- തടസ്സപ്പെടുത്തുന്നത് എന്തൊക്കെയാണ്..?കംഫർട്ട് സോണിനുള്ളിൽ ഇരിയ്ക്കുന്നത് തന്നെയാണ് നമ്മളെ മുന്നോട്ട് നയിക്കുന്നതിൽ തടസ്സമുണ്ടാക്കുന്ന പ്രധാന കാര്യമെന്ന് എപ്പോഴും തോന്നാറുണ്ട്. ഒരു അന്തരീക്ഷം നമ്മളെ പിറകോട്ട് വലിയ്ക്കുന്നുവെന്ന് ബോധ്യം വന്നാൽ അത് എത്ര സേഫായ സോണാണെങ്കിലും പുറത്തുകടക്കാൻ ശ്രമിക്കേണ്ടതുണ്ട്. പലർക്കും വില്ലനായി മാറാറുള്ളത് ”Too Much Thinking”. എന്നുവെച്ചാൽ ഏതൊരു കാര്യത്തിനെയും പല രീതിയിൽ കീറിമുറിച്ച് നോക്കുന്നത് വാസ്തവത്തിൽ എനർജി വേസ്റ്റിങ് ആണെന്ന് അറിയാം. ആദ്യകാലത്തെല്ലാം ഇത് വലിയൊരു മിടുക്കായാണ് പലരും കാണുക. പലപ്പോഴും നമ്മുടെ പോസിബിലിറ്റീസ് കറക്ടായി വരുന്പോൾ അതിൻറെ ത്രിൽ ...
- ജി സ്യൂട്ട് ലെഗസി ഫ്രീ എഡിഷന്‍ നിര്‍ത്തുന്നു, ഇനി പണം കൊടുത്ത് ഉപയോഗിച്ചാല്‍ മതിയെന്ന് ഗൂഗിള്ജി സ്യൂട്ട് ലെഗസി ഫ്രീ എഡിഷന്‍ ജൂലായ് ഒന്നുമുതല്‍ ലഭ്യമാകില്ല. ഒന്നും മനസ്സിലായില്ല അല്ലേ. പറയാം. ജിമെയില്‍ ഇമെയില്‍ എക്കൗണ്ടുകള്‍ ഫ്രീയാണെന്ന് നിങ്ങള്‍ക്ക് എല്ലാം അറിയാം. എന്നാല്‍ പണ്ട് ഗൂഗിള്‍ നമ്മുടെ ഡൊമെയ്ന്‍ പേരില്‍ തന്നെ ഇമെയിലുകള്‍ ഫ്രീയായി ഉണ്ടാക്കാന്‍ അനുവദിച്ചിരുന്നു. എന്നുവെച്ചാല്‍ shinod.in എന്റെ ബ്ലോഗാണ്. ഈ ഡൊമെയ്ന്‍ വെച്ച് ഗൂഗിളിന്റെ ഫ്രീ സേവനത്തില്‍ ഉണ്ടാക്കിയ ഇമെയില്‍ ഐഡിയാണ് mail@shinod.in. എന്റെ പ്രധാന ഇമെയില്‍ ഐഡികളില്‍ ഒന്നാണിത്. ലോഗിന്‍ ചെയ്യുന്നത് ജിമെയിലില്‍ mail@shinod.in എന്ന് യൂസര്‍ നെയിം ...
- വീണ്ടും റസല്യൂഷന്‍, ആ തേരും തെളിച്ച് വരുന്നുണ്ടേ..Happy New Yearഅപ്പോ, ഈ നടക്കാത്ത കാര്യങ്ങള്‍ക്ക് എന്തിനാണ് സമയം കളയുന്നത് എന്ന ചോദ്യമായിരിക്കും ന്യായമായും ഭൂരിപക്ഷം പേരുടെയും മനസ്സില്‍ കടന്നു വരിക. പക്ഷേ, ഇത്തരത്തിലൊരു കുറിപ്പ് തയ്യാറാക്കുമ്പോഴും ഒരു വര്‍ഷം കഴിഞ്ഞ് അതെല്ലാം വിശകലനം ചെയ്യുമ്പോഴും ഒരു രസമുണ്ട്.
- “Hey! It’s mine! Back off!” food bowl aggression-ചില ചിന്തകള്‍“Hey! It’s mine! Back off!” നായയെ വളർത്തുന്നവർക്ക് പലപ്പോഴും കടി കിട്ടുന്ന കാര്യമാണ് ഫുഡ് അഗ്രഷൻ. അവരുടെ ഭക്ഷണം വെച്ചിരിക്കുന്ന പാത്രത്തിൽ നമ്മൾ കൈ വെയ്ക്കാൻ ശ്രമിച്ചാലോ ചിലപ്പോൾ അടുത്തേക്ക് ചെന്നാലോ പോലും അവർ മുരളുകയും അപൂർവമായി കടിയ്ക്കുകയും ചെയ്യും. ഒരു മാസ്റ്ററെ മാത്രം അംഗീകരിക്കുന്ന ബ്രീഡാണെങ്കിൽ അയാളെ മാത്രം ഭക്ഷണം ഇളക്കി കൊടുക്കാനും മറ്റും അനുവദിക്കുന്ന കൂട്ടരുണ്ട്. എന്നാൽ ചിലത് ആരെയും അനുവദിക്കില്ല. എന്നാൽ കൃത്യമായ ട്രെയിനിങിലൂടെ ഈ അധീശത്വം മാറ്റിയെടുക്കാനാകുമെന്ന് നമുക്കറിയാം. എന്നാൽ ചില ...
- സോഷ്യല്‍മീഡിയ: ഓര്‍ഗാനിക് റീച്ച് കൂട്ടാന്‍ എന്‍ഗേജ്മെന്‍റില്‍ ശ്രദ്ധിച്ചേ പറ്റൂഎന്ഗേജ്മെന്റ് കൂട്ടാന്‍ വേണ്ടി ബേസിക്കായി ചെയ്യുന്ന കാര്‍ഡ്, വീഡിയോ എന്നിവ തുടരണം. ഓര്‍ഗാനിക് റീച്ച് കാര്യമായി ഉയരാന്‍ എന്‍ഗേജ്മെന്‍റ് അത്യാവശ്യമാണ്. എന്‍ഗേജ്മെന്‍റ് കൂടിയാല്‍ മാത്രമേ പേജ് വ്യൂസ് അല്ലെങ്കില്‍ വീഡിയോ വ്യൂസ് കൂടൂ.
- ആരാണ് നിങ്ങളുടെ ആത്മാർത്ഥ സുഹൃത്ത് ?ആരാണ് നിങ്ങളുടെ ആത്മാർത്ഥ സുഹൃത്ത് അല്ലെങ്കിൽ സുഹൃത്തുക്കൾ? സ്വന്തം ആവശ്യത്തിനു മാത്രം പ്രാർത്ഥിക്കുന്ന ഇക്കാലത്ത് മുകളിൽ പറഞ്ഞ ഉത്തരവും കൃത്യമായി നൽകുക പലർക്കും ബുദ്ധിമുട്ടായിരിക്കും. സൗഹൃദങ്ങൾ നോക്കിയാൽ നാട്ടിലെ പഴയ കൂട്ടുകാർ, ഓഫീസിലെ ഫ്രണ്ട്സ്, വീടിനടുത്തുള്ള ഫ്രണ്ട്സ്, വീട്ടിലെ ഫ്രണ്ട് …. കസിൻസ്… ലിസ്റ്റ് നോക്കിയാൽ കുറെ കാണും. എന്നാൽ ഇവരെല്ലാം ഓരോ കംപാർട്ട്മെന്റിലാണ് നിങ്ങളുടെ സുഹൃത്തുക്കളാകുന്നത്.. വ്യത്യസ്ത ഫ്രീക്വൻസിയിലാണ് ഇവർ നിങ്ങളോട് സംവദിക്കുന്നത്. എല്ലാ സാഹചര്യത്തിലും നിങ്ങളുടെ കൂടെ കട്ട സപ്പോർട്ടുമായി നിൽക്കുന്ന ആരെങ്കിലും നിങ്ങൾക്ക് കൂട്ടായുണ്ടോ? ...
- ഓണ്‍ലൈനിലൂടെ പെട്ടെന്ന് പണക്കാരനാകാമോ?മില്യനിലധികം സബ്‌സ്‌ക്രൈബേഴ്‌സുള്ള ഒരു വ്‌ളോഗറുടെ ഏറ്റവും പുതിയ വീഡിയോ കണ്ടതാണ് എനിക്ക് എന്റെ ഈ വീഡിയോ എടുക്കാന്‍ പ്രചോദനമായത്. ടെലഗ്രാം ഗ്രൂപ്പില്‍ ചേര്‍ന്ന് നിങ്ങള്‍ക്ക് അതിവേഗം പണമുണ്ടാക്കാമെന്നാണ് പുള്ളി പറയുന്നത്. ഇതിനായി ചില ലിങ്കുകളും നല്‍കുന്നുണ്ട്. ഇത് ശരിയോ തെറ്റോ എന്ന് പരിശോധിക്കുന്നതിനേക്കാളും നല്ലത്. നിങ്ങള്‍ അടിസ്ഥാനപരമായി മനസ്സിലാക്കേണ്ട ഒരു കാര്യമുണ്ട്. ഡിജിറ്റല്‍ ലോകത്ത് സൗജന്യമായി ഒന്നുമില്ല. ആരെങ്കിലും എന്തെങ്കിലും നിങ്ങള്‍ക്ക് തരുന്നുണ്ടെങ്കില്‍ അതിനു പിറകില്‍ എന്തെങ്കിലും കാരണമുണ്ടാകും. ആ കാരണം നിങ്ങള്‍ക്ക് തിരിച്ചറിയാന്‍ കഴിയുന്നില്ലെങ്കില്‍ നിങ്ങള്‍ ...
- നെഗറ്റീവ് ചിന്തകളെ മുൻവിധികളൊന്നുമില്ലാതെ സ്വീകരിക്കാൻ തയ്യാറാകണംഉത്ക്കണ്ഠ പലപ്പോഴും ജോലിയുടെ ഒഴിവാക്കാനാകാത്ത ഘടകമാണ്. ഇതിനെ മറികടക്കാൻ ഏറ്റവും നല്ല മാർഗ്ഗം ആക്സപ്റ്റൻസ് കമ്മിറ്റ്മെന്റ് തെറാപ്പി(എസിടി)യാണെന്ന് വിദഗ്ധർ അഭിപ്രായപ്പെടുന്നുണ്ട്. നെഗറ്റീവ് ചിന്തകളെ തീർത്തും നിഷ്പക്ഷതയോടെ, മുൻവിധികളൊന്നുമില്ലാതെ സ്വീകരിക്കാൻ തയ്യാറാകണം. എന്തിനാണ് നെഗറ്റീവ് ചിന്തകളെ ശത്രുക്കളായി കരുതുന്നത്. അങ്ങനെ കാണുമ്പോൾ നിങ്ങൾ നിങ്ങളോട് തന്നെയാണ് പോരാടുന്നത്. നിങ്ങളെ ഭയപ്പെടുത്തുന്ന കാര്യങ്ങളെ ആട്ടിയകറ്റുന്നതിനു പകരം ഇത്തിരി മാന്യതയോടു കൂടി ട്രീറ്റ് ചെയ്യാൻ ശ്രമിച്ചാൽ ഒരു പരിധി വരെ ഉത്കണ്ഠ കൊണ്ടുള്ള പ്രശ്നങ്ങളിൽ നിന്നും രക്ഷപ്പെടാം. സ്ട്രെസ്സ് എന്നു പറയുന്നത് ദോഷമായ ...
- മൊബൈൽ ഫോൺ കൂടുതൽ ഉപയോഗിച്ചാൽ എന്തു സംഭവിക്കും?മൊബൈൽ ഫോണിന്റെ വരവ് എല്ലാ കാര്യങ്ങളും എളുപ്പാക്കിയിട്ടുണ്ട്. പോസിറ്റീവായ ഒട്ടേറെ കാര്യങ്ങൾക്കൊപ്പം ചില നെഗറ്റീവ് സംഗതികളുമുണ്ട്. ഓൺ ലൈൻ ക്ലാസ്സുകളുടെ കാലമാണ്. കൂട്ടികൾ മൊബൈൽ ഉപയോഗിക്കുന്ന വേഗത കണ്ട് അഭിമാനിക്കുന്ന രക്ഷിതാക്കൾ മനസ്സിലാക്കേണ്ട ചില കാര്യങ്ങളുണ്ട്. കുട്ടികൾ കരയുന്നത് ഒഴിവാക്കാൻ മൊബൈൽ കൊടുക്കുന്ന പ്രിയപ്പെട്ടവർ തിരിച്ചറിയേണ്ട ചില സംഗതികളുണ്ട്. താഴെ പറയുന്ന കണ്ടീഷനിൽ എത്തിയാൽ നമ്മൾ അവരിൽ നിന്നും മൊബൈൽ പിടിച്ചു വാങ്ങി മാറ്റിവെയ്ക്കണം. എന്നിട്ട് നിയന്ത്രിതമായ രീതിയിൽ കൊടുക്കാൻ ശ്രമിക്കണം. മുതിര്‍ന്നവരും ഇതിനു സമാനമായ മാനസികാവസ്ഥയിലൂടെ ...
- നിങ്ങള്‍ നിങ്ങളെ മറ്റുള്ളവരുമായി താരതമ്യം ചെയ്യാറുണ്ടോ?ഇത്രയും കാലം ജീവിച്ചതിനും ഇങ്ങനെ ജീവിയ്ക്കാൻ സാധിച്ചതിനും അഭിമാനിക്കുന്ന ഒരാളാണ് ഞാൻ. ഇങ്ങനെയൊക്കെ ജീവിയ്ക്കാൻ കഴിയുന്നതിൽ ആശ്വസിക്കാറുണ്ട്. കാരണം ഇത്രയും കാലം ജീവിച്ചതെല്ലാം എന്റെ സ്വന്തം ഇഷ്ടത്തിനാണ്. .നൂറു ശതമാനവും എന്റെ തീരുമാനങ്ങൾ തന്നെയാണ് എന്നെ മുന്നോട്ട് നയിച്ചിരുന്നത്