ഇതാണ് എല്‍.ഇ.ഡി ലൈറ്റുകളുടെ പ്രധാന്യം വര്‍ധിപ്പിക്കുന്നത്. എല്‍.ഇ.ഡി എന്നു കേള്‍ക്കുമ്പോള്‍ കളിപ്പാട്ടങ്ങളിലും മറ്റുമുള്ള കൊച്ചു വെളിച്ചമോ.
..തെരുവോരങ്ങളില്‍ വില്‍ക്കുന്ന ചൈനീസ് എമര്‍ജന്‍സി ലൈറ്റുകളോ ആയിരിക്കും മനസ്സില്‍ വരിക. പക്ഷേ, യൂറോപ്പിലും അമേരിക്കയിലും അതിവേഗം പ്രചാരം നേടികൊണ്ടിരിക്കുന്ന ഗുണമേന്മയേറിയ എല്‍.ഇ.ഡികളെ കുറിച്ചാണ് പറയുന്നത്. മൂന്നു വാട്ടിന്റെ എല്‍.ഇ.ഡി ഉപയോഗിക്കുമ്പോള്‍ നമുക്ക് 11 വാട്ട് സി.എഫ്.എല്‍ വെളിച്ചം ലഭിക്കും. സി.എഫ്.എല്‍ എളുപ്പത്തില്‍ ഉപയോഗയൂന്യമാവുമ്പോള് എല്‍.ഇ.ഡിയെ ആജിവനാന്തം എന്നു തന്നെ നമുക്ക് പറയാം. പരമാവധി പോവുന്നത് ബോര്‍ഡാണ്. അതു റിപ്ലേസ് ചെയ്യാന്‍ 40 രൂപയില്‍ താഴേ ചെലവേ വരൂ..സി.എഫ്.എല്ലിനേക്കാള്‍ വില അല്‍പ്പം കൂടുതലാണെങ്കിലും ആ വില തൊട്ടടുത്ത ഒമ്പതുമാസം കൊണ്ടു തന്നെ നമുക്ക് കറണ്ട് ചാര്‍ജ് ഇനത്തില്‍ ലാഭിക്കാനാവും. എല്‍.ഇ.ഡി മേഖല കൂടുതല്‍ വളര്‍ന്നു. ഇപ്പോള്‍ തെരുവുവിളക്കുകളും വാഹനങ്ങളുടെ ഹെഡ്ലൈറ്റും ഡൂം ലൈറ്റും ഡൗണ്‍ ലൈറ്റും ഫഌഷ് ലൈറ്റുമെല്ലാം എല്‍.ഇ.ഡിയിലെത്തി കഴിഞ്ഞു. എന്തിനേറെ പറയുന്നു. 25 മീറ്റര്‍ ഉയരത്തില്‍ നിന്നും പോലും ഏറ്റവും മികച്ച വെള്ളിവെളിച്ചം വാരിവിതറാന്‍ കഴിയുന്ന ഹൈ എന്‍ഡ് എല്‍.ഇ.ഡികളുടെ കാലമാണിത്.
ബിസിനസ് പ്രൊപ്പോസല്‍: കേരളത്തില്‍ ഒരു മികച്ച ബ്രാന്‍ഡ് ക്രിയേറ്റ് ചെയ്ത് രാജ്യത്താകെ വിതരണം ചെയ്യുന്നതിനെ കുറിച്ച് ചിന്തിക്കുന്നു. ഇപ്പോള്‍ ചെയ്യുന്നത് ഇന്ത്യയില്‍ അറിയപ്പെടുന്ന ഒരു ബ്രാന്‍ഡ് ഏറ്റെടുത്ത് കേരളത്തില്‍ വിതരണം ചെയ്യുകയാണ്. നല്ല റിസല്‍റ്റാണ് ലഭിക്കുന്നത്. താല്‍പ്പര്യമുള്ളവര്‍ വിളിയ്ക്കുക.