Browsing Category : Investment

നിഫ്റ്റി 5500 ലെവല്‍ നിലനിര്‍ത്തി


മുംബൈ: ഇന്ത്യന്‍ ഓഹരി വിപണിയില്‍ ചില അദ്ഭുതങ്ങള്‍ നടന്ന ദിവസമാണിന്ന്. അമേരിക്കന്‍ വിപണിയും യൂറോപ്യന്‍ വിപണിയും ഏറെ നഷ്ടത്തോടെ ക്ലോസ് ചെയ്തതില്‍ നിന്നായിരുന്നു ഇന്ത്യന്‍ വിപണിയുടെ തുടക്കം. മേമ്പൊടിയായി ഈജിപ്തിലെ രാഷ്ട്രീയ പ്രതിസന്ധി രൂക്ഷമായെന്ന വാര്‍ത്തകളും എത്തിയിരുന്നു. ആഭ്യന്തരമായി പ്രത്യേകിച്ച് യാതൊരു പ്രചോദനമില്ലാതിരുന്നിട്ടും വിപണി ഇന്നു മികച്ച പ്രകടനം നടത്തിയത് നിക്ഷേപകര്‍ക്ക് അല്‍പ്പം ആശ്വാസം നല്‍കി. നഷ്ടത്തിലായ 300 പോയിന്റുകള്‍ സെന്‍സെക്‌സ് തിരിച്ചുപിടിച്ചതും നിഫ്റ്റി 5500 ലെവലില്‍ ക്ലോസ് ചെയ്തതും ശ്രദ്ധേയമായി. സെന്‍സെക്‌സ് ചെറിയ നഷ്ടത്തോടെ 18327.76ലും നിഫ്റ്റി 5505.90ലുമാണ് വില്‍പ്പന അവസാനിപ്പിച്ചത്. എന്നാല്‍…

Read More »

മറ്റുള്ളവര്‍ തിരക്കുകൂട്ടുമ്പോള്‍ നിങ്ങള്‍ പേടിക്കണം, മറ്റുള്ളവര്‍ പേടിക്കുമ്പോള്‍ നിങ്ങള്‍ നേടിയെടുക്കണം


മുംബൈ: ഓഹരി വിപണി താഴേക്കു താഴേക്കു വന്നുകൊണ്ടിരിക്കുകയാണ്. നിലവിലുള്ള നിക്ഷേപകരെല്ലാം ആശങ്കയിലാണെങ്കിലും വിപണിയിലേക്ക് പുതുതായി ഇറങ്ങാന്‍ ആഗ്രഹിക്കുന്നവര്‍ക്ക് ഇത് ഏറ്റവും നല്ല സമയമാണ്. ഈ വര്‍ഷം വിപണി 40 ശതമാനത്തോളം ഇടിവ് നേരിട്ടതിനുശേഷവും ഓഹരി വിപണിയെ വിശ്വസിക്കണമെന്നു പറയുന്നതിലെ യുക്തി ചിലര്‍ക്കെങ്കിലും മനസ്സിലാവുന്നുണ്ടാവില്ല. ഇങ്ങനെ ചിന്തിച്ചുനോക്കൂ… നിങ്ങള്‍ ഒരു സാധനം വാങ്ങാന്‍ ഉദ്ദേശിക്കുന്നു. ആ സാധനത്തിന് ഒരു ഫെസ്റ്റിവല്‍ ഓഫറായി 40 ശതമാനം കിഴിവുണ്ട്.. തീര്‍ച്ചയായും നിങ്ങള്‍ അത് വാങ്ങുമെന്ന കാര്യം തീര്‍ച്ചയാണ്. നിക്ഷേപത്തിനു താല്‍പ്പര്യമുണ്ട്. പക്ഷേ, റിസ്‌കെടുക്കാന്‍ താല്‍പ്പര്യമില്ല. ഇപ്പോള്‍ വിപണിയില്‍ പണം…

Read More »

വിദേശനിക്ഷേപസ്ഥാപനങ്ങള്‍ പിന്‍വലിയുന്നു, മൂന്നാം ദിവസവും റെഡ്‌സോണില്‍, സെന്‍സെക്‌സ് 18395.97, നിഫ്റ്റി 5512.15


മുംബൈ: ഇന്ത്യന്‍ വിപണിയില്‍ നിന്ന് വിദേശനിക്ഷേപസ്ഥാപനങ്ങള്‍ പിന്‍വാങ്ങുന്നതിനുള്ള വേഗത വര്‍ധിച്ചതോടെ തുടര്‍ച്ചയായ മൂന്നാം ദിവസവും ഇന്ത്യന്‍ ഓഹരി വിപണി നഷ്ടത്തിലേക്ക് കൂപ്പുകുത്തി. ദീപാവലിക്കുശേഷമുള്ള കണക്കു പരിശോധിക്കുകയാണെങ്കില്‍ നിക്ഷേപകര്‍ക്ക് ഇതുവരെ 11 ലക്ഷം കോടിയുടെ നഷ്ടമാണുണ്ടായിട്ടുള്ളത്. വിപണി കഴിഞ്ഞ അഞ്ചുമാസത്തെ ഏറ്റവും താഴ്ന്ന നിലയിലെത്തിയപ്പോള്‍ സെന്‍സെക്‌സ് 18395.97ലും(നഷ്ടം 288.46), നിഫ്റ്റി 5512.15ലും(നഷ്ടം 92.15) നില്‍ക്കുകയാണ്. നിഫ്റ്റി ഒരു സമയത്ത് 5459 വരെ താഴ്ന്നിരുന്നു. വിദേശനിക്ഷേപ സ്ഥാപനങ്ങളുടെ പിന്‍വാങ്ങലിനൊപ്പം പണപ്പെരുപ്പം, വര്‍ധിച്ച പലിശനിരക്ക് എന്നിവയും വിപണിക്ക് തിരിച്ചടിയാവുന്നുണ്ട്. പണപ്പെരുപ്പം തടയുന്നതിന് റിസര്‍വ് ബാങ്ക് പലിശനിരക്ക് വര്‍ധനയെന്ന ഒറ്റനിലപാടാണ്…

Read More »

വില്‍പ്പനകൂടി, വിപണി ഇടിഞ്ഞു


മുംബൈ: കനത്ത വില്‍പ്പന സമ്മര്‍ദ്ദത്തില്‍ ഇന്ത്യന്‍ ഓഹരി വിപണി നഷ്ടത്തില്‍ ക്ലോസ് ചെയ്തു. സെന്‍സെക്‌സ് 216.02 പോയിന്റ് താഴ്ന്ന് 20005.37ലും നിഫ്റ്റി 69.35 കുറഞ്ഞ് 6012.65ലും കച്ചവടം നിര്‍ത്തി. ഹിന്ദ് ഓയില്‍, ജെറ്റ് എയര്‍വെയ്‌സ്, ജെ.എസ്.ഡബ്ല്യു, ഐ.ആര്‍.ബി ഇന്‍ഫ്രാസ്ട്രക്ചര്‍, ശ്രീരാം തുടങ്ങിയ കമ്പനികള്‍ ഇന്ന് നേട്ടമുണ്ടാക്കിയപ്പോള്‍ സിന്റക്‌സ്, യൂനിയന്‍ ബാങ്ക്, ഇന്ത്യബുള്‍ റിയല്‍ എസ്‌റ്റേറ്റ്, രാഷ്ട്രീയ കെമിക്കല്‍സ്, എച്ച്.ഡി.ഐ.എല്‍ തുടങ്ങിയ ഓഹരികളുടെ മൂല്യത്തില്‍ കാര്യമായ കുറവുണ്ടായി. നാളെ രണ്ടാം പാദ ഫലം പ്രഖ്യാപിക്കുന്ന കമ്പനികള്‍ ABM Knowledg Action Financia Adani Enterpris Aimco…

Read More »

വിപണിയില്‍ തണുത്ത പ്രതികരണം


മുംബൈ: ആഗോളവിപണിയില്‍ നിന്നുള്ള തണുപ്പന്‍ പ്രതികരണവും ചില നിര്‍ണായക കമ്പനികളുടെ രണ്ടാം പാദ ഫലത്തെ കുറിച്ചുള്ള ആശങ്കയും ഇന്ന് ഇന്ത്യന്‍ വിപണിയ്ക്ക് സമ്മാനിച്ചത് നഷ്ടത്തിന്റെ ദിവസം. സെന്‍സെക്‌സ് 81.73 പോയിന്റ് താഴ്ന്ന് 20221.39ലും ദേശീയ ഓഹരി സൂചികയായ നിഫ്റ്റി 23.80 കുറഞ്ഞ് 6082.00ലും വില്‍പ്പന അവസാനിപ്പിച്ചു. തുടക്കം മുതല്‍ കാര്യമായ നേട്ടമുണ്ടാക്കാനാവാതെ പോയ വിപണി ഒരിയ്ക്കല്‍ 20345 എന്ന ഉയരത്തിലെത്തിയിരുന്നെങ്കിലും പിന്നീട് 0.4 ശതമാനം നഷ്ടത്തിലേക്ക് കൂപ്പുകുത്തി. നിഫ്റ്റി 6074.65 വരെ താഴ്ന്നതിനു ശേഷം നില അല്‍പ്പം മെച്ചപ്പെടുത്തുകയായിരുന്നു. ഇന്ന് ഏറ്റവും കൂടുതല്‍ നഷ്ടം…

Read More »

സെന്‍സെക്‌സ് 137ഉം നിഫ്റ്റി 40 പോയിന്റും മുന്നേറി


മുംബൈ: ക്ലോസിങിന് ഒരു മണിക്കൂര്‍ മുമ്പ് വില്‍പ്പന സമ്മര്‍ദ്ദം പ്രകടമായിരുന്നെങ്കിലും സെന്‍സെക്‌സും നിഫ്റ്റിയും ലാഭത്തില്‍ ക്ലോസ് ചെയ്തു. മുംബൈ ഓഹരി സൂചികയായ സെന്‍സെക്‌സ് 137.26 പോയിന്റ് നേട്ടത്തില്‍ 20303.12ലും നിഫ്റ്റി 39.75 ലാഭത്തില്‍ 6105.80ലുമാണ് ക്ലോസ് ചെയ്തത്. മികച്ച രണ്ടാം പാദ ഫലങ്ങള്‍ പുറത്തുവരുന്നതും കോള്‍ ഇന്ത്യ ഐ.പി.ഒയുടെ വില്‍പ്പന നടപടികള്‍ പൂര്‍ത്തിയായതും ആഗോളവിപണിയില്‍ നിന്നുള്ള അനൂകൂല ഘടകങ്ങളും ചേര്‍ന്നാണ് ഈ മുന്നേറ്റം സമ്മാനിച്ചത്. 20199.73 പോയിന്റില്‍ വില്‍പ്പന തുടങ്ങിയ സെന്‍സെക്‌സ് 286.44 പോയിന്റുയര്‍ന്ന് ഇന്‍ട്രാഡേയില്‍ 20452.3 പോയിന്റ് വരെയെത്തിയിരുന്നു. എം.എം ഫിന്‍ സെര്‍വീസ്,…

Read More »

നിക്ഷേപകര്‍ കരുതലോടെ, സെന്‍സെക്‌സ് 95 പോയിന്റ് താഴ്ന്നു


മുംബൈ: കഴിഞ്ഞ ദിവസത്തെ മുന്നേറ്റത്തില്‍ നിന്ന് ലാഭം നേടി നിക്ഷേപകര്‍ വ്യാപാരത്തില്‍ നിന്നു വിട്ടു നിന്നതോടെ ഇന്ത്യന്‍ ഓഹരി വിപണി ഇന്ന് നഷ്ടത്തില്‍ ക്ലോസ് ചെയ്തു. ഏഷ്യന്‍ വിപണിയിലെ ഒട്ടുമിക്ക സ്റ്റോക്കുകളും താരതമ്യേന മെച്ചപ്പെട്ട പ്രകടനം നടത്തുന്നതും മുന്‍നിര കമ്പനികളില്‍ നിന്ന് മികച്ച അവലോകന റിപോര്‍ട്ടുകള്‍ പുറത്തുവരുന്നതും വിപണിയ്ക്ക് അനുകൂലമായ ഘടകങ്ങളായിരുന്നു. രാവിലെ മികച്ച നേട്ടത്തോടെയാണ് വിപണി തുറന്നത്. എന്നാല്‍ ഈ മുന്നേറ്റത്തിന് കുറച്ചുനേരത്തെ ആയുസ്സേ ഉണ്ടായിരുന്നുള്ളൂ. കോള്‍ ഇന്ത്യ ഐ.പി.ഒ വാങ്ങുന്നതിനായി നിക്ഷേപകര്‍ ഫോര്‍ട്ട്‌ഫോളിയോയില്‍ വരുത്തിയ മാറ്റങ്ങള്‍ ചെറിയ ലാഭത്തിനുപോലും ഓഹരികള്‍ വിറ്റൊഴിക്കാന്‍…

Read More »