വില്‍പ്പന സമ്മര്‍ദ്ദം തുടരുന്നു, വിപണി വീണ്ടും താഴോട്ട്
മുംബൈ: കടുത്ത വില്‍പ്പന സമ്മര്‍ദ്ദത്തില്‍ ഇന്ത്യന്‍ ഓഹരി വിപണി ഇന്ന് നഷ്ടത്തില്‍ ക്ലോസ് ചെയ്തു. സെന്‍സെക്‌സ് 190.24 പോയിന്റ് കുറഞ്ഞ് 20497.64ലും നിഫ്റ്റി 56.55 പോയിന്റ് താഴ്ന്ന് 6177.35ലും വില്‍പ്പന അവസാനിപ്പിച്ചു. എന്നാല്‍ ഇത് താല്‍ക്കാലികമായ ഇടിവ് മാത്രമാണെന്നാണ് ടെക്‌നോ ഷെയര്‍ ആന്റ് സ്‌റ്റോക്ക് ബ്രോക്കിങിലെ ഭരത് സേത് അഭിപ്രായം. അതേ സമയം ഇന്ന് ലിസ്റ്റ് ചെയ്ത ഐ.പി.ഒകളെല്ലാം തന്നെ പുതിയ ഉയരത്തില്‍ ക്ലോസ് ചെയ്തുവെന്നത് നിക്ഷേപകര്‍ക്ക് ആഹ്ലാദം പകര്‍ന്ന കാര്യമാണ്. അശോക ബില്‍ഡ്‌കോണ്‍ 2.89 ശതമാനവും സീ ടിവി 6 ശതമാനവും bedmutha…