പുതിയ ഡൊമെയ്ന്‍ വാങ്ങുമ്പോള്‍ ശ്രദ്ധിക്കേണ്ട കാര്യങ്ങള്‍


ഇന്നത്തെ ലോകത്ത് ഏതൊരു ബിസിനസ്സിന്റെയും മര്‍മപ്രധാനമായ കാര്യമാണ് ഒരു ഡൊമെയ്ന്‍ നെയിം. ഡൊമെയ്ന്‍ വില്‍പ്പനക്കാരായി നിരവധി കമ്പനികളെ നിങ്ങള്‍ക്ക് ഓണ്‍ലൈനില്‍ കാണാന്‍ സാധിക്കും. പല കമ്പനികളും പല ചാര്‍ജ്ജായിരിക്കും ഈടാക്കുന്നത്. ഇതില്‍ നിന്ന് മികച്ചൊരു ഡൊമെയ്ന്‍ വില്‍പ്പനക്കാരനെ എങ്ങനെ കണ്ടെത്തും. താഴെ പറയുന്ന കാര്യങ്ങള്‍ ശ്രദ്ധിക്കുക. 1 പ്രശസ്തിയും അംഗീകാരവുമുള്ള ഒരു ഡൊമെയ്ന്‍ രജിസ്ട്രാറില്‍ നിന്ന് പേര് സ്വന്തമാക്കുന്നാണ് നല്ലത്. ചിലപ്പോള്‍ ഇവരേക്കാള്‍ കുറഞ്ഞ ചാര്‍ജ്ജുള്ള വില്‍പ്പനക്കാരെ നിങ്ങള്‍ ഓണ്‍ലൈനില്‍ കണ്ടേക്കാം. പക്ഷേ, നിങ്ങള്‍ക്കു മികച്ച വില്‍പ്പാനന്തരസേവനം ലഭിക്കാന്‍ നല്ല രജിസ്ട്രറികളില്‍ നിന്നു മാത്രം…

Read More »

സാംസങില്‍ നിന്നും മൂന്നു ഡ്യുവല്‍സിം മോഡലുകള്‍


പുതിയ മൂന്ന് ഡ്യുവല്‍ സിം മോഡലുകള്‍ സാംസങ് ഇന്ത്യന്‍ വിപണിയിലിറക്കി. guru dual 25, guru dual 26, samsung star duas GT-B7722 എന്നിവയാണ് ഈ മോഡലുകള്‍. ഡുവല്‍ 25 എന്നത് ബേസ് മോഡലാണ്. വിലകുറഞ്ഞ Gfive, Macromax, Nokia മോഡലുകളുമായി മല്‍സരിക്കാനാണ് ഇത് പുറത്തിയിറക്കിയത്. എങ്കിലും ടോര്‍ച്ച്, ഒമ്പത് പ്രാദേശികഭാഷകള്‍, സ്റ്റീരിയോ എഫ്.എം, 1000 ഫോണ്‍ബുക്ക് കോണ്‍ടാക്‌സ് സൗകര്യങ്ങള്‍ ഈ ഫോണിലുണ്ട്. 800mAH ബാറ്ററിയും 1.8 inch ഡിസ്‌പ്ലേയും 3.5 എംഎം ഓഡിയോ ജാക്കുമുണ്ട്. പക്ഷേ, ഡ്യുവല്‍ സിമ്മില്‍ ഒന്നുമാത്രമേ ഒരു…

Read More »

ഫേസ് ബുക്കില്‍ Like ആക്രമണം


അത്യന്തം അപകടകാരിയായ Like വൈറസ് ഫേസ്ബുക്കില്‍ ആക്രമണം തുടരുന്നു. like ബട്ടണിലെ ജാവാസ്‌ക്രിപ്റ്റിലൂടെയാണ് ആക്രമണം. like ബട്ടണില്‍ ക്ലിക്ക് ചെയ്യുന്നതോടെ shocking! this girl killed herself after her dad posted this photo.എന്ന പേജിലേക്കെത്തും. നിങ്ങളുടെ like ബട്ടണ്‍ ക്ലിക്ക് ഇത്തരമൊരു പേജിലേക്കാണ് നയിക്കുന്നതെങ്കില്‍  സൈറ്റിലെ മുന്നോട്ടുള്ള യാത്രയില്‍ നിന്നു വിട്ടുനില്‍ക്കുന്നതാണ് നല്ലത്.

Read More »

197 FIIകള്‍ക്കും 342 സബ് എക്കൗണ്ടുകള്‍ക്കും സെബിയുടെ വിലക്ക്


മുംബൈ: ഇടപാടുകളില്‍ സുതാര്യത പ്രകടിപ്പിക്കാത്തതിനാല്‍ HSBC, Deutsche Bank and Standard Chartered അടക്കം 197 വിദേശനിക്ഷേപ സ്ഥാപനങ്ങളെയും 342 സബ് എക്കൗണ്ടുകളെയും പുതിയ ഓഹരികള്‍ വാങ്ങുന്നതില്‍ നിന്ന് സെബി വിലക്കി. കമ്പനികളുടെ ഹോള്‍ഡിങ് ഓഹരികളെ കുറിച്ച് വ്യക്തമായ റിപോര്‍ട്ട് നല്‍കാത്ത foreign institutional investors(FII) ഒക്ടോബര്‍ ഒന്നുമുതല്‍ പുതിയ ഓഹരികള്‍ വാങ്ങാന്‍ പാടില്ല-സെബി ഉത്തരവില്‍ വ്യക്തമാക്കി. പ്രൊട്ടക്ടഡ് സെല്‍ കമ്പനി(പി.സി.സി), സെഗ്രഗേറ്റഡ് പോര്‍ട്ട് ഫോളിയോ കമ്പനി(എസ്.പി.സി), മള്‍ട്ടി ക്ലാസ് ഷെയര്‍ വെഹിക്കില്‍(എം.സി.വി) എന്നിവയില്‍ ഏതിലാണ് സ്ഥാപനങ്ങള്‍ ഉള്‍പ്പെടുന്നതെന്ന് വ്യക്തമാക്കാന്‍ സെബി നല്‍കിയ അന്ത്യശാസനം…

Read More »

സെന്‍സെക്‌സ് അഞ്ചാഴ്ചക്കുള്ളില്‍ 2447 പോയിന്റ് ഉയര്‍ന്നു


മുംബൈ: വിദേശ നിക്ഷേപത്തിന്റെ തടസ്സമില്ലാത്ത ഒഴുക്കിന്റെ കരുത്തില്‍ മുംബൈ ഓഹരി സൂചികയായ സെന്‍സെക്‌സ് അഞ്ചാഴ്ച കൊണ്ട് 2447 പോയിന്റും നിഫ്റ്റി 734.7 പോയിന്റും സ്വന്തമാക്കി മുന്നേറുന്നു. ഇന്ന് സെന്‍സെക്‌സ് 375.92 പോയിന്റിന്റെയും നിഫ്റ്റി 113.45 പോയിന്റിന്റെയും മികവോടെ യഥാക്രമം 20445.04ലും 6143.40ലും ക്ലോസ് ചെയ്തു. ഏറെ സമ്മര്‍ദ്ദങ്ങളുണ്ടാകുമെന്ന് പ്രതീക്ഷിച്ച 6100 ലെവല്‍ തകര്‍ത്തു നിഫ്റ്റി  മുന്നേറിയതും ഇന്‍ട്രാഡേയില്‍ 6150.00വരെ എത്താനായതും ശുഭസൂചകമായാണ് വിദഗ്ധര്‍ വിലയിരുത്തുന്നത്. പ്രധാനായും വിദേശ-ആഭ്യന്തര സ്ഥാപനങ്ങളാണ് വിപണിയിലേക്ക് പണമൊഴുക്കിയതെങ്കിലും സമഗ്ര മേഖലയിലും മുന്നേറ്റം പ്രകടമായി. ആസന്നമായ ഒരു തകര്‍ച്ചയ്ക്കുവേണ്ടി കാത്തിരിക്കുകയെന്ന മാനസികാവസ്ഥയില്‍…

Read More »

വിപ്ലവവുമായി ഗൂഗിള്‍ വീണ്ടുമെത്തുന്നു; JPEGനു പകരമായി WebP


ചിത്രങ്ങള്‍ക്ക് ഒരു ഗൂഗിള്‍ ഫോര്‍മാറ്റ് വരുന്നു. വെബ്പി. ഇന്നു വൈകുന്നേരം ഇതിന്റെ ഔദ്യോഗികപ്രഖ്യാപനം പുറത്തുവരുമെന്നാണ് cnet റിപ്പോര്‍ട്ട് ചെയ്യുന്നത്. ചെറിയ ഫയല്‍ സൈസ്, അതിവേഗ ലോഡിങ് എന്നിവയാണ് പുതിയ ഫോര്‍മാറ്റിന്റെ ഏറ്റവും വലിയ പ്രത്യേകത. ജെ.പി.ജിയുടെ ഗ്ലോസി സ്വഭാവം തന്നെ വെബ്പിയും കാണിക്കുമെങ്കിലും ഫയല്‍ സൈസ് 40 ശതമാനം കുറവായിരിക്കും. WebM എന്ന പേരില്‍ പുതിയ വീഡിയോ ഫോര്‍മാറ്റ് ഗൂഗിള്‍ നേരത്തെ പുറത്തുവിട്ടിരുന്നു.

Read More »

സെന്‍സെക്‌സിലും നിഫ്റ്റിയിലും മുന്നേറ്റം


മുംബൈ: ഏറെ നാടകീയമായ രംഗങ്ങള്‍ക്കൊടുവില്‍ ഇന്ത്യന്‍ വിപണി ഇന്ന് നേട്ടത്തോടെ ക്ലോസ് ചെയ്തു. നിക്ഷേപകര്‍ വന്‍തോതില്‍ ലാഭമെടുത്തതിനാല്‍ കഴിഞ്ഞ ദിവസം കനത്ത നഷ്ടം രേഖപ്പെടുത്തിയ വിപണിയുടെ ഇന്നത്തെ തുടക്കവും മറിച്ചായിരുന്നില്ല. ഓയില്‍, ഗ്യാസ്, റിയാലിറ്റി, ഓട്ടോ, കാപ്പിറ്റല്‍ ഗൂഡ്‌സ് മേഖലയില്‍ നിന്നാണ് ഇന്ന് നിക്ഷേപകര്‍ കാര്യമായി പിന്‍വാങ്ങിയത്. എന്നാല്‍ മാര്‍ക്കറ്റ് ക്ലോസ് ചെയ്യുന്നതിന് അരമണിക്കൂര്‍ മുമ്പ് ബാങ്കിങ്, മെറ്റല്‍, എഫ്.എം.സി.ജി ഓഹരികളില്‍ കാര്യമായ വാങ്ങല്‍ നടന്നതിനാല്‍ വിപണി തിരിച്ചെത്തി. മുംബൈ ഓഹരി സൂചികയായ സെന്‍സെക്‌സ് 112.78 പോയിന്റുയര്‍ന്ന് 20069.12ലും ദേശീയ ഓഹരി സൂചികയായ നിഫ്റ്റി…

Read More »

സത്യം 125 കോടി രൂപ നഷ്ടത്തില്‍


മാര്‍ച്ച് 2010ന് ആരംഭിച്ച സാമ്പത്തികവര്‍ഷത്തില്‍ സത്യം കംപ്യൂട്ടേഴ്‌സ് 124.60 കോടിയുടെ നഷ്ടം രേഖപ്പെടുത്തിയതായി റിപോര്‍ട്ട്. കമ്പനിയുടെ സ്ഥാപകനും ചെയര്‍മാനുമായ ബി രാമലിംഗരാജു കണക്കില്‍ കൃത്രിമം കാണിച്ചു പോലിസ് പിടിയിലായതിനുശേഷം പുറത്തുവരുന്ന ആദ്യ കണക്കെടുപ്പാണിത്. കഴിഞ്ഞ വര്‍ഷം ഏപ്രിലില്‍ സത്യം കംപ്യൂട്ടേഴ്‌സിനെ ടെക് മഹീന്ദ്രഏറ്റെടുത്തിരുന്നു. ഇതിനുശേഷം കമ്പനിയുടെ പേര് മഹീന്ദ്ര സത്യം എന്നാക്കി മാറ്റി. ഫലം പുറത്തുവരുന്നതോടെ സത്യത്തിന്റെ ഓഹരികളില്‍ 10 ശതമാനത്തോളം വര്‍ധനവ് പ്രതീക്ഷിച്ചിരുന്ന നിക്ഷേപകര്‍ക്ക് ഈ വാര്‍ത്ത തിരിച്ചടിയാവും. ഇനി നവംബര്‍ 15ന് പുറത്തിറങ്ങുന്ന സാമ്പത്തിക റിപോര്‍ട്ടില്‍ പ്രതീക്ഷ അര്‍പ്പിക്കുകയേ നിക്ഷേപകര്‍ക്ക് നിവൃത്തിയുള്ളൂ.…

Read More »