Category Archives: Technology

197 FIIകള്‍ക്കും 342 സബ് എക്കൗണ്ടുകള്‍ക്കും സെബിയുടെ വിലക്ക്


മുംബൈ: ഇടപാടുകളില്‍ സുതാര്യത പ്രകടിപ്പിക്കാത്തതിനാല്‍ HSBC, Deutsche Bank and Standard Chartered അടക്കം 197 വിദേശനിക്ഷേപ സ്ഥാപനങ്ങളെയും 342 സബ് എക്കൗണ്ടുകളെയും പുതിയ ഓഹരികള്‍ വാങ്ങുന്നതില്‍ നിന്ന് സെബി വിലക്കി.
കമ്പനികളുടെ ഹോള്‍ഡിങ് ഓഹരികളെ കുറിച്ച് വ്യക്തമായ റിപോര്‍ട്ട് നല്‍കാത്ത foreign institutional investors(FII) ഒക്ടോബര്‍ ഒന്നുമുതല്‍ പുതിയ ഓഹരികള്‍ വാങ്ങാന്‍ പാടില്ല-സെബി ഉത്തരവില്‍ വ്യക്തമാക്കി.
പ്രൊട്ടക്ടഡ് സെല്‍ കമ്പനി(പി.സി.സി), സെഗ്രഗേറ്റഡ് പോര്‍ട്ട് ഫോളിയോ കമ്പനി(എസ്.പി.സി), മള്‍ട്ടി ക്ലാസ് ഷെയര്‍ വെഹിക്കില്‍(എം.സി.വി) എന്നിവയില്‍ ഏതിലാണ് സ്ഥാപനങ്ങള്‍ ഉള്‍പ്പെടുന്നതെന്ന് വ്യക്തമാക്കാന്‍ സെബി നല്‍കിയ അന്ത്യശാസനം ഇന്നലെ അവസാനിച്ചിരുന്നു. ഇന്ത്യയില്‍ നിന്നുള്ള പണം തന്നെ വിദേശ സ്ഥാപനങ്ങളിലൂടെ വിപണിയിലെത്തുന്നതിനെ നിയന്ത്രിക്കുയാണ് ഇതുകൊണ്ട് സെബി ലക്ഷ്യമിടുന്നത്.

വിപ്ലവവുമായി ഗൂഗിള്‍ വീണ്ടുമെത്തുന്നു; JPEGനു പകരമായി WebP

ചിത്രങ്ങള്‍ക്ക് ഒരു ഗൂഗിള്‍ ഫോര്‍മാറ്റ് വരുന്നു. വെബ്പി. ഇന്നു വൈകുന്നേരം ഇതിന്റെ ഔദ്യോഗികപ്രഖ്യാപനം പുറത്തുവരുമെന്നാണ് cnet റിപ്പോര്‍ട്ട് ചെയ്യുന്നത്. ചെറിയ ഫയല്‍ സൈസ്, അതിവേഗ ലോഡിങ് എന്നിവയാണ് പുതിയ ഫോര്‍മാറ്റിന്റെ ഏറ്റവും വലിയ പ്രത്യേകത. ജെ.പി.ജിയുടെ ഗ്ലോസി സ്വഭാവം തന്നെ വെബ്പിയും കാണിക്കുമെങ്കിലും ഫയല്‍ സൈസ് 40 ശതമാനം കുറവായിരിക്കും. WebM എന്ന പേരില്‍ പുതിയ വീഡിയോ ഫോര്‍മാറ്റ് ഗൂഗിള്‍ നേരത്തെ പുറത്തുവിട്ടിരുന്നു.

യൂ ടൂബ് ലൈവ് സ്ട്രീമിങ് ട്രയല്‍


ലോകപ്രശസ്ത വീഡിയോ ഹോസ്റ്റിങ് സേവനദാതാക്കളായ യൂ ടൂബ് ലൈവ് സ്ട്രീമിങ് പ്ലാറ്റ് ഫോം ആരംഭിക്കുന്നു. തുടക്കത്തില്‍ ട്രയല്‍ രീതിയില്‍ രണ്ടു ദിവസം ലൈവ് സ്ട്രീമിങ് അനുവദിക്കും.
വെബ് കാം ഉപയോഗിച്ചോ അതോ ഒരു എക്‌സ്‌റ്റേര്‍ണല്‍ യു.എസ്.ബി/ഫയര്‍വാള്‍ കാമറ ഉപയോഗിച്ചോ പരിപാടികള്‍ ഇനി യുടൂബിലൂടെ ലൈവായി സംപ്രേഷണം ചെയ്യാം.

മൊബൈല്‍ നമ്പര്‍ പോര്‍ട്ടബിലിറ്റി ഉപഭോക്താവിന് അനുഗ്രഹമാവും

mobile ഇന്ത്യന്‍ മൊബൈല്‍ ഫോണ്‍ സേവന മേഖലയില്‍ ഓഫറുകളെ പെരുമഴയാണ് വരാനിരിക്കുന്നതെന്ന് ഏറെക്കുറെ ഉറപ്പായി കഴിഞ്ഞു. സെക്കന്റ് പള്‍സും സ്‌പെഷ്യല്‍ ഓഫറുകളുമായി കമ്പനികള്‍ ഇപ്പോള്‍ തന്നെ തീപാറുന്ന പോരാട്ടത്തിലാണ്. അടുത്ത മാസം 31ഓടു കൂടി മൊബൈല്‍ നമ്പര്‍ പോര്‍ട്ടബിലിറ്റി യാഥാര്‍ഥ്യമാവുന്നത് എരിതീയില്‍ എണ്ണയൊഴിക്കുന്ന അവസ്ഥയാണുണ്ടാക്കുക. പുതിയ കസ്റ്റമറെ കണ്ടെത്തുന്നതിനേക്കാള്‍ കമ്പനികള്‍ ഒരു പക്ഷേ, മല്‍സരിക്കുക, മറ്റു കമ്പനികളുടെ പ്രീമിയം വരിക്കാരെ സ്വന്തമാക്കാനായിരിക്കും. ഇത്തരം ഒരു നീക്കം കൂടുതല്‍ ഓഫറുകള്‍ പ്രഖ്യാപിക്കാന്‍ കമ്പനികളെ പ്രേരിപ്പിക്കും. എന്തായാലും ഇതുകൊണ്ടു അടിസ്ഥാന പരമായി ലാഭം ഉപഭോക്താക്കള്‍ക്കു തന്നെയാവും. ഒരു കമ്പനിയില്‍ നിന്ന് നല്ല സേവനം ലഭിക്കുന്നില്ലെങ്കില്‍ മറ്റൊരു കമ്പനിയിലേക്ക് മാറാന്‍ സാധിക്കും. നമ്പര്‍ മാറുന്നതിനു മടിച്ചാണ് ഇപ്പോള്‍ പലരും മൊബൈല്‍ കമ്പനികളെ മാറ്റാന്‍ തയ്യാറാവാത്തത്.
എം.എന്‍.പി യാഥാര്‍ഥ്യമാവുന്നതോടെ ഒരു നെറ്റ് വര്‍ക്കില്‍ നിന്ന് മറ്റൊരു നെറ്റ് വര്‍ക്കിലേക്ക് കസ്റ്റമര്‍ക്ക് മാറാന് സാധിക്കും. മാര്‍ക്കറ്റിലേക്ക് ദിവസം തോറും പുതിയ പുതിയ കമ്പനികള്‍ കടന്നു വരുന്നതിനാല്‍ ഇത് മല്‍സരം ഒന്നു കൂടി വര്‍ധിപ്പിക്കുമെന്നുറപ്പാണ്. ഇപ്പോല്‍ യുനൈറ്റഡ് കിങ്ഡം, ജര്‍മനി, ഹോങ്കോങ്, അമേരിക്ക, സിങ്കപ്പൂര്‍, തായ്‌വാന്‍ തുടങ്ങിയ രാജ്യങ്ങളില്‍ നിലവിലുണ്ട്. എന്തിനേറെ നമ്മുടെ അയല്‍രാജ്യമായ പാകിസ്താന്‍ 2007ല്‍ തന്നെ ഇതു നടപ്പാക്കിയിട്ടുണ്ട്.

ഗൂഗിള്‍ ആപ്‌സ് സേവനത്തില്‍ മാറ്റം

സ്വന്തം ഡൊമെയ്‌നില്‍ ഗൂഗിള്‍ ആപ് സേവനങ്ങള്‍ ആക്ടിവേറ്റ് ചെയ്തിട്ടുള്ള കൂട്ടുകാര്‍ക്ക് സന്തോഷ വാര്‍ത്ത. ഇനി മുതല്‍ ഒട്ടുമിക്ക ഗൂഗിള്‍ ആപ്പുകളും നിങ്ങള്‍ക്ക് നേരിട്ട് ഉപയോഗിക്കാന്‍ സാധിക്കും.
ഉദാഹരണത്തിന് ആദ്യ കാലത്ത് ആപ് മെയില്‍ തുറക്കാന്‍ www.google.com/a/yourdomainname ആണ് കൊടുക്കാറുള്ളത്. പിന്നീട് അത് mail.google.com/a/yourdomainname ആയി മാറി. ഇപ്പോഴത് ലോഗിന്‍ mail.google.com ആയി മാറിയിരിക്കുകയാണ്. മെച്ചം. നിങ്ങള്‍ സാധാരണ ജിമെയില്‍ ഓപണ്‍ ചെയ്യുന്ന ലോഗിനില്‍ തന്നെ ആപ് സേവനങ്ങളും ഉപയോഗിക്കാം. ഒരു വ്യത്യാസം മാത്രം. ജി മെയില്‍ ലോഗിന്‍ യൂസര്‍ ഐ.ഡി മുഴുവന്‍ കൊടുക്കണം. ഉദാഹരണത്തിന് mail@shinod.in എന്നത് മുഴുവനായി കൊടുത്തതിനു ശേഷം താഴെ പാസ് വേര്‍ഡ് നല്‍കാം. ഇത്തരത്തില്‍ ബ്ലോഗര്‍ അടക്കമുള്ള മറ്റു സേവനങ്ങളും ഉപയോഗിക്കാവുന്നതാണ്.

ഏത് ക്രെഡിറ്റ് കാര്‍ഡാണ് നിങ്ങള്‍ക്ക് യോജിച്ചത്?

കൂടുതല്‍ സൗകര്യവും സുരക്ഷിതത്വവും നല്‍കാനാവുമെന്നതാണ് ക്രെഡിറ്റ് കാര്‍ഡുകളുടെ പ്രത്യേകത. വിവിധ ബാങ്കുകള്‍ ഓഫര്‍ ചെയ്യുന്ന വ്യത്യസ്ത തരം കാര്‍ഡുകളെ ഒന്നു വിലയിരുത്താം.
പ്രീമിയം കാര്‍ഡ്: കാഷ് ബാക്ക് റിവാര്‍ഡ് പോയിന്റുകളോടു കൂടിയ ഇത്തരം കാര്‍ഡുകളില്‍ ഗോള്‍ഡ്, പ്ലാറ്റിനം എന്നിവയാണ് ഏറ്റവും മികച്ചത്. ലക്ഷക്കണക്കിനു രൂപ പരിധിയുള്ള ഈ കാര്‍ഡുകള്‍ സ്വാഭാവികമായും സമൂഹത്തിലെ സാമ്പത്തികമായി ഉന്നതില്‍ നില്‍ക്കുന്നവരെ തന്നെയാണ് ലക്ഷ്യം വയ്ക്കുന്നത്.
കാഷ് ബാക്ക് ക്രെഡിറ്റ് കാര്‍ഡ്: നിങ്ങള്‍ ക്രെഡിറ്റ് കാര്‍ഡ് ഉപയോഗിച്ച് നടത്തുന്ന പര്‍ച്ചേസുകളുടെ കമ്മീഷനില്‍ നിന്ന് ഒരു വിഹിതം കാര്‍ഡ് വിതരണം ചെയ്യുന്ന കമ്പനി ഉപഭോക്താക്കള്‍ക്ക് തിരിച്ചുനല്‍കുന്ന രീതിയാണിത്. പ്രധാനമായും ഉദ്യോഗസ്ഥരും വനിതകളുമാണ് ഇതിന്റെ ഉപഭോക്താക്കള്‍.
സെക്കുര്‍ ക്രെഡിറ്റ് കാര്‍ഡ്‌സ്: സേവിങ് ബാങ്ക് എക്കൗണ്ടിലെ തുകയ്ക്ക് ആനുപാതികമായി ക്രെഡിറ്റ് ലിമിറ്റ് നല്‍കുന്ന രീതിയാണിത്. സാധാരണ ക്രെഡിറ്റ് കാര്‍ഡ് പോലെ തന്നെ പര്‍ച്ചേസിങ് നടത്താമെങ്കിലും പരിധി എസ്.ബിയിലെ പണത്തിനനുസരിച്ചായിരിക്കും. വിദ്യാര്‍ഥികളും പണം തിരിച്ചടവില്‍ മോശം ട്രാക്ക് റെക്കോഡുള്ളവര്‍ക്കുമാണ് ഈ കാര്‍ഡുകള്‍ സാധാരണ നല്‍കാറുള്ളത്.
ബിസിനസ് ക്രെഡിറ്റ് കാര്‍ഡ്‌സ്: കാഷ് ബാക്ക്, ഉയര്‍ന്ന ക്രെഡിറ്റ് ലിമിറ്റ്, അഡീഷണല്‍ കാര്‍ഡ്, ബോണസ് പോയിന്റ്‌സ്, കാഷ് ബാങ്ക്, എയര്‍ ലൈന്‍ റിവാര്‍ഡ് തുടങ്ങിയ ഒട്ടനവധി ആനുകൂല്യങ്ങളുള്ള ഈ കാര്‍ഡ് കോര്‍പ്പറേറ്റ് സ്ഥാപനങ്ങളാണ് സാധാരണ ഉപയോഗിക്കാറുള്ളത്.
പ്രിപെയ്ഡ് കാര്‍ഡ്: ക്രെഡിറ്റ് കാര്‍ഡുപയോഗിക്കാന്‍ പേടിയാണോ? പക്ഷേ, ബിസിനസ് ആവശ്യത്തിന് കാര്‍ഡ് വേണം താനും. ഇത്തരത്തിലുള്ളവരെ ഉദ്ദേശിച്ചാണ് പ്രിപെയ്ഡ് കാര്‍ഡുകള്‍ തരുന്നത്. അടച്ച തുകയ്ക്ക് തുല്യമായ ക്രെഡിറ്റ് ലിമിറ്റുള്ളതായിരിക്കും കാര്‍ഡുകള്‍.
എയര്‍ലൈന്‍ ക്രെഡിറ്റ് കാര്‍ഡ്‌സ്: സാധാരണ യാത്ര ചെയ്യുന്നവരെ ലക്ഷ്യമാക്കിയുള്ളതാണിത്. വിവിധ വിമാനക്കമ്പനികളുമായി സഹകരിച്ച് തയ്യാറാക്കുന്ന ഈ കാര്‍ഡിലൂടെ വന്‍ ഡിസ്‌കൗണ്ടാണ് ഉപഭോക്താവിനു ലഭിക്കുന്നത്.
കോ ബ്രാന്‍ഡഡ് ക്രെഡിറ്റ് കാര്‍ഡ്‌സ്: രണ്ടു കമ്പനികള്‍ കൂടി ചേര്‍ന്ന് ഒരു ബ്രാന്‍ഡായി കാര്‍ഡുകള്‍ പുറത്തിറക്കുന്ന രീതിയാണിത്. ഉദാഹരണത്തിന് ഭാരത് പെട്രോളിയവുമായി സഹകരിച്ച് ഐ.സി.സി.ഐ ബാങ്ക് കാര്‍ഡ് പുറത്തിറക്കുന്നതുപോലെ.