എന്തുകൊണ്ട് ഓഹരി വിപണി ഇടിഞ്ഞു? ഇപ്പോള്‍ നിക്ഷേപിക്കാമോ?

rp_sensex-150x150.jpgചൈന തന്നെയാണോ? ഓഹരി വിപണിയിലെ ഈ വന്‍ തകര്‍ച്ചയ്ക്കു കാരണം? അല്ലെന്നാണ് ഓഹരി വിപണിയിലെ വിദഗ്ധരുടെ അഭിപ്രായം. എന്തൊക്കെയായിരിക്കും മറ്റു കാരണങ്ങള്‍?

1 അമിത വില- പല ഓഹരികളും ഊതിവീര്‍പ്പിച്ച ബലൂണ്‍ പോലെയാണെന്നതാണ് പ്രധാന കാര്യം. വില കുറയുമ്പോള്‍ വാങ്ങുകയും വില കൂടുമ്പോള്‍ വില്‍ക്കുകയും ചെയ്യുകയെന്ന സാമാന്യ തന്ത്രത്തില്‍ നിന്നും വിഭിന്നമായി ആളുകള്‍ ഏതു സമയത്തും വാങ്ങാനെത്തിയപ്പോള്‍ പല ഓഹരികളുടെയും വില യുക്തിരഹിതമായി വര്‍ദ്ധിച്ചുവെന്നതാണ് വാസ്തവം.
2 വികസനത്തിന്റെ അഭാവം. ആഗോള നിക്ഷേപകര്‍ക്ക് ഇന്ത്യയില്‍ വന്‍ പ്രതീക്ഷയാണുണ്ടായിരുന്നത്. എന്നാല്‍ അതിന്റെ ഏഴയലത്തു പോലും എത്താന്‍ സാധിച്ചിട്ടില്ലെന്നതാണ് വാസ്തവം.

3 കമ്പനികളുടെ മോശം പ്രകടനങ്ങള്‍-കഴിഞ്ഞ രണ്ട് പാദങ്ങളിലെയും സാമ്പത്തിക ഫലം വിശകലനം ചെയ്യുകയാണെങ്കില്‍ എടുത്തു പറയാവുന്ന പ്രകടനം നടത്തിയ കമ്പനികള്‍ അപൂര്‍വമാണ്.

4 ചൈനീസ് എക്‌സ്‌ക്യൂസ്-വാസ്തവത്തില്‍ ചൈനയിലെ തകര്‍ച്ച ഇന്ത്യയെ കാര്യമായി ബാധിക്കേണ്ട സംഗതിയല്ല. എന്നാല്‍ ഇതിനെ രക്ഷപ്പെടാനുള്ള ഒരു പഴുതാക്കിയെടുക്കുകയായിരുന്നു പലരും.

5 ഈസി മണി-വാസ്തവത്തില്‍ വിദേശ നിക്ഷേപ സ്ഥാപനങ്ങള്‍ അശാസ്ത്രീയമായി പണം ഒഴുക്കിയതാണ് ഇന്ത്യയിലെ പല പ്രമുഖ കമ്പനികളുടെയും വില വര്‍ദ്ധിപ്പിച്ചത്. അനുകൂല സമയത്ത് അവര്‍ പണം പിന്‍വലിക്കും. വീണ്ടും കുറഞ്ഞ വിലയില്‍ തിരിച്ചു കയറും. അവര്‍ക്ക് പണം സ്റ്റോക്ക് ചെയ്യാനുള്ള ഒരിടം മാത്രമാണ് ഇന്ത്യന്‍ വിപണി.

ഇപ്പോള്‍ നിക്ഷേപിക്കാമോ?

സെന്‍സെക്‌സില്‍ ഇനിയും ഒരു പത്തു ശതമാനത്തോളം ഇടിവുണ്ടാവുകയാണെങ്കില്‍ തീര്‍ച്ചയായും നിക്ഷേപിക്കാം. കാരണം അപ്പോഴാണ് ഇന്ത്യന്‍ വിപണി യഥാര്‍ത്ഥ്യ മൂല്യത്തിലേക്ക് തിരിച്ചെത്തുന്നത്.