പുതിയ യുട്യൂബ് വസന്തം കാണുന്പോള്‍
മലയാളിയുടെ മാത്രം പ്രത്യേകതയാണ്. ഒരു സാധനം ക്ലിക്കായാൽ അതുപോലെ പത്തെണ്ണം ഉണ്ടാക്കും. എന്നാൽ വേറിട്ടൊരു സാധനം അല്ലെങ്കിൽ വേറിട്ടൊരു ബിസിനസ്സിനായി ശ്രമിക്കില്ല. ന്യൂസ് പോർട്ടൽ ബിസിനസ്സും ഇങ്ങനെയായിരുന്നു. ഡൊമെയ്നും ബുക്ക് ചെയ്ത് പലരും തട്ടിക്കൂട്ടി വെബ് സൈറ്റ് തുടങ്ങി.ഞാനും പത്രക്കാരനായെന്ന് ബഡായി വിട്ടു നടന്നു.. ഒടുവിൽ. പൂട്ടിക്കെട്ടി പോയി. ചിലർ ഇപ്പോഴും ശ്വാസം വിടാതെ, കടവും കടത്തിന്മേൽ കടവുമായി മുന്നോട്ട് കൊണ്ടു പോകുന്നു. എന്തിനോ വേണ്ടി തിളയ്ക്കുന്ന സാമ്പാർ..എന്നു പറയുന്ന പോലെയാണ് ഇവരുടെ പോർട്ടൽ പ്രവർത്തനം. അവിടന്നും ഇവിടന്നും ഓരോ പരസ്യം കിട്ടും അത്ര…