Daily Archives : December 2, 2010

Uncategorized

വിക്കി ലീക്ക്‌സ് ഹോസ്റ്റ് ചെയ്യില്ലെന്ന് ആമസോണ്‍


വാഷിങ്ടണ്‍: അമേരിക്കന്‍ ഭരണകൂടത്തിന്റെ നയന്ത്രരഹസ്യങ്ങള്‍ പുറത്തുവിട്ട വിക്കിലീക്ക്‌സിനെ ഹോസ്റ്റ് ചെയ്യാന്‍ അമേരിക്കന്‍ കമ്പനിയായ ആമസോണ്‍ വിസമ്മതിച്ചു. ഏറ്റവും കൂടുതല്‍ മാധ്യമസ്വാതന്ത്രമുള്ള സ്വീഡനിലെ bahnhoി എന്ന കമ്പനിയാണ് ആദ്യം സൈറ്റ് ഹോസ്റ്റ് ചെയ്തിരുന്നത്. എന്നാല്‍ ഹാക്കര്‍മാര്‍ ഈസൈറ്റ് തകര്‍ത്തതോടെ ആമസോണിലേക്ക് ഹോസ്റ്റിങ് മാറ്റുകയായിരുന്നു. യു.എസ് സെനറ്റര്‍ ജോ ലീബെര്‍മാന്‍ ആമസോണ്‍ ഓഫിസുമായി ബന്ധപ്പെട്ടതാണ് ഇത്തരമൊരു തീരുമാനമെടുക്കാന്‍ പ്രേരിപ്പിച്ചതെന്ന് വ്യക്തമായിട്ടുണ്ട്. കമ്പനിയുടെ നയങ്ങള്‍ക്ക് വിരുദ്ധമായാണ് വിക്കിലീക്ക് പ്രവര്‍ത്തിക്കുന്നത്. അതുകൊണ്ടു തന്നെ സര്‍വിസ് റദ്ദാക്കാന്‍ കമ്പനിക്ക് അധികാരമുണ്ട്. പക്ഷേ, ഇതുകൊണ്ടൊന്നും വിക്കിലീക്ക്‌സിന് യാതൊരു കുലുക്കവുമില്ല. ഹോസ്റ്റിങ് സ്വീഡിഷ് കമ്പനിയിലേക്ക്…

Read More »
Uncategorized

വിപണി മുന്നോട്ട്, നിഫ്റ്റി 6000 കടന്നു


മുംബൈ: അനുകൂലസാമ്പത്തിക കാലാവസ്ഥയില്‍ ഇന്ത്യന്‍ ഓഹരി വിപണി മുന്നേറ്റം തുടരുന്നു. സാമ്പത്തിക റിപോര്‍ട്ടുകളുടെ കരുത്തില്‍ അമേരിക്കന്‍ വിപണി മികച്ച നേട്ടം സ്വന്തമാക്കിയതിനാല്‍ ഏഷ്യ, യൂറോപ്പ് വിപണികളും ഇന്നു ലാഭത്തിലാണ് ക്ലോസ് ചെയ്തത്. തുടര്‍ച്ചയായ നാലാം ദിവസവും നേട്ടത്തില്‍ നീങ്ങിയതോടെ ഇന്ത്യന്‍ വിപണി കാളക്കൂറ്റന്മാരുടെ കൈയില്‍ തിരികെയെത്തിയെന്ന നിലയില്‍ നിക്ഷേപകര്‍ പ്രതികരിക്കാന്‍

Read More »
Uncategorized

ടൈംസ് ഓഫ് +മാതൃഭൂമി


ബെന്നറ്റ് കോള്‍മാന്‍ ആന്റ് കമ്പനിയുടെ ഉടമസ്ഥതിയുള്ള രാജ്യത്തെ പ്രമുഖ ഇംഗ്ലീഷ് ദിനപത്രമായ ടൈംസ് ഓഫ് ഇന്ത്യയും മാതൃഭൂമിയും കേരളത്തില്‍ കൈകോര്‍ത്തുനീങ്ങുമെന്ന വാര്‍ത്തകള്‍ക്ക് വര്‍ഷങ്ങളുടെ പഴക്കമുണ്ട്. മാതൃഭൂമിയുടെ പ്രിന്റിങ്, ഡിസ്ട്രിബ്യൂഷന്‍ നെറ്റ്‌വര്‍ക്ക് ഉപയോഗിച്ച് ടൈംസ് ഓഫ് ഇന്ത്യ വായനക്കാരിലെത്തിക്കാനാണ് പദ്ധതി. എന്നാല്‍ രണ്ടു കമ്പനികളും ഇക്കാര്യത്തില്‍ ഔദ്യോഗികമായ യാതൊരു പ്രഖ്യാപനവും നടത്തിയിട്ടില്ല. മീഡിയ മുഗള്‍സ്, എക്‌സ്‌ചേഞ്ച്‌ഫോര്‍മീഡിയ തുടങ്ങിയ ചില വെബ്‌സൈറ്റുകളാണ് ഈ വാര്‍ത്ത വീണ്ടും സജീവമാക്കുന്നത്. അയല്‍സംസ്ഥാനമായ തമിഴ്‌നാട്ടില്‍ ശക്തമായ സ്വാധീനമുറപ്പിച്ചതിനുശേഷമാണ് ടൈംസ്, പത്രങ്ങളുടെ സ്വന്തം നാടായ കേരളത്തിലേക്ക് കാലൂന്നാനൊരുങ്ങുന്നത്. പുതുവര്‍ഷത്തിന്റെ തുടക്കത്തില്‍ തന്നെ കേരളത്തിലെ…

Read More »