സെന്‍സെക്‌സ് 137ഉം നിഫ്റ്റി 40 പോയിന്റും മുന്നേറി

മികച്ച രണ്ടാം പാദ ഫലങ്ങള്‍ പുറത്തുവരുന്നതും കോള്‍ ഇന്ത്യ ഐ.പി.ഒയുടെ വില്‍പ്പന നടപടികള്‍ പൂര്‍ത്തിയായതും ആഗോളവിപണിയില്‍ നിന്നുള്ള അനൂകൂല ഘടകങ്ങളും ചേര്‍ന്നാണ് ഈ മുന്നേറ്റം സമ്മാനിച്ചത്. 20199.73 പോയിന്റില്‍ വില്‍പ്പന തുടങ്ങിയ സെന്‍സെക്‌സ് 286.44 പോയിന്റുയര്‍ന്ന് ഇന്‍ട്രാഡേയില്‍ 20452.3 പോയിന്റ് വരെയെത്തിയിരുന്നു.
എം.എം ഫിന്‍ സെര്‍വീസ്, ഐ,ആര്‍.ബി ഇന്‍ഫ്രാസ്ട്രക്ചര്‍, ശ്രീ രേണുകാ ഷുഗേഴ്‌സ്, സെന്‍ട്രല്‍ ബാങ്ക്, എം.ടി.എന്‍.എല്‍ കമ്പനികളാണ് ഇന്നു ഏറ്റവും കൂടുതല്‍ നേട്ടമുണ്ടാക്കിയത്. ഏറെ നഷ്ടമുണ്ടായത് ഐ.ടി, എഫ്.എം.സി.ജി മേഖലയിലാണ്.
പെട്രോനെറ്റ് എല്‍.എന്‍.ജി, വിപ്രോ, പിരമല്‍ ഹെല്‍ത്ത് കെയര്‍, മുണ്ട്ര പോര്‍ട്ട്, ബാങ്ക് ഓഫ് ഇന്ത്യ ഓഹരികളൂടെ മൂല്യത്തിലാണ് ഇന്ന് ഏറെ കുറവുണ്ടായത്.
ഹിന്ദുസ്ഥാന്‍ യൂനിലിവര്‍ കമ്പനി രണ്ടാം പാദത്തില്‍ ഏറ്റവും മികച്ച പ്രവര്‍ത്തന റിപോര്‍ട്ട് പുറത്തുവിട്ടത് നിക്ഷേപകരുടെ ആത്മവിശ്വാസത്തിനു കരുത്തു കൂട്ടിയിട്ടുണ്ട്. ഇതു കൂടാതെ ജി 20 സമ്മേളനവും ദക്ഷിണകൊറിയയില്‍ നടക്കുന്ന സെന്‍ട്രല്‍ ബാങ്ക് ഗവര്‍ണര്‍മാരുടെയും ധനകാര്യമന്ത്രിമാരുടെയും ചര്‍ച്ചയും അവിടെ നിന്ന് പുറത്തുവരുന്ന ശുഭവാര്‍ത്തകളും വിപണിയെ ചെറിയതോതിലെങ്കിലും സ്വാധീനിച്ചുവെന്നുവേണം കരുതാന്‍. കൂടാതെ കയറ്റുമതിയുടെ കാര്യത്തില്‍ ഇന്ത്യ ഏറെ മെച്ചപ്പെട്ടിട്ടുണ്ടെന്ന് വ്യക്തമാക്കുന്ന ഏജന്‍സി റിപോര്‍ട്ടുകളും ശ്രദ്ധേയമായി. യൂനിലിവര്‍ രണ്ടാം പാദത്തില്‍ 32 ശതമാനം വളര്‍ച്ചാനിരക്കാണ് സ്വന്തമാക്കിയിട്ടുള്ളത്.
നാളെ(ചൊവ്വ) രണ്ടാം പാദഫലം പുറത്തുവിടുന്ന പ്രമുഖ സ്ഥാപനങ്ങള്‍
Central Bank of India
Dena Bank
Gujarat Alkalies and Chemicals
United Phosphorous
UltraTech Cement
Television Eighteen
Tech Mahindra
Omnitech Infosolutions
NTPC
Marico
നാളെ വാങ്ങാവുന്ന ഓഹരികള്‍
ജി.ഐ.സി ഹൗസിങ്
കോസ്‌മോ ഫിലിംസ്
ഗുജറാത്ത് ആല്‍ക്കലി
കരൂര്‍ വൈശ്യ ബാങ്ക്
യൂഫ്‌ളെക്‌സ് ലിമിറ്റഡ്
പിപാവാവ് ഷിപ്‌യാര്‍ഡ്
സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ,
ദേന ബാങ്ക്
ടുലിപ്
ക്രെഡിറ്റ്/ഡെബിറ്റ് കാര്‍ഡില്‍ വിപ്ലവവുമായി സിറ്റി ബാങ്ക്
അടുത്ത മാസം മുതല്‍ സിറ്റി ബാങ്ക് പുതിയ ക്രെഡിറ്റ്/ഡെബിറ്റ് കാര്‍ഡുകള്‍ വിപണിയിലിറക്കുന്നു. വിവിധ എക്കൗണ്ടുകളെ തീര്‍ത്തും സുരക്ഷിതമായി ഒരു കാര്‍ഡില്‍ ഉള്‍കൊള്ളിക്കാന്‍ കഴിയുമെന്നതാണ് ഈ ഡൈനാമിക് ക്രെഡിറ്റ് കാര്‍ഡുകളുടെ ഏറ്റവും വലിയ പ്രത്യേകത. എംബഡഡ് ബട്ടണും ഗ്രാഫിക് ഡിസ്‌പ്ലേയും ഉണ്ടെങ്കിലും ഇത് ഇപ്പോള്‍ പ്രചാരത്തിലുള്ള ഒരു സാധാരണകാര്‍ഡ് പോലെ തന്നെയാണ്.
കാര്‍ഡില്‍ രണ്ട് ബട്ടണുകളുണ്ട്. റിവാര്‍ഡ് പോയിന്റ്, ക്രെഡിറ്റ് എന്നിവ ഉപഭോക്താവിനു തന്നെ തീരുമാനിക്കാനാണിത്.
ഈ കാര്‍ഡുകളെ രണ്ടാം തലമുറയില്‍ പെട്ട കാര്‍ഡുകളെന്ന് നമുക്ക് വിളിക്കാം. ഒരു ചിപ്പും നാലുവര്‍ഷം വരെ ചാര്‍ജ് നില്‍ക്കുന്ന ബാറ്ററിയും കാര്‍ഡിലുണ്ട്.
സിറ്റി ബാങ്കിലെ ജീവനക്കാര്‍ കഴിഞ്ഞ മെയ് മാസം മുതല്‍ ഈ കാര്‍ഡ് ഉപയോഗിക്കാന്‍ തുടങ്ങിയിട്ടുണ്ട്. ഇപ്പോള്‍ തിരഞ്ഞെടുത്ത ചില ഉപഭോക്താക്കള്‍ക്കാണ് പുതിയ കാര്‍ഡ് നല്‍കുന്നത്. ഡിവിഡന്റ് പ്ലാറ്റിനം, പ്രീമിയര്‍ പാസ് എലൈറ്റ് കാര്‍ഡുകളാണ് തുടക്കത്തില്‍ വിതരണം ചെയ്യുന്നത്.
2g കാര്‍ഡുകള്‍ പ്രവര്‍ത്തിക്കുന്നതിന്റെ വീഡിയോ
Training officer
One of the reputed Food service & Support service company in UAE is looking for a Training officer (Food safety and health & safety training). Gross salary will be between 8,000- 12,000 AED / month depend upon the experience and qualifications. Can you circulate this mail in our community and the interested parties can forward their CV to Mr. Vishal. (thomas.devasia@adnhcompassme.com orvishal.subba@adnhcompassme.com ).
Note: To apply for this position, candidate must have a UAE driving license.
HSEQ Sector Support Manager
ADNH Compass / PO Box- 46806 / Abu Dhabi / UAE
Mobile Etisalat: +971 (0) 50 8128767
Mobile Du: +971 (0) 55 5925087
Fax: +971 (0) 3 7640138
E-Mail: thomas.devasia@adnhcompassme.com
Website: www.adnhcompassme.com
Required Procurement Coordinator
Saudi Aramco Total Refinery and Petrochemical Co. (SATORP), plans to acquire Procurement Services specialized in the field of Oil & Gas and Petrochemical industry.
SATORP’s MSPD require a possibility of having 3 Technical Procurement Coordinators experienced in procuring Spare Parts, Chemicals, Consumables for Oil and Gas projects. The needed staff will be working in SATORP Corporate located in Al-Khobar.
Materials & Services Procurement Division (MSPD)
Saudi Aramco Total Refining & Petrochemical Company (SATORP)
Tower 2 (South Tower) Al-Saeed Business Office Complex
Khobar-Dammam Highway
PO Box 151, Al Khobar, 31952 SAUDI ARABIA
ഡിസംബറോടെ കേരളത്തിലെത്തുന്ന എട്ടുകാറുകള്‍
ഇന്ത്യന്‍ ഓട്ടോമൊബൈല്‍ വിപണിയില്‍ കുതിച്ചുചാട്ടം തന്നെ നടക്കുകയാണ്. അടുത്ത രണ്ടു മാസത്തിനുള്ള ഇന്ത്യന്‍ റോഡിലെത്താനിടയുള്ള ചില കാറുകള്‍
മാരുതി സുസുക്കി കിസാഷി(maruthi suzuki kizashi)
വോള്‍വോ XC60
Hyundai Avante
Mitsubishi Lancer Evolution X
Nissan Sunny
Toyota Etios
Skoda Yeti
Maruti Cervo
source: cardekho.com
യൂലിപ് ഉല്‍പ്പന്നങ്ങള്‍ക്ക് വിലക്ക്
ഇന്‍ഷുറന്‍സ് കമ്പനികളുടെ യൂനിറ്റ് ലിങ്ക്ഡ് ഉല്‍പ്പന്നങ്ങള്‍ വില്‍ക്കുന്നത് അടുത്ത മാസം നാലാം തിയ്യതി വരെ ഐ.ആര്‍.ഡി.എ വിലക്കി. വില്‍പ്പനയ്ക്കായി കമ്പനികള്‍ സ്വീകരിക്കുന്ന നടപടികളെ കുറിച്ച് നിരവധി പരാതികള്‍ ലഭിച്ച പശ്ചാത്തലത്തിലാണ് ഈ നടപടി. മാക്‌സ് ന്യൂയോര്‍ക്ക് ലൈഫ്, അവിവ ലൈഫ്, ഭാരതി ലൈഫ്, റിലയന്‍സ് ലൈഫ് എന്നീ കമ്പനികള്‍ വില്‍ക്കുന്ന യൂനിവേഴ്‌സല്‍ ലൈഫ് പോളിസികളെ കുറിച്ചാണ് ഏറെ പരാതികളുള്ളത്. ജീവിതകാലം മൂഴുവന്‍ നീണ്ടു നില്‍ക്കുന്ന ഈ ഓഹരികള്‍ വളരെ ഉദാരമായ നിബന്ധനകളോടെ നല്‍കുന്നത് ഐ.ആര്‍.ഡി.എ സംശയത്തോടെയാണ് നിരീക്ഷിക്കുന്നത്. ഇന്‍ഷുറന്‍സ് കമ്പനികള്‍ക്കായി പുതിയ നിബന്ധനകള്‍ തയ്യാറാക്കുന്നതിനാണ് യൂലിപ് ഉല്‍പ്പന്നങ്ങള്‍ക്ക് വിലക്കേര്‍പ്പെടുത്തിയിട്ടുള്ളത്.
യൂലിപ്: സംരക്ഷണവും നിക്ഷേപവും ഒരുമിച്ചു സാധ്യമാവുന്ന പോളിസികളാണിത്. തുക ഷെയര്‍ വിപണികളില്‍ നിക്ഷേപിക്കുന്നതിനാല്‍ ലാഭം കൂടുതലായിരിക്കും. മൂന്നു വര്‍ഷം 10000 രൂപ വീതമോ അതില്‍ കൂടുതലോ നല്‍കി നിങ്ങളില്‍ പലരും ഇതില്‍ ചേര്‍ന്നിരിക്കും. ഇപ്പോള്‍ അഞ്ചുവര്‍ഷമാണ് ഇത്തരം പോളിസികളുടെ ലോക്കിങ്. ഈ കാലയളവ് കഴിഞ്ഞേ ഫണ്ട് പിന്‍വലിക്കാനാവൂ.. ഒരിക്കലും ഷെയര്‍ വിപണിയും യൂലിപ് ഇന്‍ഷുറന്‍സും ഒന്നായി പരിഗണിക്കരുത്.
എച്ച്.പി സ്ലേറ്റ് വിപണിയിലെത്തി
എന്താണ് എച്ച്. പി സ്ലേറ്റ്
1024×600 റസലൂഷന്‍ സ്‌ക്രീനോടുകൂടിയ ഒരു ടാബ്‌ലറ്റ് പിസിയാണിത്. വിന്‍ഡോസ് 7 അടിസ്ഥാനമാക്കി പ്രവര്‍ത്തിക്കുന്ന ഇതില്‍ 1.86ghz ഇന്റല്‍ atom z540 പ്രോസെസ്സറാണുള്ളത്. എച്ച്.ഡി വീഡിയോകളുടെ സ്മൂത്ത് പ്ലേ സാധ്യമാക്കുന്ന ക്രിസ്റ്റല്‍ എച്ച്.ഡി ആക്‌സലേറ്ററും 2 GB റാമും 64 GB എസ്.എസ്.ഡിയും ഈ സ്ലേറ്റിലുണ്ട്.
യു.എസ്.ബി പോര്‍ട്ടും രണ്ട് കാമറകളും ഉള്‍പ്പെടുന്നതാണ് ഈ സംവിധാനം. മുന്നിലുള്ള കാമറ VGAയും പിറകിലുള്ള കാമറ മൂന്നു പിക്‌സല്‍ ശേഷിയുമുളളതാണ്. വൈഫി കണക്ടിവിറ്റി സാധ്യമാണെങ്കിലും 3ജി സാങ്കേതിക വിദ്യയെ പിന്തുണയ്ക്കാത്തത് പോരായ്മയാണ്. വിപണിയിലുള്ളതില്‍ വച്ചേറ്റവും ശക്തമായ tablet ആണെങ്കിലും മുഖ്യ എതിരാളിയായ ഐപാഡിനു പേടിക്കേണ്ട കാര്യമില്ല. കാരണം ഇതൊന്ന് സ്വന്തമാക്കണമെങ്കില്‍ ചുരുങ്ങിയത് 35000 രൂപയെങ്കിലും വേണ്ടി വരും.
ടാബ്‌ലറ്റ്: മൊബൈല്‍ ഫോണില്‍ നിങ്ങള്‍ക്ക് ഇന്റര്‍നെറ്റ് ഉപയോഗിക്കാന്‍ സാധിക്കുമെങ്കിലും അതിനു ചില പരിമിതികളുണ്ട്. എന്നാല്‍ ലാപ്‌ടോപ്പ് എല്ലായിടത്തും കൊണ്ടു നടക്കുകയെന്നത് പ്രായോഗികവുമല്ല. ഇതിനു രണ്ടിനുമിടയിലുള്ള ഒരു ഉപകരമാണ് ടാബ്‌ലറ്റ്. കീ ബോര്‍ഡും മൗസുമില്ലാതെ മൊബൈല്‍ ടച്ച് സ്‌ക്രീന്‍ പോലെ വര്‍ക്കു ചെയ്യാം.