പുതിയ ആഴ്ച: വിപണിയെ സ്വാധീനിക്കാവുന്ന ചില ഘടകങ്ങള്‍


മുംബൈ: നാളെ വിപണി തുറക്കുന്നത് എങ്ങനെയായിരിക്കുമെന്ന് നിക്ഷേപകരെല്ലാം ഇതിനകം തലപുകഞ്ഞാലോചിക്കാന്‍ തുടങ്ങിയിരിക്കും. വിപണിയെ കുറിച്ച് നൂറുശതമാനം കൃത്യതയോടെപ്രവചനം നടത്തുക സാധ്യമല്ലെങ്കിലും വ്യക്തമായ സൂചനകളുമായി ചില ഘടകങ്ങള്‍ എപ്പോഴും സജീവമായിട്ടുണ്ടാവും.
ഏതൊക്കെ ഘടകങ്ങളായിരിക്കാം വരുന്ന ആഴ്ചയെ സ്വാധീനിക്കുക. ഈ ചോദ്യത്തിന് ഉത്തരം കിട്ടുമ്പോള്‍ വിപണിയുടെ താളം ഏകദേശം മനസ്സിലാവും.
പോയ വാരം അമേരിക്കന്‍ വിപണി ക്ലോസ് ചെയ്യത് പോസീറ്റിവായാണ്. ഇത് ഒരു അനുകൂലഘടകമാണ്. അതേ സമയം യൂറോപ്യന്‍ വിപണി ഒരു പ്രതീക്ഷയും നല്‍കാതെ തീര്‍ത്തും നിര്‍ജീവ അവസ്ഥയിലും.
സപ്പോര്‍ട്ട് ലെവല്‍: 20030-20070 എന്ന സപ്പോര്‍ട്ടിങ് ലെവല്‍ വളരെ ശക്തമാണ്. ഈ സപ്പോര്‍ട്ടിങ് ലെവല്‍ തകര്‍ന്നാല്‍ ഇനിയും 500-700 പോയിന്റ് വരെ താഴാനുള്ള സാധ്യതയുണ്ട്.

എഫ്.ഐ.ഐ ഫോബിയ: നിക്ഷേപത്തിനു വഴിയൊരുക്കാന്‍ വിദേശസ്ഥാപനങ്ങള്‍ സമ്മര്‍ദ്ദതന്ത്രത്തിലേക്ക് നീങ്ങുന്നത്. പക്ഷേ, ലോങ് ടാര്‍ജറ്റ് ഓഹരികള്‍ കൂടുതലുള്ളതിനാല്‍ ഷോര്‍ട്ട് പൊസിഷനുകള്‍ വിറ്റൊഴിക്കാനുള്ള നീക്കത്തിന് തടയിടേണ്ടതും ഇത്തരം കമ്പനികളുടെ ബാധ്യതയാണ്. കൂടാതെ സാമ്പത്തിക വിദഗ്ധര്‍ നല്‍കുന്ന സൂചനയനുസരിച്ച് ഈ വര്‍ഷം വിദേശനിക്ഷേപസ്ഥാപനങ്ങളുടെ മുതല്‍മുടക്ക് ഒരു ലക്ഷം കോടിയാവും. പൊതുമേഖലയിലെ കൂടുതല്‍ ഓഹരികള്‍ വിറ്റഴിക്കുമെന്ന് സര്‍ക്കാര്‍ പ്രഖ്യാപിച്ചതും ഈ കുത്തൊഴുക്കിന്റെ വേഗത വര്‍ധിപ്പിക്കും. ഇത്രയും പണം മുടക്കിയ സ്ഥാപനങ്ങള്‍ വിപണിയുടെ തകര്‍ച്ചയെ പ്രതിരോധിക്കാന്‍ ശ്രമിക്കുമെന്ന കാര്യം തീര്‍ച്ചയാണ്. ഈ വീക്ഷണകോണിലൂടെ നോക്കുമ്പോള്‍ വിപണിയിലുണ്ടായ ഇടിവ് താല്‍ക്കാലികം മാത്രമാണ്. സെന്‍സെക്‌സില്‍ പരമാവധി 500 പോയിന്റിന്റെ ഇടിവ് കൂടിയുണ്ടായേക്കാം. ചിലപ്പോള്‍ ഇപ്പോഴുള്ള തിരുത്തലില്‍ നിന്ന് കരുത്താര്‍ജ്ജിച്ച് മുന്നേറാനും സാധ്യതയുണ്ട്.

രണ്ടാം പാദ ഫലങ്ങള്‍: കമ്പനികളുടെ രണ്ടാം പാദ സാമ്പത്തിക അവലോകന റിപ്പോര്‍ട്ടുകള്‍ തീര്‍ച്ചയായും വിപണിയില്‍ പ്രതിഫലനം ഉണ്ടാക്കും. കൂടാതെ റിപോര്‍ട്ടിനൊപ്പം സാമ്പത്തികവര്‍ഷത്തിലെ ബാക്കിയുള്ള കാലത്തെടുക്കേണ്ട നിലപാടുകളെ കുറിച്ചും കമ്പനി തീരുമാനങ്ങള്‍ പുറത്തുവരാനിടയുണ്ട്.
ഇന്‍ഫോസിസ് ടെക്‌നോളജീസ്, ഇന്‍ഡസ് ഇന്‍ഡ് ബാങ്ക്, സി.എം.സി, എക്‌സൈഡ് ഇന്‍ഡസ്ട്രീസ്, കാസ്‌ട്രോള്‍ ഇന്ത്യ, മാസ്‌റ്റെട്, എല്‍.ഐ.സി ഹൗസിങ് ഫിനാന്‍സ്, ആക്‌സിസ് ബാങ്ക് സ്ഥാപനങ്ങളുടെ റിപ്പോര്‍ട്ടാണ് ഈ ആഴ്ച വരാനുള്ളത്.

ഗൂഗിളില്‍ നിന്ന് ´ആളില്ലാ കാറും´

ലണ്ടന്‍: ഗൂഗിളിന്റെ സെല്‍ഫ് ഡ്രൈവിങ്(self driving) കാര്‍ റോഡില്‍ പരീക്ഷിച്ചു. കാലിഫോര്‍ണിയയില്‍ 140000 മൈല്‍ പൊതുനിരത്തിലൂടെ ഓടിച്ചായിരുന്നു പരീക്ഷണം.
stanford and carnegie mellon യൂനിവേഴ്‌സിറ്റിയുമായി സഹകരിച്ചാണ് ഗൂഗിളില്‍ ഈ പരീക്ഷണങ്ങള്‍ മുന്നോട്ടുകൊണ്ടു പോവുന്നത്. വീഡിയോ കാമറകളുടെയും റഡാര്‍ സെന്‍സറുകളുടെയും ലേസറുകളുടെയും സഹായത്തോടെയാണ് കാറുകളുടെ ആളില്ലാ യാത്ര സാധ്യമാവുന്നത്.
ഇത് ഇനിയും ഏറെ മുന്നോട്ടുനീങ്ങേണ്ട പരീക്ഷണമാണ്. എങ്കിലും ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സ് സാങ്കേതികവിദ്യയില്‍ ഏറെ ദൂരം മുന്നോട്ടുപോവാന്‍ കമ്പനിക്ക് സാധിച്ചിട്ടുണ്ട്-ഗൂഗിളിന്റെ പ്രതിനിധി വ്യക്തമാക്കി. തിരക്കേറിയ റോഡിലൂടെ ട്രാഫിക് നിയമങ്ങളനുസരിച്ച്, അപകടങ്ങള്‍ ഒഴിവാക്കി എങ്ങനെ വാഹനമോടിക്കാമെന്നാണ് ഇന്ന് പരീക്ഷിച്ചത്-അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
ഗൂഗിള്‍ മാത്രമല്ല ഈ മേഖലയില്‍ പരീക്ഷണം നടത്തുന്നത്. ഇതിനു മുമ്പ് പാര്‍മ യൂനിവേഴ്‌സിറ്റി വിഭാഗമായ വിസ്‌ലാബ് ഷാങ്ഗായ് വേള്‍ഡ് എക്‌സ്‌പോയുടെ ഭാഗമായി ഇറ്റലിയില്‍ നിന്ന് ചൈന വരെ ഇത്തരം കാറോടിച്ചിരുന്നു.
2009ലാണ് ഗൂഗിളിന്റെ ശ്രദ്ധ ഈ മേഖലയിലേക്ക് തിരിഞ്ഞത്. തീര്‍ത്തും രഹസ്യമായിട്ടായിരുന്നു പരീക്ഷണം. 2.8 ബില്യന്‍ ഡോളറാണ് ആഗോള സെര്‍ച്ച് എഞ്ചിന്‍ ഭീമന്‍ ഇക്കാര്യത്തിനായി മാറ്റിവച്ചത്. ഇത് കൂടാതെ ചന്ദ്രനിലേക്കയച്ച് അവിടെ ചുറ്റിക്കറങ്ങാനും ഫോട്ടോകള്‍ ഭൂമിയിലേക്കയയ്ക്കാനും കെല്‍പ്പുള്ള റോബോട്ടുകള്‍ ഡിസൈന്‍ ചെയ്യുന്നതിന് ഗുഗിള്‍ 30 മില്യന്‍ ഡോളര്‍ ഓഫര്‍ ചെയ്തിട്ടുണ്ട്.
ഡ്രൈവിങിനും ട്രാഫിക് ബ്ലോക്കുകളിലുമായി നഷ്ടപ്പെടുന്ന മണിക്കൂറുകള്‍ ഉല്‍പ്പാദനക്ഷമമാക്കി മാറ്റിയാല്‍ ലോകത്ത് 1.2 മില്യന്‍ ആളുകളെങ്കിലും ഈ പുതിയ രീതിയ സ്വീകരിക്കുമെന്നാണ് ഗൂഗിള്‍ കണക്കു കൂട്ടുന്നത്.

10-10-10ന്റെ പൊടിപൂരം


ലോകചരിത്രത്തില്‍ ഇന്നത്തെ ദിവസത്തിന് കൗതുകകരമായ ഒരു പ്രത്യേകതയുണ്ട്. ഇന്ന് ഇന്ത്യയടക്കമുള്ള ഒട്ടുമിക്ക രാജ്യങ്ങളിലും കല്യാണതിരക്കിന്റെ ദിവസമാണ്. ഇതിനുമുമ്പ് 08-08-08ലും 09-09-09ലും ഈ തിരക്കുണ്ടായിരുന്നു. ഇത്തവണ ഈ ദിവസം ഞായറാഴ്ച കൂടിയായതോടെ കല്യാണങ്ങളുടെ എണ്ണത്തില്‍ അദ്ഭുതകരമായ വര്‍ധനവാണുണ്ടാക്കിയത്.
വിവാഹം കഴിക്കുന്നവരുടെ അഭ്യര്‍ഥനമാനിച്ച് ബ്രിട്ടണടക്കമുള്ള ഒട്ടുമിക്ക പടിഞ്ഞാറന്‍ രാജ്യങ്ങളിലും അവധി ദിവസമായിട്ടും രജിസ്റ്റര്‍ ഓഫിസുകള്‍ തുറന്നുപ്രവര്‍ത്തിക്കുന്നുണ്ട്. ചൈനക്കാരെ സംബന്ധിച്ചിടത്തോളം ഈ ദിവസം ഭാഗ്യത്തിന്റെ ദിവസം കൂടിയാണ്. കാരണം ചൈനീസ് വിശ്വാസപ്രകാരം നമ്പര്‍ 10 എന്ന നിറവിന്റെ അക്കമാണ്. ബെയ്ജിങ്, ഷാങ്ഗായി, ഷെന്‍സെന്‍ തുടങ്ങിയ ഒട്ടുമിക്ക നഗരങ്ങളിലെയും രജിസ്‌ട്രേഷന്‍ ഓഫിസുകള്‍ക്ക് ഇന്ന് അധിക ഡ്യൂട്ടി ഷെഡ്യൂള്‍ ചെയ്തിട്ടുണ്ട്. ആസ്‌ത്രേലിയയിലും വിവാഹത്തിനായി ഏറെ ആളുകള്‍ രജിസ്റ്റര്‍ ഓഫിസുകളില്‍ എത്തി തുടങ്ങിയതായി സിഡ്‌നി മോര്‍ണിങ് ഹെറാള്‍ഡ് പോലുള്ള പത്രങ്ങള്‍ റിപോര്‍ട്ട് ചെയ്യുന്നു.

ന്യൂമറോളജിസ്റ്റുകള്‍ പറയുന്നത്
ന്യൂമറോളജിസ്റ്റുകളുടെ അഭിപ്രായത്തില്‍ 100 വര്‍ഷത്തിലൊരിക്കല്‍ വരുന്ന അസുലഭ മൂഹൂര്‍ത്തമാണ്. 10 എന്നത് അറിവിന്റെ, നിറവിന്റെ അക്കമാണ്. ഒന്നു മുതല്‍ ഒമ്പതുവരെയുള്ള എല്ലാ അക്കങ്ങളുടെയും സത്ത അതിലുണ്ട്. ഈ തിയ്യതിയില്‍ 10 മൂന്നു തവണയാണ് വരുന്നത്. പുതിയ ദിശാബോധം, മുന്നേറാനുള്ള പുതിയ ഊര്‍ജം, പുനര്‍ജന്മം എന്നിവയെല്ലാം ഇത്  പ്രദാനം ചെയ്യും-ന്യൂമറോളജിസ്റ്റായ സോണിയാ റൂസി അഭിപ്രായപ്പെട്ടു.

ഡേറ്റ് ഓഫ് ബെര്‍ത്ത്

കുട്ടികളുടെ ജനനതിയ്യതി ഈ ഭാഗ്യദിവസത്തിലാവുന്നതിനുവേണ്ടി ലോകത്തിന്റെ വ്യത്യസ്തഭാഗങ്ങളിലെ ആശുപത്രികളില്‍ ഇന്ന് സിസേറിയന്റെ തിരക്കാണ്. ദുബൈ സിറ്റി ആശുപത്രിയില്‍ ഇന്നേക്ക് മാറ്റിവച്ച് 10 സിസേറിയന്‍ കേസുകളുണ്ട്.

സ്‌നേഹം പറയാന്‍

നിങ്ങളുടെ സ്‌നേഹം അറിയിക്കാന്‍ പറ്റിയ ഭാഗ്യദിവസം കൂടിയാണ് ഇന്ന്.

വണ്‍ ഡേ ഓണ്‍ എര്‍ത്ത്
ദ ക്രിയേറ്റിവ് വിഷന്‍ ഫൗണ്ടേഷന്‍ എന്ന സംഘടന  വേള്‍ഡ് വൈല്‍ഡ് ലൈഫ് ഫണ്ട്, അമേരിക്കന്‍ റെഡ് ക്രോസ്, ഒക്‌സ്ഫാം, യു.എന്‍ എന്നീ സംഘടനകളുടെ സഹായത്തോടെ വണ്‍ ഡേ ഓണ്‍ എര്‍ത്ത് എന്ന പേരില്‍ ഇന്ന് ഡോക്യുമെന്ററി തയ്യാറാക്കുന്നു. ലോകത്തിന്റെ കഥപറയാന്‍ നിങ്ങള്‍ക്ക് ലഭിക്കുന്ന അവസരമണിത്. കാലാവസ്ഥ വ്യതിയാനത്തിനെതിരേ നിരവധി ബോധവല്‍ക്കരണപരിപാടികളും ഈ ദിവസം ആസൂത്രണം ചെയ്തിട്ടുണ്ട്.
http://www.onedayonearth.org/

One Day on Earth – Original Trailer from One Day On Earth on Vimeo.

വൈറസ് ആക്രമണം

ചില ഇന്റര്‍നെറ്റ് നെറ്റ് വര്‍ക്കുകളില്‍ ഇന്ന് വൈറസ് ആക്രമണം ഉണ്ടാവാനിടയുണ്ടെന്ന് റിപോര്‍ട്ടുകള്‍ ഇപ്പോഴും സജീവമാണ്. എന്നാല്‍ സാങ്കേതികവിദഗ്ധര്‍ ഈ വാര്‍ത്ത തെറ്റാണെന്ന് വ്യക്തമാക്കിയിട്ടുണ്ട്.

തിരുത്തല്‍ തുടരുന്നു, സെന്‍സെക്‌സ് 65 പോയിന്റ് താഴ്ന്നു

മുംബൈ: തിരുത്തല്‍ തുടരുമെന്ന് വിദഗ്ധരുടെ വിലയിരുത്തല്‍ ശരിവയ്ക്കുന്ന രീതിയിലായിരുന്നു ഇന്ന് ഇന്ത്യന്‍ വിപണിയുടെ തുടക്കം.  സപ്തംബര്‍-ഒക്ടോബര്‍ മാസങ്ങളില്‍ അമേരിക്കന്‍ വിപണിയിലുണ്ടായേക്കാവുന്ന തിരുത്തലിനെ യൂറോപ്പ്, ഏഷ്യന്‍ വിപണികള്‍ കാര്യമായി ഭയപ്പെടുന്നുവെന്ന് ഇതോടെ വ്യക്തമായി. തിരുത്തല്‍ കടന്നുവരുമെന്ന് ആശങ്കപ്പെടുന്ന നിക്ഷേപകര്‍ ആഴ്ചകളോളമായി കുതിപ്പ് തുടരുന്ന ഇന്ത്യന്‍ വിപണിയില്‍ നിന്ന് ലാഭമെടുക്കാന്‍ ശ്രമിക്കുന്നതും സമ്മര്‍ദ്ദമുണ്ടാക്കുന്നുണ്ട്.
സെന്‍സെക്‌സ് 65.06 പോയിന്റ് താഴ്ന്ന് 20250.26ലും നിഫ്റ്റി 16.85 കുറഞ്ഞ് 6103.45ലും വില്‍പ്പന അവസാനിപ്പിച്ചു.6145.20ല്‍ നിന്ന് വില്‍പ്പന ആരംഭിച്ച നിഫ്റ്റിയില്‍ ചാഞ്ചാട്ടം ശക്തമായിരുന്നു. 6068.85ഓളം താഴ്ന്ന ദേശീയ ഓഹരി സൂചിക അവസാന അരമണിക്കൂറിനുള്ളില്‍ തിരിച്ചുവരികയായിരുന്നു.
മരുന്നു കമ്പനിയായ സിപ്ലയാണ് ഇന്ന് ഏറ്റവുമധികം നേട്ടമുണ്ടാക്കിയത്. 1.74 ശതമാനം വര്‍ധനവാണ് സിപ്ല ഒറ്റദിവസം കൊണ്ട് സ്വന്തമാക്കിയത്. മെറ്റല്‍ മേഖലയിലുണ്ടായ അനുകൂല തരംഗത്തിന്റെ ഗുണം കിട്ടിയ ഹിന്‍ഡാല്‍കോയുടെ ഓഹരി മൂല്യം 2.8 അധികരിച്ചു. റിലയന്‍സ് കമ്യൂണിക്കേഷന്‍, വിപ്രോ, റിലയന്‍സ് ഇന്‍ഡസ്ട്രീസ് കമ്പനികളും നേട്ടമുണ്ടാക്കി.
കഴിഞ്ഞ ദിവസത്തിന്റെ തുടര്‍ച്ചയെന്നോളം ഇന്നും ടാറ്റാ സ്റ്റീല്‍ ഓഹരികള്‍ കനത്ത നഷ്ടം രേഖപ്പെടുത്തി. 3.48 ശതമാനം ഇടിവോടെ 626.95ലാണ് ഇന്ന് ക്ലോസ് ചെയ്തത്. എം ആന്റ് എം, ജെ.പി അസോസിയേറ്റ്‌സ്, ടാറ്റാ മോട്ടോഴ്‌സ്, ഒ.എന്‍.ജി.സി എന്നിവയാണ് ഇന്ന് തിരിച്ചടിയേറ്റ മറ്റു പ്രമുഖ കമ്പനികള്‍.
ഇന്നത്തെ വിപണി വിലയിരുത്തുമ്പോള്‍ ദീര്‍ഘകാല നിക്ഷേപം ഉദ്ദേശിക്കാത്ത ഓഹരികള്‍ 20-25 ശതമാനം ലാഭത്തില്‍ വിറ്റൊഴിക്കുന്നതാണ് ബുദ്ധി. വിദേശ നിക്ഷേപസ്ഥാപനങ്ങള്‍ ഇന്ത്യയിലേക്ക് വന്‍തോതില്‍ ഫണ്ടൊഴുക്കുന്നത് തുടരുന്നുണ്ടെങ്കിലും ചൈനയും ബ്രസീലും   ഇന്ത്യയേക്കാള്‍ മികച്ച ലക്ഷ്യസ്ഥാനങ്ങളാവുമെന്ന റിപോര്‍ട്ടുകള്‍ അനുദിനം  പുറത്തുവന്നുകൊണ്ടിരിക്കുകയാണ്. Temlleto Asset Management company managing Direction മാര്‍ക് മോബിയസിന്റെ അഭിപ്രായത്തില്‍ ഈ വര്‍ഷം അവസാനിക്കുന്നതിനുമുമ്പ് ഇന്ത്യന്‍ വിപണി ഒരു വലിയ തിരുത്തലിനെ അഭിമുഖീകരിക്കാനുള്ള സാധ്യത തള്ളി കളയാനാവില്ലെന്നാണ്.
എന്നാല്‍ ഈ തിരുത്തല്‍ താല്‍ക്കാലികം മാത്രമാണെന്നാണ് sharekhanലെ രോഹിത് ശ്രീവാസ്തവിന്റെ അഭിപ്രായം. നിഫ്റ്റി 6000-5950 എന്ന ലെവല്‍ വരെ തിരുത്തലിനു വിധേയമായി വീണ്ടും മുന്നോട്ടുകുതിക്കുമെന്നാണ് അദ്ദേഹത്തിന്റെ അഭിപ്രായം.
രണ്ടാം പാദ സാമ്പത്തിക അവലോക റിപോര്‍ട്ടുകള്‍ പുറത്തുവരാനിരിക്കുന്നതും വിപണിയില്‍ തരംഗങ്ങളുണ്ടാക്കുമെന്ന് സി.എന്‍.ബി.സിയുടെ ആദിത്യ നാരായണ്‍ പറയുന്നു. വിപ്രോ, യെസ് ബാങ്ക്, അശോക് ലെയ്‌ലന്റ്, ടാറ്റാ മോട്ടോഴ്‌സ്, ജെ.എസ്.ഡബ്ല്യു സ്റ്റീല്‍, റില്‍ പോലുള്ള ഓഹരികളുടെ പ്രകടനത്തില്‍ റിപോര്‍ട്ടുകള്‍ നിര്‍ണായകമാവും. കേന്ദ്രസര്‍ക്കാറിന്റെ ചില രാഷ്ട്രീയ, സാമ്പത്തിക നയങ്ങള്‍ വിപണിയില്‍ ആശങ്ക സൃഷ്ടിയ്ക്കുന്നുണ്ടെന്ന് സി.എല്‍.എസ്.എയുടെ പ്രതിനിധി ക്രിസ് വുഡ് അഭിപ്രായപ്പെട്ടു. ഇതില്‍ പലതും വിപണിയുടെ മുന്നോട്ടുള്ള കുതിപ്പിനെ പിടിച്ചുനിര്‍ത്തുന്നതാണ്. ഉദാഹരണത്തിന് വിദേശനിക്ഷേപസ്ഥാപനങ്ങളുടെ പണമൊഴുക്കിനെ സെബി നിയന്ത്രിക്കാന്‍ പോവുന്നുവെന്ന റിപോര്‍ട്ടുകള്‍ വിപണിയില്‍ ചില സമ്മര്‍ദ്ദങ്ങളുണ്ടാക്കി-അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

വാങ്ങാവുന്ന ഓഹരികള്‍:
ഇന്ത്യന്‍ ബാങ്ക്: ഇന്ന് ഏകദേശം 10.20 രൂപയോളം ഇടിഞ്ഞ ഈ ഓഹരിയില്‍ പണം നിക്ഷേപിക്കുന്നത് ദീര്‍ഘകാലാടിസ്ഥാനത്തില്‍ നല്ലതാണ്. കാരണം ഈ ബാക്കിന്റെ ഓഹരികളില്‍ ചില കൈമാറ്റങ്ങള്‍ നടക്കാനിടയുണ്ടെന്ന വാര്‍ത്തകള്‍ സജീവമാണ്. 324 എന്ന ടാര്‍ജറ്റില്‍ വിറ്റൊഴിവാക്കാവുന്നതാണ്. ഇപ്പോഴത്തെ വില: 299.95.
indusind bank: ഇന്ന് 279.45ല്‍ ക്ലോസ് ചെയ്ത ഇന്‍ഡസ് ഇന്‍ഡ് ബാങ്ക്.298 എന്ന ടാര്‍ജറ്റിലും surya roshni(ഇപ്പോള്‍ 113) 140 എന്ന ടാര്‍ജറ്റിലും വാങ്ങി സൂക്ഷിക്കാവുന്നത്.

ഗൂഗിള്‍ ഇന്‍സ്റ്റന്റ് ഇന്ത്യയിലെത്തി

അതിവേഗ സെര്‍ച്ചിങ് സാധ്യമാക്കുന്ന ഗൂഗിള്‍ ഇന്‍സ്റ്റന്റ് ഇന്ത്യയിലെത്തി. വേഗത വഴിക്കാട്ടിയായി നൂറുകണക്കിന് വാക്കുകള്‍ എന്നിവ പുതിയ സംവിധാനത്തെ അതുല്യമാക്കുന്നു. മറ്റു രാജ്യങ്ങളില്‍ ഒരു മാസം മുമ്പു തന്നെ ഈ സംവിധാനം യാഥാര്‍ഥ്യമായിട്ടുണ്ട്. ഇന്ത്യയിലെത്താന്‍ അല്‍പ്പം വൈകിയെങ്കിലും ഇറങ്ങി മണിക്കൂറുകള്‍ക്കുള്ളില്‍ തന്നെ ഇത് ഇന്‍സ്റ്റന്റ് ഹിറ്റായി.
സെര്‍ച്ച് ചെയ്യാനായി നിങ്ങള്‍ വാക്കുകള്‍ ടൈപ്പ് ചെയ്തു തുടങ്ങുമ്പോഴേക്കും അതിനോട് സാമ്യമുള്ള നിരവധി വാക്കുകള്‍ പ്രെഡിക്ടീവ് എന്‍ജിന്‍ മുന്നോട്ടുവയ്ക്കും. നേരത്തെ പതിനഞ്ചോളം സെക്കന്റോളമെടുത്ത് സെര്‍ച്ച് ചെയ്തിരുന്ന ഒരു കാര്യം ഗുഗിള്‍ ഇന്‍സ്റ്റന്റിലൂടെ രണ്ടു സെക്കന്റുകള്‍കൊണ്ട് കണ്ടെത്താനാവും.
തീര്‍ച്ചയായും മൊബൈല്‍ ഡിവൈസുകള്‍ക്ക് ഏറെ അനുയോജ്യമാണിത്. വളരെ കുറച്ച് ടൈപ്പ് ചെയ്യുന്നതിലൂടെ വളരെ അധികം കാര്യങ്ങള്‍ ലഭിക്കുമെന്നതിനാല്‍ ഈ പ്രെഡിക്ടീവ് എന്‍ജിന്‍ താമസിയാതെ ഫോണുകളിലെത്തുമെന്ന് നമുക്ക് പ്രതീക്ഷിക്കാം.
ഇപ്പോള്‍ വേഗത കുറഞ്ഞ ഇന്റര്‍നെറ്റ് കണക്ഷനുകളില്‍ ഗൂഗിള്‍ ഈ സേവനം നല്‍കുന്നില്ല. ഗൂഗിള്‍ ഹോം പേജുകളിലും സെര്‍ച്ച് പേജുകളിലുമാണ് ഈ സംവിധാനം പ്രവര്‍ത്തന ക്ഷമമായിട്ടുള്ളത്.
ഫൂട്ട്‌നോട്ട്: google.com തുറന്ന് സെര്‍ച്ച് ബോക്‌സില്‍ ഏതെങ്കിലും അക്ഷരം അടിയ്ക്കാനുള്ള ശ്രമം നടത്തി നോക്കൂ.. നിങ്ങളുടെ കംപ്യൂട്ടറില്‍ ഇന്‍സ്റ്റന്റ് ആക്ടീവായിട്ടില്ലെങ്കില്‍ www.google.co.in ല്‍ നിന്ന് google.com ലേക്ക് മാറ്റി നോക്കൂ വ്യത്യാസം അറിയാം.

ലാഭക്കൊയ്ത്ത്: വിപണിയില്‍ തിരുത്തല്‍

മുംബൈ: മുംബൈ ഓഹരി സൂചികയായ സെന്‍സെക്‌സിനും ദേശീയ ഓഹരി സൂചികയായ നിഫ്റ്റിയ്ക്കും ഇന്ന് തിരിച്ചടിയുടെ ദിവസമായിരുന്നു. കടുത്ത വില്‍പ്പന സമ്മര്‍ദ്ദം വിപണിയിലെ എല്ലാമേഖലയെയും ബാധിച്ചതോടെ സെന്‍സെക്‌സ് 227.76 പോയിന്റ് കുറഞ്ഞ് 20345.32ലും നിഫ്റ്റി 66.15 താഴേക്കിറങ്ങി 6120.30ലും ക്ലോസ് ചെയ്തു. ഏറ്റവും കൂടുതല്‍ നഷ്ടം സംഭവിച്ചത് റിയാലിറ്റി മേഖലയ്ക്കാണ്. അതേസമയം ഈ സമ്മര്‍ദ്ദത്തിനിടയിലും ചെറിയ നേട്ടമുണ്ടാക്കാന്‍ ഫാര്‍മ കമ്പനികള്‍ക്കായി. ഇന്നു വ്യാപാരം ആരംഭിക്കുന്നതിനു മുമ്പു തന്നെ പ്രമുഖ സ്റ്റോക്ക് ബ്രോക്കിങ് സ്ഥാപനങ്ങളും വിപണി വിദഗ്ധരും നിഫ്റ്റിയുടെ 6200-220 എന്ന സപ്പോര്‍ട്ടിങ് ലെവലിനെ കുറിച്ച് മുന്നറിയിപ്പ് നല്‍കിയിരുന്നു.  6200ലെത്താനുള്ള ഏത് ശ്രമവും നിക്ഷേപകരുടെ ലാഭമെടുക്കാനുള്ള നീക്കത്തിലേക്ക് നയിക്കുമെന്ന വിശ്വാസം ഊട്ടിയുറപ്പിക്കുന്നതായിരുന്നു ഇന്നത്തെ വിപണി. കാരണം വിപണിയിലെ തകര്‍ച്ച മുഴുവന്‍ ഉച്ചയ്ക്ക് ശേഷമായിരുന്നു. ഒരു മാസത്തിനിടയിലെ ഏറ്റവും വലിയ വിറ്റൊഴിയ്ക്കലാണ് ഇന്നു നടന്നത്.

യൂറോപ്യന്‍ സെന്‍ട്രല്‍ ബാങ്കും, ബാങ്ക് ഓഫ് ഇംഗ്ലണ്ടും നിര്‍ണായകമായ തീരുമാനങ്ങള്‍ കൈകൊള്ളാന്‍ സാധ്യതയുള്ളത് ചെറിയ തോതിലെങ്കിലും വിപണിയെ സ്വാധീനിച്ചിട്ടുണ്ട്. അതേ സമയം സെബിയുടെ കര്‍ശനനിയന്ത്രണമുണ്ടെങ്കിലും വിദേശ നിക്ഷേപസ്ഥാപനങ്ങള്‍ ഇന്ത്യയിലേക്ക് പണമൊഴുക്കുന്നത് തുടരുകയാണ്. കഴിഞ്ഞ വര്‍ഷം 17.45 ബില്യണ്‍ ഡോളറാണ് ഇത്തരത്തില്‍ ഇന്ത്യയിലെത്തിയതെങ്കില്‍ ഈ വര്‍ഷം ഇതുവരെ 20.52 ബില്യണ്‍ ഡോളറോളം എത്തിക്കഴിഞ്ഞു.
കഴിഞ്ഞ മൂന്നു നാലു ദിവസമായി കാത്തിരുന്ന തിരുത്തലാണ് ഇപ്പോള്‍ നടന്നിരിക്കുന്നത്. ഒരു പക്ഷേ, അടുത്ത ദിവസവും ഇത് തുടര്‍ന്നേക്കാം. എങ്കിലും അടുത്താഴ്ച നിഫ്റ്റി കൂടുതല്‍ കരുത്തോടെ തിരിച്ചെത്തി 6500ലേക്ക് കുതിക്കുമെന്ന കാര്യത്തില്‍ സംശയമില്ലെന്ന് വിദഗ്ധര്‍ അഭിപ്രായപ്പെട്ടു. നിക്ഷേപകര്‍ ലാഭമെടുക്കുന്നതു കൊണ്ടു മാത്രമുള്ള ഇത്തരം തിരുത്തലുകളോ ഭയത്തോടെ കാണേണ്ട ആവശ്യമില്ലെന്നാണ് അധികപേരും വ്യക്തമാക്കിയത്. മുന്നോട്ടുകുതിക്കുന്ന ബുള്‍മാര്‍ക്കറ്റിന് കൂടുതല്‍ കരുത്തും വ്യക്തതയും നല്‍കാന്‍ ഇത്തരം തിരിച്ചടികള്‍ കൊണ്ടു സാധിക്കുമെന്നാണ് ഇവരുടെ പക്ഷം.
tata power co, Dr reddys Labs, Cipla, Hero honda Motors,Bharti Airtel എന്നീ ഓഹരികളാണ് ഇന്ന് ഏറ്റവും കൂടുതല്‍ നേട്ടമുണ്ടാക്കിയത്. അതേ സമയം ടാറ്റാ സ്റ്റീല്‍ 28.55 പോയിന്റ് താഴ്ന്ന് 649.70ലും സെസാ ഗോവ 12.90 കുറഞ്ഞ് 354.20ലും ഐ.ഡി.എഫ്.സി 6.45 താഴ്ന്ന് 205.30ലും വില്‍പ്പന അവസാനിപ്പിച്ചു. DLF, Reliance infrastructure ഓഹരികള്‍ക്ക് തിരിച്ചടി നേരിട്ടു.
വാങ്ങാവുന്ന ഓഹരികള്‍:
Aditya Birla Nuvo Ltd
Tata Steel
M&M
Unitech
Wockhardt(12 month)
Tata global
Uflex
Karnataka Bank

ഫേസ് ബുക്ക് ഗ്രൂപ്പ് വരുന്നു

ഒരു രാജ്യമായിരുന്നുവെങ്കില്‍ ലോകത്തിലെ ഏറ്റവും വലിയ മൂന്നാമത്തെ രാജ്യമാവുമെന്നുറപ്പാണ്. അതിവേഗം പ്രചരിച്ചുകൊണ്ടിരിക്കുന്ന ഈ സോഷ്യല്‍ കമ്മ്യൂണിറ്റി ഗ്രൂപ്പ് സേവനവുമായി ആരാധകരെ വിസ്മയിപ്പിക്കുകയാണ്. ഫേസ്ബുക്കിനുള്ളില്‍ നിങ്ങള്‍ക്ക് മറ്റൊരു മിനിഫേസ് ബുക്ക് കൂടിയുണ്ടാക്കാമെന്ന് ചുരുക്കം. കാലിഫോര്‍ണിയയിലെ പാളോആള്‍ട്ടോയില്‍ ഇന്ന് നടന്ന പത്രസമ്മേളനത്തിലാണ് പുതിയ സംവിധാനത്തെ കുറിച്ച് വിശദീകരിച്ചത്. പുതിയ സൗകര്യങ്ങള്‍

1 ഫേസ് ബുക്ക് ഗ്രൂപ്പ്: തീര്‍ത്തും വിപ്ലവാത്മകമായ സൗകര്യമാണിത്. കൂട്ടുകാരുടെയും കുടുംബാംഗങ്ങളുടെയും ഗ്രൂപ്പുകള്‍ ഉണ്ടാക്കാനും ഇതിലേക്ക് വോട്ടോയും വീഡിയോയും അപ് ചെയ്യാനും സാധിക്കും. ഗ്രൂപ്പ് ചാറ്റ്, വിക്കി സ്റ്റൈല്‍ ഡോക്യുമെന്റ്‌സ് എന്നീ സൗകര്യങ്ങളുമുണ്ടാവും. ഇപ്പോള്‍ ഫേസ്ബുക്കില്‍ അപ് ചെയ്യുന്ന കാര്യങ്ങള്‍ എല്ലാ ഫ്രണ്ട്‌സിനും കാണാമെങ്കില്‍ പുതിയ സംവിധാനപ്രകാരം ആരൊക്കെ കാണമെന്ന് നിങ്ങള്‍ക്ക് തീരുമാനിക്കാം. ഇതിനായി നിശ്ചിതഗ്രൂപ്പുകള്‍ ഉണ്ടാക്കണമെന്നു മാത്രം.
പ്രൈഫൈല്‍ ഡൗണ്‍ലോഡിങ്: ഫേസ്ബുക്കിലെ നിങ്ങളുടെ പ്രൊഫൈല്‍ ഡൗണ്‍ലോഡ് ചെയ്‌തെടുക്കാനുള്ള അനുമതിയാണിത്.

സ്വതന്ത്രമായ ഡാഷ്‌ബോര്‍ഡ്: തീര്‍ത്തും വ്യക്തിപരമായ ഒരു ഡാഷ്‌ബോര്‍ഡാണ് പുതിയ മാറ്റങ്ങളിലേ ശ്രദ്ധേയമായ മറ്റൊരു കാര്യം.
കാഴ്ചയില്‍ തന്നെ സമൂലമായ മാറ്റങ്ങള്‍ ഉടന്‍ പ്രഖ്യാപിക്കുമെന്ന് ഫേസ്ബുക്ക് അധികൃതര്‍ വ്യക്തമാക്കിയിട്ടുണ്ട്.

സെന്‍സെക്‌സ് 20500നു മുകളില്‍


മുംബൈ: വിപണി സ്ഥിരത പ്രകടിപ്പിച്ച ദിവസമായിരുന്നു ഇന്ന്. മെറ്റല്‍സ്, ഓയില്‍-ഗ്യാസ്, ഓട്ടോ മേഖലകള്‍ നേട്ടമുണ്ടാക്കിയപ്പോള്‍ എഫ്.എം.സി.ജി, ഫാര്‍മ ഓഹരികള്‍ക്ക് വേണ്ടത്ര തിളങ്ങാനായില്ല. സെന്‍സെക്‌സ് 135.37 പോയിന്റുയര്‍ന്ന് 20543.08ലും നിഫ്റ്റി 28.15 ഉയര്‍ന്ന് 6211ലുമാണ് വില്‍പ്പന അവസാനിപ്പിച്ചത്..
ആഗോളതലത്തിലെ അനുകൂലഘടകങ്ങള്‍ കൊണ്ട് തികഞ്ഞ ശുഭപ്രതീക്ഷയോടെയാണ് വിപണി തുറന്നത്. ഇന്‍ട്രാഡേയില്‍ സപ്പോര്‍ട്ട് ലെവലിലെത്തുമ്പോഴെല്ലാം നിക്ഷേപകര്‍ ലാഭമെടുക്കുമെന്ന മാനസികശാസ്ത്രം ഇന്ന് കൂടുതല്‍ ശക്തമായിരുന്നു.
Shipping Corporation of India Ltdയാണ് ഏറ്റവും കൂടുതല്‍ നേട്ടമുണ്ടാക്കിയത്. 168 പോയിന്റില്‍ നിന്ന് വില്‍പ്പന ആരംഭിച്ച ഓഹരികള്‍ 14.20 അധികമൂല്യത്തോടെ 191.85ലാണ് ക്ലോസ് ചെയ്തത്. ഇന്ത്യ ബുള്‍സ് റിയല്‍എസ്റ്റേറ്റ്, ഇന്ത്യബുള്‍ ഫിന്‍സര്‍വിസ്, ഇന്ത്യന്‍ ബാങ്ക് ഓഹരികളും മികച്ച പ്രകടനമാണ് കാഴ്ചവച്ചത്. അതേ സമയം സീ എന്റര്‍ടെയ്ന്‍മെന്റ്, നാഗാര്‍ജുന കണ്‍സ്ട്രക്ഷന്‍, ജൂബിലന്റ് ലൈഫ് സയന്‍സ്, ജയപ്രകാശ് പവര്‍ വെന്‍ച്വേഴ്‌സ്, റിലയന്‍സ് നാച്വറല്‍ റിസോഴ്‌സസ് എന്നീ ഓഹരികള്‍ക്കാണ് ഏറ്റവും കൂടുതല്‍ തിരിച്ചടി നേരിട്ടത്.
വാങ്ങാവുന്ന ഓഹരികള്‍: bharti shipyard, yesbank, industrial prudential investment,orbit corporation, tata chemicals,southindianbank,jaiprakash associates,Mercator Lines Ltd.IndusInd Bank Ltd.

Digital Story Teller

Exit mobile version