Personal

  • എല്ലാവരും എവിടെയൊക്കെയോ…..
    വര്‍ത്തമാനത്തിന്റെ തുടക്കകാലം… സംസാരിക്കുന്നത് എന്‍പി മുഹമ്മദോ സുകുമാര്‍ അഴീക്കോടോ പിജെ മാത്യുസാറോ എന്‍പി ഹാഫിസ് മുഹമ്മദോ ആണ്… ക്ലാസ്സിലിരിക്കുന്നവര്‍ ഇന്ന് കേരളത്തിലെ വിവിധ മാധ്യമങ്ങളില്‍.. സ്വന്തമായി ബിസിനസ്സ് നടത്തുന്നവരും സര്‍ക്കാര്‍ ജോലിയിലിരിക്കുന്നവരും ഉണ്ട്. അഷ്‌റഫ് തൂണേരി, ഗീന, സ്മിത, രഹ്ന അന്‍വര്‍ അബ്ദുള്ള, കബനി, അജീഷ്, ബിജുകുമാര്‍, സതീഷ് ഇത്തിക്കാട്, എന്‍പി സക്കീര്‍, ദീജു ശിവദാസ്, പ്രസാദ് രാമചന്ദ്രന്‍, സുരേഷ് സക്കീര്‍ ഹുസൈന്‍, അഫ്‌സല്‍, പ്രദീപ്, ജോര്‍ജ്, അബി, ജയകുമാര്‍, രഞ്ജിത്, ജാബിര്‍, ഷനില്‍, സമദ്, ഫൈസല്‍, ചിത്ര, ...
  • One India New Year Celebration
  • അഴിക്കോട് മാഷെ ഓര്‍ക്കുമ്പോള്‍
    പ്രഭാഷണകലയെ കുറിച്ചുള്ള അഴിക്കോട് മാഷുടെലേഖനം പത്താംക്ലാസില്‍ അതുപഠിച്ചതിനുശേഷമാണ് ഒന്നു കാണാനും ആ പ്രസംഗമൊന്നുകേള്‍ക്കാനുള്ള ആഗ്രഹം മനസ്സില്‍ ജനിച്ചത്. അടുത്ത ഗ്രാമത്തില്‍ പുരോഗമനകലാസംഘത്തിന്റെ പരിപാടിക്ക് അദ്ദേഹമെത്തുന്ന വിവരമറിഞ്ഞ് മണിക്കൂറുകള്‍ക്കു മുമ്പ് വേദിയിലെത്തിയതും ഈ ഒരു ആവേശത്തിലായിരുന്നു. ആ വാക്കുകള്‍ അതു വരെ കേള്‍ക്കാത്ത ഒരു സംസാരരീതിയയിരുന്നു അത്. പതുക്ക പതുക്കെ മനസ്സിനെ കീഴടക്കാന്‍ തുടങ്ങി. തിരിച്ചുപോയപ്പോഴും പിന്നീടും ആ ശൈലി അനുകരിക്കാനുള്ള ശ്രമമായിരുന്നു. അന്നു മുതല്‍ അഴിക്കോട് മാഷുടെ പ്രസംഗം കേള്‍ക്കാന്‍ എത്തിപ്പെടാന്‍ കഴിയുന്ന എല്ലായിടത്തും എത്തുന്നത് ശീലമായി. ജേര്‍ണലിസം പഠനത്തിനുശേഷം ...
  • ദീപാവലിക്കെത്തുന്ന കടലുണ്ടി വാവുല്‍സവം
    തുലാം മാസത്തിലെ കറുത്തവാവിനെത്തുന്ന വാവുല്‍സവം കടലുണ്ടിക്കാരുടെ മൊത്തം ഉല്‍സവമാണ്. മതത്തിന്റെയും ജാതിയുടെയും പേരില്‍ മതില്‍ കെട്ടുന്ന ഇക്കാലത്ത് വാവുല്‍സവം വേറിട്ട് നില്‍ക്കുന്നത് അതിന്റെ സൗഹാര്‍ദ്ദ സ്വഭാവം കൊണ്ടുതന്നെയാണ്. ചടങ്ങുകളും ആചാരങ്ങളും ഒരു ഭാഗത്തുനടക്കുമ്പോള്‍ മറുഭാഗത്ത് കുടുംബാംഗങ്ങളുടെയും ബന്ധുക്കളുടെയും കൂട്ടുകാരുടെയും നാടിന്റെയും തന്നെ കൂടിച്ചേരലാണ് നടക്കുന്നത്. വര്‍ഷം തോറുമുള്ള ഈ കൂടിച്ചേരല്‍ തന്നെയാണ് നാലുഭാഗവും വെളളത്താല്‍ ചുറ്റപ്പെട്ട കടലുണ്ടിയെ സമീപപ്രദേശങ്ങളില്‍ നിന്നു വ്യത്യസ്തമാക്കുന്നത്. മതപരമായി നോക്കുകയാണെങ്കിലും ഇതിന്റെ പ്രാധാന്യം വലുതാണ്. മലബാര്‍ മേഖലയിലെ ഉല്‍സവങ്ങള്‍ക്കുള്ള തിരികൊളുത്തലാണ് പേടിയാട്ട് ഭഗവതി ക്ഷേത്രത്തിലെ ഉല്‍സവം. ...
  • ഇനി റോയല്‍ ലൈഫ്
    ടൈക്കൂണിനും ബിസാരെയ്ക്കും പിറകെ ഇനി ആരായിരിക്കും. കേരളത്തില്‍ രാജകീയ ജീവിതം ഓഫര്‍ ചെയ്യുന്ന ആലുവ കമ്പനി തന്നെയായിരിക്കുമെന്ന കാര്യത്തില്‍ സംശയം വേണ്ട. പണക്കൊതിയന്മാരെ നിങ്ങള്‍ക്കു താല്‍പ്പര്യമുണ്ടെങ്കില്‍ ഒരാഴ്ച കൊണ്ട് 63000 രൂപ നിങ്ങള്‍ക്കുണ്ടാക്കാന്‍ സാധിക്കും. ബൈനറി രീതിയില്‍ 63 പെയറുകളാവണമെന്നു മാത്രം. സംശയിക്കേണ്ട കമ്പനി രജിസ്റ്റേര്‍ഡ് തന്നെയാണ്. 1000 രൂപ കൊടുത്തു ചേര്‍ന്നാല്‍ അസ്സല്‍ മുസ്‌ലി വിറ്റയോ സ്പിരുലിനയോ കിട്ടും..ഇറക്കിയ കായ് മുതലായല്ലോ? അതു പോരേ സഖാവെ ഇനി 4200 മുടക്കിയാല്‍ സ്പിരുലിനയെ കൂടാതെ നിരവധി സമ്മാനങ്ങള്‍ വേറെയുമുണ്ട്. ...
  • The following domains for sale
    ചില ഡൊമെയ്‌നുകള്‍ ഇവിടെ വില്‍പ്പനയ്ക്കു വയ്ക്കുന്നു. താല്‍പ്പര്യമുള്ളവര്‍ താഴെയുള്ള വിലാസത്തില്‍ മെയില്‍ ചെയ്യുക. calicutvartha.com webmasika.com webhostranking.in financejournal.in cinemaonlive.com filmonlive.com legalhouse.in futureoption.in upcomingkerala.com keralaonlinenews.com janahitham.com sportsmasika.com Please give bid to mail@shinod.in
Read more