വിക്കി ലീക്ക്‌സ് ഹോസ്റ്റ് ചെയ്യില്ലെന്ന് ആമസോണ്‍

വാഷിങ്ടണ്‍: അമേരിക്കന്‍ ഭരണകൂടത്തിന്റെ നയന്ത്രരഹസ്യങ്ങള്‍ പുറത്തുവിട്ട വിക്കിലീക്ക്‌സിനെ ഹോസ്റ്റ് ചെയ്യാന്‍ അമേരിക്കന്‍ കമ്പനിയായ ആമസോണ്‍ വിസമ്മതിച്ചു. ഏറ്റവും കൂടുതല്‍ മാധ്യമസ്വാതന്ത്രമുള്ള സ്വീഡനിലെ bahnhoി എന്ന കമ്പനിയാണ് ആദ്യം സൈറ്റ് ഹോസ്റ്റ് ചെയ്തിരുന്നത്. എന്നാല്‍ ഹാക്കര്‍മാര്‍ ഈസൈറ്റ് തകര്‍ത്തതോടെ ആമസോണിലേക്ക് ഹോസ്റ്റിങ് മാറ്റുകയായിരുന്നു.

യു.എസ് സെനറ്റര്‍ ജോ ലീബെര്‍മാന്‍ ആമസോണ്‍ ഓഫിസുമായി ബന്ധപ്പെട്ടതാണ് ഇത്തരമൊരു തീരുമാനമെടുക്കാന്‍ പ്രേരിപ്പിച്ചതെന്ന് വ്യക്തമായിട്ടുണ്ട്. കമ്പനിയുടെ നയങ്ങള്‍ക്ക് വിരുദ്ധമായാണ് വിക്കിലീക്ക് പ്രവര്‍ത്തിക്കുന്നത്. അതുകൊണ്ടു തന്നെ സര്‍വിസ് റദ്ദാക്കാന്‍ കമ്പനിക്ക് അധികാരമുണ്ട്. പക്ഷേ, ഇതുകൊണ്ടൊന്നും വിക്കിലീക്ക്‌സിന് യാതൊരു കുലുക്കവുമില്ല. ഹോസ്റ്റിങ് സ്വീഡിഷ് കമ്പനിയിലേക്ക് ഇതിനകം മാറ്റിക്കഴിഞ്ഞു. വിഷയം ഇതല്ല. ഡൊമെയ്ന്‍ ഡിലിറ്റ് ചെയ്യാനും ഹോസ്റ്റിങ് സേവനം റദ്ദാക്കാനും ഭരണകൂടം മുന്നിട്ടിറങ്ങിയാല്‍ സ്വതന്ത്ര്യമായ മാധ്യമപ്രവര്‍ത്തനം എങ്ങനെ സാധ്യമാവും. നിയമവിരുദ്ധമായ ഒരു കാര്യം ചെയ്തതുകൊണ്ടല്ല വിക്കിലീക്ക്‌സ് വേട്ടയാടപ്പെടുന്നത് എന്ന കാര്യവും ഇവിടെ കൂട്ടിവായിക്കണം.

വെറും ഒരു ദിവസം പോലും വിക്കിലീക്‌സിനെ സഹിക്കാനുള്ള സഹിഷ്ണുത അമേരിക്കയ്ക്കില്ല.

Posted in Uncategorized

വിപണി മുന്നോട്ട്, നിഫ്റ്റി 6000 കടന്നു

മുംബൈ: അനുകൂലസാമ്പത്തിക കാലാവസ്ഥയില്‍ ഇന്ത്യന്‍ ഓഹരി വിപണി മുന്നേറ്റം തുടരുന്നു. സാമ്പത്തിക റിപോര്‍ട്ടുകളുടെ കരുത്തില്‍ അമേരിക്കന്‍ വിപണി മികച്ച നേട്ടം സ്വന്തമാക്കിയതിനാല്‍ ഏഷ്യ, യൂറോപ്പ് വിപണികളും ഇന്നു ലാഭത്തിലാണ് ക്ലോസ് ചെയ്തത്. തുടര്‍ച്ചയായ നാലാം ദിവസവും നേട്ടത്തില്‍ നീങ്ങിയതോടെ ഇന്ത്യന്‍ വിപണി കാളക്കൂറ്റന്മാരുടെ കൈയില്‍ തിരികെയെത്തിയെന്ന നിലയില്‍ നിക്ഷേപകര്‍ പ്രതികരിക്കാന്‍ Continue reading
Posted in Uncategorized

ടൈംസ് ഓഫ് +മാതൃഭൂമി

ബെന്നറ്റ് കോള്‍മാന്‍ ആന്റ് കമ്പനിയുടെ ഉടമസ്ഥതിയുള്ള രാജ്യത്തെ പ്രമുഖ ഇംഗ്ലീഷ് ദിനപത്രമായ ടൈംസ് ഓഫ് ഇന്ത്യയും മാതൃഭൂമിയും കേരളത്തില്‍ കൈകോര്‍ത്തുനീങ്ങുമെന്ന വാര്‍ത്തകള്‍ക്ക് വര്‍ഷങ്ങളുടെ പഴക്കമുണ്ട്. മാതൃഭൂമിയുടെ പ്രിന്റിങ്, ഡിസ്ട്രിബ്യൂഷന്‍ നെറ്റ്‌വര്‍ക്ക് ഉപയോഗിച്ച് ടൈംസ് ഓഫ് ഇന്ത്യ വായനക്കാരിലെത്തിക്കാനാണ് പദ്ധതി. എന്നാല്‍ രണ്ടു കമ്പനികളും ഇക്കാര്യത്തില്‍ ഔദ്യോഗികമായ യാതൊരു പ്രഖ്യാപനവും നടത്തിയിട്ടില്ല. മീഡിയ മുഗള്‍സ്, എക്‌സ്‌ചേഞ്ച്‌ഫോര്‍മീഡിയ തുടങ്ങിയ ചില വെബ്‌സൈറ്റുകളാണ് ഈ വാര്‍ത്ത വീണ്ടും സജീവമാക്കുന്നത്.
അയല്‍സംസ്ഥാനമായ തമിഴ്‌നാട്ടില്‍ ശക്തമായ സ്വാധീനമുറപ്പിച്ചതിനുശേഷമാണ് ടൈംസ്, പത്രങ്ങളുടെ സ്വന്തം നാടായ കേരളത്തിലേക്ക് കാലൂന്നാനൊരുങ്ങുന്നത്.
പുതുവര്‍ഷത്തിന്റെ തുടക്കത്തില്‍ തന്നെ കേരളത്തിലെ ആദ്യ പ്രിന്റ് എഡിഷന്‍ ആരംഭിക്കാനാണ് സാധ്യത. കൊച്ചിയ്ക്കാണ് ആദ്യ പരിഗണന. മലബാര്‍, തിരുവനന്തപുരം, കോട്ടയം കേന്ദ്രങ്ങളില്‍ നിന്നു കൂടി പ്രിന്റിങ് ആരംഭിച്ചാല്‍ കേരളത്തില്‍ ഹിന്ദുവിനും ഇന്ത്യന്‍ എക്‌സ്പ്രസ്സിനുമുള്ള വായനക്കാരെ ആകര്‍ഷിക്കാനാവുമെന്ന് ഇംഗ്ലീഷ് പത്രം കരുതുന്നു.
കൊച്ചിയില്‍ സ്വന്തമായ സംവിധാനത്തില്‍ ആരംഭിക്കണോ അതോ ഉപകാരപ്രദമായ കൂട്ടുകെട്ടിലൂടെ നീങ്ങണോ എന്ന കാര്യത്തില്‍ ഇതുവരെ തീരുമാനമെടുത്തിട്ടില്ല-ബെന്നറ്റ് കോള്‍മാന്‍ ആന്റ് കമ്പനി ചീഫ് മാര്‍ക്കറ്റിങ് ഓഫിസിര്‍ രാഹുല്‍ കന്‍സാര്‍ പറഞ്ഞു.
അതേ സമയം ഒരുമിച്ചുനീങ്ങാനുള്ള സാധ്യത തള്ളികളയാനാവില്ലെന്ന നിലപാടാണ് ബി.സി.സി.എല്‍ ദക്ഷിണേന്ത്യ ബിസിനസ് ഡെവലപ്‌മെന്റ് ഡയറക്ടര്‍ ചിനന്‍ ദാസിനുള്ളത്. മാതൃഭൂമിയുമായി ബന്ധപ്പെട്ട കേന്ദ്രങ്ങള്‍ പൊതുമിനിമംധാരണയ്ക്കായുള്ള കാര്യങ്ങള്‍ അവസാനഘട്ടത്തിലാണ്. ഒരു തീരുമാനവും ഇതുവരെയെടുത്തിട്ടില്ലെന്നാണ് പ്രതികരിച്ചത്.
നയതന്ത്രപരമായ ഈ സഖ്യം ഏറ്റവും കൂടുതല്‍ അനുഗ്രഹമാവുക ടൈംസ് ഓഫ് ഇന്ത്യക്കായിരിക്കും. ടൈംസ് ഗ്രൂപ്പ് വളരെ ശക്തരാണ്. വിപണി എങ്ങനെ പിടിച്ചെടുക്കണമെന്ന് അവര്‍ക്ക് നന്നായറിയാം. ബാംഗ്ലൂരിലും നാഗ്പൂരിലും അവര്‍ അത് തെളിയിച്ചതാണ്. കേരളത്തില്‍ ഇപ്പോള്‍ പ്രചാരത്തിലുള്ള ഹിന്ദുവും ഇന്ത്യന്‍ എക്‌സ്പ്രസും അവരുടെ പ്രചാരം വര്‍ധിപ്പിക്കുന്നതിനുവേണ്ടി കാര്യമായ വികസനപദ്ധതികളൊന്നും നടപ്പിലാക്കുന്നില്ല. തീര്‍ച്ചയായും ഇത് ടൈംസിന് അനുഗ്രഹമാവും- ടീം റിലയന്‍സിലെ ദിനേഷ് വ്യാസ് അഭിപ്രായപ്പെട്ടു.

Posted in Uncategorized