ഓഹരി വ്യാപാരത്തിന് ഒരു ബജറ്റ്


നിങ്ങള്‍ ഓഹരി വിപണിയില്‍ പണം നിക്ഷേപിക്കാന്‍ ആഗ്രഹിക്കുന്ന വ്യക്തിയാണോ? ഏതെങ്കിലും ഒരിടത്ത് ഡി.പി എക്കൗണ്ട് തുറന്ന് ഉള്ള പണമ്ലെലാം അവിടെ നിക്ഷേപിച്ച്, പിന്നീട് പണമെല്ലാം പോയോ,,എന്നു വിളിച്ചുപറഞ്ഞു നടക്കുന്ന ആയിരങ്ങളില്‍ ഒരാളാവാതിരിക്കാന്‍ നിങ്ങള്‍ക്ക് ആഗ്രഹമുണ്ടോ?
നിക്ഷേപകരെ നമുക്ക് രണ്ടായി തരംതിരിക്കാം. കൈയില്‍ പ്രത്യേകിച്ച് നീക്കിയിരിപ്പൊന്നുമില്ലെങ്കിലും പ്രതിമാസം ഒരു നിശ്ചിതതുക നിക്ഷേപിക്കാന്‍ തയ്യാറുള്ളവരാണ് ആദ്യത്തെ വിഭാഗം.
കൈയിലോ ബാങ്കിലോ കരുതി വച്ചിരിക്കുന്ന പണുളളവരും ഗോള്‍ഡ് ലോണിയിലൂടെയോ ചിട്ടിയിലൂടെയോ തുക സമാഹരിക്കാന്‍ കഴിവുള്ളവരുമാണ് രണ്ടാമത്തെ വിഭാഗത്തില്‍ പെട്ടത്.

ആദ്യത്തെ വിഭാഗത്തെ നമുക്ക് പരിഗണിക്കാം. ഈ വിഭാഗത്തിന് ഡി.പി എക്കൗണ്ട് തുറന്നതിനുശേഷം വാങ്ങാന്‍ ഏറ്റവും യോജിച്ച രണ്ടോ മൂന്നോ ഷെയറുകള്‍ കണ്ടെത്തണം. ഉദാഹരണത്തിന് 2000 രൂപയാണ് ഒരു മാസം നിക്ഷേപിക്കാന്‍ കഴിയുന്നത് എന്നിരിക്കട്ടെ. ഉദാഹരണത്തിന് ഫെഡറല്‍ ബാങ്കില്‍ ഒരു വര്‍ഷം മുമ്പ് 2000 രൂപ വച്ച് നിക്ഷേപിച്ചു വരുന്ന ഒരാള്‍ക്ക് എത്ര ലാഭം കിട്ടുമെന്ന് നോക്കാം.
ജനുവരിയില വില 256 രൂപയാണെന്നിരിക്കട്ടെ.നമുക്ക് ഏഴ് ഓഹരികളാണ് 2000 രൂപയ്ക്ക് കിട്ടുക. ജൂലൈ വരെ നമുക്ക് പ്രതിമാസം 7 ഏണ്ണം വീതം വാങ്ങാന്‍ പറ്റും. തൊട്ടടുത്ത മൂന്നു മാസം ആറെണ്ണം വീതവും.(കാരണം ഓഹരിയുടെ വില കൂടുന്നുണ്ട്) അതിനടുത്ത മാസങ്ങളില്‍ നാലെണ്ണം വീതവും വാങ്ങി വയ്ക്കാം. 49+18+8=75 ഓഹരികള്‍ കൈയിലായി. ഇനി എത്ര തുക ചെലവായിയെന്ന് നോക്കാം. 12×2000=24000.00rs. ഇനി ഇപ്പോള്‍ ഷെയറിനുള്ള വില നോക്കാം. 495.65 രൂപയാണ്. അപ്പോള്‍ 75 ഓഹരികളുടെ വില 37173.75 രൂപയാണ്. ലാഭം 17173.75 രൂപ. ഇനി ശതമാനകണക്കില്‍ നോക്കിയാല്‍ ലാഭം 52 ശതമാനത്തോളം വരും. ഇത്രയില്ലെങ്കിലും ബാങ്കിലും പോസ്റ്റ് ഓഫിസിലും ഇട്ടാല്‍ കിട്ടുന്ന പണത്തിന്റെ ഇരട്ടിയെങ്കിലും കിട്ടും.

ഇനി രണ്ടാമത്തെ വിഭാഗത്തെ പരിഗണിക്കാം. ഈ ഗ്രൂപ്പില്‍ നിക്ഷേപിക്കുന്നത് 50000 രൂപയാണ്. ഈ തുകയെ നമുക്ക് മൂന്നായി തരം തിരിക്കേണ്ടതുണ്ട്. 20000+20000+10000. എന്ന ക്രമത്തില്‍ പണത്തെ ഭാഗിക്കണം. 20000 ദീര്‍ഘകാലനിക്ഷേപത്തിലും 20000 ട്രേഡിങിനും 10000 റിസര്‍വ് മണിയായും മാറ്റി വയ്ക്കുക.
ഏറ്റവും മികച്ച ഓഹരികളുടെ ഒരു ലിസ്റ്റ് തയ്യാറാക്കി അതില്‍ ഏറ്റവും മികച്ചതേതെന്ന് കണ്ടെത്തി വേണം ദീര്‍ഘകാലനിക്ഷേപത്തിനൊരുങ്ങാന്‍. ഇവിടെ നിങ്ങള്‍ക്ക് ഒരു ഓഹരി വിദഗ്ധന്റെ സേവനം തേടാം. ഉദാഹരണത്തിന് ഡിഷ് ടിവിയുടെ ഓഹരിയിലാണ് നിങ്ങള്‍ ഒരു വര്‍ഷം മുമ്പ് പണം നിക്ഷേപിക്കുന്നതെങ്കില്‍ ഒരു വര്‍ഷം കൊണ്ട് അത് വളര്‍ന്ന് 37390 രൂപയായിട്ടുണ്ടാവും. നിങ്ങള്‍ക്ക് അധികം ലഭിക്കുന്നത് 17390 രൂപയാണ്.
ഇനി ട്രേഡിങിനായി മാറ്റിവച്ച തുകയെ കുറിച്ച് പരിശോധിക്കാം. ഒരു ഓഹരി വാങ്ങി കഴിഞ്ഞാല്‍ അതില്‍ ഒരു വളര്‍ച്ചാനിരക്കും നിങ്ങള്‍ കാണണം. അത് ചുരുങ്ങിയത് 1 ശതമാനമായികൊള്ളട്ടെ. ഇങ്ങനെ കണക്കുകൂട്ടുമ്പോള്‍ പ്രതിമാസംം ഏറ്റവും ചുരുങ്ങിയത് നമുക്ക് അഞ്ച് ട്രേഡിങുകള്‍ നടത്താന്‍ കഴിയും. അത് ഉയര്‍ന്ന വിപണിയിലായാലും താഴ്ന്ന വിപണിയിലായാലും. കാരണം എപ്പോഴും ലാഭം മാത്രം പ്രതീക്ഷിക്കരുത്. സ്‌റ്റോപ്പ് ലോസ് വച്ചുവേണം ഓഹരികള്‍ കൈകാര്യം ചെയ്യേണ്ടത്. അങ്ങനെ വരുമ്പോള്‍ 20000 ഒരു മാസം അഞ്ച് ട്രേഡിങ് നടത്തിയാല്‍ ഒരു ലക്ഷത്തിന്റെ വാങ്ങല്‍ നടന്നുവെന്ന് കരുതാം. ഒരു ലക്ഷത്തിന്റ 1 ശതമാനമായി നമ്മള്‍ മനസ്സില്‍ കണക്കുകൂട്ടിനോക്കിയാല്‍ ലഭിക്കുന്ന പണം 1000 രൂപ. പ്രതിവര്‍ഷം 12000 രൂപ.
ഇനി റിസര്‍വ് പണം എന്തിനാണെന്ന് നോക്കാം. നമ്മള്‍ മികച്ച ഓഹരികള്‍ വാങ്ങിയാലും ചിലപ്പോള്‍ അപ്രതീക്ഷിതമായ കാരണങ്ങളാല്‍ വില കുറഞ്ഞേക്കും. ഇത്തരം സാഹചര്യത്തില്‍ ഓഹരിയെ കുറിച്ച് നമുക്ക് ഉറച്ചവിശ്വാസമുണ്ടെങ്കില്‍ 10000 രൂപയ്ക്ക് കൂടി അതു തന്ന വാങ്ങാം. അങ്ങനെ വരുമ്പോള്‍ നേരത്തെ വാങ്ങിയ ഉയര്‍ന്നവിലയും രണ്ടാമത് വാങ്ങിയ താഴ്ന്ന വിലയും ചേര്‍ന്ന് ഓഹരി വില ആവറേജ് ചെയ്യപ്പെടും. മികച്ച ഓഹരിയായതുകൊണ്ട് വില പെട്ടെന്ന് ഉയരുകയും ആ ഓഹരികള്‍ വിറ്റൊഴിവാക്കാന്‍ സാധിക്കുകയും ചെയ്യും. ആദ്യം വാങ്ങിയ വിലയിലെത്തികഴിഞ്ഞാല്‍ 10000 വീണ്ടും റിസര്‍വ് മണിയാക്കി മാറ്റിവയ്ക്കാം.
ഇത്തരത്തില്‍ നിക്ഷേപിക്കുന്നവര്‍ക്ക് ലഭിക്കുന്ന വരുമാനം 17390+12000. ലാഭം ഇവിടെ 60 ശതമാനത്തോളം. ഇത് മുന്നോട്ടു വയ്ക്കുന്ന ഒരു ആശയം മാത്രമാണ്. ഇതില്‍ വ്യക്തിപരമായ മാറ്റങ്ങള്‍ വരുത്തി ഓരോരുത്തര്‍ക്കും അവരുടെതായ ഒരു രീതി കണ്ടെത്താവുന്നതാണ്.

Posted in Uncategorized

മുഹൂര്‍ത്ത വ്യാപാരത്തില്‍ സെന്‍സെക്‌സും നിഫ്റ്റിയും ചരിത്രം മാറ്റിയെഴുതി

മുംബൈ: പുതുവര്‍ഷമായ സംവത് 2067ലും വിപണി തകര്‍പ്പന്‍ പ്രകടനം കാഴ്ചവയ്ക്കുമെന്ന പ്രതീക്ഷയോടെ ദീപാവലി ദിവസത്തെ മുഹൂര്‍ത്ത വ്യാപാരത്തിന് തിരശ്ശീല വീണു.
സെന്‍സെക്‌സ് 539.22 പോയിന്റ് നേട്ടത്തോടെ 21004.96ലും നിഫ്റ്റി 121.30 അധികരിച്ച് 6281.80ലുമാണ് ക്ലോസ് ചെയ്തത്. സെന്‍സെക്‌സ് ഇന്‍ട്രാഡേയിലെ ഏറ്റവും മികച്ച ഉയരമായ 20917.00 മറികടന്നുവെന്നതും നിഫ്റ്റി ഏറ്റവും മികച്ച സപ്പോര്‍ട്ടിങ് ലെവലായി വിലയിരുത്തുന്ന 6300 സ്പര്‍ശിച്ചുവെന്നതും ഈ ദീപാവലി ദിവസത്തിന്റ പ്രത്യേകതയാണ്. സെന്‍സെക്‌സ് എക്കാലത്തെയും മികച്ച നേട്ടത്തിലാണ് മുന്നോട്ടുപോവുന്നത്. അമേരിക്ക, യൂറോപ്പ് വിപണികളില്‍ നിന്ന് കാര്യമായ പിന്തുണ ലഭിച്ചില്ലെങ്കിലും ഇന്ന് ഏഷ്യന്‍ വിപണികള്‍ക്ക് തിളങ്ങാനായതും എടുത്തുപറയേണ്ട കാര്യമാണ്. ഇതിനു പ്രധാനകാരണം രാജ്യത്തെ ഏറ്റവും വലിയ ഐ.പി.ഒയായ കോള്‍ ഇന്ത്യയുടെ മാര്‍ക്കറ്റിലേക്കുള്ള വരവും മികച്ച പ്രകടനവും തന്നെയാണ്. വിപണിയിലെത്തി ഒരു മണിക്കൂറിനുള്ളില്‍ തന്നെ രാജ്യത്തെ ഏറ്റവും മൂല്യമുള്ള അഞ്ചു കമ്പനികളിലൊന്നെന്ന സ്ഥാനത്തേക്കുയരാന്‍ കോള്‍ ഇന്ത്യക്ക് സാധിച്ചിരുന്നു.
ഡിഷ് ടിവി. ജയപ്രകാശ് അസോസിയേറ്റ്‌സ്, ഐ.ഡി.ബി.ഐ, എസ്.ബി.ഐ, ഹിന്‍ഡാല്‍കോ ഇന്‍ഡസ്ട്രീസ് എന്നീ കമ്പനികളാണ് ഇന്ന് ഏറ്റവും കൂടുതല്‍ നേട്ടമുണ്ടാക്കിയത്. ഇതില്‍ സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ അതിന്റെ ഏറ്റവും ഉയര്‍ന്ന ഓഹരി വിലയിലെത്തിയ ദിവസം കൂടിയായിരുന്നു . എസ്.ബി.ഐയുടെ ഓഹരി 3489.55 രൂപയ്ക്കാണ് ഇപ്പോള്‍ വില്‍ക്കുന്നത്. ഇന്ന് ഒരു ദിവസം മാത്രം നേടിയ അധികമൂല്യം 217.50 രൂപയാണ്.
അതേ സമയം വ്യാഴാഴ്ച ഇടിഞ്ഞ രാഷ്ട്രീയകെമിക്കല്‍സ്, നാഷണല്‍ ഫെര്‍ട്ടിലൈസേഴ്‌സ്, എം.ടി.എന്‍.എല്‍, കമ്പനികള്‍ ഇന്നും തകര്‍ച്ചയെ നേരിട്ടു. ഹിന്ദുസ്ഥാന്‍ പെട്രോളിയം, സണ്‍ ടിവി നെറ്റ് വര്‍ക്ക് കമ്പനികളുടെ ഓഹരികളുടെ മൂല്യത്തിലും ഇന്ന് കുറവുണ്ടായി.

വളരെ സൂക്ഷിച്ചു ഇന്‍വെസ്റ്റ് ചെയ്യേണ്ട സമയമാണിത്. സെന്‍സെക്‌സ് 25000നു മുകളില്‍ പോവണമെങ്കില്‍ ചെറുകിട നിക്ഷേപകര്‍ ഇനിയും വിപണിയിലേക്ക് വരേണ്ടതുണ്ട്. വിപണിയിലെ സൂചനകള്‍ ശുഭപ്രതീക്ഷയാണ് നല്‍കുന്നത്ഓഹരി വിദഗ്ധന്‍ പൊറിഞ്ചു വെളിയത്ത് അഭിപ്രായപ്പെട്ടു.
കറക്ഷനു ശേഷം വിപണിയിലേക്ക് കടന്നുവരാമെന്ന് ചിന്തിക്കുന്നത് വിഡഢിത്തമാണ്. നല്ല കമ്പനിയുടെ ബിസിനസ് പാര്‍ട്ണര്‍ഷിപ്പാണ് ഓഹരികള്‍ വാങ്ങുന്നതിലൂടെ നമ്മള്‍ നേടുന്നത്. തീര്‍ച്ചയായും ഈ കമ്പനികളുടെ ഓഹരികള്‍ ഏത് സമയത്തും വാങ്ങാവുന്നതാണ്. ഇവിടെ സെന്‍സെക്‌സും നിഫ്റ്റിയും എത്രയെത്തി ചിന്തിക്കേണ്ട കാര്യമില്ലഅദ്ദേഹം കൂട്ടിച്ചേര്‍ത്തു.
വിഗാര്‍ഡ്, ടാറ്റാ ഗ്ലോബല്‍, ഭാരത് ഫോര്‍ജ്, മണപ്പുറം, ഐ.ഡി.ബി.ഐ, കെയിന്‍ ഇന്ത്യ, നെല്‍കോ, ഗ്രേറ്റ് ഈസ്‌റ്റേണ്‍ ഷിപ്പിങ്. ബജാജ് ഹോള്‍ഡിങ് ആന്റ് ഇന്‍വസ്റ്റ്‌മെന്റ്, ശ്രീരേണുകാ ഷുഗേഴ്‌സ് എന്നീ ഓഹരികളാണ് ഉത്തരേന്ത്യന്‍ പുതുവര്‍ഷത്തില്‍ ഓഹരി വിദഗ്ധര്‍ ശുപാര്‍ശ ചെയ്യുന്നത്.

സംവത്: ഹൈന്ദവ വര്‍ഷമാണിത്.
മുഹൂര്‍ത്തവ്യാപാരം: ദീപാവലി ദിവസമായ ഇന്ന് പുതുവര്‍ഷമായാണ് വിശ്വാസികള്‍ കരുതുന്നത്. ഇതേ ദിവസം പൊതുവേ അവധിയാണെങ്കിലും പുതു വര്‍ഷത്തിന്റെ മുന്നോടിയായി ഒരു മണിക്കൂറോളം നീണ്ടു നില്‍ക്കുന്ന ട്രേഡിങ് നടക്കാറുണ്ട്.

Posted in Uncategorized

കോള്‍ഇന്ത്യയുടെ അരങ്ങേറ്റം കസറി, സെന്‍സെക്‌സ് റെക്കോഡ് ഉയരത്തില്‍

മുംബൈ: രാജ്യത്തെ ഏറ്റവും വലിയ ഐ.പി.ഒയായ കോള്‍ ഇന്ത്യയുടെ അരങ്ങേറ്റവും 600 മില്യന്‍ ഡോളര്‍ മതിപ്പുവിലയുള്ള ബോണ്ടുകള്‍ വാങ്ങാനുള്ള യു.എസ് ഫെഡറല്‍ റിസര്‍വിന്റെ തീരുമാനവും ഇന്ത്യന്‍ ഓഹരി വിപണിയില്‍ ദീപാവലി തീര്‍ത്തു. കോള്‍ ഇന്ത്യ ഇഷ്യു പ്രൈസായ 245ല്‍ നിന്ന് 40 ശതമാനം വര്‍ധനവോടെ 342.35ലെത്തി ദ്വിതീയ മാര്‍ക്കറ്റിലെ തുടക്കം ഗംഭീരമാക്കി. ദേശീയ ഓഹരി സൂചികയായ നിഫ്റ്റി 121.30 പോയിന്റ് വര്‍ധിച്ച് 6281.80ലും സെന്‍സെക്‌സ് 427.83 പോയിന്റ് വര്‍ധിച്ച് 20893.57ലും ക്ലോസ് ചെയ്തു. 2008 ജനുവരി ഒന്നിലെ 20878 എന്ന റെക്കോഡാണ് ഇവിടെ പഴങ്കഥയായത്. അമേരിക്കന്‍ വിപണിയില്‍ നിന്നുള്ള പിന്തുണയുടെ പിന്‍ബലത്തില്‍ ഏഷ്യന്‍, യൂറോപ്യന്‍ വിപണികള്‍ മികച്ച പ്രകടനമാണ് കാഴ്ചവച്ചത്.
റിലയന്‍സ് ഇന്‍ഡസ്ട്രീസും ഒ.എന്‍.ജി.സിയും നേതൃത്വം നല്‍കുന്ന എണ്ണ മേഖലയാണ് ഇന്ന് ഏറ്റവും കൂടുതല്‍ നേട്ടമുണ്ടാക്കിയത്. മെറ്റല്‍,ബാങ്ക്, റിയാലിറ്റി, ഓട്ടോമൊബൈല്‍, ഐടി വിഭാഗങ്ങളും മോശമല്ലാത്ത പ്രകടനമാണ് കാഴ്ചവച്ചത്. അതേ സമയം കാപ്പിറ്റല്‍ ഗൂഡ്‌സ്, പവര്‍, എഫ്.എം.സി.ജി മേഖലകള്‍ക്ക് വിപണിയുടെ ഇന്നത്തെ കുതിപ്പില്‍ നിന്ന് ലാഭമുണ്ടാക്കാനായില്ല.
ഇന്ന് നേട്ടമുണ്ടാക്കിയ ഓഹരികളെ ശതമാനക്കണക്കില്‍ വിലയിരുത്തുമ്പോള്‍ ഡിഷ് ടിവിയാണ് ഏറ്റവും മുന്നില്‍. ഒറ്റ ദിവസം കൊണ്ട് 5.69 ശതമാനത്തിന്റെ വളര്‍ച്ചയാണ് ഈ ഓഹരി നേടിയത്. ഹിന്ദു സ്ഥാന്‍ സിങ് 68.05 രൂപയുടെയും ഐ.ഡി.ബിഐ 9.60 രൂപയുടെയും എസ്.ബി.ഐ 162.85 രൂപയുടെയും ഗ്രേറ്റ് ഈസ്റ്റേണ്‍ 17.15 രൂപയുടെയും അധികമൂല്യം നേടി തൊട്ടുപിറകിലെത്തി. സാമ്പത്തികലാഭം നോക്കുമ്പോള്‍ എസ്.ബി.ഐ, റിലയന്‍സ് ഇന്‍ഡസ്ട്രീസ് ഹിന്‍ഡാല്‍കോ, എച്ച്.ഡി.എഫ്.സി, ഒ.എന്‍.ജി.സി, മഹീന്ദ്ര ആന്റ് മഹീന്ദ്ര എന്നീ ഓഹരികളാണ് ഏറ്റവും മുന്നിലെത്തിയത്.
കഴിഞ്ഞ ദിവസം റെക്കോഡ് ഉയരത്തിലെത്തിയ രാഷ്ട്രീയ കെമിക്കല്‍സിന് ഇന്ന് കനത്ത തിരിച്ചടിയേറ്റു. 122.50ല്‍ വില്‍പ്പന ആരംഭിച്ച ഓഹരി 6.95 രൂപ താഴ്ന്ന് 115.55ലാണ് വില്‍പ്പന നിര്‍ത്തിയത്. നാഷണല്‍ ഫെര്‍ട്ടിലൈസേഴ്‌സ്, എം.ടി.എന്‍.എല്‍, ഗ്ലെന്‍മാര്‍ക്ക്, ഇന്ത്യന്‍ ഓയില്‍ കോര്‍പ്പറേഷന്‍ ഓഹരികള്‍ക്കും നിലമെച്ചപ്പെടുത്താനായില്ല.
നാളെ അവധിയാണെങ്കിലും ദീപാവലി പ്രമാണിച്ചുള്ള mahurat ട്രേഡിങിനായി വിപണി തുറക്കും. വൈകുന്നേരം 6.15ന് തുറക്കുന്ന വിപണി 7.00ന് ക്ലോസ് ചെയ്യും.
Posted in Uncategorized

കോള്‍ ഇന്ത്യ നാളെ വിപണിയിലെത്തും

മുംബൈ: സാമ്പത്തിക മേഖലയെ സുസ്ഥിരമാക്കാന്‍ അമേരിക്കന്‍ ഫെഡറല്‍ റിസര്‍വ് കൂടുതല്‍ ഇളവുകള്‍ പ്രഖ്യാപിക്കാനിടയുണ്ടെന്ന വാര്‍ത്തകളുടെ കരുത്തില്‍ ഇന്ത്യന്‍ ഓഹരി വിപണി ഇന്നു മികച്ച പ്രകടനം കാഴ്ചവച്ചു. റിപ്പോ, റിവേഴ്‌സ് നിരക്കുകള്‍ റിസര്‍വ് ബാങ്ക് പുതുക്കിയതിനുശേഷമുള്ള ആദ്യ ട്രേഡിങില്‍ സാമ്പത്തിക സ്ഥാപനങ്ങള്‍ തന്നെയാണ് ഏറെ നേട്ടമുണ്ടാക്കിയത്. സെന്‍സെക്‌സ് 120.05 പോയിന്റും നിഫ്റ്റി 41.50 പോയിന്റും വര്‍ധിച്ച് യഥാക്രമം 20465.74ലും 6160..50ലും വില്‍പ്പന അവസാനിപ്പിച്ചു.
ആറുമാസത്തോളമായി തണുപ്പന്‍ പ്രകടനം കാഴ്ചവയ്ക്കുന്ന രാഷ്ട്രീയ കെമിക്കല്‍സ് ആന്റ് ഫെര്‍ട്ടിലൈസേഴ്‌സ് ലിമിറ്റഡാണ് ഇന്ന് ഏറെ തിളങ്ങിയത്. 52 ആഴ്ചയിലെ ഏറ്റവും മികച്ച ഉയരമായ 117.90ഉം തകര്‍ത്ത് മുന്നേറിയ ഓഹരി ഒരിയ്ക്കല്‍ 125.10വരെയെത്തിയിരുന്നു. ക്ലോസ് ചെയ്യുമ്പോള്‍ 17.51 ശതമാനം വര്‍ധനവോടെ 122.50ലാണ് ക്ലോസ് ചെയ്തത്. നാഷണല്‍ ഫെര്‍ട്ടിലൈസേഴ്‌സ്, ഡിഷ് ടിവി ഇന്ത്യ, അദാനി പവര്‍ ലിമിറ്റഡ്, ശ്രീ സിമന്റ് ഓഹരികളും മികച്ച പ്രകടനമാണ് കാഴ്ചവച്ചത്.
ബാങ്കിങ് മേഖലയില്‍ ഇന്ത്യന്‍ ഓവര്‍സീസ് ബാങ്ക്, എസ്.ബി.ഐ, കോടാക് മഹീന്ദ്ര ബാങ്ക്, യൂനിയന്‍ ബാങ്ക് ഓഫ് ഇന്ത്യ, ഇന്‍ഡസ് ഇന്‍ഡ് എന്നിവയാണ് ഏറെ തിളങ്ങിയത്.
ഗ്രേറ്റ് ഈസ്റ്റേണ്‍, ഏഷ്യന്‍ പെയിന്റ്‌സ്, ജെയിന്‍ ഇറിഗേഷന്‍, ഗോദ്‌റേജ് കണ്‍സ്യൂമര്‍ പ്രൊഡക്ട്, ടോറന്റ് പവര്‍ ലിമിറ്റഡ് ഓഹരികള്‍ക്ക് കനത്ത തിരിച്ചടിയേറ്റു.
രണ്ടാം പാദഫലങ്ങള്‍ അധികവും പ്രതീക്ഷതുപോലെയാണ് പുറത്തുവരുന്നത്. റിസര്‍വ് ബാങ്ക് തീരുമാനവും ആരെയും അതിശയിപ്പിക്കുന്ന ഒന്നായിരുന്നില്ല. കോള്‍ ഇന്ത്യ ഓഹരികള്‍ നാളെ വിപണിയിലെത്തുന്നതോടെ വിപണി കൂടുതല്‍ കരുത്താര്‍ജിക്കുമെന്നാണ് വിദഗ്ധര്‍ വിലയിരുത്തുന്നത്. കോള്‍ ഇന്ത്യ നാളെ ലിസ്റ്റ് ചെയ്യുന്നത് 300 രൂപയ്ക്കു മുകളിലായിരിക്കുമെന്നാണ് നിഗമനം.

നാളെ ഫലം പ്രഖ്യാപിക്കുന്ന ഓഹരികള്‍

Arsi Cosmetics
Bakelite Hylam
Borax Morarji
Compucom Soft
Cravatex
EngineersInd
Golden Tobacco
HBPortfolio
ICSA
IMC Finance
Jayshree Tea
Jubilant Food
Karuturi Global
Kesar Enterpris
Neptune Exports
Polyplex Corp
Sanjivani Paren
Shreyas Interme
Super Spinning
Tea Time Ltd
Teledata Tech
Vamshi Rubber
Ventura Text
Videocon Indust
Vinaditya Tradi
Websol Energy
XL Telecom

നാളെ വാങ്ങാവുന്ന ഓഹരികള്‍

ടാറ്റാ കെമിക്കല്‍സ്

ഗബ്രിയേല്‍ ഇന്ത്യ
ചംബല്‍ ഫെര്‍ട്ടിലൈസേഴ്‌സ്
നാഗാര്‍ജുന ഫെര്‍ട്ടിലൈസേഴ്‌സ്
അംബുജാ സിമന്റ്
ചെന്നൈ പെട്രോ
വി.ഐ.പി ഇന്‍ഡസ്ട്രീസ്‌

Posted in Uncategorized

ഇന്ത്യയിലെ വിദ്യാഭ്യാസനിലവാരം അമേരിക്കയേക്കാള്‍ മികച്ചത്


കൊച്ചി: ഇന്ത്യയിലെ വിദ്യാഭ്യാസ സമ്പ്രദായം അമേരിക്കയേക്കാള്‍ എത്രയോ മികച്ചതാണെന്ന് യു.എസ് വിദ്യാഭ്യാസ ചിന്തകന്‍ ബ്രൂസ് മില്ലര്‍. അമേരിക്കയിലെ വിദ്യാര്‍ഥികള്‍ അധ്യാപകരെ ചോദ്യം ചെയ്യുമ്പോള്‍ ഇന്ത്യയിലെ കുട്ടികള്‍ പഠിപ്പിക്കുന്നത് അനുസരണയോടെ മനസ്സിലാക്കുകയാണ് ചെയ്യുന്നത്. വാസ്തവത്തില്‍ അമേരിക്കയിലെ വിദ്യാഭ്യാസ രീതിയേക്കാള്‍ എത്രയോ മികച്ചതാണ് ഇന്ത്യയിലേത്. പക്ഷേ ഒരോ വര്‍ഷവും ഇന്ത്യയില്‍ നിന്ന് അരലക്ഷത്തോളം പേരാണ് അമേരിക്കയില്‍ ഉപരിപഠനത്തിനെത്തുന്നത്. അതേ സമയം അമേരിക്കയില്‍ നിന്ന് വിദ്യാഭ്യാസ ആവശ്യത്തിനായി ഇന്ത്യയിലെത്തുന്നത് അഞ്ചായിരം പേര്‍ മാത്രമാണ്- ചെന്നൈയിലെ എന്‍.ഐ.ടി.ടി.ആര്‍, ഇന്ത്യന്‍ അക്കാദമി ഓഫ് അപ്ലൈഡ് സൈക്കോളജി എന്നിവയുടെ സഹകരണത്തോടെ ഇന്‍സ്റ്റിറ്റിയൂട്ട് ഓഫ് സയന്‍സ് ആന്റ് ടെക്‌നോളജി, ആരക്കോളം സംഘടിപ്പിച്ച സെമിനാറില്‍ അമേരിക്കന്‍ അപ്രോച്ച് ടു ടെക്‌നിക്കല്‍ എജ്യുക്കേഷന്‍ എന്ന പ്രബന്ധം അവതരിപ്പിക്കുകയായിരുന്നു അദ്ദേഹം.
Posted in Uncategorized

ഇ-ലേണിങ്

ട്രെയിന്‍ ടിക്കറ്റ് ബുക്ക് ചെയ്യാനും തിരഞ്ഞെടുപ്പില്‍ വോട്ട് ചെയ്യാനുമെല്ലാം നമ്മള്‍ ഇന്ന് ഇലക്ട്രോണിക് സംവിധാനങ്ങളെയാണ് കൂടുതല്‍ ആശ്രയിക്കുന്നത്. തീര്‍ച്ചയായും ഭാവിയിലെ വിദ്യാഭ്യാസം സംവിധാനവും ഇലക്ട്രോണിക് സഹായത്തോടെയായിരിക്കുമെന്ന കാര്യത്തില്‍ യാതൊരു സംശയവുമില്ല. ഇന്റര്‍നെറ്റും ഇലക്ട്രോണിക് ഉപകരങ്ങളും ചേര്‍ന്ന സമഗ്രമായ ഇ-ലേണിങ് സംവിധാനത്തിന്റെ കാലമാണ് വരാനിരിക്കുന്നത്.
ലോകത്തില്‍ ഇന്ന് ഏറ്റവും കൂടുതല്‍ വിവരങ്ങള്‍ ശേഖരിച്ചുവച്ചിരിക്കുന്നത് വെബ്ബിലാണ്. ഇന്റര്‍നെറ്റാണെങ്കില്‍ സാധാരണക്കാരനുപോലും കൈയെത്തും ദൂരത്ത് എത്തിക്കഴിഞ്ഞു.
അമേരിക്കയിലും യൂറോപ്പിലുമുള്ള സര്‍വകലാശാലകള്‍ ഇ-ലേണിങ് സംവിധാനത്തിലേക്ക് കുതിക്കുന്നതിന്റെ മുന്നോടിയായി വെബ്ബില്‍ ലഭ്യമായ വിവരങ്ങളെ മെച്ചപ്പെടുത്തുന്നതിനുള്ള ശ്രമത്തിലാണ്. മിക്ക യൂനിവേഴ്‌സിറ്റികളും വീഡിയോ ക്ലാസ്സുകളും പഠനസാമഗ്രികളും തീര്‍ത്തും സൗജന്യമായി ഓണ്‍ലൈനിലൂടെ നല്‍കുന്നുണ്ട്.
അടുത്തകാലത്തായി പ്രചാരം നേടികൊണ്ടിരിക്കുന്ന ഇ-ബുക്കുകളും ടാബ്‌ലറ്റ് കംപ്യൂട്ടറുകളും ഡിജിറ്റല്‍ വിദ്യാഭ്യാസത്തിന് കരുത്തുപകരുകയാണ്. തീര്‍ത്തും നൂതനമായ സംവിധാനങ്ങളിലൂടെ പഠനവിഷയങ്ങളെ ഇലക്ട്രോണിക് രീതികളിലേക്ക് മാറ്റാനുള്ള ശ്രമമാണ് പല യൂനിവേഴ്‌സിറ്റികളും ഇപ്പോള്‍ ചെയ്തുകൊണ്ടിരിക്കുന്നത്. ഇത്തരം കോഴ്‌സുകള്‍ക്ക് ആഗോളവിപണി തന്നെ ലഭിക്കുമെന്നതിനാല്‍ ഇതിനുള്ള വാണിജ്യമൂല്യം വലുതാണ്.
ഓണ്‍ ലൈന്‍ പഠനം തീര്‍ത്തും ഏകപക്ഷീയവും വിരസവുമാണെന്ന പരാതി സജീവമായിരുന്നു. ഇത് മറികടക്കാന്‍ അധ്യാപകരും കുട്ടികളും തമ്മിലുള്ള ആശയവിനിമയം സാധ്യമാവുന്ന ലൈവ് ക്ലാസ് മുറികള്‍ സജ്ജീകരിച്ചാണ് ആധുനിക പഠനകേന്ദ്രങ്ങള്‍ മറുപടി നല്‍കിയത്. കോണ്‍ടാക്ട് ക്ലാസ്സുകളില്‍ പങ്കെടുക്കുമ്പോള്‍ വരുന്ന യാത്രയുടെയും സ്റ്റഡിമെറ്റീരിയലുകളുടെയും സ്‌റ്റേഷനി സാധനങ്ങളുടെയും വില താരതമ്യം ചെയ്യുമ്പോള്‍ ഇതത്ര വലിയ ചെലവേറിയ കാര്യമാവില്ലെന്ന് പരീക്ഷണങ്ങള്‍ തെളിയിക്കുന്നു. കൂടാതെ വിവിധ ജോലികളിലേര്‍പ്പെട്ടിരിക്കുന്നവര്‍ക്ക് ഒഴിവുള്ള സമയം ഉപയോഗിച്ച് മികച്ച വിദ്യാഭ്യാസം നേടാനും ഇതുമൂലം സാധിക്കും.
പക്ഷേ, ഓണ്‍ ലൈന്‍ പഠനരീതി ഇപ്പോഴും പല വെല്ലുവിളികളെയും അഭിമുഖീകരിക്കുന്നുണ്ട്. സാങ്കേതികവിദ്യകള്‍ ജനകീയമാവാത്തതുതന്നെയാണ് ഏറ്റവും വലിയ പ്രശ്‌നം. കൂടാതെ കുറ്റമറ്റ ഇന്റര്‍നെറ്റ് സേവനം പ്രദാനം ചെയ്യുന്നതിലും നമ്മള്‍ ഇതുവരെ വിജയിച്ചിട്ടില്ല. എങ്കിലും ഇപ്പോള്‍ നിലവിലുള്ള പല പ്രധാനപ്രശ്‌നങ്ങള്‍ക്കും പരിഹാരം കാണാന്‍ ഓണ്‍ലൈന്‍ വിദ്യാഭ്യാസ സമ്പ്രദായത്തിലൂടെ സാധിക്കും. പഠനസാമഗ്രികളുടെ അഭാവം, പരിചയസമ്പന്നരായ അധ്യാപകരുടെ ക്ഷാമം, പലകാരണങ്ങള്‍ കൊണ്ടും പഠനം നിര്‍ത്തുന്നത് തുടങ്ങിയ പ്രശ്‌നങ്ങള്‍ക്ക് പരിഹാരം കാണാന്‍ സാധിക്കും. ജോലി ചെയ്തുകൊണ്ടിരിക്കുന്നവര്‍ക്ക് ഓണ്‍ലൈന്‍ പഠനത്തിലൂടെ കൂടുതല്‍ മെച്ചപ്പെട്ട ജോലികള്‍ കണ്ടെത്താന്‍ സാധിക്കും.

Posted in Uncategorized

നിക്ഷേപകര്‍ മാറി നിന്നു

മുംബൈ: അമേരിക്കന്‍ വിപണിയുടെ മോശപ്പെട്ട പ്രകടനവും റിസര്‍വ് ബാങ്ക് ഓഫ് ഇന്ത്യയുടെ അര്‍ധവാര്‍ഷിക സാമ്പത്തിക അവലോക റിപോര്‍ട്ടിനെ കുറിച്ചുള്ള ആശങ്കയും ഇന്ന് നിക്ഷേപകരെ വിപണിയില്‍ നിന്ന് അകറ്റി നിര്‍ത്തി. സെന്‍സെക്‌സ് 9.94 പോയിന്റ് നഷ്ടത്തില്‍ 20345.69ലും നിഫ്റ്റി 1.45 നേട്ടത്തില്‍ 6119ലും ക്ലോസ് ചെയ്തു.
പണപ്പെരുപ്പം പിടിച്ചുനിര്‍ത്തുന്നതിനായി ആര്‍.ബി.ഐ റിപ്പോ, റിവേഴ്‌സ് റിപോ നിരക്കുകള്‍ ഉയര്‍ത്തുമെന്ന് നേരത്തെ തന്നെ റിപോര്‍ട്ടുണ്ടായിരുന്നു. ബാങ്കുകള്‍ക്ക് വായ്പ നല്‍കുമ്പോള്‍ റിസര്‍വ് ബാങ്ക് ഈടാക്കുന്ന റിപോ നിരക്കിലും റിസര്‍വ് ബാങ്കിലെ നിക്ഷേപത്തിനു നല്‍കുന്ന പലിശയായ റിവേഴ്‌സ് റിപ്പോ നിരക്കിലും കാല്‍ശതമാനം വര്‍ധനവാണ് വരുത്തിയിട്ടുള്ളത്.അതേസമയം നിക്ഷേപങ്ങളുടെ റിസര്‍വ് ബാങ്ക് സൂക്ഷിക്കുന്ന വിഹിതമായ കരുതല്‍ ധനാനുപാതത്തില്‍ മാറ്റം വരുത്തിയിട്ടില്ല.
കേന്ദ്രബാങ്ക് നിരക്കുകള്‍ വര്‍ധിപ്പിച്ചതിനെ തുടര്‍ന്ന് റിയാലിറ്റി ഓഹരികള്‍ക്ക് നഷ്ടം നേരിട്ടു. മറ്റു മേഖലകളെയൊന്നും വര്‍ധനവ് കാര്യമായി ബാധിച്ചില്ല.
ഇന്ന് ഏറ്റവും കൂടുതല്‍ മെച്ചമുണ്ടാക്കിയ ഓഹരി ഗ്രേറ്റ് ഈസ്‌റ്റേണ്‍ ഷിപ്പിങ് കമ്പനിയാണ്. 326.75 പോയിന്റില്‍ വില്‍പ്പന തുടങ്ങിയ ഓഹരി 36.50 ശതമാനം വളര്‍ച്ച രേഖപ്പെടുത്തി 363.25ലാണ് ക്ലോസ് ചെയ്തത്. രാഷ്ട്രീയ കെമിക്കല്‍സ്, ടോറന്റ് പവര്‍ ലിമിറ്റഡ്, ഗ്ലെന്മാര്‍ക്ക്, കോര്‍പ്പറേഷന്‍ കമ്പനികളും മെച്ചമുണ്ടാക്കിയവരുടെ പട്ടികയില്‍ മുന്നിലെത്തി. ഇന്ത്യ ബുള്‍സ് റിയല്‍ എസ്റ്റേറ്റ്, യൂനിടെക്, ഡി.എല്‍.എഫ്, ഇന്ത്യ ബുള്‍ ഫിന്‍ സര്‍വീസ്, ഇന്‍ഡസ് ഇന്‍ഡ് ബാങ്കുകള്‍ക്ക് കനത്ത തിരിച്ചടിയേറ്റു.

നാളെ വാങ്ങാവുന്ന ഓഹരികള്‍: ടാറ്റാ കെമിക്കല്‍സ്, അംബുജാ സിമന്റ്, ബയോകോണ്‍, മഹീന്ദ്ര ആന്റ് മഹീന്ദ്ര, അലോക് ഇന്‍ഡസ്ട്രീസ്, എച്ച്.ഡി.എഫ്.സി, ഐ.എന്‍.ജി വൈശ്യ, ശ്രീ രേണുകാ ഷുഗേഴ്‌സ്.

നാളെ രണ്ടാം പാദ ഫലം പ്രഖ്യാപിക്കുന്ന കമ്പനികള്‍
Aarvee Denim

Arihant Capital

Auroma Coke Ltd

Ausom Enterp

Bagadia Colour

Bhoruka Alum

Bio Green Ind

Ceenik Exports

CESC

Chandra Prabhu

Cinerad Comm

Dharamsi Morarj

Ent Network Ind

First Leasing

Gabriel India

GAIL

Gandhimathis

Global Vectra

GTL

HB Estate Dev

Hb Stockhol

Hind Composites

Indrayani Biot

Jayshree Chem

KEC Int

Lakshmi Mills

Lakshmi Vilas

Mcleod Rus

Milkfood

MTNL

Nitin Fire Prot

NR Agarwal

Octant Interact

Ontrack Systems

Oriental Bank

Pioneer Embroi

Polar Ind

Rain Commoditie

Rainbow Papers

Relaxo Footwear

Resurgere Mines

Rishabhdev Tech

Sakthi Finance

Sandur Manganes

Shasun Chemical

Shilp Gravures

Sundaram-Clayto

Surya Pharma

TCFC Finance

Teledata Info

Trigyn Tech

TTK Healthcare

Tuticorin Alkal

Vallabh Poly

Vesuvius India

Wheels

Williamson Fin

Williamson Mago

Zodiac Clothing

Posted in Uncategorized

സെന്‍സെക്‌സ് 323 പോയിന്റും നിഫ്റ്റി 100 പോയിന്റും വര്‍ധിച്ചു

മുംബൈ: ഓഹരി വിപണിയില്‍ പുതിയ മാസത്തിന്റെ തുടക്കം നേട്ടത്തോടെ. സെന്‍സെക്‌സ് 333.29പോയിന്റും നിഫ്റ്റി 99.85 പോയിന്റും വര്‍ധിച്ച് രണ്ടാഴ്ചക്കുള്ളിലെ ഏറ്റവും ഉയര്‍ന്ന തലത്തില്‍ ക്ലോസ് ചെയ്തു. ഇന്ത്യന്‍ കമ്പനികളുടെ മികച്ച രണ്ടാം പാദ ഫലങ്ങളാണ് വിപണിയുടെ മുന്നേറ്റത്തിന് കരുത്തു പകര്‍ന്നത്.
മുംബൈ ഓഹരി സൂചികയായ സെന്‍സെക്‌സ് സാങ്കേതിക പ്രശ്‌നം കൊണ്ട് 12 മുതല്‍ 2.30 വരെ ഇന്ന് വില്‍പ്പന നിര്‍ത്തിവച്ചതാണ് മറ്റൊരു പ്രത്യേകത. 12 മണിയോടു കൂടി അംഗങ്ങള്‍ക്ക് ട്രേഡ് കണ്‍ഫര്‍മേഷന്‍ കിട്ടാതിരുന്നതാണ് പ്രശ്‌നങ്ങള്‍ സൃഷ്ടിച്ചത്.
ബാങ്കിങ് മേഖലയിലെ ഓഹരികളിലാണ് ഇന്ന് ഏറ്റവുമധികം നേട്ടമുണ്ടായത്. മേഖല 3.3 ശതമാനം അധിക മൂല്യം സ്വന്തമാക്കി. കണ്‍സ്യൂമര്‍ ഡ്യൂറബിള്‍സ്, കാപ്പിറ്റള്‍ ഗൂഡ്‌സ്, റിയാലിറ്റി, ഹെല്‍ത്ത്‌കെയര്‍, ഐടി, പവര്‍ സ്‌റ്റോക്ക് മേഖലയിലും ഉണര്‍വ് പ്രകടമായിരുന്നു. അതേ സമയം എണ്ണ കമ്പനികളുടെ ഓഹരികള്‍ സമ്മിശ്രപ്രതികരണമാണ് കാണിച്ചത്.
ഇന്‍ഡസ് ഇന്‍ഡ്, ബാങ്ക്, യൂകോ ബാങ്ക്, ടൈറ്റാന്‍ ഇന്‍ഡ്, പെട്രോനെറ്റ് എല്‍.എന്‍.ജി, ബജാജ് ഹോള്‍ഡിങ് ആന്റ് ഇന്‍വെസ്്റ്റ് മെന്റ്‌സ് എന്നീ കമ്പനികളാണ് ഇന്ന് ഏറെ നേട്ടമുണ്ടാക്കിയത്. ഹാവെല്‍സ് ഇന്ത്യയാണ് ഇന്നു കുതിപ്പ് നടത്തിയതില്‍ ശ്രദ്ധിക്കപ്പെട്ട ഒരു കമ്പനി. ഹാവെല്‍സ് ഇന്ത്യ 58.57 ലാഭമാണ് രണ്ടാംപാദത്തില്‍ രേഖപ്പെടുത്തിയത്.
അതേ സമയം മാരുതി സുസുക്കി ഇന്ത്യ, ടോറന്റ് പവര്‍, ശ്രീരാം ട്രാന്‍സ്‌പോര്‍ട്ട്, ഹീറോ ഹോണ്ട മോട്ടോര്‍, ജൂബിലന്റ് ലൈഫ് എന്നീ ഓഹരികള്‍ നഷ്ടത്തോടെ ക്ലോസ് ചെയ്തു.
പുതിയ വായ്പാനായം റിസര്‍വ് ബാങ്ക് നാളെ പ്രഖ്യാപിക്കാനിരിക്കെ ബാങ്കിങ് മേഖലയ്ക്കുണ്ടായ കുതിപ്പിനെ ശുഭപ്രതിക്ഷയോടെയാണ് നിക്ഷേപകര്‍ കാണുന്നത്.
നാളെ ഫലം പ്രഖ്യാപിക്കുന്ന കമ്പനികള്‍:
3i Infotech
Anil Products
Atharv Ent
Atlanta
Balasore Alloys
Berger Paints
Bhageria Dyeche
Broadcast
Centrum Fin
Conart Engineer
Concurrent
Cybertech
DCW
Electrosteel
Essel Propack
Fortis Health
Future Capital
Gammon India
Gemini Comm
GlaxoSmith Con
Guj Ind Power
Guj Lease Fin
Hind Nat Glass
Hyderabad Ind
Ind Bank Housin
Indraprastha
Insilco
Ircon Internati
Kaiser Press
KaleidoscopeFil
Kilburn Chemica
Krishna Ferro
Lactose India
Landmarc Lei
Machino Plastic
Mahalaxmi Rub
Megasoft
National Genera
National Plasti
Neyveli Lignite
Nila Housing
Nitco
Oracle Financ
Orbit Corporati
Sabero Organics
Sambhaav Media
Sanblue Corp
SandS Power Swi
Satra Propertie
Shetron
SpiceJet
Texmaco
TV TodayNetwork
Uniply Ind
UV Boards
VCCL
Virat Industrie
Zodiac Ventures
നാളെ വാങ്ങാവുന്ന ഓഹരികള്‍
Essel Propack
Federal Bank
BPCL
Havells India
IndraprasthaGas
Posted in Uncategorized