വില്‍പ്പനക്കാര്‍ കൂടി;വിപണി ഇടിഞ്ഞു
മുംബൈ: ഉച്ചയ്ക്കുശേഷം യൂറോപ്യന്‍ വിപണിയില്‍ നിന്നും ജി 20 ഉച്ചക്കോടിയില്‍ നിന്നും പുറത്തുവന്ന പ്രതികൂലവാര്‍ത്തകളെ തുടര്‍ന്ന് നിക്ഷേപകര്‍ ഉയര്‍ന്ന വിലയിലുള്ള ഓഹരികള്‍ കൂട്ടത്തോടെ വിറ്റൊഴിവാക്കാന്‍ തുടങ്ങിയത് വിപണിയെ താഴേക്കു നയിച്ചു. കറന്‍സി പോലുള്ള ചില പൊതുകാര്യങ്ങളില്‍ ജി20 രാജ്യങ്ങള്‍ക്ക് സമവായത്തിലെത്താനായില്ലെന്നാണ് സൂചനകള്‍ വ്യക്തമാക്കുന്നത്. സെന്‍സെക്സ് 286.62 പോയിന്റിടിഞ്ഞ് 20589.09ലും നിഫ്റ്റി 81.45 താഴ്ന്ന് 6194.25ലുമാണ് ഇന്ന് വില്‍പ്പന അവസാനിപ്പിച്ചത്. എന്നാല്‍ ഇത് അനിവാര്യമായ ഒരു തിരുത്തലിന്റെ ഭാഗം മാത്രമാണെന്നും നിക്ഷേപകര്‍ ആശങ്കപ്പെടേണ്ട കാര്യമില്ലെന്നുമാണ് ഓഹരി വിദഗ്ധരുടെ വിലയിരുത്തല്‍. പുതിയൊരു കുതിപ്പിനു ശക്തിനേടാന്‍ നിഫ്റ്റി 6200-6100നും…