ഫേസ് ബുക്കില്‍ Like ആക്രമണം

അത്യന്തം അപകടകാരിയായ Like വൈറസ് ഫേസ്ബുക്കില്‍ ആക്രമണം തുടരുന്നു. like ബട്ടണിലെ ജാവാസ്‌ക്രിപ്റ്റിലൂടെയാണ് ആക്രമണം. like ബട്ടണില്‍ ക്ലിക്ക് ചെയ്യുന്നതോടെ shocking! this girl killed herself after her dad posted this photo.എന്ന പേജിലേക്കെത്തും. നിങ്ങളുടെ like ബട്ടണ്‍ ക്ലിക്ക് ഇത്തരമൊരു പേജിലേക്കാണ് നയിക്കുന്നതെങ്കില്‍  സൈറ്റിലെ മുന്നോട്ടുള്ള യാത്രയില്‍ നിന്നു വിട്ടുനില്‍ക്കുന്നതാണ് നല്ലത്.

197 FIIകള്‍ക്കും 342 സബ് എക്കൗണ്ടുകള്‍ക്കും സെബിയുടെ വിലക്ക്


മുംബൈ: ഇടപാടുകളില്‍ സുതാര്യത പ്രകടിപ്പിക്കാത്തതിനാല്‍ HSBC, Deutsche Bank and Standard Chartered അടക്കം 197 വിദേശനിക്ഷേപ സ്ഥാപനങ്ങളെയും 342 സബ് എക്കൗണ്ടുകളെയും പുതിയ ഓഹരികള്‍ വാങ്ങുന്നതില്‍ നിന്ന് സെബി വിലക്കി.
കമ്പനികളുടെ ഹോള്‍ഡിങ് ഓഹരികളെ കുറിച്ച് വ്യക്തമായ റിപോര്‍ട്ട് നല്‍കാത്ത foreign institutional investors(FII) ഒക്ടോബര്‍ ഒന്നുമുതല്‍ പുതിയ ഓഹരികള്‍ വാങ്ങാന്‍ പാടില്ല-സെബി ഉത്തരവില്‍ വ്യക്തമാക്കി.
പ്രൊട്ടക്ടഡ് സെല്‍ കമ്പനി(പി.സി.സി), സെഗ്രഗേറ്റഡ് പോര്‍ട്ട് ഫോളിയോ കമ്പനി(എസ്.പി.സി), മള്‍ട്ടി ക്ലാസ് ഷെയര്‍ വെഹിക്കില്‍(എം.സി.വി) എന്നിവയില്‍ ഏതിലാണ് സ്ഥാപനങ്ങള്‍ ഉള്‍പ്പെടുന്നതെന്ന് വ്യക്തമാക്കാന്‍ സെബി നല്‍കിയ അന്ത്യശാസനം ഇന്നലെ അവസാനിച്ചിരുന്നു. ഇന്ത്യയില്‍ നിന്നുള്ള പണം തന്നെ വിദേശ സ്ഥാപനങ്ങളിലൂടെ വിപണിയിലെത്തുന്നതിനെ നിയന്ത്രിക്കുയാണ് ഇതുകൊണ്ട് സെബി ലക്ഷ്യമിടുന്നത്.

സെന്‍സെക്‌സ് അഞ്ചാഴ്ചക്കുള്ളില്‍ 2447 പോയിന്റ് ഉയര്‍ന്നു

മുംബൈ: വിദേശ നിക്ഷേപത്തിന്റെ തടസ്സമില്ലാത്ത ഒഴുക്കിന്റെ കരുത്തില്‍ മുംബൈ ഓഹരി സൂചികയായ സെന്‍സെക്‌സ് അഞ്ചാഴ്ച കൊണ്ട് 2447 പോയിന്റും നിഫ്റ്റി 734.7 പോയിന്റും സ്വന്തമാക്കി മുന്നേറുന്നു. ഇന്ന് സെന്‍സെക്‌സ് 375.92 പോയിന്റിന്റെയും നിഫ്റ്റി 113.45 പോയിന്റിന്റെയും മികവോടെ യഥാക്രമം 20445.04ലും 6143.40ലും ക്ലോസ് ചെയ്തു. ഏറെ സമ്മര്‍ദ്ദങ്ങളുണ്ടാകുമെന്ന് പ്രതീക്ഷിച്ച 6100 ലെവല്‍ തകര്‍ത്തു നിഫ്റ്റി  മുന്നേറിയതും ഇന്‍ട്രാഡേയില്‍ 6150.00വരെ എത്താനായതും ശുഭസൂചകമായാണ് വിദഗ്ധര്‍ വിലയിരുത്തുന്നത്. പ്രധാനായും വിദേശ-ആഭ്യന്തര സ്ഥാപനങ്ങളാണ് വിപണിയിലേക്ക് പണമൊഴുക്കിയതെങ്കിലും സമഗ്ര മേഖലയിലും മുന്നേറ്റം പ്രകടമായി.
ആസന്നമായ ഒരു തകര്‍ച്ചയ്ക്കുവേണ്ടി കാത്തിരിക്കുകയെന്ന മാനസികാവസ്ഥയില്‍ നിന്നും നിക്ഷേപകരെ മാറ്റി ചിന്തിപ്പിക്കാന്‍ പോന്നതാണ് ഇന്നത്തെ വിപണി. ഇത്രയേറെ ഫണ്ട് വിപണിയിലേക്കെത്തിയ നിലയ്ക്ക് ഇനിയും അത് തുടരാനാണ് സാധ്യത. കാരണം ദീര്‍ഘകാല നിക്ഷേപതന്ത്രങ്ങളാണ് പല വിദേശ സ്ഥാപനങ്ങളും പയറ്റുന്നത്. അവര്‍ക്ക് ലാഭം കൊയ്‌തെടുക്കുന്നതിന് ഈ ബുള്ളിഷ് അവസ്ഥ തുടരേണ്ടത് അനിവാര്യമാണ്.
രാഷ്ട്രീയ, സാമൂഹിക, സാമ്പത്തിക പ്രാധാന്യമുള്ള അയോധ്യ വിധിയും വിപണിയുടെ മുന്നേറ്റത്തില്‍ ചെറുതല്ലാത്ത ഒരു പങ്കുവഹിച്ചു. അതേ സമയം ആഗോളവിപണിയിലെ ആശങ്കകള്‍ അകന്നുവെങ്കിലും വിപണി ഏതവസരത്തിലും 5 മുതല്‍ 7 വരെ ശതമാനം തിരുത്തലിന് വിധേയമാവുമെന്ന് ദിപന്‍ മേഹ്തയെ പോലുള്ള സാമ്പത്തിക വിദഗ്ധര്‍ ഇപ്പോഴും മുന്നറിയിപ്പ് നല്‍കുന്നുണ്ട്.
ഇന്ന് ഏറ്റവും കൂടുതല്‍ നേട്ടമുണ്ടാക്കിയത് സ്റ്റീല്‍ അഥോറിറ്റി ഓഫ് ഇന്ത്യ, റാന്‍ബാക്‌സി ലാബ്‌സ്, മഹീന്ദ്ര ആന്റ് മഹീന്ദ്ര, ഭാരത് ഹെവി ഇലക്ട്രിക്കല്‍സ്, സുസ്‌ലോണ്‍ എനര്‍ജി തുടങ്ങിയ കമ്പനികളാണ്. എടുത്തുപറയാവുന്ന നഷ്ടം അധികം കമ്പനികള്‍ക്കും ഉണ്ടായില്ലെങ്കിലും ഹീറോ ഹോണ്ട, എച്ച്.ഡി.എഫ്.സി ബാങ്ക്, ഭാരതി എയര്‍ ടെല്‍ ഓഹരികളുടെ മൂല്യത്തില്‍ ചെറിയ ഇടിവുണ്ടായി.
വാങ്ങാവുന്ന ഓഹരികള്‍: അപ്പോളോ ടയേഴ്‌സ്, വോള്‍ട്ടാസ്, ഭാരതി എയര്‍ടെല്‍, ഡി.എല്‍.എഫ്, ആര്‍തി ഇന്‍ഡസ്ട്രീസ്, സത്യം കംപ്യൂട്ടേഴ്‌സ്, യൂനിടെക്, ടാറ്റാ കണ്‍സള്‍ട്ടന്‍സി, ഡി.സി.എം, ഭൂഷണ്‍ സ്റ്റീല്‍, സണ്‍ ടിവി, വോക്കാര്‍ഡ് ഫാര്‍മ, ദിവാന്‍ ഹൗസിങ്.

വിപ്ലവവുമായി ഗൂഗിള്‍ വീണ്ടുമെത്തുന്നു; JPEGനു പകരമായി WebP

ചിത്രങ്ങള്‍ക്ക് ഒരു ഗൂഗിള്‍ ഫോര്‍മാറ്റ് വരുന്നു. വെബ്പി. ഇന്നു വൈകുന്നേരം ഇതിന്റെ ഔദ്യോഗികപ്രഖ്യാപനം പുറത്തുവരുമെന്നാണ് cnet റിപ്പോര്‍ട്ട് ചെയ്യുന്നത്. ചെറിയ ഫയല്‍ സൈസ്, അതിവേഗ ലോഡിങ് എന്നിവയാണ് പുതിയ ഫോര്‍മാറ്റിന്റെ ഏറ്റവും വലിയ പ്രത്യേകത. ജെ.പി.ജിയുടെ ഗ്ലോസി സ്വഭാവം തന്നെ വെബ്പിയും കാണിക്കുമെങ്കിലും ഫയല്‍ സൈസ് 40 ശതമാനം കുറവായിരിക്കും. WebM എന്ന പേരില്‍ പുതിയ വീഡിയോ ഫോര്‍മാറ്റ് ഗൂഗിള്‍ നേരത്തെ പുറത്തുവിട്ടിരുന്നു.

സെന്‍സെക്‌സിലും നിഫ്റ്റിയിലും മുന്നേറ്റം

മുംബൈ: ഏറെ നാടകീയമായ രംഗങ്ങള്‍ക്കൊടുവില്‍ ഇന്ത്യന്‍ വിപണി ഇന്ന് നേട്ടത്തോടെ ക്ലോസ് ചെയ്തു. നിക്ഷേപകര്‍ വന്‍തോതില്‍ ലാഭമെടുത്തതിനാല്‍ കഴിഞ്ഞ ദിവസം കനത്ത നഷ്ടം രേഖപ്പെടുത്തിയ വിപണിയുടെ ഇന്നത്തെ തുടക്കവും മറിച്ചായിരുന്നില്ല. ഓയില്‍, ഗ്യാസ്, റിയാലിറ്റി, ഓട്ടോ, കാപ്പിറ്റല്‍ ഗൂഡ്‌സ് മേഖലയില്‍ നിന്നാണ് ഇന്ന് നിക്ഷേപകര്‍ കാര്യമായി പിന്‍വാങ്ങിയത്. എന്നാല്‍ മാര്‍ക്കറ്റ് ക്ലോസ് ചെയ്യുന്നതിന് അരമണിക്കൂര്‍ മുമ്പ് ബാങ്കിങ്, മെറ്റല്‍, എഫ്.എം.സി.ജി ഓഹരികളില്‍ കാര്യമായ വാങ്ങല്‍ നടന്നതിനാല്‍ വിപണി തിരിച്ചെത്തി.
മുംബൈ ഓഹരി സൂചികയായ സെന്‍സെക്‌സ് 112.78 പോയിന്റുയര്‍ന്ന് 20069.12ലും ദേശീയ ഓഹരി സൂചികയായ നിഫ്റ്റി 38.65 പോയിന്റുയര്‍ന്ന് 6029.95ലും വില്‍പ്പന അവസാനിപ്പിച്ചു. ഇതില്‍ നിന്ന് ഒരു കാര്യം വ്യക്തമായിട്ടുണ്ട്. 5800-5830 എന്നത് നിഫ്റ്റിയുടെ ഏറ്റവും മികച്ച സപ്പോര്‍ട്ട് ലെവലാണ്. വിദേശനിക്ഷേപം കാര്യമായി ഒഴുകുന്ന ഈ അവസരത്തില്‍ നിഫ്റ്റിയില്‍ കാര്യമായ ഒരു തിരുത്തല്‍ ആരും പ്രതീക്ഷിക്കുന്നില്ല. എങ്കിലും നിഫ്റ്റി 5800ല്‍ താഴെയെത്തുന്നത് കരുതലോടെ കാണണമെന്ന് വിദഗ്ധര്‍ മുന്നറിയിപ്പ് നല്‍കുന്നുണ്ട്. ഫ്യൂച്ചര്‍ ഓപ്ഷന്‍ കോളുകളുടെ അവസാനദിവസമായ ഇന്ന് മുന്നേറ്റം നേടാനായത് നിക്ഷേപകര്‍ക്ക് ഏറെ ആശ്വാസം പകര്‍ന്നു.
25196.37 കോടി രൂപയാണ് സപ്തംബര്‍ മാസത്തില്‍ foreign institutional investors(FIIs) എന്ന രീതിയില്‍ വിപണിയിലെത്തിയിട്ടുള്ളത്. തീര്‍ച്ചയായും വിപണിയിലേക്ക് കടന്നുവരാന്‍ ആഗ്രഹിക്കുന്നവര്‍ നിഫ്റ്റി 5500 എന്ന ലെവലിലെത്തുന്നതുവരെ കാത്തുനില്‍ക്കുകയാണ് ബുദ്ധി.
ജി.ടി.എല്‍ ഇന്‍ഫ്രാസ്ട്രക്ചര്‍, ഗോദ്‌റേജ് പ്രോപ്പര്‍ട്ടീസ്, എച്ച്.ഡി.എഫ്.സി, ശ്രീ രേണുകാ ഷുഗേഴ്‌സ്, സ്റ്റെര്‍ലൈറ്റ് എന്നീ കമ്പനികളാണ് ഇന്ന് ഏറ്റവും കൂടുതല്‍ നേട്ടമുണ്ടാക്കിയത്. അതേ സമയം patni computers, techmahindra,ambuja cements, gujarat state petronet, indian oil corp തുടങ്ങിയ കമ്പനികളുടെ ഓഹരികളില്‍ കാര്യമായ ഇടിവുണ്ടായി. സത്യം കംപ്യൂട്ടേഴ്‌സിന്റെ റിപോര്‍ട്ട് പുറത്തുവന്നതാണ് ഇപ്പോഴത്തെ മാതൃകമ്പനിയായ ടെക് മഹീന്ദ്രയുടെ ഓഹരികളെ പ്രതികൂലമായി ബാധിച്ചത്. സത്യം 125 കോടിയുടെ നഷ്ടമാണ് രേഖപ്പെടുത്തിയത്.
വാങ്ങാവുന്ന ഓഹരികള്‍: സത്യം മഹീന്ദ്ര, ടെക് മഹീന്ദ്ര. അടുത്ത മാസം ഈ കമ്പനികളുടെ ലയനസാധ്യതയാണ് ഇതിനു കാരണം. സ്റ്റെര്‍ലൈറ്റ് ഇന്‍ഡസ്ട്രീസ്, ടി.സി.എസ്. എച്ച്.ഡി.ഐ.എല്‍ എന്നീ ഓഹരികളിലും ദീര്‍ഘവീക്ഷണത്തോടെ പണം നിക്ഷേപിക്കാവുന്നതാണ്.
jain irrigation: 2-3 ദിവസത്തിനുള്ളില്‍ 1215 എന്ന ലക്ഷ്യത്തിലെത്തുമെന്നാണ് കരുതുന്നത്. സ്റ്റോപ്പ് ലോസ് നല്‍കേണ്ടത് 1169.00 ഇപ്പോഴത്തെ വില 1193.
cairn india: 343 ആണ് ടാര്‍ജറ്റ്. സ്‌റ്റോപ്പ് ലോസ് 331. ഇപ്പോഴത്തെ വില 335.75.

സത്യം 125 കോടി രൂപ നഷ്ടത്തില്‍

മാര്‍ച്ച് 2010ന് ആരംഭിച്ച സാമ്പത്തികവര്‍ഷത്തില്‍ സത്യം കംപ്യൂട്ടേഴ്‌സ് 124.60 കോടിയുടെ നഷ്ടം രേഖപ്പെടുത്തിയതായി റിപോര്‍ട്ട്. കമ്പനിയുടെ സ്ഥാപകനും ചെയര്‍മാനുമായ ബി രാമലിംഗരാജു കണക്കില്‍ കൃത്രിമം കാണിച്ചു പോലിസ് പിടിയിലായതിനുശേഷം പുറത്തുവരുന്ന ആദ്യ കണക്കെടുപ്പാണിത്. കഴിഞ്ഞ വര്‍ഷം ഏപ്രിലില്‍ സത്യം കംപ്യൂട്ടേഴ്‌സിനെ ടെക് മഹീന്ദ്രഏറ്റെടുത്തിരുന്നു. ഇതിനുശേഷം കമ്പനിയുടെ പേര് മഹീന്ദ്ര സത്യം എന്നാക്കി മാറ്റി.
ഫലം പുറത്തുവരുന്നതോടെ സത്യത്തിന്റെ ഓഹരികളില്‍ 10 ശതമാനത്തോളം വര്‍ധനവ് പ്രതീക്ഷിച്ചിരുന്ന നിക്ഷേപകര്‍ക്ക് ഈ വാര്‍ത്ത തിരിച്ചടിയാവും. ഇനി നവംബര്‍ 15ന് പുറത്തിറങ്ങുന്ന സാമ്പത്തിക റിപോര്‍ട്ടില്‍ പ്രതീക്ഷ അര്‍പ്പിക്കുകയേ നിക്ഷേപകര്‍ക്ക് നിവൃത്തിയുള്ളൂ. എങ്കിലും രാജ്യത്തെ ഏറ്റവും വലിയ കോര്‍പ്പറേറ്റ് തട്ടിപ്പിനിരയായ കമ്പനിയുടെ നഷ്ടം കുറവാണ്. തൊട്ടുമുമ്പത്തെ കണക്കുപ്രകാരം നഷ്ടം 818 കോടി രൂപയായിരുന്നു. പുതിയ കണക്കുകള്‍ മറ്റൊരു ലയനസാധ്യതയിലേക്കും വിരല്‍ ചൂണ്ടുന്നുണ്ട്. ടെക് മഹീന്ദ്രയും മഹീന്ദ്ര സത്യവും ലയിച്ച ഒറ്റ കമ്പനിയാവാനുള്ള സാധ്യത തള്ളികളയാനാവില്ല.

വിപണിയില്‍ വൈകാരികപ്രകടനം


മുംബൈ: നിക്ഷേപകര്‍ വ്യാപകമായി ലാഭമെടുത്തതിനെ തുടര്‍ന്ന് ഇന്ത്യന്‍ വിപണിയില്‍ കനത്ത വില്‍പ്പ സമ്മര്‍ദ്ദം. 20000 കടന്നുവെന്ന വൈകാരികസമ്മര്‍ദ്ദവും  യൂറോപ്യന്‍ വിപണിയില്‍ നിന്ന് വേണ്ടത്ര പിന്തുണകിട്ടാത്തതും വീഴ്ചയുടെ ആഘാതം കൂട്ടി. മുന്നോറ്റത്തോടെ വില്‍പ്പന ആരംഭിച്ച വിപണി 20234.05 പോയിന്റുവരെ ഉയര്‍ന്ന് ലാഭ പ്രതീക്ഷ വര്‍ധിപ്പിച്ചുവെങ്കിലും അരമണിക്കൂറിനുള്ള താഴേക്കുള്ള യാത്ര തുടങ്ങിയിരുന്നു. ഒടുവില്‍ 300 പോയിന്റോളം താഴ്ന്ന് 19956.34ലാണ് സെന്‍സെക്‌സ് ക്ലോസ് ചെയ്തത്. ദേശീയ ഓഹരി സൂചികയായ നിഫ്റ്റി 5980 വരെ താഴ്ന്നതിനു ശേഷം 5991.30ല്‍ തിരിച്ചെത്തി. കഴിഞ്ഞ കുറെ ദിവസമായി മികച്ച നേട്ടമുണ്ടാക്കികൊണ്ടിരിക്കുന്ന മെറ്റല്‍ മേഖലയിലാണ് നിക്ഷേപകര്‍ ഏറെ ലാഭകൊയ്ത്ത് നടത്തിയത്.
തകര്‍ച്ചക്കിടയിലും ടാറ്റോ മോട്ടോഴ്‌സ്, പവര്‍ ഗ്രിഡ്, സണ്‍ ഫാര്‍മ, യൂനിടെക്, അംബുജ സിമന്റ്‌സ് ഓഹരികള്‍ നേട്ടമുണ്ടാക്കി. സ്റ്റെര്‍ലൈറ്റ് ഇന്‍ഡസ്ട്രീസ്, ഐ.ടി.സി ലിമിറ്റഡ്, ഭാരതി എയര്‍ടെല്‍, മാരുതി സുസുക്കി, ഒ.എന്‍.ജി.സി കമ്പനികളുടെ ഓഹരി മൂല്യത്തില്‍ കാര്യമായ കുറവുണ്ടായി.
രണ്ട് സാമ്പത്തികവര്‍ഷത്തെ ഫലം പ്രഖ്യാപിക്കാനിരിക്കെ വില കുത്തനെ കുതിച്ചുയരുമെന്ന് എല്ലാവരും പ്രതീക്ഷിച്ചിരുന്ന സത്യം കംപ്യൂട്ടേഴ്‌സിന് ഇന്ന് കാര്യമായ നേട്ടമുണ്ടാക്കാനായില്ലെന്നു മാത്രമല്ല, കഴിഞ്ഞ ദിവസങ്ങളില്‍ സ്വന്തമാക്കിയ നേട്ടം സമ്മര്‍ദ്ദത്തില്‍ അടിയറവ് വയ്‌ക്കേണ്ടിയും വന്നു.
ഇന്നത്തെ വിപണിയുടെ അടിസ്ഥാനത്തില്‍ നാളെ വാങ്ങാവുന്ന ചില ഓഹരികള്‍:
1 ബജാജ് ഓട്ടോ: ഇപ്പോള്‍ 1488.85 രൂപ വിലയുള്ള ഈ ഓഹരികള്‍ ഒരാഴ്ചക്കുള്ളില്‍ 1530ലെത്താനുള്ള സാധ്യതയുണ്ട്. സ്‌റ്റോപ്പ് ലോസ് നല്‍കേണ്ടത് 1450.00

2 alstom projecst: ഇപ്പോള്‍ 810.40 വിലയുള്ള ഈ ഓഹരികള്‍ 827 എന്ന ലക്ഷ്യത്തില്‍ വാങ്ങി സൂക്ഷിക്കാവുന്നതാണ്. പരമാവധി ഒരു മാസം കാത്തിരിക്കേണ്ടി വരും. സ്റ്റോപ്പ് ലോസ് നല്‍കേണ്ടത് 790.00.
united phosphorosu: 228 എന്ന ലക്ഷ്യത്തില്‍ വാങ്ങാവുന്ന ഓഹരിയാണ്. ഇപ്പോഴത്തെ വില 182.50.

ആഗോളസമ്മര്‍ദ്ദം;വി പണി നേരിയ നഷ്ടത്തില്‍

മുംബൈ: ഇന്ത്യന്‍ ഓഹരി വിപണി ഏറെ കയറ്റിറക്കങ്ങള്‍ കണ്ട ദിവസമായിരുന്നു ഇന്ന്. മുംബൈ ഓഹരി സൂചികയായ സെന്‍സെക്‌സ് 12.52 പോയിന്റ് നഷ്ടത്തില്‍ 20104.86ലും നിഫ്റ്റി 6.15 പോയിന്റ് കുറഞ്ഞ് 6029.50ലും വില്‍പ്പന അവസാനിപ്പിച്ചു.
എ.ബി.ബി ലിമിറ്റഡ്, സിന്റെക്‌സ്, ഫെഡറല്‍ ബാങ്ക്, ബാങ്ക് ഓഫ് ഇന്ത്യ, കാസ്‌ട്രോള്‍ ഇന്ത്യ തുടങ്ങിയ ഓഹരികളാണ് ഇന്നു നേട്ടമുണ്ടാക്കിയത്. അതേ സമയം കൗട്ടന്‍സ് റീട്ടെയില്‍, ഐഡിയ സെല്ലുലാര്‍, ഡോ. റെഡ്ഡി, ഐ.ഡി.എഫ്.സി, ബജാജ് ഹോള്‍ഡിങ് ഓഹരികള്‍ക്ക് കാര്യമായ നഷ്ടം സംഭവിച്ചു.
വാങ്ങാവുന്ന ഓഹരികള്‍: ഫെഡറല്‍ ബാങ്ക്, ബല്‍റാംപൂര്‍ ചിനി, വീഡിയോകോണ്‍, ബയോകോണ്‍, ശ്രീ രേണുകാ ഷുഗര്‍, കോള്‍ഗേറ്റ്, എസ്.കെ.എസ് മൈക്രോ ഫിനാന്‍സ്. ഇന്ത്യ സിമന്റ്, ഡി.ബി.സി, എന്‍.ടി.പി.സി, ടാറ്റാ മോട്ടോഴ്‌സ്.