ലാഭമെടുക്കല്‍ തുടരുന്നു; വിപണി ഫ്‌ളാറ്റ്
മുംബൈ: ഓഹരികള്‍ വിറ്റൊഴിച്ച് ലാഭം നേടാന്‍ ആഭ്യന്തരനിക്ഷേപകര്‍ നടത്തിയ ശ്രമങ്ങളുടെ സമ്മര്‍ദ്ദഫലമായി ഇന്ത്യന്‍ ഓഹരി വിപണി ഇന്ന് കാര്യമായ നേട്ടമില്ലാതെ ക്ലോസ് ചെയ്തു. സെന്‍സെക്‌സ് 30.69 പോയിന്റ് നേട്ടത്തില്‍ 20475.73ലും നിഫ്റ്റി 16.05 പോയിന്റ് വര്‍ധിച്ച് 6159.45ലും വില്‍പ്പന അവസാനിപ്പിച്ചു. അതേ സമയം ബാങ്കിങ് മേഖലയില്‍ ഇന്ന് നല്ല ഉണര്‍വായിരുന്നു. ഏറ്റവും കൂടുതല്‍ നേട്ടമുണ്ടാക്കിയ ആദ്യ അഞ്ച് ഓഹരികളില്‍ രണ്ടെണ്ണവും ബാങ്കിങ് മേഖലിയില്‍ നിന്നുള്ളതായിരുന്നു. uco bank ഓഹരി 11.38 ശതമാനം വര്‍ധനവോടെ(13.20) വര്‍ധിച്ച് 129.15ലും syndicate bank 9.10 ശതമാനം നേട്ടത്തോടെ 125.90ലും…