Browsing Category : Investment

നിക്ഷേപകരുടെ അഞ്ച് അന്ധവിശ്വാസങ്ങള്‍-oneindia


ആളുകള്‍ ഒരു തരത്തില്‍ അല്ലെങ്കില്‍ മറ്റൊരു തരത്തില്‍ വിശ്വാസങ്ങള്‍ കാത്തുസൂക്ഷിക്കാവുന്നവരാണ്. നിക്ഷേപകര്‍ക്കും ഇത്തരത്തിലുള്ള അന്ധവിശ്വാസങ്ങള്‍ സ്വാഭാവികമാണ്. എക്കാലത്തും സജീവമായ അഞ്ചുവിശ്വാസങ്ങള്‍. ഫിക്‌സഡ് നിക്ഷേപമാണ് ഏറ്റവും നല്ല നിക്ഷേപമാര്‍ഗ്ഗം ബാങ്കില്‍ ഫിക്‌സഡ് നിക്ഷേപമിട്ടാല്‍ ഒന്നും പേടിക്കേണ്ടതില്ലെന്നാണ് ഭൂരിഭാഗം ആളുകളുടെയും വിശ്വാസം. പക്ഷേ, രാജ്യത്തെ പണപ്പെരുപ്പത്തിനനുസരിച്ചാണ് അടിസ്ഥാന നിരക്കുകള്‍ ഉണ്ടാവുകയെന്ന കാര്യം മറന്നുപോവരുത്. പലിശനിരക്കുകള്‍ ഒരിക്കലും പണപ്പെരുപ്പനിരക്കിനു മുകളിലേക്ക് കയറാറില്ലെന്നതാണ് വാസ്തവം. http://thatsmalayalam.oneindia.in/feature/2011/feauture-business-five-investment-myths-aid0178.html

Read More »

വീട്ടിലും ഒരു ബജറ്റ് വേണ്ടേ?


പണപ്പെരുപ്പം ക്രമാതീതമായി വര്‍ധിച്ചുവരികയാണ്. അതിനനുസരിച്ച് ജീവിതച്ചെലവുകളും. പലപ്പോഴും ചെലവുകള്‍ താങ്ങാന്‍ കഴിയാതെ സാധാരണക്കാര്‍ നട്ടം തിരിയുകയാണ്. ‘അയ്യോ, ബജറ്റ് തയ്യാറാക്കാനോ, അതൊ പറ്റുന്ന പണിയല്ല’. എന്നു പറഞ്ഞു തള്ളാന്‍ വരട്ടെ. നമ്മുടെ എല്ലാവിധ ചെലവുകളും രേഖയിലാക്കുന്നുവെന്നു മാത്രം ചിന്തിച്ചാല്‍ മതി. എത്ര പണം ലഭിക്കുന്നു? എത്ര ചെലവാക്കുന്നു? അതില്‍ എത്ര കരുതല്‍ധനമായി മാറ്റിവയ്ക്കാനാവും?. എന്നിവയെ കുറിച്ചുള്ള അന്വേഷണമാണ് ഓരോ ബജറ്റും. മറ്റൊരു രീതിയില്‍ പറഞ്ഞാല്‍ ഉള്ളതുകൊണ്ട് എങ്ങനെ ജീവിയ്ക്കാന്‍ പറ്റും എന്ന് കണക്കുകൂട്ടി നോക്കലാണിത്. തുടക്കത്തില്‍ തീര്‍ത്തും വിചിത്രമായ കാര്യങ്ങള്‍ ചെയ്തു നോക്കുന്നതില്‍ തെറ്റില്ല.…

Read More »

ക്രിസില്‍ ഗോള്‍ഡ് ഇന്‍ഡെക്‌സ് തുടങ്ങി


മുംബൈ: ഇന്ത്യയിലെ ഏറ്റവും വലിയ സാമ്പത്തികഗവേണഷസ്ഥാപനമായ ക്രിസില്‍ റിസര്‍ച്ച് ഗോള്‍ഡ് ഇന്‍ഡക്‌സ് അവതരിപ്പിച്ചു. രാജ്യത്തെ ആദ്യ ഗോള്‍ഡ് ഇന്‍ഡെക്‌സാണിത്. 2008ലെ സാമ്പത്തിക മാന്ദ്യത്തിനുശേഷം നിക്ഷേപമാര്‍ഗ്ഗമെന്ന രീതിയില്‍ സ്വര്‍ണത്തിന്റെ പ്രാധാന്യം അതിവേഗം വര്‍ധിച്ചുവരുന്ന പശ്ചാത്തലത്തിലാണ് കമ്പനിയുടെ ഈ നീക്കം. ഇപ്പോള്‍ ഇന്ത്യയില്‍ 11 ഗോള്‍ഡ് ഇ.ടി.എഫുകളും മൂന്നു ഗോള്‍ എഫ് ഒ എഫുകളുമാണുള്ളത്. ഈ ഓഹരികളെ താരതമ്യം ചെയ്യാനുള്ള അളവുകോലായിരിക്കും -ക്രിസില്‍ റിസര്‍ച്ച് പത്രക്കുറിപ്പില്‍ അറിയിച്ചു. Read from source

Read More »

ഷെയര്‍ട്രേഡിങ്: ശ്രദ്ധിക്കേണ്ട ഏഴു കാര്യങ്ങള്‍


Sharetrading, Basic, Ideas, Trading, ഷെയര്‍, ട്രേഡിങ്, ശ്രദ്ധിക്കേണ്ട കാര്യങ്ങള്‍ – Oneindia Malayalam ഓഹരി വിപണിയിലൂടെ ട്രേഡിങ് നടത്തി എളുപ്പം പണമുണ്ടാക്കണമെന്ന് എല്ലാവരും സ്വപ്‌നം കാണാറുണ്ട്. പക്ഷേ, ട്രേഡിങിനു പോവുന്നതു മുമ്പ് നിങ്ങള്‍ ഒരു കാര്യം മനസ്സിലാക്കേണ്ടതുണ്ട്. ഞാനൊരു നല്ല കച്ചവടക്കാരനാണോ? അല്ലെങ്കില്‍ നല്ലൊരു കച്ചവടക്കാരനാവാന്‍ എന്തു ചെയ്യണമെന്ന് ആദ്യം മനസ്സിലാക്കണം. ഈ മേഖലയില്‍ വിജയം നേടിയവരുടെ പുസ്തകങ്ങളോ അഭിപ്രായങ്ങളോ സ്വീകരിക്കാം. ഏത് രീതിയിലാണ് അവര്‍ വിപണിയെ സമീപിച്ചതെന്ന് പഠിക്കാം.

Read More »

മെഡിക്ലെയിം പോളിസികള്‍ പ്രചാരം നേടുന്നു


ക്ഷേമരാഷ്ട്രം എന്ന സങ്കല്‍പ്പം ഇന്നു പഴങ്കഥയാവുകയാണ്. ആരോഗ്യ,വിദ്യാഭ്യാസ മേഖലയിലെ സേവനപ്രവര്‍ത്തനങ്ങളില്‍ നിന്നെല്ലാം സര്‍ക്കാര്‍ പതുക്കെ പതുക്കെ പിന്‍വാങ്ങിയിരിക്കുന്നു. കൂടുതല്‍ നികുതി ചുമത്തുന്നതോടൊപ്പം പാവപ്പെട്ടവര്‍ക്കായി നല്‍കി വന്ന ഇളവുകളെല്ലാം സര്‍ക്കാര്‍ ഒന്നൊന്നായി പിന്‍വലിക്കുന്നു. ജീവിതച്ചെലവുകള്‍ അനുദിനം വര്‍ധിച്ചുവരുന്നു. തീര്‍ച്ചയായും ഇത്തരമൊരു സാഹചര്യത്തില്‍ രംഗബോധമില്ലാതെ കടന്നുവരുന്ന അസുഖങ്ങളോ, അപകടങ്ങളോ നിങ്ങളെ എന്നെന്നേക്കുമായി തളര്‍ത്തിയേക്കാം.. ഇവിടെയാണ് പടിഞ്ഞാറന്‍ രാജ്യങ്ങളില്‍ ഏറെ പ്രചാരത്തിലുള്ള മെഡിക്ലെയിം പോളിസികള്‍ ശ്രദ്ധിക്കപ്പെടുന്നത്. അവിടെ മിക്ക രാജ്യങ്ങളിലും ഓരോ പൗരനും അതു നിര്‍ബന്ധമാണ്. അസുഖം വന്നാല്‍ ആശുപത്രിയില്‍ ചികില്‍സിക്കാം അതിനു പ്രത്യേക പണമൊന്നും നല്‍കേണ്ടതില്ലെന്നു വന്നാല്‍…തീര്‍ച്ചയായും…

Read More »

ഓഹരി വിപണിയില്‍ നിക്ഷേപിക്കാന്‍


ടൈക്കൂണ്‍, ബിസയര്‍ തുടങ്ങിയ നിരവധി നെറ്റ്‌വര്‍ക്ക് തട്ടിപ്പുകളില്‍ പണം കളഞ്ഞുകുളിച്ചവരുടെ പേരുവിവരങ്ങള്‍ പുറത്തുവന്നുകൊണ്ടിരിക്കുകയാണ്. വളരെ ശക്തവും സുതാര്യവും സര്‍ക്കാര്‍ ഏജന്‍സികളുടെ നേരിട്ടുള്ള നിയന്ത്രണത്തില്‍ പ്രവര്‍ത്തിക്കുന്നതുമായ ഓഹരി വിപണിയില്‍ പണം നിക്ഷേപിക്കാതെ കുറുക്കുവഴികള്‍ തേടി പോവുന്നവരാണ് അക്കിടിയില്‍ പെടുന്നത്. ഓഹരിയെ നല്ലൊരു നിക്ഷേപമാര്‍ഗ്ഗമായി സ്വീകരിക്കാന്‍ മലയാളി ഇനിയുംശീലിച്ചിട്ടില്ല. വിപണി അത് കളിക്കാനുള്ളതാണ്. അത്  പണം പോവാനുള്ളതാണ്. അയ്യോ വേണ്ട എന്റെ കുറെ പണം പോയതാണ്. ഇതൊക്കെയായിരിക്കും സ്ഥിരം മറുപടി.  ഓഹരിയില്‍ കച്ചവടം നടത്തിയിട്ടു നന്നായവര്‍ വളരെ കുറവാണ്. അതേ സമയം ബുദ്ധിപരമായ നിക്ഷേപം നടത്തി രക്ഷപ്പെട്ടവര്‍…

Read More »

നിഫ്റ്റി നഷ്ടത്തില്‍ ക്ലോസ് ചെയ്തു


മുംബൈ: തുടര്‍ച്ചയായ രണ്ടാം ദിവസവും ഇന്ത്യന്‍ ഓഹരി വിപണി നഷ്ടത്തില്‍ ക്ലോസ് ചെയ്തു. സെന്‍സെക്‌സ് 117.70 പോയിന്റും നിഫ്റ്റി 33.60 പോയിന്റും താഴോട്ടിറങ്ങി യഥാക്രമം 18376.48ലും 5516.75ലും വില്‍പ്പന അവസാനിപ്പിച്ചു. ആഗോളവിപണിയില്‍ നിന്നു കാര്യമായ പിന്തുണ കിട്ടാതിരുന്നതും പ്രമുഖ കമ്പനിയായ റിലയന്‍സ് ഇന്‍ഡസ്ട്രീസിന്റെ വാര്‍ഷിക ജനറല്‍ ബോഡി യോഗത്തില്‍ കാര്യമായ തീരുമാനങ്ങള്‍ പ്രഖ്യാപിക്കപ്പെടാതിരുന്നതും തിരിച്ചടിയായി. ബ്രിട്ടീഷ് പെട്രോളിയവുമായുള്ള സഹകരണം, ഇന്ത്യയില്‍ നിന്നു ഉല്‍പ്പാദനം വിപുലീകരിക്കല്‍ എന്നീ വിഷയങ്ങളില്‍ നിക്ഷേപകര്‍ക്കുണ്ടായിരുന്ന ആശങ്കകള്‍ അകറ്റുന്ന തരത്തില്‍ ഒന്നും തന്നെ ചെയര്‍മാന്‍ മുകേഷ് അംബാനിയുടെ പ്രസംഗത്തില്‍ ഉണ്ടായിരുന്നില്ല. ഇന്ത്യയുടെ…

Read More »

സെന്‍സെക്‌സ് തിളങ്ങി,ടാറ്റാ മോട്ടോഴ്‌സിനു തിരിച്ചടി


മുംബൈ: തുടര്‍ച്ചയായ രണ്ടാം ദിവസവും വിപണി ഒരു ശതമാനം നേട്ടത്തോടെ ക്ലോസ് ചെയ്തു. ഏഷ്യന്‍ വിപണിയില്‍ ഇന്നലെ ഏറെ തിളങ്ങിയത് സെന്‍സെക്‌സാണ്. 221.46 പോയിന്റ് നേട്ടത്തോടെ 18266.10ലാണ് മുംബൈ സൂചിക ക്ലോസ് ചെയ്തത്. 5476.10ല്‍ വില്‍പ്പന അവസാനിപ്പിച്ച നിഫ്റ്റി ഇന്നലെ മാത്രം 63.75 പോയിന്റ് അധികം നേടി. റിയാലിറ്റി, ബാങ്കിങ്, മെറ്റല്‍, ഓയില്‍ മേഖലകളിലാണ് ഇന്നു മുന്നേറ്റം കൂടുതല്‍ പ്രകടമായത്. മറ്റൊരു നിര്‍ണായകസംഗതി അഡാഗ്(റിലയന്‍സ് അനില്‍ ധീരുഭായ് അംബാനി ഗ്രൂപ്പ്) കമ്പനികള്‍ ഇന്നലെ നിലമെച്ചപ്പെടുത്തിയെന്നതാണ്. അനില്‍ അംബാനിയുടെ നേതൃത്വത്തിലുള്ള കമ്പനികളെല്ലാം കഴിഞ്ഞ കുറെ കാലമായി…

Read More »