http://thatsmalayalam.oneindia.in/feature/2011/feauture-business-five-investment-myths-aid0178.html
Category Archives: Investment
വീട്ടിലും ഒരു ബജറ്റ് വേണ്ടേ?
പണപ്പെരുപ്പം ക്രമാതീതമായി വര്‍ധിച്ചുവരികയാണ്. അതിനനുസരിച്ച് ജീവിതച്ചെലവുകളും. പലപ്പോഴും ചെലവുകള്‍ താങ്ങാന്‍ കഴിയാതെ സാധാരണക്കാര്‍ നട്ടം തിരിയുകയാണ്. ‘അയ്യോ, ബജറ്റ് തയ്യാറാക്കാനോ, അതൊ പറ്റുന്ന പണിയല്ല’. എന്നു പറഞ്ഞു തള്ളാന്‍ വരട്ടെ.
നമ്മുടെ എല്ലാവിധ ചെലവുകളും രേഖയിലാക്കുന്നുവെന്നു മാത്രം ചിന്തിച്ചാല്‍ മതി. എത്ര പണം ലഭിക്കുന്നു? എത്ര ചെലവാക്കുന്നു? അതില്‍ എത്ര കരുതല്‍ധനമായി മാറ്റിവയ്ക്കാനാവും?. എന്നിവയെ കുറിച്ചുള്ള അന്വേഷണമാണ് ഓരോ ബജറ്റും. മറ്റൊരു രീതിയില്‍ പറഞ്ഞാല്‍ ഉള്ളതുകൊണ്ട് എങ്ങനെ ജീവിയ്ക്കാന്‍ പറ്റും എന്ന് കണക്കുകൂട്ടി നോക്കലാണിത്.
തുടക്കത്തില്‍ തീര്‍ത്തും വിചിത്രമായ കാര്യങ്ങള്‍ ചെയ്തു നോക്കുന്നതില്‍ തെറ്റില്ല. ശമ്പളം കിട്ടി വീട്ടിലേക്ക് പോവുമ്പോള്‍ കുറച്ച് ലോങ്കവറുകള്‍ കൂടി വാങ്ങുക. ഓരോ ചെലവുകളും ഓരോ കവറിലിട്ട് സൂക്ഷിക്കുക. പണം എങ്ങനെയാണ് ചെലവഴിക്കപ്പെടുന്നത് എന്ന് നിരീക്ഷിക്കുക. ഏതൊക്കെ കവറിലേക്കാണ് കൈയേറ്റം നടന്നിരിക്കുന്നത്? ഏതൊക്കെയാണ് നിറവേറ്റാന്‍ കഴിയാതെ പോയത്? തുടങ്ങിയ കാര്യങ്ങളെല്ലാം കൂടുതല്‍ എളുപ്പത്തില്‍ ഉള്‍കൊള്ളാന്‍ ഈ കവറുകള്‍ സഹായിക്കും.
Read from source http://thatsmalayalam.oneindia.in/news/2011/08/30/business-need-budget-home-aid0178.html
ക്രിസില്‍ ഗോള്‍ഡ് ഇന്‍ഡെക്‌സ് തുടങ്ങി
മുംബൈ: ഇന്ത്യയിലെ ഏറ്റവും വലിയ സാമ്പത്തികഗവേണഷസ്ഥാപനമായ ക്രിസില്‍ റിസര്‍ച്ച് ഗോള്‍ഡ് ഇന്‍ഡക്‌സ് അവതരിപ്പിച്ചു. രാജ്യത്തെ ആദ്യ ഗോള്‍ഡ് ഇന്‍ഡെക്‌സാണിത്.
2008ലെ സാമ്പത്തിക മാന്ദ്യത്തിനുശേഷം നിക്ഷേപമാര്‍ഗ്ഗമെന്ന രീതിയില്‍ സ്വര്‍ണത്തിന്റെ പ്രാധാന്യം അതിവേഗം വര്‍ധിച്ചുവരുന്ന പശ്ചാത്തലത്തിലാണ് കമ്പനിയുടെ ഈ നീക്കം. ഇപ്പോള്‍ ഇന്ത്യയില്‍ 11 ഗോള്‍ഡ് ഇ.ടി.എഫുകളും മൂന്നു ഗോള്‍ എഫ് ഒ എഫുകളുമാണുള്ളത്. ഈ ഓഹരികളെ താരതമ്യം ചെയ്യാനുള്ള അളവുകോലായിരിക്കും -ക്രിസില്‍ റിസര്‍ച്ച് പത്രക്കുറിപ്പില്‍ അറിയിച്ചു.
ഷെയര്‍ട്രേഡിങ്: ശ്രദ്ധിക്കേണ്ട ഏഴു കാര്യങ്ങള്‍
ഓഹരി വിപണിയിലൂടെ ട്രേഡിങ് നടത്തി എളുപ്പം പണമുണ്ടാക്കണമെന്ന് എല്ലാവരും സ്വപ്‌നം കാണാറുണ്ട്. പക്ഷേ, ട്രേഡിങിനു പോവുന്നതു മുമ്പ് നിങ്ങള്‍ ഒരു കാര്യം മനസ്സിലാക്കേണ്ടതുണ്ട്. ഞാനൊരു നല്ല കച്ചവടക്കാരനാണോ? അല്ലെങ്കില്‍ നല്ലൊരു കച്ചവടക്കാരനാവാന്‍ എന്തു ചെയ്യണമെന്ന് ആദ്യം മനസ്സിലാക്കണം. ഈ മേഖലയില്‍ വിജയം നേടിയവരുടെ പുസ്തകങ്ങളോ അഭിപ്രായങ്ങളോ സ്വീകരിക്കാം. ഏത് രീതിയിലാണ് അവര്‍ വിപണിയെ സമീപിച്ചതെന്ന് പഠിക്കാം.
മെഡിക്ലെയിം പോളിസികള്‍ പ്രചാരം നേടുന്നു
ക്ഷേമരാഷ്ട്രം എന്ന സങ്കല്‍പ്പം ഇന്നു പഴങ്കഥയാവുകയാണ്. ആരോഗ്യ,വിദ്യാഭ്യാസ മേഖലയിലെ സേവനപ്രവര്‍ത്തനങ്ങളില്‍ നിന്നെല്ലാം സര്‍ക്കാര്‍ പതുക്കെ പതുക്കെ പിന്‍വാങ്ങിയിരിക്കുന്നു.
കൂടുതല്‍ നികുതി ചുമത്തുന്നതോടൊപ്പം പാവപ്പെട്ടവര്‍ക്കായി നല്‍കി വന്ന ഇളവുകളെല്ലാം സര്‍ക്കാര്‍ ഒന്നൊന്നായി പിന്‍വലിക്കുന്നു. ജീവിതച്ചെലവുകള്‍ അനുദിനം വര്‍ധിച്ചുവരുന്നു. തീര്‍ച്ചയായും ഇത്തരമൊരു സാഹചര്യത്തില്‍ രംഗബോധമില്ലാതെ കടന്നുവരുന്ന അസുഖങ്ങളോ, അപകടങ്ങളോ നിങ്ങളെ എന്നെന്നേക്കുമായി തളര്‍ത്തിയേക്കാം.. ഇവിടെയാണ് പടിഞ്ഞാറന്‍ രാജ്യങ്ങളില്‍ ഏറെ പ്രചാരത്തിലുള്ള മെഡിക്ലെയിം പോളിസികള്‍ ശ്രദ്ധിക്കപ്പെടുന്നത്. അവിടെ മിക്ക രാജ്യങ്ങളിലും ഓരോ പൗരനും അതു നിര്‍ബന്ധമാണ്. അസുഖം വന്നാല്‍ ആശുപത്രിയില്‍ ചികില്‍സിക്കാം അതിനു പ്രത്യേക പണമൊന്നും നല്‍കേണ്ടതില്ലെന്നു വന്നാല്‍…തീര്‍ച്ചയായും അതു നല്ല കാര്യമാണെന്ന് നിങ്ങള്‍ പറയും…അതു തന്നെയാണ് മെഡിക്ലെയിം പോളിസി…നമ്മള്‍ ജീവിയ്ക്കാന്‍ വേണ്ടിയുള്ള ഓട്ടത്തിലാണ്. ആ ഓട്ടത്തില്‍ കൂടുതല്‍ ആത്മവിശ്വാസം ലഭിക്കാനും ഭാവി ഭദ്രമാക്കാനും ചെറിയൊരു തുക മാറ്റിവയ്ക്കുന്നു.
ഉദാഹരണത്തിന് രണ്ടു ലക്ഷം രൂപവരെയുള്ള ആശുപത്രി ചെലവുകള്‍ ലഭിക്കാന്‍ അച്ഛനും അമ്മയ്ക്കും അവരുടെ രണ്ട് മക്കള്‍ക്കും കൂടി ആകെ ചെലവാകുന്നത് 4000 രൂപയോളമാവും. അയ്യോ എനിക്ക് അസുഖമൊന്നും വന്നില്ലെങ്കില്‍ ആ പണം വെറുതെ പോവും..എന്നു ചിന്തിക്കരുത്. അസുഖം വരികയാണെങ്കിലോ? എന്നു ചിന്തിക്കണം. നിങ്ങളുടെ കുടുംബത്തിലേക്ക് പെട്ടെന്നു കടന്നുവരുന്ന ഏത് അസുഖവും നിങ്ങളുടെ എല്ലാ സ്വപ്‌നങ്ങളും ചവിട്ടിമെതിച്ചേക്കാം. അതിനാല്‍ ഒരു ചെറിയ തുക മുടക്കി നിങ്ങളുടെ സ്വപ്‌നങ്ങളെ ഇന്‍ഷുര്‍ ചെയ്യുന്നത് നന്നായിരിക്കും. അപ്പോള്‍ അസുഖം വരുന്നതിനെ പേടിക്കുന്നവര്‍ക്കാണ് ഈ പോളിസികളെന്നു കരുതരുത്. കൂടുതല്‍ വിവരങ്ങള്‍ക്ക് mail@shinod.in
ഓഹരി വിപണിയില്‍ നിക്ഷേപിക്കാന്‍
ഓഹരിയെ നല്ലൊരു നിക്ഷേപമാര്‍ഗ്ഗമായി സ്വീകരിക്കാന്‍ മലയാളി ഇനിയുംശീലിച്ചിട്ടില്ല. വിപണി അത് കളിക്കാനുള്ളതാണ്. അത് പണം പോവാനുള്ളതാണ്. അയ്യോ വേണ്ട എന്റെ കുറെ പണം പോയതാണ്. ഇതൊക്കെയായിരിക്കും സ്ഥിരം മറുപടി. ഓഹരിയില്‍ കച്ചവടം നടത്തിയിട്ടു നന്നായവര്‍ വളരെ കുറവാണ്. അതേ സമയം ബുദ്ധിപരമായ നിക്ഷേപം നടത്തി രക്ഷപ്പെട്ടവര്‍ ഏറെയുണ്ട്. അധികം പോവണ്ട, വിഗാര്‍ഡ് മലയാളികള്‍ക്ക് ഏറെ പ്രിയപ്പെട്ട ബ്രാന്‍ഡാണ്. ഈ ഓഹരി 10000 രൂപയ്ക്ക് കഴിഞ്ഞ വര്‍ഷം വാങ്ങിയിരുന്നെങ്കില്‍ ഇപ്പോഴതിന്റെ വില 20000നു മുകളിലാണ്. ഇത്തരത്തില്‍ നിക്ഷേപിക്കണം എന്നാണ് പറയുന്നത്. അതിനുവേണ്ട കമ്പനികളെ നിര്‍ദ്ദേശിയ്ക്കാന്‍ വിപണിയെ ഗൗരവത്തോടെ വീക്ഷിക്കുന്ന ഏതൊരാള്‍ക്കും പറ്റും.
ഓഹരി വിപണിയില്‍ ആര്‍ക്കെങ്കിലും നിക്ഷേപിക്കാന്‍ താല്‍പ്പര്യമുണ്ടെങ്കില്‍ നിങ്ങള്‍ക്ക് ലോകത്തിന്റെ ഏത് കോണില്‍ നിന്നും തുറക്കാവുന്ന ഓണ്‍ലൈന്‍ എക്കൗണ്ട് എടുത്തുതരാന്‍ സാധിക്കും.
വേണ്ട രേഖകള്‍: പാന്‍കാര്‍ഡ്(കോപ്പി), അഡ്രസ് കോപ്പി(പാസ്‌പോര്‍ട്ട്, ഡ്രൈവിങ് ലൈസന്‍സ്), ഫോട്ടോ(രണ്ട്), ബാങ്ക് സ്‌റ്റേറ്റ്‌മെന്റ് അവസാന ആറുമാസത്തെ(ബാങ്കിന്റെ റൗണ്ട് സീലോടുകൂടി), ചെക്ക് ലീഫില്‍ പേരുണ്ടെങ്കില്‍ സ്റ്റേറ്റ്‌മെന്റ് വേണമെന്നില്ല. രണ്ട് ചെക്ക് ലീഫ്(ഒന്ന് ക്യാന്‍സല്‍ ചെയ്ത് ഉപയോഗശൂന്യമാക്കിയത്, മറ്റൊന്ന് എത്ര തുകയാണ് താങ്കള്‍ നിക്ഷേപിക്കാനൊരുങ്ങുന്നത് ആ തുക എഴുതി ക്രോസ് ചെയ്ത ചെക്ക്). ഇത്രയും കാര്യങ്ങളും ഫോമിലുള്ള ഒപ്പുകളും കൂടിയായാല്‍ ട്രേഡിങ് എക്കൗണ്ട് ഓപണാക്കാം. നിങ്ങളുടെ ആദ്യനിക്ഷേപം 25000നു മുകളില്‍ ആണെങ്കില്‍ ട്രേഡിങ് എക്കൗണ്ട് ഓപണിങ് ഫ്രീ ആക്കാന്‍ സാധിക്കും.
നിഫ്റ്റി നഷ്ടത്തില്‍ ക്ലോസ് ചെയ്തു
നിഫ്റ്റി നഷ്ടത്തില്‍ ക്ലോസ് ചെയ്തുമുംബൈ: തുടര്‍ച്ചയായ രണ്ടാം ദിവസവും ഇന്ത്യന്‍ ഓഹരി വിപണി നഷ്ടത്തില്‍ ക്ലോസ് ചെയ്തു. സെന്‍സെക്‌സ് 117.70 പോയിന്റും നിഫ്റ്റി 33.60 പോയിന്റും താഴോട്ടിറങ്ങി യഥാക്രമം 18376.48ലും 5516.75ലും വില്‍പ്പന അവസാനിപ്പിച്ചു.ആഗോളവിപണിയില്‍ നിന്നു കാര്യമായ പിന്തുണ കിട്ടാതിരുന്നതും പ്രമുഖ കമ്പനിയായ റിലയന്‍സ് ഇന്‍ഡസ്ട്രീസിന്റെ വാര്‍ഷിക ജനറല്‍ ബോഡി യോഗത്തില്‍ കാര്യമായ തീരുമാനങ്ങള്‍ പ്രഖ്യാപിക്കപ്പെടാതിരുന്നതും തിരിച്ചടിയായി. ബ്രിട്ടീഷ് പെട്രോളിയവുമായുള്ള സഹകരണം, ഇന്ത്യയില്‍ നിന്നു ഉല്‍പ്പാദനം വിപുലീകരിക്കല്‍ എന്നീ വിഷയങ്ങളില്‍ നിക്ഷേപകര്‍ക്കുണ്ടായിരുന്ന ആശങ്കകള്‍ അകറ്റുന്ന തരത്തില്‍ ഒന്നും തന്നെ ചെയര്‍മാന്‍ മുകേഷ് അംബാനിയുടെ പ്രസംഗത്തില്‍ ഉണ്ടായിരുന്നില്ല. ഇന്ത്യയുടെ കിഴക്കന്‍ തീരത്തുള്ള റിലയന്‍സ് എണ്ണപ്പാടങ്ങളില്‍ ഉല്‍പ്പാദനം കാര്യമായി കുറഞ്ഞിട്ടുണ്ടെന്ന അഭ്യൂഹങ്ങളും ശക്തമായിരുന്നു.വാര്‍ഷികയോഗത്തില്‍നിന്നും നല്ല വാര്‍ത്തകള്‍ പുറത്തുവരുമെന്നാണ് പ്രതീക്ഷിച്ചിരുന്നത്. അതുകൊണ്ടു തന്നെ യോഗത്തിനു മുമ്പ് ഓഹരി ഒരു ശതമാനത്തോളം ഉയര്‍ന്നിരുന്നു. എന്നാല്‍ നിരാശപ്പെടുത്തിയ യോഗത്തിനൊടുവില്‍ ഓഹരി 1.65 ശതമാനത്തോളം നഷ്ടത്തിലേക്ക് കൂപ്പുകുത്തി. ഇതോടെ സ്വാഭാവികമായും മൊത്തം വിപണിയും നഷ്ടത്തിലേക്ക് നീങ്ങി.അടുത്താഴ്ചയും വിപണി 5300-5700 ലെവലിനുള്ളില്‍ വില്‍പ്പന തുടരാനാണ് സാധ്യത. ഒമ്പതാം തിയ്യതി പെട്രോളിയം ഉല്‍പ്പന്നങ്ങളായ ഡീസല്‍, മണ്ണെണ്ണ, ഗ്യാസ് എന്നിവയുടെ വിലവര്‍ധിപ്പിക്കാനിടയുണ്ടെന്ന റിപ്പോര്‍ട്ട് നിര്‍ണായകമാണ്.ഇന്നലെ ഏറ്റവും കൂടുതല്‍ നേട്ടമുണ്ടാക്കിയത് മണപ്പൂരം ജനറല്‍ ഫിനാന്‍സാണ്.6.35 പോയിന്റ് വര്‍ധിച്ച് 122.95ലാണ് വില്‍പ്പന നിര്‍ത്തിയത്. കഴിഞ്ഞ ദിവസം വന്‍ തകര്‍ച്ചയെ നേരിട്ട സണ്‍ ടിവി നെറ്റ്‌വര്‍ക്ക് ഇന്നലെ ചെറിയതോതില്‍ തിരിച്ചുവരവ് നടത്തി. റിലയന്‍സ് കമ്യൂണിക്കേഷന്‍, എന്‍ജീനിയേഴ്‌സ് ഇന്ത്യ, മാംഗ്ലൂര്‍ റിഫൈനറീസ് ഓഹരികള്‍ക്കും ഇന്നലെ സന്തോഷത്തിന്റെ ദിവസമായിരുന്നു. ഏറ്റവും നഷ്ടം സംഭവിച്ച ആദ്യ ഓഹരികളില്‍ സ്‌റ്റെര്‍ലിങ് ഇന്റര്‍നാഷണല്‍, എച്ച്.ഡി.എഫ്.സി, കോള്‍ ഇന്ത്യ, അപ്പോളോ ഹോസ്പിറ്റല്‍, ആക്‌സിസ് ബാങ്ക് എന്നിവ സ്ഥാനം പിടിച്ചു.
സെന്‍സെക്‌സ് തിളങ്ങി,ടാറ്റാ മോട്ടോഴ്‌സിനു തിരിച്ചടി
മുംബൈ: തുടര്‍ച്ചയായ രണ്ടാം ദിവസവും വിപണി ഒരു ശതമാനം നേട്ടത്തോടെ ക്ലോസ് ചെയ്തു. ഏഷ്യന്‍ വിപണിയില്‍ ഇന്നലെ ഏറെ തിളങ്ങിയത് സെന്‍സെക്‌സാണ്. 221.46 പോയിന്റ് നേട്ടത്തോടെ 18266.10ലാണ് മുംബൈ സൂചിക ക്ലോസ് ചെയ്തത്. 5476.10ല്‍ വില്‍പ്പന അവസാനിപ്പിച്ച നിഫ്റ്റി ഇന്നലെ മാത്രം 63.75 പോയിന്റ് അധികം നേടി.
റിയാലിറ്റി, ബാങ്കിങ്, മെറ്റല്‍, ഓയില്‍ മേഖലകളിലാണ് ഇന്നു മുന്നേറ്റം കൂടുതല്‍ പ്രകടമായത്. മറ്റൊരു നിര്‍ണായകസംഗതി അഡാഗ്(റിലയന്‍സ് അനില്‍ ധീരുഭായ് അംബാനി ഗ്രൂപ്പ്) കമ്പനികള്‍ ഇന്നലെ നിലമെച്ചപ്പെടുത്തിയെന്നതാണ്. അനില്‍ അംബാനിയുടെ നേതൃത്വത്തിലുള്ള കമ്പനികളെല്ലാം കഴിഞ്ഞ കുറെ കാലമായി പിറകോട്ടടിക്കുകയായിരുന്നു.
എഡ്യുകോംപ് സൊലൂഷന്‍സ്, സിന്റക്‌സ് ഇന്‍ഡസ്ട്രീസ്, സ്റ്റെര്‍ലിങ് ഇന്റര്‍നാഷണ്‍, ഐ.ഡി.എഫ്.സി, അലഹാബാദ് ബാങ്ക് ഓഹരികള്‍ ഏറെ നേട്ടമുണ്ടാക്കിയപ്പോള്‍ ടാറ്റാ മോട്ടോര്‍സ്, വീഡിയോകോണ്‍ ഇന്‍ഡസ്ട്രീസ്, ശ്രീറാം ട്രാന്‍സ് ഫിന്‍, എ.ബി.ബി ലിമിറ്റഡ്, റെലിഗെയര്‍ ഓഹരികള്‍ക്ക് ഇന്നലെ തിരിച്ചടിയുടെ ദിവസമായിരുന്നു. അസംസ്‌കൃതവസ്തുക്കളായ സ്റ്റീല്‍, റബ്ബര്‍ എന്നിവയുടെ വിലകുത്തനെ ഉയരുന്നതാണ് ടാറ്റാ മോട്ടോര്‍ഴ്‌സിനെ അലട്ടുന്നത്. നാലാം പാദത്തില്‍ താരതമ്യേന മികച്ച പ്രകടനം കാഴ്ചവച്ചെങ്കിലും ആഡംബരവാഹനങ്ങളില്‍ ശ്രദ്ധവര്‍ധിപ്പിക്കുന്നത് പ്രവര്‍ത്തന ചെലവ് കൂട്ടുമെന്ന് നിക്ഷേപകര്‍ ആശങ്കപ്പെടുന്നു.
ഈ രണ്ടു ദിവസത്തെ കുതിപ്പില്‍ നിന്നും വിപണി കാളക്കൂറ്റന്മാര്‍ കൈയിലാണെന്ന് വിശ്വസിക്കുന്നത് ശരിയല്ല. പ്രതികൂലമായ ഘടകങ്ങളെല്ലാം ഒരുമിച്ച് അണിനിരക്കുന്ന ഈ സാഹചര്യത്തില്‍ ഇവയെ മറികടക്കാന്‍ കെല്‍പ്പുള്ള ആഗോളവിപണികളിലേക്കാണ് എല്ലാവരും ഉറ്റുനോക്കുന്നത്.