Daily Archives : December 6, 2010

Uncategorized

എം.എല്‍എം കമ്പനികളുടെ ബാങ്കിടപാടുകള്‍ നിരീക്ഷിക്കുന്നു


എം.എല്‍.എം കമ്പനികള്‍ വന്‍കിട ബാങ്കുകളില്‍ എക്കൗണ്ടുകള്‍ തുറന്ന് കൊടുത്ത് വന്‍തോതില്‍ നിക്ഷേപങ്ങള്‍ സ്വീകരിക്കുന്നത് സര്‍ക്കാര്‍ ഏജന്‍സികള്‍ അതീവഗൗരവത്തോടെയാണ് കാണുന്നതെന്ന് വ്യക്തമായി. ഒരു പ്രത്യേക എക്കൗണ്ടിലേക്ക് വന്‍തോതില്‍ പണം ഒഴുകിയെത്തുന്നതും പിന്നീട് അത് മറ്റു ചില എക്കൗണ്ടുകളിലേക്ക് വഴിമാറി ഒഴുകുന്നതും സ്ഥിരസംഭവമായി മാറിയിരിക്കുകയാണ്. വന്‍ പലിശ അല്ലെങ്കില്‍ സാമ്പത്തികനേട്ടമാണ് ഇത്തരം നിക്ഷേപത്തിന് കമ്പനികള്‍ ഓഫര്‍ ചെയ്യുന്നത.് വന്‍തോതില്‍ ചെക് ലീഫുകള്‍ സ്വന്തമാക്കി പലിശയ്ക്കും മുതലിനും പോസ്റ്റ് ഡേറ്റഡ് ചെക്കുകള്‍ നല്‍കി നിക്ഷേപകരുടെ മനസ്സില്‍ കൃത്രിമമായ സുരക്ഷിതത്വം സൃഷ്ടിക്കുകയാണ് ഈ കമ്പനികളുടെ രീതി. അന്താരാഷ്ട്ര എം.എല്‍.എം കമ്പനികളുടെ…

Read More »
Uncategorized

നേട്ടങ്ങള്‍ നിലനിര്‍ത്താനായില്ല, സെന്‍സെക്‌സ് ഫ്ളാറ്റ്‌


മുംബൈ: തുടക്കത്തിലെ നേട്ടം അവസാന ഒരു മണിക്കൂറിലെ ലാഭമെടുക്കലില്‍ കുത്തിയൊലിച്ചുപോയപ്പോള്‍ വിപണിയുടെ ക്ലോസിങ് ഫ് ളാറ്റ്‌. ഏഷ്യന്‍ വിപണികളെല്ലാം തന്നെ താരതമ്യേന മെച്ചപ്പെട്ട പ്രകടനം കാഴ്ചവച്ചതിനെ തുടര്‍ന്ന് ഇന്ത്യന്‍മാര്‍ക്കറ്റിന്റെയും നിയന്ത്രണം രാവിലെ തന്നെ കാളക്കൂറ്റന്മാര്‍ ഏറ്റെടുത്തിരുന്നു. എന്നാല്‍ യൂറോപ്യന്‍ വിപണിയില്‍ നെഗറ്റീവ് സ്വഭാവം ശക്തമായതിനെ തുടര്‍ന്ന് ഉച്ചയ്ക്കുശേഷം വിറ്റൊഴിവാക്കല്‍ വര്‍ധിച്ചതോടെ സൂചികകള്‍ താഴേക്കിറങ്ങാന്‍ തുടങ്ങി. 75 പോയിന്റ് നേട്ടത്തില്‍ വില്‍പ്പന ആരംഭിച്ച സെന്‍സെക്‌സ് ഉച്ചയ്ക്കുമുമ്പ് 20217.86 പോയിന്റുവരെ ഉയര്‍ന്നെങ്കിലും ക്ലോസ് ചെയ്യുമ്പോഴേക്കും 19981.31 പോയിന്റിലെത്തി. അതേ സമയനം നിഫ്റ്റി 6069.45 പോയി 0.55 പോയിന്റ് നഷ്ടത്തില്‍…

Read More »