Daily Archives : December 16, 2010

Uncategorized

റിസര്‍വ് ബാങ്ക് നയം, സെന്‍സെക്‌സില്‍ നേട്ടം


മുംബൈ: റിസര്‍വ് ബാങ്ക് പണ-വായ്പാനയം പ്രഖ്യാപിച്ചത് വിപണിക്ക് അനുഗ്രഹമായി. എസ്.എല്‍.ആര്‍ നിരക്ക് കുറയ്ക്കാനുള്ള ബാങ്കിന്റെ തീരുമാനം പുറത്തുവന്നതിനു പിറകെ ഐ.ടി, ബാങ്കിങ് ഓഹരികളും ചില മെറ്റല്‍ ഓഹരികളും വാങ്ങാന്‍ തിരക്കേറി. സെന്‍സെക്‌സ് 217.08 പോയിന്റുയര്‍ന്ന് 19864.85ലും നിഫ്റ്റി 56.45 പോയിന്റ് ലാഭത്തില്‍ 5948.75ലും വില്‍പ്പന അവസാനിപ്പിച്ചു. ഐ.ടി മേഖല 2.79 ശതമാനവും ടെക്‌നോളജി 2.16 ശതമാനവും ഉയര്‍ന്നു. 3.70 ശതമാനം മൂല്യം വര്‍ധിച്ച ടാറ്റാ കണ്‍സള്‍ട്ടന്‍സി സര്‍വിസും രണ്ടര ശതമാനത്തിലധികം ഉയര്‍ന്ന ഇന്‍ഫോസിസും വിപ്രോയും ചേര്‍ന്ന് മുംബൈ ഓഹരി സൂചികയില്‍ 95 പോയിന്റാണ് ഉയര്‍ത്തിയത്.…

Read More »
Uncategorized

റിസര്‍വ് ബാങ്ക് നിരക്കുകളില്‍ മാറ്റമില്ല,എസ്.എല്‍.ആര്‍ ഒരു ശതമാനം കുറച്ചു


മുംബൈ: പണപ്പെരുപ്പത്തില്‍ കുറവുണ്ടായതിനെ തുടര്‍ന്ന് റിപ്പോ, റിവേഴ്‌സ് റിപ്പോ, കരുതല്‍ ധനാനുപാതം എന്നിവയില്‍ മാറ്റം വരുത്തേണ്ടെന്ന് റിസര്‍വ് ബാങ്ക് തീരുമാനിച്ചു. കൂടാതെ പണലഭ്യത ഉറപ്പുവരുത്താന്‍ ബാങ്കുകളുടെ നിര്‍ബന്ധ നിക്ഷേപ-പണാനുപാത(എസ്.എല്‍.ആര്‍)ത്തില്‍ ഒരു ശതമാനം കുറവുവരുത്താന്‍ കേന്ദ്രബാങ്ക് പുതിയ പണ-വായ്പാനയത്തില്‍ നിര്‍ദ്ദേശിച്ചു. ബാങ്കുകള്‍ക്ക് റിസര്‍വ് ബാങ്കുകള്‍ വായ്പ നല്‍കുമ്പോള്‍ ഈടാക്കുന്ന പലിശയായ റിപോ നിരക്ക് 6.5 ശതമാനമായും ബാങ്കുകള്‍ റിസര്‍വ് ബാങ്കില്‍ നിക്ഷേപിക്കു്‌നപോള്‍തിരിച്ചുനല്‍കുന്ന പലിശയായ റിവേഴ്‌സ് റിപ്പോ നിരക്ക് 5.25 ശതമാനമായും തുടരും. ബാങ്കുകളിലെ നിക്ഷേപത്തിലെ ഒരു നിശ്ചിതഭാഗം റിസര്‍വ് ബാങ്കുകളില്‍ സുക്ഷിക്കേണ്ടതുണ്ട്. ഈ കരുതല്‍ ധനാനുപാതം(…

Read More »