പുതിയ ആഴ്ച: വിപണിയെ സ്വാധീനിക്കാവുന്ന ചില ഘടകങ്ങള്‍
മുംബൈ: നാളെ വിപണി തുറക്കുന്നത് എങ്ങനെയായിരിക്കുമെന്ന് നിക്ഷേപകരെല്ലാം ഇതിനകം തലപുകഞ്ഞാലോചിക്കാന്‍ തുടങ്ങിയിരിക്കും. വിപണിയെ കുറിച്ച് നൂറുശതമാനം കൃത്യതയോടെപ്രവചനം നടത്തുക സാധ്യമല്ലെങ്കിലും വ്യക്തമായ സൂചനകളുമായി ചില ഘടകങ്ങള്‍ എപ്പോഴും സജീവമായിട്ടുണ്ടാവും. ഏതൊക്കെ ഘടകങ്ങളായിരിക്കാം വരുന്ന ആഴ്ചയെ സ്വാധീനിക്കുക. ഈ ചോദ്യത്തിന് ഉത്തരം കിട്ടുമ്പോള്‍ വിപണിയുടെ താളം ഏകദേശം മനസ്സിലാവും. പോയ വാരം അമേരിക്കന്‍ വിപണി ക്ലോസ് ചെയ്യത് പോസീറ്റിവായാണ്. ഇത് ഒരു അനുകൂലഘടകമാണ്. അതേ സമയം യൂറോപ്യന്‍ വിപണി ഒരു പ്രതീക്ഷയും നല്‍കാതെ തീര്‍ത്തും നിര്‍ജീവ അവസ്ഥയിലും. സപ്പോര്‍ട്ട് ലെവല്‍: 20030-20070 എന്ന സപ്പോര്‍ട്ടിങ് ലെവല്‍…