Monthly Archives : December 2010

Uncategorized

നിഫ്റ്റി 6100 കടന്നു


മുംബൈ: ഡിസംബര്‍ ഫ്യൂച്ചര്‍ കോളുകളുടെ കാലാവധി തീരുന്ന ദിവസമായ ഇന്നു സെന്‍സെക്‌സും നിഫ്റ്റിയും മികച്ച നേട്ടത്തില്‍ ക്ലോസ് ചെയ്തു. സെന്‍സെക്‌സ് 133.04 പോയിന്റ് വര്‍ധിച്ച് 20389.07ലും നിഫ്റ്റി 41.50 ഉയര്‍ന്ന് 6101.85ലുമാണ് വില്‍പ്പന അവസാനിപ്പിച്ചത്. എല്ലാ സെക്ടറും ഇന്നു ലാഭത്തിലാണ് ക്ലോസ് ചെയ്തത്. അതേ സമയം അ്രന്താരാഷ്ട്രവിപണിയില്‍ വിലവര്‍ധിക്കുന്നതിനാല്‍ ഓയില്‍ ആന്റ് ഗ്യാസ് മേഖലയില്‍ ഇന്നു വില്‍പ്പന സമ്മര്‍ദ്ദം പ്രകടമായിരുന്നു. അതേ സമയം എണ്ണ വില കൂടുന്നതിനാല്‍ നിക്ഷേപകരുടെ ശ്രദ്ധ മറ്റുമേഖലകളിലേക്ക് തിരിയുകയാണ്. സുസ്‌ലോണ്‍ എനര്‍ജി ഇന്നു മാത്രം അഞ്ചുശതമാനത്തിന്റെ വര്‍ധനവാണ് നേടിയത്. മുംബൈ…

Read More »
Uncategorized

മുന്‍നിര ഓഹരികള്‍ തിളങ്ങി, സെന്‍സെക്‌സ് 230 പോയിന്റ് മുന്നേറി


മുംബൈ: ഓഹരി വിപണിയിലെ 17 പ്രമുഖ ഓഹരികള്‍ മുന്നേറിയതോടെ സെന്‍സെക്‌സ് 230.61 പോയിന്റ് വര്‍ധിച്ചു. നിഫ്റ്റി 64.35 പോയിന്റ് കൂടി 6060.35ലാമ് ക്ലോസ് ചെയ്തത്. ഫ്യൂച്ചര്‍ ഓപ്ഷന്‍ കോളുകളുടെ അവസാനദിവസം നാളെയായതിനാല്‍ വിപണിയില്‍ ഒരു മുന്നേറ്റം എല്ലാവരും പ്രതീക്ഷിച്ചിരുന്നു. സെക്ടര്‍ വൈസ് നോക്കുകയാണെങ്കില്‍ ബാങ്കിങ്, ടെക്‌നോളജി, കണ്‍സ്യൂമര്‍ ഡ്യൂറബിള്‍സ്, എഫ്.എം.സി.ജി ഓഹരികളാണ് കാര്യമായ നേട്ടമുണ്ടാക്കിയത്. ഐ.ടി, ബാങ്കിങ്, മെറ്റല്‍,ചില ഫാര്‍മ കമ്പനികളുടെ ഓഹരികളും മുന്നേറ്റം തുടരാനാണ് സാധ്യത. പക്ഷേ, മുന്നേറ്റം ഓഹരികള്‍ക്കനുസരിച്ചായിരിക്കുമെന്ന കാര്യം പ്രത്യേകം ശ്രദ്ധിക്കേണ്ടതുണ്ട്. മറ്റൊരു രീതിയില്‍ പറയുകയാണെങ്കില്‍ സെക്ടര്‍ വൈസ് മുന്നേറ്റമുണ്ടാവുമെന്നു…

Read More »
Uncategorized

ഡെബിറ്റ് കാര്‍ഡ് ഉപയോഗിച്ച് ഇനി ക്രെഡിറ്റ് കാര്‍ഡ് ഓണ്‍ലൈന്‍ പര്‍ച്ചേസ് നടത്താം


നിങ്ങളുടെ ഡെബിറ്റ് കാര്‍ഡ് താഴെ പറയുന്ന ഏതെങ്കിലും ബാങ്കില്‍ നിന്നുള്ള മാസ്‌ട്രോ കാര്‍ഡ് ആണോ ഇനി മുതല്‍ നിങ്ങള്‍ക്ക് ഡെബിറ്റ് കാര്‍ഡ് ഉപയോഗിച്ച് ക്രെഡിറ്റ് കാര്‍ഡ് പോലെ ഓണ്‍ലൈന്‍ പര്‍ച്ചേസ് നടത്താം. ബാങ്കുകള്‍: സിറ്റി ബാങ്ക്, സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ, ഐ.ഡി.ബി.ഐ, ബാങ്ക് ഓഫ് ഇന്ത്യ, ഫെഡറല്‍ ബാങ്ക്, ബാങ്ക് ഓഫ് ബറോഡ, യെസ് ബാങ്ക്. ഇതിനായി മാസ്‌ട്രോയില്‍ സൈറ്റില്‍ പോയി നിങ്ങളുടെ കാര്‍ഡ് എന്‍ റോള്‍ ചെയ്യണമെന്നു മാത്രം. ചില വിസ കാര്‍ഡുകളും ഇത്തരത്തില്‍ എന്‍ റോള്‍ ചെയ്യാന്‍ സാധിക്കും. കൂടുതല്‍…

Read More »
Uncategorized

സെന്‍സെക്‌സ് ഫഌറ്റ്, നിഫ്റ്റി 6000ല്‍ താഴെ


മുംബൈ: വിപണി ഇപ്പോഴും ഒഴിവുകാലത്തിന്റെ ആലസ്യത്തില്‍ നിന്നു ഉണര്‍ന്നില്ലെന്ന സൂചനയാണ് ഇന്നത്തെ വ്യാപാരത്തില്‍ നിന്നു മനസ്സിലാവുന്നത്. നേരിയ നഷ്ടത്തോടെയാണ് സെന്‍സെക്‌സും നിഫ്റ്റിയും ക്ലോസ് ചെയ്തത്. എടുത്തുപറയാവുന്ന ഉയര്‍ച്ചയോ താഴ്ചയോ ഒരു സെക്ടറിലും പ്രകടമായിരുന്നില്ല. സെന്‍സെക്‌സ് 3.51 പോയിന്റ് നഷ്ടത്തില്‍ 20025.42ലും നിഫ്റ്റി 2.10 കുറഞ്ഞ് 5996ലുമാണ് വ്യാപാരം അവസാനിപ്പിച്ചത്. ഹിന്ദ് ഓയില്‍ എക്‌സ്പ്‌ളോര്‍, ബജാജ് ഫിന്‍സെര്‍വ് ലിമിറ്റഡ്, ഹിന്ദ് കോപ്പര്‍, സീ എന്റര്‍ടെയ്ന്‍മെന്റ്, സുസ്‌ലോണ്‍ എനര്‍ജി ലിമിറ്റഡ് ഓഹരികളാണ് ഇന്നു നേട്ടമുണ്ടാക്കിയത്. പാറ്റ്‌നി കംപ്യൂട്ടേഴ്‌സ് സിസ്റ്റംസ്, ഇന്ത്യന്‍ ബാങ്ക്, ഗോദ്‌റേജ് കണ്‍സ്യൂമര്‍ പ്രൊഡക്ട്, ടാറ്റാ…

Read More »
Uncategorized

നേട്ടങ്ങള്‍ കൈവിട്ടു, നിഫ്റ്റി 6000ല്‍ താഴെ


മുംബൈ: രാവിലെ നേടിയ നേട്ടങ്ങള്‍ നഷ്ടമായതോടെ ഇന്ത്യന്‍ ഓഹരി വിപണി നഷ്ടത്തില്‍ ക്ലോസ് ചെയ്തു. യൂറോപ്യന്‍ വിപണി നഷ്ടത്തിലേക്ക് നീങ്ങിയതോടെ രാവിലത്തെ നേട്ടങ്ങളില്‍ നിന്നു ലാഭം നേടാന്‍ നിക്ഷേപകര്‍ നടത്തിയ ശ്രമങ്ങളാണ് നഷ്ടത്തിലേക്ക് നയിച്ചത്. സെന്‍സെക്‌സ് 44.73 പോയിന്റ് താഴ്ന്ന് 200028.93ലും നിഫ്റ്റി 13.50 പോയിന്റ് കുറഞ്ഞ് 5998.10ലുമാണ് വില്‍പ്പന അവസാനിപ്പിച്ചത്. ഇന്ത്യയിലെ വന്‍കിട കമ്പനികള്‍ അഡ്വാന്‍സ് ടാക്‌സ് നല്‍കുന്നതും മികച്ച മൂന്നാം പാദഫലങ്ങള്‍ പുറത്തുവരുമെന്ന പ്രതീക്ഷകളും വിപണിയുടെ കുതിപ്പിനുള്ള അനുകൂല ഘടകം ഒരുക്കിയിരുന്നു. പക്ഷേ, ക്രൂഡ് ഓയില്‍ വിലയില്‍ വര്‍ധനവുണ്ടാവാനിടയുണ്ടെന്ന വാര്‍ത്ത വിപണിയ്ക്ക്…

Read More »
Uncategorized

ശരിയത്ത് ഓഹരി സൂചിക വരുന്നു


മുംബൈ: ശരിയത്ത് നിയമങ്ങള്‍ അനുസരിച്ച് നിക്ഷേപം നടത്താന്‍ ആഗ്രഹിക്കുന്നവര്‍ക്കായി ഇന്നു മുതല്‍ പ്രത്യേക ഓഹരി സൂചിക വരുന്നു. വ്യാപാരം എന്ന രീതിയില്‍ ഓഹരി വിപണി മുസ്‌ലിം വിശ്വാസികള്‍ക്ക് സ്വീകാര്യമാണെങ്കിലും നിക്ഷേപം പൂര്‍ണമായും മതനിര്‍ദ്ദേശങ്ങള്‍ക്ക് വിധേയമാണോ എന്ന കാര്യത്തില്‍ ആശങ്ക നിലനിന്നിരുന്നതിനാല്‍ ഒരു വലിയ വിഭാഗം ഓഹരി വിപണിയില്‍ നിന്നു വിട്ടുനില്‍ക്കുന്ന പശ്ചാത്തലത്തിലാണ് ബോംബെ സ്‌റ്റോക്ക് എക്‌സ്‌ചേഞ്ചും തഖ്‌വാ അഡ്‌വൈസറി ആന്റ് ശരിയ ഇന്‍വെസ്റ്റ്‌മെന്റ് സൊലൂഷന്‍സും(താസിസ്) ശരിയത്ത് അടിസ്ഥാനമായ ഓഹരി സൂചിക-ബി.എസ്.ഇ താസിസ് ശരിയത്ത് 50 എന്ന പേരില്‍-അവതരിപ്പിക്കുന്നത്. പുകയില, മദ്യം, ഹലാല്‍ അല്ലാത്ത ഇറച്ചി,…

Read More »
Uncategorized

വിപണിക്ക് അവധി മൂഡ്,റിലയന്‍സ് കമ്യൂണിക്കേഷന്‍ തിളങ്ങി, അടുത്താഴ്ച നിര്‍ണായകം


മുംബൈ: ദിവസത്തിലെ അധികസമയവും ലാഭത്തിന്റെ നഷ്ടത്തിന്റെയും അതിര്‍വരമ്പുകളിലൂടെ സഞ്ചരിച്ച ഇന്ത്യന്‍ ഓഹരി വിപണി ഇന്ന് താരതമ്യേന മെച്ചപ്പെട്ട നിലയിലാണ് ക്ലോസ് ചെയ്തത്. സെന്‍സെക്‌സ് 90.78 പോയിന്റുയര്‍ന്ന് 20073.66ലും നിഫ്റ്റി 31.60 പോയിന്റ് വര്‍ധിച്ച് 6011.60ലുമാണ് വില്‍പ്പന അവസാനിപ്പിച്ചത്. ആഭ്യന്തരവിപണിയില്‍ നിന്നും വിദേശവിപണിയില്‍ നിന്നും സ്വാധീനിക്കാവുന്ന പ്രധാനപ്പെട്ട വാര്‍ത്തകളും പുറത്തുവരാത്തതയും ക്രിസ്തുമസ് അവധികളും ചേര്‍ന്ന് ഏഷ്യ, യൂറോപ്പ്, അമേരിക്ക വിപണികളില്‍ ഒരു സമ്മിശ്രപ്രതികരണമാണ് ഉണ്ടാക്കിയത്. മെറ്റല്‍, കണ്‍സ്യൂമര്‍ ഡ്യൂറബിള്‍, ഹെല്‍ത്ത് കെയര്‍,എഫ്.എം.സി.ജി ഓഹരികളിലാണ് ഇന്ന് ഏറ്റവും കൂടുതല്‍ വാങ്ങല്‍ പ്രകടമായത്. ലോകത്തിലെ ഏറ്റവും വലിയ ഓട്ടോ…

Read More »
Uncategorized

ആറാഴ്ചകള്‍ക്കൊടുവില്‍ സെന്‍സെക്‌സ് 20000 കടന്നു


മുംബൈ: ദിവസത്തില്‍ അധികസമയവും കാര്യമായ ചലനങ്ങളില്ലാതെ നിന്ന സെന്‍സെക്‌സ് ഇന്ന് പ്രതിരോധ ലെവലുകള്‍ തകര്‍ത്ത് 20000നു മുകളില്‍ ക്ലോസ് ചെയ്തു. 171.44 പോയിന്റ് നേട്ടത്തോടെ 20060.32ലാണ് മുംബൈ ഓഹരി സൂചിക കച്ചവടം നിര്‍ത്തിയതെങ്കില്‍ 53.60 പോയിന്റ് വര്‍ധനവോടെ 6000.65ലാണ് നിഫ്റ്റി ക്ലോസ് ചെയ്തത്. ബാങ്കിങ് മേഖലയാണ് ഇന്നു മികച്ച പ്രകടനം കാഴ്ചവെച്ചത്. മേഖല 2.34 ശതമാനം വര്‍ധനവ് രേഖപ്പെടുത്തി. ആക്‌സിസ് ബാങ്കാണ് ഏറ്റവും മെച്ചമുണ്ടാക്കിയത്. മെറ്റല്‍ ഓഹരികള്‍ക്കും ഇന്നു നല്ല ദിവസമായിരുന്നു. 2.76 ശതമാനം വര്‍ധനവാണ് നേടിയത്. ഇന്നു പ്രധാനമായും നഷ്ടം സംഭവിച്ചത് ഐ.ടി,…

Read More »