ വിപണിയില്‍ നിന്നുള്ള പിന്തുണയുടെ പിന്‍ബലത്തില്‍ ഏഷ്യന്‍, യൂറോപ്യന്‍ വിപണികള്‍ മികച്ച പ്രകടനമാണ് കാഴ്ചവച്ചത്.

Read More »
Uncategorized

കോള്‍ ഇന്ത്യ നാളെ വിപണിയിലെത്തും


മുംബൈ: സാമ്പത്തിക മേഖലയെ സുസ്ഥിരമാക്കാന്‍ അമേരിക്കന്‍ ഫെഡറല്‍ റിസര്‍വ് കൂടുതല്‍ ഇളവുകള്‍ പ്രഖ്യാപിക്കാനിടയുണ്ടെന്ന വാര്‍ത്തകളുടെ കരുത്തില്‍ ഇന്ത്യന്‍ ഓഹരി വിപണി ഇന്നു മികച്ച പ്രകടനം കാഴ്ചവച്ചു. റിപ്പോ, റിവേഴ്‌സ് നിരക്കുകള്‍ റിസര്‍വ് ബാങ്ക് പുതുക്കിയതിനുശേഷമുള്ള ആദ്യ ട്രേഡിങില്‍ സാമ്പത്തിക സ്ഥാപനങ്ങള്‍ തന്നെയാണ് ഏറെ നേട്ടമുണ്ടാക്കിയത്. സെന്‍സെക്‌സ് 120.05 പോയിന്റും നിഫ്റ്റി 41.50 പോയിന്റും വര്‍ധിച്ച് യഥാക്രമം 20465.74ലും 6160..50ലും വില്‍പ്പന അവസാനിപ്പിച്ചു.

Read More »
Uncategorized

ഇന്ത്യയിലെ വിദ്യാഭ്യാസനിലവാരം അമേരിക്കയേക്കാള്‍ മികച്ചത്


കൊച്ചി: ഇന്ത്യയിലെ വിദ്യാഭ്യാസ സമ്പ്രദായം അമേരിക്കയേക്കാള്‍ എത്രയോ മികച്ചതാണെന്ന് യു.എസ് വിദ്യാഭ്യാസ ചിന്തകന്‍ ബ്രൂസ് മില്ലര്‍. അമേരിക്കയിലെ വിദ്യാര്‍ഥികള്‍ അധ്യാപകരെ ചോദ്യം ചെയ്യുമ്പോള്‍ ഇന്ത്യയിലെ കുട്ടികള്‍ പഠിപ്പിക്കുന്നത് അനുസരണയോടെ മനസ്സിലാക്കുകയാണ് ചെയ്യുന്നത്. വാസ്തവത്തില്‍ അമേരിക്കയിലെ വിദ്യാഭ്യാസ രീതിയേക്കാള്‍ എത്രയോ മികച്ചതാണ് ഇന്ത്യയിലേത്. പക്ഷേ ഒരോ വര്‍ഷവും ഇന്ത്യയില്‍ നിന്ന് അരലക്ഷത്തോളം പേരാണ് അമേരിക്കയില്‍ ഉപരിപഠനത്തിനെത്തുന്നത്. അതേ സമയം അമേരിക്കയില്‍ നിന്ന് വിദ്യാഭ്യാസ ആവശ്യത്തിനായി ഇന്ത്യയിലെത്തുന്നത് അഞ്ചായിരം പേര്‍ മാത്രമാണ്- ചെന്നൈയിലെ എന്‍.ഐ.ടി.ടി.ആര്‍, ഇന്ത്യന്‍ അക്കാദമി ഓഫ് അപ്ലൈഡ് സൈക്കോളജി എന്നിവയുടെ സഹകരണത്തോടെ ഇന്‍സ്റ്റിറ്റിയൂട്ട് ഓഫ് സയന്‍സ് ആന്റ് ടെക്‌നോളജി, ആരക്കോളം സംഘടിപ്പിച്ച സെമിനാറില്‍ അമേരിക്കന്‍ അപ്രോച്ച് ടു ടെക്‌നിക്കല്‍ എജ്യുക്കേഷന്‍ എന്ന പ്രബന്ധം അവതരിപ്പിക്കുകയായിരുന്നു അദ്ദേഹം.

Read More »
Uncategorized

ഇ-ലേണിങ്


ട്രെയിന്‍ ടിക്കറ്റ് ബുക്ക് ചെയ്യാനും തിരഞ്ഞെടുപ്പില്‍ വോട്ട് ചെയ്യാനുമെല്ലാം നമ്മള്‍ ഇന്ന് ഇലക്ട്രോണിക് സംവിധാനങ്ങളെയാണ് കൂടുതല്‍ ആശ്രയിക്കുന്നത്. തീര്‍ച്ചയായും ഭാവിയിലെ വിദ്യാഭ്യാസം സംവിധാനവും ഇലക്ട്രോണിക് സഹായത്തോടെയായിരിക്കുമെന്ന കാര്യത്തില്‍ യാതൊരു സംശയവുമില്ല. ഇന്റര്‍നെറ്റും ഇലക്ട്രോണിക് ഉപകരങ്ങളും ചേര്‍ന്ന സമഗ്രമായ ഇ-ലേണിങ് സംവിധാനത്തിന്റെ കാലമാണ് വരാനിരിക്കുന്നത്. ലോകത്തില്‍ ഇന്ന് ഏറ്റവും കൂടുതല്‍ വിവരങ്ങള്‍ ശേഖരിച്ചുവച്ചിരിക്കുന്നത് വെബ്ബിലാണ്. ഇന്റര്‍നെറ്റാണെങ്കില്‍ സാധാരണക്കാരനുപോലും കൈയെത്തും ദൂരത്ത് എത്തിക്കഴിഞ്ഞു. അമേരിക്കയിലും യൂറോപ്പിലുമുള്ള സര്‍വകലാശാലകള്‍ ഇ-ലേണിങ് സംവിധാനത്തിലേക്ക് കുതിക്കുന്നതിന്റെ മുന്നോടിയായി വെബ്ബില്‍ ലഭ്യമായ വിവരങ്ങളെ മെച്ചപ്പെടുത്തുന്നതിനുള്ള ശ്രമത്തിലാണ്. മിക്ക യൂനിവേഴ്‌സിറ്റികളും വീഡിയോ ക്ലാസ്സുകളും പഠനസാമഗ്രികളും…

Read More »